summaryrefslogtreecommitdiffstats
path: root/buji.tex
blob: df4c9dc66cc0286811ddb69bbd0682e4666419ea (plain)
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48
49
50
51
52
53
54
55
56
57
58
59
60
61
62
63
64
65
66
67
68
69
70
71
72
73
74
75
76
77
78
79
80
81
82
83
84
85
86
87
88
89
90
91
92
93
94
95
96
97
98
99
100
101
102
103
104
105
106
107
108
109
110
111
112
113
114
115
116
117
118
119
120
121
122
123
124
125
126
127
128
129
130
131
\secstar{ബുദ്ധിജീവികളുടെ സ്വത്വപ്രതിസന്ധി}
\vskip 2pt

­ആ­ശ­യ­സം­ഘ­ട്ട­ന­ങ്ങ­ളും സം­വാ­ദ­ങ്ങ­ളും വ്യ­ത്യ­സ്ത­വി­ശ­ക­ല­ന­ങ്ങ­ളും അഭി­പ്രാ­യ­ങ്ങ­ളും കമ്യൂ­ണി­സ്റ്റ് മാര്‍­ക്സി­സ്റ്റ് പാര്‍­ട്ടി­യില്‍ 
ഇന്നും ഇന്ന­ലെ­യും ഉള്ള പ്ര­തി­ഭാ­സ­മ­ല്ല. മാര്‍­ക്സി­സ­മെ­ന്ന ചി­ന്താ­പ­ദ്ധ­തി തന്നെ വൈ­രു­ദ്ധ്യാ­ത്മ­ക­തയില്‍ (dialectics)­ 
അടി­യു­റ­ച്ച­താ­യ­തു കൊ­ണ്ട്, അവ­സാന ഇന്‍­ഫ­റന്‍­സി­ലെ­ത്ത­ണ­മെ­ങ്കില്‍ തീ­സി­സും അതി­നൊ­രു ആന്റി തീ­സി­സും 
അത്യാ­വ­ശ്യ­മാ­ണു­താ­നും. ഇതു രണ്ടി­ലും ഊന്നി­യു­ള്ള ഉള്‍­പാര്‍­ട്ടി വാ­ദ­ങ്ങ­ളി­ലൂ­ടെ­യും സം­വാ­ദ­ങ്ങ­ളി­ലൂ­ടെ­യും പു­രോ­ഗ­മി­ച്ച് 
അവ­സാ­നം പാര്‍­ട്ടി ഏക­ക­ണ്ഠ­മാ­യി ഇന്‍­ഫ­റന്‍­സി­ലെ­ത്തു­ക­യാ­ണു പതി­വ്. പല­പ്പോ­ഴും ഉള്‍­പാര്‍­ട്ടി സം­വാ­ദ­ങ്ങ­ളില്‍ സ്വ­ന്തം 
ഭാ­ഗം പാര്‍­ട്ടി ശരി­ക്കും കണ­ക്കി­ലെ­ടു­ത്തി­ല്ലെ­ന്നോ (ഒ­തു­ക്കി­ക്ക­ള­ഞ്ഞെ­ന്നോ) ഒക്കെ­യു­ള്ള കാ­ര­ണ­ങ്ങ­ളാല്‍ 
പല­കാ­ല­ഘ­ട്ട­ങ്ങ­ളില്‍ പല­രും പാര്‍­ട്ടി വി­ട്ടു­പോ­യി­ട്ടു­മു­ണ്ട്. ചില തീ­സി­സു­ക­ളെ റി­വി­ഷ­നി­സ്റ്റ് അഭി­പ്രാ­യ­ങ്ങ­ളാ­ണെ­ന്നു 
വക­യി­രു­ത്തി പാര്‍­ട്ടി തള്ളി­ക്ക­ള­യു­ക­യും, തീ­സി­സി­ന്റെ അവ­താ­ര­കര്‍ അതം­ഗീ­ക­രി­ക്കാ­ത്ത­തു കൊ­ണ്ട് 
അച്ച­ട­ക്ക­ലം­ഘ­ന­മാ­യി കണ­ക്കാ­ക്കി പാര്‍­ട്ടി­യില്‍ നി­ന്നും പു­റ­ത്താ­ക്കു­ക­യും ഉണ്ടാ­യി­ട്ടു­ണ്ട്.

