summaryrefslogtreecommitdiffstats
path: root/editorial.tex
blob: b7ec62c22fa8648366ef7b455b07e90ad662b3b4 (plain)
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48
49
50
51
52
53
54
55
56
57
58
59
60
61
62
63
64
65
66
67
68
69
70
71
72
73
74
75
76
77
78
79
80
81
82
83
84
85
86
87
88
89
90
91
92
93
94
95
96
97
98
99
100
101
102
103
104
105
106
107
108
109
110
111
112
113
114
115
116
117
118
119
120
121
122
123
124
125
126
127
128
129
130
131
132
133
\secstar{അപ്രത്യക്ഷമാകുന്ന എഡിറ്റോറിയല്‍ ഡെസ്ക്}
\vskip 2pt

ജ­നാ­ധി­പ­ത്യ­ത്തി­ന്റെ നി­ല­നില്‍­പ്പി­നും മനു­ഷ്യാ­വ­കാ­ശ­ങ്ങ­ളു­ടെ പരി­ര­ക്ഷ­യ്ക്കും സ്വ­ത­ന്ത്ര­വും നി­ഷ്പ­ക്ഷ­വു­മായ 
മാ­ദ്ധ്യ­മ­ങ്ങ­ളു­ണ്ടാ­വേ­ണ്ട­ത് അത്യ­ന്താ­പേ­ക്ഷി­ത­മാ­ണ്. "സ്വ­ത­ന്ത്ര­വും നി­ഷ്പ­ക്ഷ­വു­മായ മാ­ദ്ധ്യ­മ­ങ്ങള്‍" എന്ന­തി­ലെ 
സ്വാ­ത­ന്ത്ര്യ­മെ­ന്ന ഭാ­ഗ­ത്തി­ന് കൂ­ടു­തല്‍ ഊന്നല്‍ കൊ­ടു­ക്കു­ക­യും, നി­ഷ്പ­ക്ഷത എന്ന­ത് പല­പ്പോ­ഴും ഒരു ജല­രേ­ഖ­യാ­വു­ക­യും 
ചെ­യ്യു­ന്ന­ത് ഇന്ന­ത്തെ മാ­ദ്ധ്യ­മ­ലോ­ക­ത്ത് സാ­ധാ­ര­ണ­മാ­ണ്. പ്ര­ത്യ­ക്ഷ അജ­ണ്ട­ക­ളോ­ടെ­യോ വ്യ­ക്ത­മായ 
ചാ­യ്‌­വു­ക­ളോ­ടെ­യോ രാ­ഷ്ട്രീ­യ/­മ­ത/­സാ­മൂ­ഹ്യ സം­ഘ­ട­ന­ക­ളു­ടെ ജി­ഹ്വ­ക­ളാ­യി ധാ­രാ­ളം മാ­ദ്ധ്യ­മ­ങ്ങള്‍ പ്ര­വര്‍­ത്തി­ക്കു­ന്നു. 
നി­ഷ്പ­ക്ഷ പ്ര­വര്‍­ത്ത­ന­മെ­ന്ന­തി­നേ­ക്കാ­ളും മു­ഖ്യ­ധാ­ര­യില്‍ പി­ന്ത­ള്ള­പ്പെ­ട്ടു­പോ­കു­ന്ന കാ­ഴ്ച­പ്പാ­ടു­ക­ളെ പൊ­തു­സ­മൂ­ഹ­ത്തില്‍ 
ചര്‍­ച്ച­യ്ക്കു വയ്ക്കുക എന്ന­താ­ണ് ഇവ­രു­ടെ പ്ര­ധാന അ­ജ­ണ്ട.

­വി­ദ്യാ­ഭ്യാ­സ­പ­ര­മാ­യി മു­ന്നോ­ക്കം നില്‍­ക്കു­ന്ന സമൂ­ഹ­ങ്ങ­ളില്‍ പൊ­തു­ജ­നാ­ഭി­പ്രായ രൂ­പീ­ക­ര­ണ­ത്തി­ന് മാ­ദ്ധ്യ­മ­ങ്ങള്‍­ക്കു­ള്ള 
സ്വാ­ധീ­നം അള­ക്കാ­നാ­വാ­ത്ത­താ­ണ്. അതു­മൂ­ലം ഭര­ണ­ത്തി­ന്റെ ചക്രം തി­രി­ക്കു­ന്ന­വര്‍­ക്ക് പല­പ്പോ­ഴും മാ­ദ്ധ്യ­മ­ങ്ങ­ളെ 
പ്രീ­തി­പ്പെ­ടു­ത്തേ­ണ്ടു­ന്ന­ത് ഒരു ആവ­ശ്യ­മാ­കു­ന്നു. ഇത്ത­ര­ത്തില്‍ സ്വ­ന്തം മാ­ദ്ധ്യ­മ­ങ്ങള്‍ ആരം­ഭി­ക്കാന്‍ പണ­മു­ള്ള­വ­രു­ടേ­യും 
അധി­കാ­ര­മു­ള്ള­വ­രു­ടേ­യും മാ­ത്രം സ്വ­ര­ങ്ങള്‍ വഴി പൊ­തു­ജ­നാ­ഭി­പ്രാ­യ­രൂ­പീ­ക­ര­ണം നട­ത്ത­പ്പെ­ടു­ന്ന­ത് തട­യാ­നാ­ണ് 
മാ­ദ്ധ്യ­മ­ങ്ങ­ളും മാ­ദ്ധ്യ­മ­പ്ര­വര്‍­ത്ത­ക­രും സ്വ­യം ഒരു പെ­രു­മാ­റ്റ­ച്ച­ട്ടം രൂ­പീ­ക­രി­ക്ക­ണ­മെ­ന്നു പറ­യു­ന്ന­ത്.

