summaryrefslogtreecommitdiffstats
path: root/social-science.tex
blob: 2c7cbd16283f38d59376501904c41a989b6d310a (plain)
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48
49
50
51
52
53
54
55
56
\section*{എന്റെ ചില സാമൂഹ്യശാസ്ത്ര ചിന്തകള്‍}
\vskip 2pt

ഏഴാം ക്ലാസിലെ പാഠപുസ്തകത്തെപ്പറ്റി പണ്ട് ഞാന്‍ ഏഴാം ക്ലാസില്‍ പഠിച്ച ഓര്‍മ്മ വച്ച് എഴുതുന്നത് ശരിയാണൊ എന്നറിയില്ല. കാരണം,
എനിക്ക് ഇപ്പോഴും കൃത്യമായി അറിയില്ല ഞാന്‍ ഏഴാം ക്ലാസ് സാമൂഹ്യശാസ്ത്രത്തിലെന്താണ് പഠിച്ചതെന്ന്! കുറെ ഇന്ത്യ ഹിസ്റ്ററിയും 
(മെഡിവിയില്‍ ഇന്ത്യ ആണെന്നൊരോര്‍മ്മ), ജ്യോഗ്രഫിയും, പിന്നെക്കുറച്ചു സിവിക് സ്റ്റഡീസും (ഫണ്ടമെന്റല്‍ ഡ്യൂട്ടിസ്, ഫണ്ടമെന്റല്‍ റൈറ്റ്സ്, 
ഭരണഘടന, ദേശീയ നയങ്ങള്‍ അങ്ങനെയെന്തൊക്കെയോ). സി. ബി. എസ്. സി. സിലബസ്സില്‍ ഒരു സീരീസ്സായിട്ടാണ് ഇതൊക്കെ പഠിപ്പിച്ചിരുന്നത്, 
ആറുമുതല്‍ പത്തു വരെയുള്ള ക്ലാസുകളില്‍ കൃത്യമായി വിഭജിച്ച് പുസ്തകങ്ങളുണ്ടായിരുന്നു. ആന്‍ഷ്യന്റ് ഇന്ത്യ, മെഡീവിയില്‍ ഇന്ത്യ, മെഡീവിയല്‍ വേള്‍ഡ്, 
മോഡേണ്‍ വേള്‍ഡ് എന്നൊക്കെ ഹിസ്റ്ററിയിലും, യൂറോപ്പും ആഫ്രിക്കയും അമേരിക്കയുമൊക്കെയായി ജ്യോഗ്രഫിയിലും അതങ്ങനെ പടര്‍ന്നു കിടന്നു. 
വേണമെന്നു വായിച്ച് വിവാദമുണ്ടാക്കാനുള്ള ഒരു വെടിക്കുള്ള മരുന്ന് ആ പുസ്തകങ്ങളിലുണ്ടായിരുന്നു എന്നാണെന്റെ ചെറിയ ഓര്‍മ്മ. പുതിയ ബോധനരീതിയുടെ 
ഇന്ററാക്ടീവ് രീതിയിലുള്ളതാവാഞ്ഞതുകൊണ്ടും, പുസ്തകങ്ങളെഴുതിയവരും റിവ്യു ചെയ്തവരും അപാര ബുദ്ധിജീവികളായതുകൊണ്ട് ആര്‍ക്കും വായിച്ചു 
മനസ്സിലാവാഞ്ഞതുകൊണ്ടുമൊക്കെയായിരിക്കാം ആരും ഒന്നും പറയാഞ്ഞത്. പിന്നെ, സോഷ്യല്‍ സയന്‍സ് ഭൂരിഭാഗം കുട്ടികളും പരീക്ഷ ജയിക്കാന്‍ 
വേണ്ടിമാത്രം പഠിച്ചിരുന്ന ഒരു വിഷയമായതുകൊണ്ടുമാകാം. എന്തായാലും ആ പുസ്തകങ്ങള്‍ക്കൊക്കെ പഠിപ്പിക്കുന്ന അദ്ധ്യാപകന്‍/അദ്ധ്യാപികയ്ക്കു പ്രത്യേകിച്ചൊന്നും 
ചെയ്യാനില്ലാത്ത തരത്തില്‍ ഒരു ഫാക്റ്റ് ഫയല്‍ മാത്രമായിരുന്നു. വിഷയത്തെ നേര്‍രേഖയുലൂടെ കാണിച്ച് ഒരു വ്യതിചലനത്തിനും ഇടം കൊടുക്കാതെ 
പഠിപ്പിക്കാവുന്നവയായിരുന്നു ആ പാഠങ്ങള്‍. എന്നാല്‍, പുസ്തകം വായിച്ച് ഒരഭിപ്രായം രൂപീകരിച്ച് എഴുതാന്‍ പറഞ്ഞാല്‍ മതവിശ്വാസത്തെയും സിസ്റ്റങ്ങളെയും 
കൃത്യമായി എതിര്‍ക്കുന്ന, അല്ലെങ്കില്‍ ഓരോമതത്തിന്റെയും ജനനത്തിന്റെ കാലഘട്ടവും, നടത്തിയ രക്തച്ചൊരിച്ചിലും, അവ വളര്‍ത്തിയ സംസ്കാരവും വിശദമായി 
പുസ്തകം പ്രതിപാദിച്ചിരുന്നു. ഓരോ മതരീതികളെയും സംസ്കാരമായി എടുത്തുകാട്ടി, അവയുടെ അധഃപധനം വിവരിച്ചിരുന്ന രീതി വായിച്ചു കഴിഞ്ഞാല്‍, ഇന്നുള്ള 
സംവിധാനങ്ങള്‍ വെറും കെട്ടുകാഴ്ചകള്‍ മാത്രമാണെന്നു മനസ്സിലാക്കാമായിരുന്നു. ഇസ്ലാമിന്റെയും ക്രിസ്ത്യാനിറ്റിയുടെയും ജുഡായിസത്തിന്റെയും ആദ്യകാലരീതികളും, 
പിന്നീട് അവയില്‍ വന്നമാറ്റങ്ങളും എല്ലാം ഏതു പള്ളിയേയും പിടിച്ചുകുലക്കാന്‍ പറ്റിയ രീതിയില്‍ത്തന്നെ വേണമെങ്കില്‍ ഒരാള്‍ക്കു പഠിപ്പിക്കാനുള്ള വക ആ 
പുസ്തകങ്ങളിലുണ്ടായിരുന്നു. എന്നാല്‍, കുട്ടികള്‍ക്കുള്ള ചോദ്യങ്ങളും വര്‍ക്കുകളും കാലഘട്ടങ്ങളെയും പ്രസ്ഥാനങ്ങളെയും സംബന്ധിച്ച പ്രബന്ധരചനയായിരുന്നുവെന്നുമാത്രം. 
വിരസമായ അക്കാദമിക് എഴുത്തിന്റെ ലോകമായിരുന്നു അന്ന് സാമൂഹ്യ ശാസ്ത്രം. പോരാഞ്ഞിട്ട് കാണാപ്പാഠം പഠിച്ച് പരീക്ഷയ്ക്ക് എഴുത്തും.

