summaryrefslogtreecommitdiffstats
path: root/spanish-leg.tex
diff options
context:
space:
mode:
Diffstat (limited to 'spanish-leg.tex')
-rw-r--r--spanish-leg.tex104
1 files changed, 52 insertions, 52 deletions
diff --git a/spanish-leg.tex b/spanish-leg.tex
index 0851625..282b53b 100644
--- a/spanish-leg.tex
+++ b/spanish-leg.tex
@@ -1,58 +1,58 @@
\secstar{സ്പാനിഷ് ലെഗ്ഗോടെ യൂറോപ്യന്‍ പാദത്തിന് തുടക്കം}
\vskip 2pt
-അ­ങ്ങ­നെ അത്ഭു­ത­ങ്ങ­ളൊ­ന്നു­മി­ല്ലാ­തെ ­ഫോര്‍­മുല വണ്‍ യൂ­റോ­പ്യന്‍ പാ­ദ­ത്തി­ന് തു­ട­ക്ക­മാ­യി. ആദ്യ­ന്തം
-വി­ര­സ­മായ റേ­സി­നൊ­ടു­വില്‍ റെ­ഡ്ബു­ള്ളി­ന്റെ മാര്‍­ക്ക് വെ­ബ്ബര്‍ കരി­യ­റി­ലെ മൂ­ന്നാ­മ­ത് കി­രീ­ടം നേ­ടി.
-ടയര്‍ പരി­പാ­ലി­ക്കു­ന്ന­തില്‍ പി­ഴ­വു വരു­ത്തിയ ഹാ­മില്‍­ട്ട­ന്റേ­യും കേ­ടായ ബ്രേ­ക്കു­മാ­യി മത്സ­രം
-പൂര്‍­ത്തി­യാ­ക്കിയ റെ­ഡ്ബു­ള്ളി­ന്റെ തന്നെ സെ­ബാ­സ്റ്റ്യന്‍ വെ­റ്റ­ലി­ന്റേ­യും ചി­ല­വില്‍ ഹോം റേ­സില്‍
-അലോണ്‍­സോ ഫെ­റാ­രി­ക്കു വേ­ണ്ടി പതി­നെ­ട്ടു പോ­യി­ന്റു നേ­ടി­.
-
-­മുന്‍ റേ­സു­ക­ളില്‍ തന്റെ പഴ­യ­കാ­ല­ത്തി­ന്റെ നി­ഴല്‍ മാ­ത്ര­മാ­യി­രു­ന്ന മെ­ഴ്സി­ഡ­സി­ന്റെ മൈ­ക്കല്‍ ­ഷൂ­മാ­ക്കര്‍
-കാ­റില്‍ ചെ­റിയ മാ­റ്റ­ങ്ങ­ളു­മാ­യി വന്ന്, താ­നി­പ്പോ­ഴും ഒര­ങ്ക­ത്തി­ന് തയ്യാ­റാ­ണെ­ന്നു തെ­ളി­യി­ച്ച­താ­ണ്
-വാര്‍­ത്ത­ക­ളില്‍ പ്ര­ധാ­നം. പ്രാ­ക്റ്റീ­സു­ക­ളി­ലും യോ­ഗ്യ­താ റൌ­ണ്ടു­ക­ളി­ലും നല്ല പ്ര­ക­ട­നം കാ­ഴ്ച വെ­ച്ച ഷു­മാ­ക്കര്‍
-നാ­ലാ­മ­താ­യാ­ണ് റേ­സ് അവ­സാ­നി­പ്പി­ച്ച­ത്. നാ­ലു മുന്‍ നിര ടീ­മു­ക­ളില്‍ മെ­ഴ്സി­ഡ­സ് വേ­ഗ­ത്തി­ന്റെ കാ­ര്യ­ത്തില്‍
-ബഹു­ദൂ­രം പി­ന്നി­ലാ­ണെ­ന്ന കാ­ര്യം സ്പെ­യി­നില്‍ വ്യ­ക്ത­മാ­യി കാ­ണാ­മാ­യി­രു­ന്നു. ഷു­മാ­ക്ക­റി­ന്റെ