­വാര്‍­ത്ത­കള്‍ വസ്തു­താ­ടി­സ്ഥാ­ന­ത്തി­ലു­ള്ള ­വി­വ­ര­ണ­ങ്ങള്‍ മാ­ത്ര­മാ­വു­ക­യും, മാ­ദ്ധ്യമ അജ­ണ്ട­കള്‍ 
വാര്‍­ത്ത­ക­ളോ­ടു­നു­ബ­ന്ധി­ച്ചു­ള്ള അവ­ലോ­ക­ന­ങ്ങ­ളോ, വി­ശ­ക­ല­ങ്ങ­ളോ, നി­രീ­ക്ഷ­ണ­ങ്ങ­ളോ, അഭി­മു­ഖ­ങ്ങ­ളോ വഴി 
രേ­ഖ­പ്പെ­ടു­ത്തു­ക­യും ചെ­യ്യുക എന്ന­താ­ണ് സാ­മ്പ്ര­ദാ­യി­ക­മാ­യി അം­ഗീ­ക­രി­ച്ചി­ട്ടു­ള്ള രീ­തി. സ്കൂ­പ്പു­ക­ളി­ലോ, 
വെ­ളി­പ്പെ­ടു­ത്ത­ലു­ക­ളി­ലോ മാ­ദ്ധ്യ­മ­ങ്ങ­ളു­ടെ നി­ഗ­മ­ന­ങ്ങള്‍ സ്ഥാ­നം പി­ടി­ക്കു­ന്നു­ണ്ടെ­ങ്കില്‍ അതി­നെ നി­ഗ­മ­ന­ങ്ങ­ളാ­യി­ത്ത­ന്നെ 
കാ­ണി­ക്കു­ന്ന­തും പതി­വാ­ണ്. മാ­ത്ര­മ­ല്ല, പ്ര­സി­ദ്ധീ­ക­രി­ക്കു­ന്ന ഏതൊ­രു വാര്‍­ത്ത­യ്ക്കും (എ­ന്തി­നും) നി­യ­മ­പ­ര­മാ­യും 
ധാര്‍­മ്മി­ക­പ­ര­മാ­യും മാ­ദ്ധ്യ­മ­സ്ഥാ­പ­ന­ങ്ങള്‍ ഉത്ത­ര­വാ­ദി­യു­മാ­ണ് (അ­വ­ന­വന്‍ പ്ര­സാ­ധ­ക­നാ­വു­ന്ന ബ്ലോ­ഗു­കള്‍­ക്കും 
പോര്‍­ട്ട­ലു­കള്‍­ക്കും ഇവ ബാ­ധ­ക­മാ­ണ്).

­ന്യൂ­സു­ക­ളി­ലൂ­ടെ പ്ര­ത്യേക അജ­ണ്ട­കള്‍­ക്ക് പ്ര­ച­ര­ണം കൊ­ടു­ക്കാന്‍ മാ­ദ്ധ്യ­മ­ങ്ങള്‍ സ്വീ­ക­രി­ക്കു­ന്ന എളു­പ്പ­വ­ഴി ഈ 
അതിര്‍­വ­ര­മ്പു­ക­ളെ ഒഴി­വാ­ക്കു­ക­യാ­ണ്. പല­രും ഒരു­പ­ടി­കൂ­ടി കട­ന്ന് വാര്‍­ത്ത­കള്‍ തന്നെ സൃ­ഷ്ടി­ക്കു­ക­യും ചെ­യ്യു­ന്നു. ഇത് 
വേ­ണ­മെ­ന്നു വച്ച് വാര്‍­ത്ത­കള്‍ വള­ച്ചൊ­ടി­ക്കു­ന്ന­വ­രു­ടെ കഥ­ക­ളാ­ണ്.

­വി­ശ­ക­ല­ന­വും അവ­ലോ­ക­ന­വും പല­പ്പോ­ഴും പത്ര­ങ്ങ­ളില്‍ പ്ര­ധാന സ്ഥാ­നം നേ­ടാ­റു­ണ്ട്. പല­പ്പോ­ഴും അന്വേ­ഷ­ണാ­ത്മക 
പര­മ്പ­ര­കള്‍ എഴു­ത­പ്പെ­ടു­ന്ന­ത് വി­ശ­ക­ല­ന­ങ്ങ­ളാ­യി­ട്ടാ­യി­രി­ക്കും. ഇവി­ടെ­യാ­ണ് വി­വ­ര­മു­ള്ള പത്ര­പ്ര­വര്‍­ത്ത­കര്‍ ഇന്ന് 
കു­റ­ഞ്ഞു­വ­രി­ക­യാ­ണെ­ന്നു­ള്ള­തി­ന്റെ സൂ­ച­ന­കള്‍ കാ­ണാ­വു­ന്ന­ത്. ഗം­ഭീ­ര­മാ­യി ഫീല്‍­ഡ് റി­പ്പോര്‍­ട്ടി­ങ് ചെ­യ്യാന്‍ 
കഴി­വു­ള്ള­വര്‍ പല­പ്പോ­ഴും വി­ശ­ക­ല­ന­ത്തി­ലും അതി­നോ­ട­നു­ബ­ന്ധി­ച്ച ചില സാ­മാ­ന്യ­നി­യ­മ­ങ്ങ­ളി­ലും അജ്ഞ­രാ­യി­രി­ക്കും. 
അത് അപൂര്‍­ണ്ണ­വും അപ­ക്വ­വു­മായ നി­ഗ­മ­ന­ങ്ങ­ളി­ലാ­യി­രി­ക്കും പല­പ്പോ­ഴും എത്തി­ക്കു­ന്ന­ത്.