ഈ പുസ്തകം കണ്ടപ്പോള്‍ ആ ഭീകരമായ സാമൂഹ്യശാസ്ത്രപഠനത്തെ കുറിച്ചോര്‍ത്ത് എനിക്കൊരിത്തിരി സങ്കടം വന്നു. സാമൂഹ്യ ശാസ്ത്രത്തിലെ വിരസത ഒട്ടൊന്നൊഴിവായല്ലൊ 
എന്നൊരു സമാധാനവും. പക്ഷെ, ഞാന്‍ കണ്ട (വായിച്ച, പഠിച്ച എന്നൊക്കെ പറയാനെന്താമടി എന്നതിന് എന്റെ സോഷ്യല്‍ സയന്‍സ് മാര്‍ക്കുകള്‍ മറുപടി പറയും) 
പുസ്തകങ്ങളിലില്ലാതിരുന്ന ഒരു കാര്യം ഇപ്പോ വന്നു. ഒരേ പുസ്തകം വിവിധ അദ്ധ്യാപകരുടെ കീഴില്‍ പഠിക്കുന്ന കുട്ടികള്‍, തങ്ങളുടെ കാഴ്വപ്പാടുകളെ തിരിച്ചറിയുന്നതിനേക്കാള്‍ 
അദ്ധ്യാപകന്റെ കാഴ്ചപ്പാടുകളെ മനസ്സിലാക്കുന്നതിനുള്ള ഒരു സാധ്യത, അല്ലെങ്കില്‍ അദ്ധ്യാപകന് പഠനത്തില്‍ കൂടുതല്‍ ഇടപെടാനുള്ള സാഹചര്യം. പത്താം ക്ലാസ് 
കഴിയുമ്പോള്‍ സാമൂഹ്യശാസ്ത്രത്തില്‍ നിന്ന്, സമൂഹവീക്ഷണവും സമൂഹത്തിന്റെ രീതിശാസ്ത്രവും അഭ്യസിക്കാത്ത ഞങ്ങള്‍ക്കു പകരം, സ്വന്തം കുടുംബത്തില്‍ നിന്നും 
അദ്ധ്യാപകരില്‍ നിന്നും സമൂഹത്തില്‍ നിന്നും പാഠപുസ്തകം വഴി ഒരു സമൂഹവീക്ഷണം കണ്ടെത്താനും, സ്വയം ഒരു രീതിശാസ്ത്രം (അവ അനുകരണമോ സ്വന്തമോ എന്നത് 
ഓരോരുത്തര്‍ക്കനുസരിച്ചിരിക്കും) കൈമുതലായുള്ളതുമായ ഒരു തലമുറ. അദ്ധ്യാപകന് ഒരുപാട് ഇടം നല്‍കുന്ന ഈ പുസ്തകങ്ങളിലൂടെ ഉണ്ടായേക്കാവുന്ന 
തിക്തഫലങ്ങളെ ഒഴിവാക്കാന്‍ സുസജ്ജമായ ഒരു അദ്ധ്യാപകസമൂഹം കേരളത്തിലുണ്ടാവണം.