അ­തു­പോ­ലെ ചില പാര്‍­ട്ടി­ന­യ­ങ്ങ­ളെ കാ­ലോ­ചി­ത­മാ­യി പരി­ഷ്ക­രി­ക്കു­ക­യും ­തെ­റ്റു­തി­രു­ത്തല്‍ എന്നു മാ­ദ്ധ്യ­മ­ങ്ങള്‍ വി­ളി­ക്കു­ന്ന 
പരി­ഷ്ക­ര­ണ­പ്ര­ക്രി­യ­യി­ലൂ­ടെ തി­രു­ത്തു­ക­യും ചെ­യ്തി­ട്ടു­ണ്ട്. പാര്‍­ട്ടി­യില്‍ ആശയ സം­ഘ­ട്ട­ന­മു­ണ്ടാ­യ­ഘ­ട്ട­ങ്ങ­ളില്‍ പല­പ്പോ­ഴും 
അച്ച­ട­ക്ക­ന­ട­പ­ടി­ക­ളു­മു­ണ്ടാ­യി­ട്ടു­ണ്ട് (പാര്‍­ട്ടി വി­രു­ദ്ധ­പ്ര­വര്‍­ത്ത­ന­ത്തി­ന്റെ പേ­രി­ലു­ള്ള അച്ച­ട­ക്ക­ന­ട­പ­ടി­യ­ല്ല, 
ആശ­യ­വ്യ­തി­യാ­ന­ത്തി­ന്റെ പേ­രില്‍). ഇത്ത­ര­ത്തില്‍ ബൌ­ദ്ധിക വ്യ­വ­ഹാ­ര­ങ്ങ­ളും, ജന­കീയ പി­ന്തു­ണ­യും, നയ­ങ്ങ­ളു­ടെ 
നി­ശി­ത­മായ ഉള്‍­പാര്‍­ട്ടി­വി­മര്‍­ശ­ന­വും നട­ത്തു­ന്ന പാര്‍­ട്ടി­യാ­യ­തി­നാ­ലാ­വ­ണം കമ്യൂ­ണി­സ്റ്റ് മാര്‍­ക്സി­സ്റ്റു പാര്‍­ട്ടി­ക്ക് 
സമൂ­ഹ­ത്തി­ന്റെ എല്ലാ­ത­ല­ങ്ങ­ളി­ലും നല്ല പി­ന്തു­ണ­യു­മു­ണ്ട്. എന്നാ­ലും മറ്റേ­തൊ­രു പാര്‍­ല­മെ­ന്റ­റി പാര്‍­ട്ടി­യേ­യും പോ­ലെ 
അധി­കാ­ര­ത്തി­ന്റെ ഇട­നാ­ഴി­ക­ളി­ലേ­ക്കു­ള്ള കണ്ണും നട്ടി­രി­ക്കു­ന്ന­വ­രും പാര്‍­ട്ടി­യി­ലു­ണ്ട്. അവര്‍ ഇത്ത­രം ഉള്‍­പാര്‍­ട്ടി 
പ്ര­ത്യ­യ­ശാ­സ്ത്ര­സം­വാ­ദ­ങ്ങ­ളെ പൊ­തു­ജ­ന­സ­മ­ക്ഷം കൊ­ണ്ടു­പോ­യി സ്വ­ന്തം കാ­ര്യം നട­ത്താ­നാ­ണ് ശ്ര­മി­ക്കാ­റ്.