­വി­ശ­ക­ല­ന­ത്തി­നു വേ­ണ്ട പ്രാ­ഥ­മിക വി­വ­ര­ങ്ങള്‍ ശേ­ഖ­രി­ക്കു­ന്ന­തില്‍ തു­ട­ങ്ങി, എറര്‍ മാര്‍­ജിന്‍ എന്ന വാ­ക്കു­പോ­ലും 
കേള്‍­ക്കാ­ത്ത­വര്‍ സ്റ്റാ­റ്റി­സ്റ്റി­ക്കല്‍ അനാ­ലി­സി­സ് നട­ത്തി­യാല്‍ വരു­ന്ന കു­റ­വു­ക­ളും, ഏതൊ­ക്കെ പാ­രാ­മീ­റ്റ­റു­കള്‍ 
മാ­റു­ന്ന­തു­കൊ­ണ്ടാ­ണ് വ്യ­ത്യാ­സ­ങ്ങള്‍ കാ­ണു­ന്ന­തെ­ന്ന കാ­ര്യ­ത്തില്‍ മുന്‍­വി­ധി­കള്‍ നി­ഗ­മ­ന­ങ്ങ­ളെ ബാ­ധി­ക്കു­ന്ന­തും വരെ 
അപ­ക്വ­മായ സാ­മാ­ന്യ­വ­ത്ക­ര­ണ­ത്തി­ന് (immature generalization) കാ­ര­ണ­മാ­കാ­റു­ണ്ട്. ഇത്ത­രം പാ­തി­വെ­ന്ത 
റി­പ്പോര്‍­ട്ടു­കള്‍ അവ കൈ­വ­യ്ക്കു­ന്ന വി­ഷ­യ­ങ്ങള്‍­ക്ക­നു­സ­രി­ച്ച് പല­പ്പോ­ഴും സമൂ­ഹ­ത്തില്‍ അകാ­ര­ണ­മായ ഭയ­ങ്ങ­ളും 
മുന്‍­വി­ധി­ക­ളും രൂ­പ­പ്പെ­ടു­ത്താ­നും കാ­ര­ണ­മാ­കു­ന്നു­.

­വി­ശ­ക­ല­ന­മെ­ന്ന­ത് വ്യ­ക്ത­മായ ചട്ട­ക്കൂ­ടു­ക­ളു­ള്ള ഒരു സങ്കേ­ത­മാ­ണെ­ന്ന­ത് മന­സ്സി­ലാ­ക്കാ­തി­രി­ക്കു­ക­യും, തന്റെ ഫീല്‍­ഡ് 
­റി­പ്പോര്‍­ട്ട് വി­ശ­ക­ല­ന­ത്തെ സഹാ­യി­ക്കാ­നു­ള്ള പല റി­സോ­ഴ്സു­ക­ളി­ലൊ­ന്നു മാ­ത്ര­മാ­ണെ­ന്നു തി­രി­ച്ച­റി­യാ­തി­രി­ക്കു­ക­യും 
ചെ­യ്യു­ന്ന­താ­യി­രി­ക്ക­ണം ഇത്ത­രം അപ­ക­ട­ങ്ങ­ളി­ലേ­ക്കെ­ത്തി­ക്കു­ന്ന­ത്. വസ്തു­താ­ധി­ഷ്ഠിത റി­പ്പോര്‍­ട്ടു­ക­ളില്‍ നി­ന്നും 
വ്യ­ക്ത­മായ അക­ലം വി­ശ­ക­ല­ന­ങ്ങള്‍­ക്കും അവ­ലോ­ക­ന­ങ്ങള്‍­ക്കു­മു­ണ്ടെ­ന്ന് തി­രി­ച്ച­റി­യേ­ണ്ട­ത് അവ­ശ്യ­മാ­ണ്. ലൈ­വാ­യി 
വാര്‍­ത്താ­വ­താ­ര­കന്‍ ചോ­ദ്യ­ങ്ങ­ളി­ലൂ­ടെ അവ­ശ്യ ഡാ­റ്റ­കള്‍ ശേ­ഖ­രി­ച്ചും പ്ര­ധാന പ്ര­തി­ക­ര­ണ­ങ്ങള്‍ പങ്കു­വെ­ച്ചും മറ്റും ന്യൂ­സ് 
റൂ­മി­നു­ള്ളില്‍ മി­നി­റ്റു­കള്‍­ക്കു­ള്ളില്‍ നി­ഗ­മ­ന­ങ്ങ­ളി­ലെ­ത്തു­ന്ന ഇക്കാ­ല­ത്ത് ഇതു പ്ര­ത്യേ­കം പ്ര­സ്താ­വ്യ­മാ­ണ്. 'ഇ­തു­വ­രെ അറി­വായ 
വി­വ­ര­ങ്ങള്‍ വച്ച്,' എന്ന് ഡി­സ്‌­ക്ലൈ­മര്‍ ചേര്‍­ക്കാന്‍ പോ­ലും പല­രും മടി­ക്കാ­റു­ണ്ടി­ന്ന്.‌