-പരി­ച­യ­സ­മ്പ­ത്തൊ­ന്നു­മാ­ത്ര­മാ­ണ് ജെന്‍­സണ്‍ ബട്ട­ന്റെ­യും ഫെ­ലി­പെ മസ്സ­യു­ടെ­യും അക്ര­മ­ണ­ങ്ങ­ളില്‍ നി­ന്ന്
-രക്ഷി­ച്ച­ത്. തൊ­ട്ടു­മു­മ്പി­ലെ വേ­ഗ­മേ­റിയ ഫെ­റാ­രി­യെ നേ­രി­ടു­ന്ന­തി­നു പക­രം, പി­ന്നി­ലെ വേ­ഗ­മേ­റിയ കാ­റു­ക­ളെ
-തട­ഞ്ഞ് സ്ഥാ­നം നി­ല­നിര്‍­ത്താന്‍ നട­ത്തിയ ശ്ര­മം വി­ജ­യം കണ്ടെ­ന്നു പറ­യാം. ടീം മേ­റ്റ് നി­കോ റൊ­സ്ബര്‍­ഗ്
-പക്ഷെ മുന്‍ റേ­സു­ക­ളില്‍ നി­ന്നും വ്യ­ത്യ­സ്ത­മാ­യി വള­രെ മങ്ങിയ പ്ര­ക­ട­ന­മാ­ണ് കാ­ഴ്ച­വ­ച്ച­ത്. എട്ട­മ­താ­യി തു­ട­ങ്ങി
-ഒരു ഘട്ട­ത്തില്‍ പതി­നേ­ഴാം സ്ഥാ­നം വരെ പോയ റൊ­സ്ബര്‍­ഗ് പതി­മൂ­ന്നാ­മ­താ­യാ­ണ് ഫി­നി­ഷ് ചെ­യ്ത­ത്.
-റൊ­സ്ബര്‍­ഗി­ന് തൊ­ട്ട­തെ­ല്ലാം പി­ഴ­ച്ച വാ­ര­മാ­ണെ­ന്നു വേ­ണ­മെ­ങ്കില്‍ പറ­യാം.
-
-­റെ­ഡ്ബു­ള്ളി­ന്റെ രണ്ടാം ടീ­മായ ടോ­റോ റോ­സോ­യു­ടെ സെ­ബാ­സ്റ്റ്യന്‍ ബു­യെ­മി­ക്കും നിര്‍­ഭാ­ഗ്യ­ങ്ങ­ളു­ടെ റേ­സാ­യി­രു­ന്നു.
-ട്രാ­ക്കില്‍ രണ്ടു പെ­നാല്‍­ട്ടി­യും പി­ഴ­ച്ച സ്ട്രാ­റ്റ­ജി­യും അവ­സാ­നം ഹൈ­ഡ്രോ­ളി­ക് സം­വി­ധാ­ന­ത്തി­ന്റെ പി­ഴ­വും, ഈ യുവ
-സ്വി­സ്സ് ഡ്രൈ­വ­റു­ടെ മറ്റൊ­രു റേ­സ് വാ­രം­കൂ­ടി അല­ങ്കോ­ല­മാ­ക്കി. പിന്‍ നി­ര­യില്‍, ലോ­ട്ട­സി­ന്റെ ഹൈ­ക്കി
-കൊ­വാ­ലെ­യി­നന്‍ ഗി­യര്‍ ബോ­ക്സ് പി­ഴ­വു­കാ­ര­ണം ട്രാ­ക്കു­കാ­ണാ­തെ പിന്‍­മാ­റി­യെ­ങ്കില്‍, ഹി­സ്പാ­നി­ക് റേ­സി­ങ് ടീ­മി­ന്റെ
-ബ്രൂ­ണോ സെ­ന്നയു­ടെ (അ­ന്ത­രി­ച്ച മുന്‍ ചാ­മ്പ്യന്‍ അയര്‍­ട്ടന്‍ സെ­ന്ന­യു­ടെ അന­ന്തി­ര­വന്‍)­ കരി­യ­റി­ലെ ഏറ്റ­വും മോ­ശം
-റേ­സ് വാ­രാ­ന്ത്യ­ങ്ങ­ളി­ലൊ­ന്നാ­യി­രു­ന്നു സ്പെ­യി­നി­ലേ­ത്. ഒരു­ലാ­പ്പു പോ­ലും നീ­ണ്ടി­ല്ല സെ­ന്ന­യു­ടെ പോ­രാ­ട്ടം. ഇന്ത്യ­ക്കാ­ര­നും
-ടീം മേ­റ്റു­മായ കരണ്‍ ചന്ദോ­ക് ഇരു­പ­ത്തി­യേ­ഴാം ലാ­പ്പു­വ­രെ ശ്ര­മി­ച്ചു നോ­ക്കി­യെ­ങ്കി­ലും ഇരു­പ­താ­മ­താ­യി റി­ട്ട­യര്‍ ചെ­യ്ത.