പിന്നെ സ്കൂള്‍കാലങ്ങളെക്കുറിച്ചിത്തിരി, ഞാന്‍ അഞ്ചാം ക്ലാസിനു ശേഷം ബോര്‍ഡിങ്ങിലാണ് പഠിച്ചത്, അവിടെ മതവിശ്വാസവും ജാതിയുമൊന്നും ഒരു കാര്യമല്ലായിരുന്നു. 
ജാതി ചോദിക്കരുത് പറയരുത് സ്റ്റൈലായിരുന്നു. പിന്നെ അഞ്ചുവരെ പഠിച്ച സ്കൂളിലും, ഞങ്ങള്‍ക്ക് ജാതിയും മതവുമല്ലായിരുന്നു. വലിയ കാര്യം, വൈകുന്നേരത്തെകളിയും, 
കോപ്പി എഴുതലും, സിനിമാക്കഥ പറയലുമൊക്കെത്തന്നെയായിരുന്നു. പിന്നെ, കൊച്ചുവഴക്കുകളും. അതിലൊന്നും ജാതിയും മതവുമല്ല ആശയം നല്‍കിയിരുന്നത്, ജീവിതമായിരുന്നു. 
ഇന്നും വിദ്യാലയങ്ങളില്‍ അത്തരം അവസ്ഥയുണ്ടെങ്കില്‍ കുട്ടികള്‍ എന്തു സംഭവിച്ചാലും, ഇന്നുള്ളതുപോലെയൊക്കെത്തന്നെ വളര്‍ന്നു വന്നോളും. സ്കൂളില്‍ പഠിക്കുന്ന പാഠം 
എങ്ങനെയൊക്കെ സ്വാധീനിച്ചാലും ഒരു സാമൂഹ്യ വിപ്ലവത്തിനുള്ള വഴിമരുന്നിടാന്‍ അതിനാവുമോ എന്നെനിക്കറിയില്ല. ഒരു പക്ഷേ, ഇപ്പോള്‍ കാണിക്കുന്ന 
പ്രതിഷേധപേക്കൂത്തികള്‍ക്കു പകരം, വിമര്‍ശനവിധേയമായ പഠനത്തിനു ശേഷം ഒരു നിലപാടെടുക്കണമെന്നെങ്കിലും കുട്ടികളെ ഉത്ബോധിപ്പിക്കാന്‍ പാഠങ്ങള്‍ക്കു കഴിയട്ടെ 
എന്നൊരു പ്രാര്‍ത്ഥന. കുട്ടികളെ സ്വയം തിരിച്ചറിയാനും മനസ്സിലാക്കാനും പ്രേരിപ്പിക്കുന്ന പാഠ്യ പദ്ധതി നല്ലതു തന്നെ, പക്ഷെ, നേര്‍വഴിക്കുനയിക്കാന്‍ അല്ലെങ്കില്‍ 
സംശയങ്ങള്‍ നിവൃത്തിക്കാന്‍ വ്യക്തമായ സംവിധാനങ്ങളില്ലെങ്കില്‍ ഈ ഉദ്യമം ഒരു അരാജക സമൂഹത്തിന്റെ രൂപീകരണത്തെ ത്വരിതപ്പെടുത്തുമോ എന്നൊരു സംശയം!

\subsection*{പ്രതികരണങ്ങള്‍}

\begin{enumerate}
 \item{ഡാലി}

ജിന്‍സ് ഈ ബ്ലോഗ് (http://scertkerala.wordpress.com/) കണ്ടിരുന്നോ?  ജിന്‍സിന്റെ പോസ്റ്റ് 
ഇവിടെ (http://scertkerala.wordpress.com/2008/06/27/13/) ലിങ്ക് ചെയ്തിട്ടുണ്ട്.
\item{jinsbond007}

ഡാലി ചേച്ചി, ബ്ലോഗ് ഞാന്‍ കണ്ടിരുന്നു. അവിടെയുള്ള ഏതാണ്ടെല്ലാ ചര്‍ച്ചകളും വായിക്കുകയും ചെയ്തു. 
എന്റെ ചില അഭിപ്രായങ്ങള്‍ ഞാന്‍ വേറൊരു പോസ്റ്റായി ഇട്ടിട്ടുണ്ട്. പിന്നെ ചര്‍ച്ചകളൊക്കെ സംഗ്രഹിക്കാനുള്ള 
ഒരു ശ്രമവും നല്ലതാണ്.

\end{enumerate}

\newpage