ആ­ദ്യം പത്ര­ങ്ങള്‍ ചില സാ­മ്പ്ര­ദാ­യിക നി­യ­മ­ങ്ങള്‍ ഒഴി­വാ­ക്കി­ക്കൊ­ണ്ട് സമൂ­ഹ­മ­ന­സ്സില്‍ അജ­ണ്ട­കള്‍ ഒളി­ച്ചു­ക­ട­ത്തു­ന്ന 
ഗീ­ബല്‍­സി­യന്‍ (ഹി­റ്റ്ല­റു­ടെ പ്ര­ചാ­ര­ണ­മ­ന്ത്രി­യാ­യി­രു­ന്ന ഗീ­ബല്‍­സാ­ണ് ഈ രീ­തി വള­രെ ഫല­പ്ര­ദ­മാ­യി പരീ­ക്ഷി­ച്ച­ത്) 
രീ­തി­യെ­ക്കു­റി­ച്ചും രണ്ടാ­മ­ത് വി­ശ­ക­ല­ന­മെ­ന്ന ചാ­രു­ക­സേല പ്ര­വര്‍­ത്ത­നം, ഫീല്‍­ഡ് റി­പ്പോര്‍­ട്ടി­ങ്ങി­നു കൊ­ടു­ക്കു­ന്ന 
അമി­ത­പ്രാ­ധാ­ന്യ­ത്തില്‍ വശ­ത്തേ­ക്കൊ­തു­ങ്ങി­പ്പോ­കു­ക­യും അതു­വ­ഴി പല അപ­ക­ട­ക­ര­മായ സാ­മാ­ന്യ­വ­ത്ക­ര­ണ­ങ്ങ­ളും 
നി­ഗ­മ­ന­ങ്ങ­ളാ­യി തെ­ളി­വോ­ടെ അച്ച­ടി­മ­ഷി­പു­ര­ളു­ക­യും ചെ­യ്യു­ന്ന­തി­നെ­ക്കു­റ­ച്ചു­മാ­ണ് പറ­ഞ്ഞ­ത്. ഇനി പറ­യാന്‍ പോ­കു­ന്ന­ത്, 
വാ­യ­ന­ക്കാ­രെ­ന്തു­വാ­യി­ക്ക­ണ­മെ­ന്നു തീ­രു­മാ­നി­ക്കു­ന്ന എഡി­റ്റോ­റി­യല്‍ ബോര്‍­ഡി­ന്റെ നീ­ല­പ്പെന്‍­സി­ലു­ക­ളു­ടെ 
(ക­ട­പ്പാ­ട്: തി­രു­ത്ത്, എം­.എ­സ്.­മാ­ധ­വന്‍) പക്ഷ­ഭേ­ദ­ത്തെ­പ്പ­റ്റി­യാ­ണ്.

ഏ­തു­ത­രം വാര്‍­ത്ത­കള്‍ തി­ര­സ്ക­രി­ക്ക­ണ­മെ­ന്ന­തി­ലോ അച്ച­ടി­മ­ഷി­പു­ര­ള­ണ­മെ­ന്ന­തി­ലോ പത്ര­ത്തി­ന് നയ­ങ്ങ­ളും 
കാ­ഴ്ച­പ്പാ­ടു­ക­ളും കാ­ണും. ഒരേ വി­ഷ­യ­ത്തില്‍ ചില പക്ഷ­ങ്ങ­ളു­ടെ വാ­ദ­ങ്ങള്‍­ക്ക് കൂ­ടു­തല്‍ പ്രാ­ധാ­ന്യം കൊ­ടു­ക്കു­ന്ന­തും 
സാ­ധാ­ര­ണം മാ­ത്ര­മാ­ണ്. പ്ര­തി­പ­ക്ഷ­സ്വ­ര­ങ്ങള്‍ വേ­റെ വല്ല­വ­രും കേള്‍­പ്പി­ച്ചോ­ളും. എന്നാല്‍, അച്ച­ടി­മ­ഷി­പു­ര­ളു­ന്ന 
വാര്‍­ത്ത­കള്‍ ഏതു­വി­ധ­മാ­യി­ക്കോ­ട്ടെ കു­റ്റ­മ­റ്റ­താ­യി­രി­ക്ക­ണ­മെ­ന്ന­ത് സാ­മാ­ന്യ­നി­യ­മം മാ­ത്ര­മാ­ണ്. പ്ര­ത്യേ­കി­ച്ചും 
പത്ര­ങ്ങ­ളു­ടെ തന്നെ ഭാ­ഷ­യില്‍ അവ­രു­ടെ വാ­യ­ന­ക്കാ­രില്‍ പല­രും ഈ വി­ഷ­യ­ങ്ങ­ളില്‍ 
അഗാ­ധ­പാ­ണ്ഡി­ത്യ­മി­ല്ലാ­ത്ത­വ­രോ, പത്രം പറ­ഞ്ഞ­തു­കൊ­ണ്ട് ഇത് ശരി­യാ­യി­രി­ക്കു­മെ­ന്നു കരു­തു­ന്ന­വ­രു­മാ­യ­തു­കൊ­ണ്ട്.