-വിര്‍­ജി­ന്റെ ലു­കാ­സ് ഡി ഗ്രാ­സ്സി 62 ലാ­പ്പു­കള്‍ പൂര്‍­ത്തി­യാ­ക്കി­യെ­ങ്കില്‍, വിര്‍­ജിന്‍ ടീം മേ­റ്റ് ടി­മോ ഗ്ലോ­ക്കും ലോ­ട്ട­സി­ന്റെ
-യാ­നോ ട്രൂ­ലി­യും 63 ലാ­പ്പു­കള്‍ പൂര്‍­ത്തി­യാ­ക്കി. ആക്സി­ഡ­ന്റു­മൂ­ലം റേ­സ് അവ­സാ­ന­പ്പി­ച്ച മക്‌­ലാ­ര­ന്റെ ലൂ­യി­സ്
-ഹാ­മില്‍­ട്ട­ണും സാ­ങ്കേ­തിക തക­രാ­റു­മൂ­ലം അവ­സാ­ന­ഘ­ട്ട­ത്തില്‍ റേ­സ് നിര്‍­ത്തിയ ഫോ­ഴ്സ് ഇന്ത്യ­യു­ടെ വി­റ്റാന്‍­ടോ­ണി­യോ
-ലി­യൂ­സ്സി­യും 64 ലാ­പ്പു­കള്‍ പൂര്‍­ത്തി­യാ­ക്കി­യാ­ണ് വി­ര­മി­ച്ച­തെ­ന്ന­റി­യു­മ്പോ­ഴാ­ണ് ഇവ­രു­ടെ പ്ര­ക­ട­ന­ത്തി­ന്റെ നി­ല­വാ­രം
-വ്യ­ക്ത­മാ­വു­ക.
-
-­മുന്‍ നി­ര­യില്‍ പോ­രാ­ട്ട­ങ്ങ­ളൊ­ക്കെ കു­റ­വാ­യി­രു­ന്നു­വെ­ങ്കി­ലും, മധ്യ­നി­ര­യില്‍ ചില ചെ­റിയ അങ്ക­ങ്ങ­ളൊ­ക്കെ­യു­ണ്ടാ­യി­രു­ന്നു.
-ഏതാ­ണ്ട് ഒരേ വേ­ഗ­ത­യു­ള്ള കാ­റു­ക­ളില്‍, ഫോ­ഴ്സ് ഇന്ത്യ­യു­ടെ അഡ്രി­യാന്‍ സു­ടി­ലും, റെ­നോ­യു­ടെ റോ­ബര്‍­ട്ട് കു­ബി­ത്സ­യും
-തമ്മി­ലാ­യി­രു­ന്നു പ്ര­ധാന പോ­രാ­ട്ടം. തു­ട­ക്ക­ത്തില്‍ സോ­ബ­റി­ന്റെ കാ­മു­യി കൊ­ബി­യാ­ഷി­യു­മാ­യി നട­ന്ന ഒരു ഉര­സല്‍ മൂ­ലം
-താ­ളം നഷ്ട­പ്പെ­ട്ട കു­ബി­ത്സ ബാ­ക്കി റേ­സ് മു­ഴു­വന്‍ സു­ടി­ലി­നെ മറി­ക­ട­ക്കാ­നു­ള്ള ശ്ര­മ­ത്തി­ലാ­യി­രു­ന്നു. ഇവര്‍­ക്കു പി­ന്നി­ലാ­യി,
-വി­ല്യം­സി­ന്റെ റൂ­ബന്‍ ബാ­രി­ക്കെ­ല്ലോ, ടോ­റോ റോ­സോ­യു­ടെ ജൈ­മി അല്‍­ഗ്യു­സാ­രി, റെ­നോ­യു­ടെ വി­റ്റാ­ലി പെ­ട്രോ­വ്
-എന്നി­വ­രും കൊ­ബി­യാ­ഷി­യും അവ­സാന രണ്ടു പോ­യി­ന്റു­കള്‍­ക്കാ­യു­ള്ള പോ­രാ­ട്ട­ങ്ങ­ളി­ലാ­യി­രു­ന്നു­.