ഇ­ത്ത­ര­ത്തില്‍ ഇന്ത്യന്‍ മാ­ദ്ധ്യ­മ­ങ്ങ­ളില്‍ എഡി­റ്റര്‍­മാ­രു­ടെ കസേ­ര­ക­ളി­ലി­രി­ക്കു­ന്ന­വര്‍ തങ്ങ­ളു­ടെ ജോ­ലി കൃ­ത്യ­മാ­യി 
ചെ­യ്യാ­ത്ത­തു­കാ­ര­ണം പല വാര്‍­ത്ത­ക­ളും വാര്‍­ത്ത­ക­ളു­ടെ തലം വി­ട്ട് മാ­ജി­ക്കല്‍ റി­യ­ലി­സ­ത്തി­ന്റെ തല­ത്തി­ലെ­ത്താ­റു­ണ്ട്. 
ടെ­ക്നോ­ള­ജി സം­ബ­ന്ധ­മായ വാര്‍­ത്ത­ക­ളും വി­ല­യി­രു­ത്ത­ലു­ക­ളു­മാ­ണ് ഇവ­യില്‍ പ്ര­ധാ­നം. പല­പ്പോ­ഴും കൌ­തു­ക­വാര്‍­ത്ത­ക­ളും 
ചില സ്പോര്‍­ട്സ് വാര്‍­ത്ത­ക­ളും ഇത്ത­ര­ത്തി­ലാ­വാ­റു­ണ്ട്. ഇതില്‍ രസ­ക­ര­മായ കാ­ര്യം, പല­പ്പോ­ഴും 
സം­ഭ­വി­ക്കു­ന്ന­തെ­ന്തെ­ന്നാല്‍ ഈ പ്രോ­ഡ­ക്റ്റ് അവ­ത­രി­പ്പി­ച്ച­പ്പോ­ഴോ അല്ലെ­ങ്കില്‍ അതി­ന്റെ അവ­ലോ­ക­ന­ത്തി­നാ­യി 
റി­പ്പോര്‍­ട്ടര്‍­മാര്‍ സമീ­പി­ച്ച­പ്പോ­ഴോ കമ്പ­നി­കള്‍ ഊന്നല്‍ കൊ­ടു­ത്ത കാ­ര്യ­ങ്ങള്‍­ക്കു പക­രം മറ്റു­പ­ല­തു­മാ­യി­രി­ക്കും 
റി­പ്പോര്‍­ട്ടര്‍­മാര്‍ മന­സ്സി­ലാ­ക്കു­ന്ന­ത്.

­നേ­രി­ട്ടു­ക­ണ്ട് മന­സ്സി­ലാ­ക്കിയ ഒര­നു­ഭ­വം പറ­യ­ട്ടെ. NVIDIA Tesla എന്ന പേ­രില്‍ CUDA അടി­സ്ഥാ­ന­മാ­ക്കി ഒരു 
സൂ­പ്പര്‍ കമ്പ്യൂ­ട്ടി­ങ് കഴി­വു­ക­ളു­ള്ള പ്ലാ­റ്റ്ഫോം വി­ക­സി­പ്പി­ച്ചി­രു­ന്നു. NVIDIA സി­.ഇ­.ഓ.­യും സ്ഥാ­പ­ക­നു­മായ ജെന്‍ സുന്‍ 
ഹ്യ­യാ­ങ് 2008 നവം­ബ­റില്‍ ഇന്ത്യ സന്ദര്‍­ശി­ച്ച­പ്പോള്‍ IIIT, Hyderabadല്‍ വച്ചാ­ണ് അത് (ഇ­ന്ത്യ­യില്‍) 
അവ­ത­രി­പ്പി­ച്ച­ത്. ഈ ഡിഗ്ഗ് 
ലി­ങ്ക്\footnote{\url{http://digg.com/news/story/NDTV_kills_nvidia_tesla_with_stupid_reporting}}
കണ്ടാല്‍ മന­സ്സി­ലാ­വും എന്‍­ഡി­ടി­വി­യു­ടെ റി­പ്പോര്‍­ട്ടര്‍ ഇക്കാ­ര്യം 
മന­സ്സി­ലാ­ക്കി­യ­തെ­ങ്ങ­നെ­യാ­ണെ­ന്ന്. അതി­നു താ­ഴെ കമ­ന്റു­ക­ളില്‍ ഹി­ന്ദു­വി­ന്റെ കവ­റേ­ജും കൊ­ടു­ത്തി­ട്ടു­ണ്ട്.

­വ­സ്തു­താ­പ­ര­മായ പി­ഴ­വു­കള്‍­മു­തല്‍, ­ടെ­ക്നോ­ള­ജി­ റി­പ്പോര്‍­ട്ട് ചെ­യ്യു­ന്ന നമ്മു­ടെ മല­യാ­ളം പത്ര­ങ്ങ­ളി­ലെ യു­വ­ര­ക്തം 
പി­ന്തു­ട­രു­ന്ന "പാ­തി­വെ­ന്ത മന­സ്സി­ലാ­ക്ക­ലു­ക­ളെ പഞ്ച­സാ­ര­പൊ­തി­ഞ്ഞ് അവ­ത­രി­പ്പി­ക്കു­ന്ന" പരി­പാ­ടി­യും കൂ­ടി­യാ­യ­പ്പോള്‍ 
ചു­ക്ക്, ചു­ണ്ണാ­മ്പി­നു­മ­പ്പു­റം വേ­റെ­യെ­ന്തൊ­ക്കെ­യോ ആയി. റി­പ്പോര്‍­ട്ട് ചെ­യ്യാന്‍ വന്ന കൊ­ച്ചി­നു NVIDIA CEO­യു­ടെ 
അമേ­രി­ക്കന്‍ ഉച്ചാ­ര­ണം മന­സ്സി­ലാ­കാ­ഞ്ഞ­തോ, വി­ഷ­യ­പ­രി­ജ്ഞാ­നം കമ്മി­യാ­യ­തോ, എഴു­തി­യെ­ടു­ത്ത­ത് പി­ന്നെ 
വാ­യി­ച്ച­പ്പോള്‍ തല­തി­രി­ഞ്ഞു­പോ­യ­തോ ഒക്കെ­യാ­കാം. എങ്കി­ലും മി­നി­മം NVIDIA­യു­ടെ വെ­ബ്സൈ­റ്റില്‍ പോ­യി Tesla 
എന്ന പ്രോ­ഡ­ക്റ്റി­നു കീ­ഴില്‍ എഴു­തി­യ­തൊ­ക്കെ­ത്ത­ന്നെ­യാ­ണോ തന്റെ റി­പ്പോര്‍­ട്ട­റും എഴു­തി­യ­ത് എന്ന് നോ­ക്കാ­നെ­ങ്കി­ലും 
തോ­ന്നു­ന്ന ഒരു എ­ഡി­റ്റര്‍ NDTV­യു­ടെ ടെ­ക്നോ­ള­ജി ഡെ­സ്കില്‍ ഉണ്ടാ­യി­രു­ന്നെ­ങ്കില്‍ ഇത്ര­മാ­ത്രം 
നാ­ണ­ക്കേ­ടു­ണ്ടാ­കി­ല്ലാ­യി­രു­ന്നു. അതി­നു­ശേ­ഷ­വും മുന്‍­പും ഞാന്‍ NDTV­യു­ടെ ടെ­ക്നോ­ള­ജി വാര്‍­ത്ത­ക­ളൊ­ന്നും വാ­യി­ക്കാ­റി­ല്ല, 
ആ ­വാര്‍­ത്ത ഇപ്പോ­ഴും ആ തെ­റ്റു­ക­ളോ­ടെ­ല്ലാം കൂ­ടി അവി­ടെ­ത്ത­ന്നെ കി­ട­ക്കു­ന്ന­തു­കൊ­ണ്ട്, അവ­രു­ടെ നയ­ങ്ങ­ളൊ­ന്നും 
മാ­റി­യി­ട്ടി­ല്ലെ­ന്നു കരു­തു­ന്നു­.

ഈ രീ­തി­യി­ലു­ള്ള റി­പ്പോര്‍­ട്ടു­കള്‍ പല­പ്പോ­ഴും അന്താ­രാ­ഷ്ട്ര­ത­ല­ത്തില്‍ നമു­ക്ക് മാ­ന­ക്കേ­ടു­മാ­ത്ര­മാ­ണു­ണ്ടാ­ക്കാ­റ്. ഇന്ത്യ­യി­ലെ 
റി­പ്പോര്‍­ട്ടര്‍­മാ­രു­ടെ അത്യു­ത്സാ­ഹം കാ­ര­ണം, പത്ര­ങ്ങ­ളില്‍ റി­പ്പോര്‍­ട്ട് ചെ­യ്യ­പ്പെ­ടു­ന്ന തദ്ദേ­ശ­പ­ര­മാ­യി വി­ക­സി­പ്പി­ച്ച നൂ­തന 
വി­ദ്യ­ക­ളെ മൂ­ന്നു­പ്രാ­വ­ശ്യം ഇരു­ത്തി­വാ­യി­ക്കു­ക­യും നാ­ലാ­ളോ­ടു ചോ­ദി­ച്ചു ഉറ­പ്പു­വ­രു­ത്തി­യും മാ­ത്ര­മേ വി­ശ്വ­സി­ക്കാ­വൂ 
എന്ന­നി­ല­യാ­ണ്. ഇത്ത­ര­ത്തില്‍ ചു­ക്കും ചു­ണ്ണാ­മ്പും തി­രി­ച്ച­റി­യാ­ത്ത റി­പ്പോര്‍­ട്ടു­കള്‍ പത്ര/­ടെ­ലി­വി­ഷന്‍ മുന്‍­നി­ര­ക്കാ­രു­ടെ 
പോര്‍­ട്ട­ലു­ക­ളില്‍ മാ­ത്ര­മ­ല്ല, താ­ര­മേ­ന്യ പു­തിയ ന്യൂ­സ് പോര്‍­ട്ട­ലു­ക­ളി­ലും കാ­ണാ­റു­ണ്ട്. പക്ഷേ അവ­രു­ടെ ഒരു ഗു­ണം, തെ­റ്റ് 
ചൂ­ണ്ടി­ക്കാ­ണി­ച്ചു കൊ­ടു­ത്താല്‍ ക്ഷമ ചോ­ദി­ക്കാ­നും തി­രു­ത്താ­നും തയ്യാ­റാ­കു­മെ­ന്ന­താ­ണ്. NDTV­യെ ഇവി­ടെ­യൊ­രു 
സാ­മ്പി­ളാ­യി മാ­ത്രം കാ­ണി­ച്ച­താ­ണ്. ഇത്ത­രം തല­തി­രി­ഞ്ഞ റി­പ്പോര്‍­ട്ടി­ങ് എല്ലാ ഇന്ത്യന്‍ മാ­ദ്ധ്യ­മ­ങ്ങ­ളി­ലും ഏതാ­ണ്ട് ഒരേ 
അള­വില്‍­ത്ത­ന്നെ കണ്ടി­ട്ടു­ണ്ട്.