-
-ഈ ഞാ­യ­റാ­ഴ്വ­യാ­ണ് (മേ­യ് 16) മൊ­ണാ­കൊ ഗ്രാന്‍­പ്രീ. പു­തിയ അപ്ഗ്രേ­ഡു­കള്‍­ക്കൊ­ന്നും സമ­യ­മി­ല്ലാ­ത്ത­തി­നാല്‍,
-ടീ­മു­കള്‍ സ്ട്രാ­റ്റ­ജി പ്ലാ­നി­ങ്ങില്‍ കൂ­ടു­തല്‍ ശ്ര­ദ്ധ­കേ­ന്ദ്രീ­ക­രി­ക്കാ­നാ­ണ് സാ­ധ്യ­ത. ടയ­റു­ക­ളു­ടെ പരി­പാ­ല­നം ഏറെ ആവ­ശ്യ­മു­ള്ള
-ട്രാ­ക്കാ­ണ് മൊ­ണാ­കൊ­യി­ലേ­തും. എങ്കി­ലും യോ­ഗ്യ­താ റൌ­ണ്ടി­ലെ പ്ര­ക­ട­ന­വും ട്രാ­ക്കി­ലെ സ്ഥി­ര­ത­യു­മാ­ണ് ഇതു­വ­രെ
-എല്ലാ ­റേ­സു­ക­ളി­ലും ജേ­താ­ക്ക­ളെ നി­ശ്ച­യി­ച്ച­ത്. റോ­സ് ബ്രാ­വ്ണും ഷു­മാ­ക്ക­റും പു­തിയ വല്ല­ ത­ന്ത്ര­ങ്ങ­ളു­മാ­യി ഇറ­ങ്ങു­മോ
-എന്ന­ത് കാ­ത്തി­രു­ന്നു കാ­ണേ­ണ്ട­താ­ണ്. ആദ്യ ഏഴു ഡ്രൈ­വര്‍­മാര്‍­ക്കി­ട­യില്‍ വെ­റും 21 പോ­യി­ന്റ് വ്യ­ത്യാ­സ­വും­
-(70 പോ­യി­ന്റോ­ടെ ബട്ടണ്‍ ഒന്നാ­മ­തും, 49 പോ­യി­ന്റോ­ടെ മസ്സ ഏഴാ­മ­തും) ആദ്യ മൂ­ന്നു ടീ­മു­കള്‍ തമ്മില്‍ വെ­റും ആറു
-പോ­യി­ന്റി­ന്റെ­യും ­(­മ­ക്‌­ലാ­രന്‍ 119, ­ഫെ­റാ­രി­ 116, ­റെ­ഡ്ബുള്‍ 113) മാ­ത്രം വ്യ­ത്യ­സ­മു­ള്ള­ത് ഇനി­യും അത്ഭു­ത­ങ്ങള്‍­ക്ക്
-സാ­ധ്യ­ത­യൊ­രു­ക്കു­ന്നു. 24 പോ­യി­ന്റു­മാ­യി ഫോ­ഴ്സ് ഇന്ത്യ ആറാ­മ­താ­ണ്.
-
-­വാല്‍­ക്ക­ഷ­ണം: മക്‌­ലാ­ര­ന്റെ പ്ലാ­ന്റില്‍ മെ­ഴ്സി­ഡ­സ് ഉണ്ടാ­ക്കു­ന്ന SLS AMG യു­ടെ പര­സ്യ­ത്തില്‍ ഇപ്പോള്‍ മൈ­ക്കല്‍
-ഷൂ­മാ­ക്ക­റാ­ണ്. മക്‌­ലാ­രന്‍ പ്ലാ­ന്റില്‍ മെ­ഴ്സി­ഡ­സ് ഉണ്ടാ­ക്കു­ന്ന അവ­സാ­ന­കാ­റാ­ണി­ത്. ദശ­ക­ങ്ങള്‍­ക്കു ശേ­ഷം ­(എ­ന്റെ
-ഓര്‍­മ്മ ശരി­യാ­ണെ­ങ്കില്‍ മക്‌­ലാ­രന്‍ എഫ് 1നു ശേ­ഷം) മക്‌­ലാ­രന്‍ വീ­ണ്ടും റോ­ഡ് കാ­റു­കള്‍ നിര്‍­മ്മി­ക്കാന്‍
-പദ്ധ­തി­യി­ട്ടി­രി­ക്കു­ക­യാ­ണ്. MP4-12C എന്ന് പേ­രി­ട്ടി­രി­ക്കു­ന്ന കാര്‍ 2011ല്‍ നി­ര­ത്തി­ലെ­ത്തു­മെ­ന്നാ­ണ് മക്‌­ലാ­രന്‍
-വൃ­ത്ത­ങ്ങള്‍ പറ­യു­ന്ന­ത്.