ഈ പ്ര­ശ്ന­ങ്ങ­ളൊ­ക്കെ ശക്ത­മാ­യ, അല്ലെ­ങ്കില്‍ ലോ­ജി­ക്ക­ലാ­യി ചി­ന്തി­ക്കു­ക­യെ­ങ്കി­ലും ചെ­യ്യു­ന്ന ഒരു എഡി­റ്റോ­റി­യല്‍ 
സം­ഘ­വും റി­പ്പോര്‍­ട്ടര്‍­മാ­രു­മി­ല്ലാ­ത്ത­തി­ന്റേ­താ­ണെ­ങ്കില്‍, തീര്‍­ത്തും വ്യ­ത്യ­സ്ത­മായ പൂര്‍­ണ്ണ അവ­ഗ­ണ­ന­യു­ടെ കണ­ക്കു­ക­ളും 
പല­പ്പോ­ഴും പത്ര­ങ്ങ­ളില്‍ കാ­ണാ­റു­ണ്ട്. നി­രു­ത്ത­വാ­ദ­പ­ര­മായ കാ­റോ­ട്ട­മ­ത്സ­ര­ങ്ങ­ളു­ടെ റി­പ്പോര്‍­ട്ടി­ങ് ഒരു­ദാ­ഹ­ര­ണം. അതു 
ചൂ­ണ്ടി­ക്കാ­ണി­ച്ചാല്‍ പല­പ്പോ­ഴും കാ­ര­ണ­ങ്ങ­ളാ­യി പറ­യു­ന്ന­ത്, വേ­ണ്ട­ത്ര വാ­യ­ന­ക്കാ­രി­ല്ലാ­ത്ത­തു­കൊ­ണ്ടാ­ണെ­ന്നാ­ണ് 
(ഈ­യ­ടു­ത്ത്, അമൃ­ത­യി­ലോ മറ്റോ ഒരു വാ­രാ­ന്ത്യ സ്പോര്‍­ട്സ് റൌ­ണ്ട­പ്പി­ലോ മറ്റോ തര­ക്കേ­ടി­ല്ലാ­തെ ഗ്രാന്‍­പ്രീ­കള്‍ 
റി­പ്പോര്‍­ട്ട് ചെ­യ്തു­ക­ണ്ടു­).

എ­ല്ലാ പ്ര­മുഖ മല­യാ­ളം പത്ര­ങ്ങ­ളി­ലും നല്ല വാ­ഹ­ന­റി­വ്യൂ­ക­ളും, അനു­ബ­ന്ധ­വാര്‍­ത്ത­ക­ളും കാ­ണാം. മാ­ത്ര­മ­ല്ല, വള­രെ­ക്കു­റ­ച്ചു 
തെ­റ്റു­കള്‍ മാ­ത്ര­മേ, ധാ­രാ­ളം സാ­ങ്കേ­തിക വി­വ­ര­ങ്ങ­ളെ പരാ­മര്‍­ശി­ച്ചു­കൊ­ണ്ടെ­ഴു­തു­ന്ന ഈ റി­പ്പോര്‍­ട്ടു­ക­ളില്‍ കാ­ണാ­റു­ള്ളു. 
വി­വ­ര­മു­ള്ള റി­പ്പോര്‍­ട്ടര്‍­മാ­രു­ടേ­യും എഡി­റ്റര്‍­മാ­രു­ടേ­യും സാ­ന്നി­ധ്യ­മാ­യി­രി­ക്കാം കാ­ര­ണം. ഇത്ര­യും നല്ല റി­പ്പോര്‍­ട്ടു­കള്‍ 
പ്ര­സി­ദ്ധീ­ക­രി­ക്കാ­നാ­വു­ന്നു­ണ്ടെ­ങ്കില്‍ അവര്‍­ക്ക് സാ­ധാ­ര­ണ­ഗ­തി­യില്‍ തെ­റ്റു­ക­ളി­ല്ലാ­തെ റേ­സ് റി­പ്പോര്‍­ട്ടു­ക­ളും എഴു­താന്‍ 
കഴി­യേ­ണ്ട­താ­ണ് (തീര്‍­ച്ച­യാ­യും വസ്തു­താ­പ­ര­മായ പി­ഴ­വു­ക­ളെ ഒഴി­വാ­ക്കാ­നാ­വും­). സ്പോര്‍­ട്സ് സെ­ക്ഷ­നി­ലെ ന്യൂ­സ് എന്ന 
നി­ല­യില്‍ കൈ­കാ­ര്യം ചെ­യ്യാന്‍ നില്‍­ക്കാ­തെ, ഇത്ത­രം ന്യൂ­സു­ക­ളില്‍ ഇന്റര്‍­നെ­റ്റി­ന്റേ­യോ, പത്ര­ത്തില്‍­ത്ത­ന്നെ­യു­ള്ള 
ഓട്ടോ­മോ­ട്ടീ­വ് സെ­ക്ഷ­ന്റേ­യോ സഹാ­യം വെ­രി­ഫി­ക്കേ­ഷ­നു വേ­ണ്ടി­യെ­ങ്കി­ലും ഉപ­യോ­ഗി­ച്ചാല്‍­ത്ത­ന്നെ, പി­ഴ­വു­കള്‍ 
ഒഴി­വാ­ക്കാ­നാ­വും­.