+അങ്ങനെ അത്ഭുതങ്ങളൊന്നുമില്ലാതെ ഫോര്‍മുല വണ്‍ യൂറോപ്യന്‍ പാദത്തിന് തുടക്കമായി. ആദ്യന്തം
+വിരസമായ റേസിനൊടുവില്‍ റെഡ്ബുള്ളിന്റെ മാര്‍ക്ക് വെബ്ബര്‍ കരിയറിലെ മൂന്നാമത് കിരീടം നേടി.
+ടയര്‍ പരിപാലിക്കുന്നതില്‍ പിഴവു വരുത്തിയ ഹാമില്‍ട്ടന്റേയും കേടായ ബ്രേക്കുമായി മത്സരം
+പൂര്‍ത്തിയാക്കിയ റെഡ്ബുള്ളിന്റെ തന്നെ സെബാസ്റ്റ്യന്‍ വെറ്റലിന്റേയും ചിലവില്‍ ഹോം റേസില്‍
+അലോണ്‍സോ ഫെറാരിക്കു വേണ്ടി പതിനെട്ടു പോയിന്റു നേടി.
+
+മുന്‍ റേസുകളില്‍ തന്റെ പഴയകാലത്തിന്റെ നിഴല്‍ മാത്രമായിരുന്ന മെഴ്സിഡസിന്റെ മൈക്കല്‍ ഷൂമാക്കര്‍
+കാറില്‍ ചെറിയ മാറ്റങ്ങളുമായി വന്ന്, താനിപ്പോഴും ഒരങ്കത്തിന് തയ്യാറാണെന്നു തെളിയിച്ചതാണ്
+വാര്‍ത്തകളില്‍ പ്രധാനം. പ്രാക്റ്റീസുകളിലും യോഗ്യതാ റൌണ്ടുകളിലും നല്ല പ്രകടനം കാഴ്ച വെച്ച ഷുമാക്കര്‍
+നാലാമതായാണ് റേസ് അവസാനിപ്പിച്ചത്. നാലു മുന്‍ നിര ടീമുകളില്‍ മെഴ്സിഡസ് വേഗത്തിന്റെ കാര്യത്തില്‍
+ബഹുദൂരം പിന്നിലാണെന്ന കാര്യം സ്പെയിനില്‍ വ്യക്തമായി കാണാമായിരുന്നു. ഷുമാക്കറിന്റെ
+പരിചയസമ്പത്തൊന്നുമാത്രമാണ് ജെന്‍സണ്‍ ബട്ടന്റെയും ഫെലിപെ മസ്സയുടെയും അക്രമണങ്ങളില്‍ നിന്ന്
+രക്ഷിച്ചത്. തൊട്ടുമുമ്പിലെ വേഗമേറിയ ഫെറാരിയെ നേരിടുന്നതിനു പകരം, പിന്നിലെ വേഗമേറിയ കാറുകളെ
+തടഞ്ഞ് സ്ഥാനം നിലനിര്‍ത്താന്‍ നടത്തിയ ശ്രമം വിജയം കണ്ടെന്നു പറയാം. ടീം മേറ്റ് നികോ റൊസ്ബര്‍ഗ്
+പക്ഷെ മുന്‍ റേസുകളില്‍ നിന്നും വ്യത്യസ്തമായി വളരെ മങ്ങിയ പ്രകടനമാണ് കാഴ്ചവച്ചത്. എട്ടമതായി തുടങ്ങി
+ഒരു ഘട്ടത്തില്‍ പതിനേഴാം സ്ഥാനം വരെ പോയ റൊസ്ബര്‍ഗ് പതിമൂന്നാമതായാണ് ഫിനിഷ് ചെയ്തത്.