ഇ­ത്ത­രം കാ­ര്യ­ങ്ങള്‍ പത്ര­പ്ര­വര്‍­ത്ത­നം ബി­രു­ദ/­ഡി­പ്ലോമ കോ­ഴ്സു­ക­ളാ­യി പഠി­പ്പി­ക്കു­ന്ന­വര്‍ അവ­രു­ടെ സി­ല­ബ­സ്സില്‍ 
ഉള്‍­പ്പെ­ടു­ത്തി­യി­ട്ടു­ണ്ടോ എന്ന­റി­യി­ല്ല. ഇല്ലെ­ങ്കില്‍ ഇത്ത­രം കാ­ര്യ­ങ്ങള്‍ കൂ­ടി വാര്‍­ത്ത­കള്‍ എഴു­താ­നും തി­രു­ത്താ­നും 
പഠി­പ്പി­ക്കു­ന്ന കൂ­ട്ട­ത്തില്‍ പഠി­പ്പി­ച്ചാല്‍ നന്നാ­യി­രി­ക്കും. കാ­ണാ­പ്പാ­ഠം പഠി­ച്ച് പരീ­ക്ഷ പാ­സാ­യി പത്ര­പ്ര­വര്‍­ത്ത­ക­രാ­കു­ന്ന­വര്‍
തങ്ങള്‍­ക്ക് അജ്ഞാ­ത­മായ വി­ഷ­യ­ങ്ങ­ളില്‍ ചെ­റി­യൊ­രു പഠ­ന­മെ­ങ്കി­ലും കൂ­ടാ­തെ ആധി­കാ­രിക റി­പ്പോര്‍­ട്ടു­കള്‍ 
എഴു­തി­വി­ടു­ന്ന­ത് കു­റ­യാ­നും, ഏതു വി­ഷ­യ­വും എഡി­റ്റ് ചെ­യ്യു­ന്ന­തില്‍ ഡെ­സ്ക് ജോ­ലി­ക്കാര്‍ കൂ­ടു­തല്‍ ശ്ര­ദ്ധ­വ­യ്ക്കു­ന്ന­തി­നും 
ഇത്ത­രം കു­റി­പ്പു­ക­ളെ­ങ്കി­ലും സഹാ­യ­ക­മാ­വു­മെ­ന്നു കരു­തു­ന്നു­.

­വ­സ്തു­താ­പ­ര­മായ ഒരു പി­ഴ­വ്, ശക്ത­മായ വി­ഷ­യ­ങ്ങള്‍ കൈ­കാ­ര്യം ചെ­യ്യു­ന്ന റി­പ്പോര്‍­ട്ടി­ന്റെ മു­ഴു­വന്‍ 'ഇ­ന്റ­ഗ്രി­റ്റി­'­യേ­യും 
സം­ശ­യ­ത്തി­ന്റെ നി­ഴ­ലി­ലാ­ക്കു­മെ­ന്നു­ള്ള മന­സ്സി­ലാ­ക്ക­ലെ­ങ്കി­ലും ഉണ്ടെ­ങ്കില്‍ പകു­തി കാ­ര്യ­ങ്ങള്‍ ശരി­യാ­വു­മെ­ന്നു തോ­ന്നു­ന്നു. 
മി­ക­ച്ച പത്ര­പ്ര­വര്‍­ത്ത­ന­ത്തി­നു­ള്ള അവാര്‍­ഡ് നേ­ടു­ന്ന­വര്‍­ക്കു­പോ­ലും പത്ര­പ്ര­വര്‍­ത്ത­ന­ത്തി­ന് മി­ക­ച്ച ഭാ­ഷ­യു­ടെ­യും 
ഘട­ന­യു­ടെ­യു­മ­പ്പു­റ­ത്ത്, വേ­റെ­യും തല­ങ്ങ­ളു­ണ്ടെ­ന്നു­ള്ള തി­രി­ച്ച­റി­വി­ല്ലെ­ന്ന­തി­ന് അത്ര പഴ­യ­ത­ല്ലാ­ത്ത ചില 
പത്ര­വാര്‍­ത്ത­കള്‍ സാ­ക്ഷി­ക­ളാ­ണ്.

(5 August 2010)\footnote{http://malayal.am/വാര്‍ത്ത/മീഡിയ-സ്കാന്‍/7249/അപ്രത്യക്ഷമാകുന്ന-എഡിറ്റോറിയല്‍-ഡെസ്ക്}

\newpage