+റൊസ്ബര്‍ഗിന് തൊട്ടതെല്ലാം പിഴച്ച വാരമാണെന്നു വേണമെങ്കില്‍ പറയാം.
+
+റെഡ്ബുള്ളിന്റെ രണ്ടാം ടീമായ ടോറോ റോസോയുടെ സെബാസ്റ്റ്യന്‍ ബുയെമിക്കും നിര്‍ഭാഗ്യങ്ങളുടെ റേസായിരുന്നു.
+ട്രാക്കില്‍ രണ്ടു പെനാല്‍ട്ടിയും പിഴച്ച സ്ട്രാറ്റജിയും അവസാനം ഹൈഡ്രോളിക് സംവിധാനത്തിന്റെ പിഴവും, ഈ യുവ
+സ്വിസ്സ് ഡ്രൈവറുടെ മറ്റൊരു റേസ് വാരംകൂടി അലങ്കോലമാക്കി. പിന്‍ നിരയില്‍, ലോട്ടസിന്റെ ഹൈക്കി
+കൊവാലെയിനന്‍ ഗിയര്‍ ബോക്സ് പിഴവുകാരണം ട്രാക്കുകാണാതെ പിന്‍മാറിയെങ്കില്‍, ഹിസ്പാനിക് റേസിങ് ടീമിന്റെ
+ബ്രൂണോ സെന്നയുടെ (അന്തരിച്ച മുന്‍ ചാമ്പ്യന്‍ അയര്‍ട്ടന്‍ സെന്നയുടെ അനന്തിരവന്‍) കരിയറിലെ ഏറ്റവും മോശം
+റേസ് വാരാന്ത്യങ്ങളിലൊന്നായിരുന്നു സ്പെയിനിലേത്. ഒരുലാപ്പു പോലും നീണ്ടില്ല സെന്നയുടെ പോരാട്ടം. ഇന്ത്യക്കാരനും
+ടീം മേറ്റുമായ കരണ്‍ ചന്ദോക് ഇരുപത്തിയേഴാം ലാപ്പുവരെ ശ്രമിച്ചു നോക്കിയെങ്കിലും ഇരുപതാമതായി റിട്ടയര്‍ ചെയ്ത.
+വിര്‍ജിന്റെ ലുകാസ് ഡി ഗ്രാസ്സി 62 ലാപ്പുകള്‍ പൂര്‍ത്തിയാക്കിയെങ്കില്‍, വിര്‍ജിന്‍ ടീം മേറ്റ് ടിമോ ഗ്ലോക്കും ലോട്ടസിന്റെ
+യാനോ ട്രൂലിയും 63 ലാപ്പുകള്‍ പൂര്‍ത്തിയാക്കി. ആക്സിഡന്റുമൂലം റേസ് അവസാനപ്പിച്ച മക്‌ലാരന്റെ ലൂയിസ്
+ഹാമില്‍ട്ടണും സാങ്കേതിക തകരാറുമൂലം അവസാനഘട്ടത്തില്‍ റേസ് നിര്‍ത്തിയ ഫോഴ്സ് ഇന്ത്യയുടെ വിറ്റാന്‍ടോണിയോ
+ലിയൂസ്സിയും 64 ലാപ്പുകള്‍ പൂര്‍ത്തിയാക്കിയാണ് വിരമിച്ചതെന്നറിയുമ്പോഴാണ് ഇവരുടെ പ്രകടനത്തിന്റെ നിലവാരം
+വ്യക്തമാവുക.
+
+മുന്‍ നിരയില്‍ പോരാട്ടങ്ങളൊക്കെ കുറവായിരുന്നുവെങ്കിലും, മധ്യനിരയില്‍ ചില ചെറിയ അങ്കങ്ങളൊക്കെയുണ്ടായിരുന്നു.
+ഏതാണ്ട് ഒരേ വേഗതയുള്ള കാറുകളില്‍, ഫോഴ്സ് ഇന്ത്യയുടെ അഡ്രിയാന്‍ സുടിലും, റെനോയുടെ റോബര്‍ട്ട് കുബിത്സയും
+തമ്മിലായിരുന്നു പ്രധാന പോരാട്ടം. തുടക്കത്തില്‍ സോബറിന്റെ കാമുയി കൊബിയാഷിയുമായി നടന്ന ഒരു ഉരസല്‍ മൂലം
+താളം നഷ്ടപ്പെട്ട കുബിത്സ ബാക്കി റേസ് മുഴുവന്‍ സുടിലിനെ മറികടക്കാനുള്ള ശ്രമത്തിലായിരുന്നു. ഇവര്‍ക്കു പിന്നിലായി,
+വില്യംസിന്റെ റൂബന്‍ ബാരിക്കെല്ലോ, ടോറോ റോസോയുടെ ജൈമി അല്‍ഗ്യുസാരി, റെനോയുടെ വിറ്റാലി പെട്രോവ്
+എന്നിവരും കൊബിയാഷിയും അവസാന രണ്ടു പോയിന്റുകള്‍ക്കായുള്ള പോരാട്ടങ്ങളിലായിരുന്നു.
+
+ഈ ഞായറാഴ്വയാണ് (മേയ് 16) മൊണാകൊ ഗ്രാന്‍പ്രീ. പുതിയ അപ്ഗ്രേഡുകള്‍ക്കൊന്നും സമയമില്ലാത്തതിനാല്‍,
+ടീമുകള്‍ സ്ട്രാറ്റജി പ്ലാനിങ്ങില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കാനാണ് സാധ്യത. ടയറുകളുടെ പരിപാലനം ഏറെ ആവശ്യമുള്ള
+ട്രാക്കാണ് മൊണാകൊയിലേതും. എങ്കിലും യോഗ്യതാ റൌണ്ടിലെ പ്രകടനവും ട്രാക്കിലെ സ്ഥിരതയുമാണ് ഇതുവരെ
+എല്ലാ റേസുകളിലും ജേതാക്കളെ നിശ്ചയിച്ചത്. റോസ് ബ്രാവ്ണും ഷുമാക്കറും പുതിയ വല്ല തന്ത്രങ്ങളുമായി ഇറങ്ങുമോ
+എന്നത് കാത്തിരുന്നു കാണേണ്ടതാണ്. ആദ്യ ഏഴു ഡ്രൈവര്‍മാര്‍ക്കിടയില്‍ വെറും 21 പോയിന്റ് വ്യത്യാസവും
+(70 പോയിന്റോടെ ബട്ടണ്‍ ഒന്നാമതും, 49 പോയിന്റോടെ മസ്സ ഏഴാമതും) ആദ്യ മൂന്നു ടീമുകള്‍ തമ്മില്‍ വെറും ആറു
+പോയിന്റിന്റെയും (മക്‌ലാരന്‍ 119, ഫെറാരി 116, റെഡ്ബുള്‍ 113) മാത്രം വ്യത്യസമുള്ളത് ഇനിയും അത്ഭുതങ്ങള്‍ക്ക്
+സാധ്യതയൊരുക്കുന്നു. 24 പോയിന്റുമായി ഫോഴ്സ് ഇന്ത്യ ആറാമതാണ്.
+
+വാല്‍ക്കഷണം: മക്‌ലാരന്റെ പ്ലാന്റില്‍ മെഴ്സിഡസ് ഉണ്ടാക്കുന്ന SLS AMG യുടെ പരസ്യത്തില്‍ ഇപ്പോള്‍ മൈക്കല്‍
+ഷൂമാക്കറാണ്. മക്‌ലാരന്‍ പ്ലാന്റില്‍ മെഴ്സിഡസ് ഉണ്ടാക്കുന്ന അവസാനകാറാണിത്. ദശകങ്ങള്‍ക്കു ശേഷം (എന്റെ
+ഓര്‍മ്മ ശരിയാണെങ്കില്‍ മക്‌ലാരന്‍ എഫ് 1നു ശേഷം) മക്‌ലാരന്‍ വീണ്ടും റോഡ് കാറുകള്‍ നിര്‍മ്മിക്കാന്‍
+പദ്ധതിയിട്ടിരിക്കുകയാണ്. MP4-12C എന്ന് പേരിട്ടിരിക്കുന്ന കാര്‍ 2011ല്‍ നിരത്തിലെത്തുമെന്നാണ് മക്‌ലാരന്‍
+വൃത്തങ്ങള്‍ പറയുന്നത്.
(11 May 2010)\footnote{http://malayal.am/വിനോദം/കായികം/5473/സ്പാനിഷ്-ലെഗ്ഗോടെ-യൂറോപ്യന്‍-പാദത്തിന്-തുടക്കം}