­കേ­ര­ള­ത്തി­ന്റെ കാ­ര്യ­ത്തില്‍, പാര്‍­ട്ടി അധി­കാ­ര­ത്തി­ലി­രി­ക്കു­ന്ന അവ­സാ­ന­നാ­ളു­ക­ളി­ലോ, അധി­കാ­രം നഷ്ട­പ്പെ­ട്ട 
ഉട­നെ­യോ ആണ് നയ­പ­രി­ഷ്ക­ര­ണ­മെ­ന്ന ആശ­യ­വു­മാ­യി ബു­ദ്ധി­ജീ­വി­ക­ളി­റ­ങ്ങാ­റു­ള്ള­ത്. കേ­ര­ള­ത്തി­ലെ ഇല­ക്ഷ­നി­ലെ 
ജയ­പ­രാ­ജ­യ­ങ്ങള്‍ പല­പ്പോ­ഴും ജന­പി­ന്തു­ണ­യേ­ക്കാള്‍ പാര്‍­ട്ടി­ക­ളു­ടെ അട­വു­ന­യ­ങ്ങ­ളോ­ട് (പാര്‍­ട്ടി­യില്‍ കൂ­ട്ടായ ചര്‍­ച്ച 
നട­ത്താ­തെ, പാര്‍­ല­മെ­ന്റ­റി ആവ­ശ്യ­ങ്ങള്‍­ക്കാ­യി നേ­തൃ­ത്വം കാ­ലാ­കാ­ല­ങ്ങ­ളില്‍ എടു­ക്കു­ന്ന തീ­രു­മാ­ന­ങ്ങള്‍) ജന­ങ്ങ­ളു­ടെ 
പ്ര­തി­ക­ര­ണ­മാ­ണെ­ന്ന­ത് പര­സ്യ­മായ രഹ­സ്യ­മാ­ണെ­ങ്കി­ലും ജന­കീ­യ­പി­ന്തുണ നഷ്ട­പ്പെ­ട്ട­താ­ണ് ഇല­ക്ഷ­നില്‍ 
പരാ­ജ­യ­പ്പെ­ടു­ന്ന­തി­നു കാ­ര­ണ­മെ­ന്ന മുന്‍­വി­ധി­യോ­ടെ­യാ­ണ് നയ­പ­രി­ഷ്ക­ര­ണ­വാ­ദ­ങ്ങള്‍ ഉയ­രാ­റു­ള്ള­ത്.

­പ­ല­പ്പോ­ഴും പ്ര­ത്യ­യ­ശാ­സ്ത്ര­സം­വാ­ദ­ങ്ങ­ളെ പൊ­തു­ജ­ന­സ­മ­ക്ഷം അവ­ത­രി­പ്പി­ക്കു­ന്ന­ത് അപ­ക­ട­മാ­യി­ത്തീ­രാ­റു­ണ്ട്. 
പാര്‍­ട്ടി­വേ­ദി­ക­ളില്‍ ചര്‍­ച്ച­ചെ­യ്യു­മ്പോള്‍ പാര്‍­ട്ടി തത്വ­ശാ­സ്ത്ര­ങ്ങ­ളില്‍ കാ­ലാ­കാ­ല­ങ്ങ­ളില്‍ സ്റ്റ­ഡി­ക്ലാ­സു­ക­ളി­ലൂ­ടെ­യും 
വാ­യ­ന­യി­ലൂ­ടെ­യും നേ­ടിയ മി­നി­മം അറി­വ് പൊ­തു­വേ­ദി­ക­ളില്‍ കാ­ണാ­നാ­വി­ല്ല. അതി­നാല്‍­ത്ത­ന്നെ, ബൌ­ദ്ധി­ക­മാ­യി 
ഉന്ന­ത­നി­ല­വാ­രം പു­ലര്‍­ത്തു­ന്ന­വ­രും, തത്വ­ശാ­സ്ത്ര­പാ­ണ്ഡി­ത്യ­മു­ള്ള­വ­രും പൊ­തു­ചര്‍­ച്ച­ക­ളില്‍ കപ­ട­ബു­ദ്ധി­ജീ­വി­ക­ളാ­യി 
മു­ദ്ര­കു­ത്ത­പ്പെ­ടു­ക­യും, മു­റി­മൂ­ക്കന്‍ എന്നു വി­ളി­ക്കാ­നാ­വു­ന്ന, ഉളു­പ്പി­ല്ലാ­തെ ആരെ­യും ഉദ്ധ­രി­ച്ച് ജന­ങ്ങ­ളെ അമ്പ­ര­പ്പി­ക്കു­ന്ന 
വാ­ഗ്‌­വി­ലാ­സ­ക്കാര്‍ പാര്‍­ട്ടി­സൈ­ദ്ധാ­ന്തി­കന്‍­മാ­രാ­വു­ക­യും ചെ­യ്യാ­റു­ണ്ട്. ഇന്ന­ത്തെ­ക്കാ­ല­ത്തെ ഒരു മണി­ക്കൂര്‍ 
ടെ­ലി­വി­ഷന്‍ ഫോ­ക്ക­സ് ചര്‍­ച്ച­കള്‍ ഇത്ത­ര­ത്തില്‍ പൊ­തു­ജ­ന­സ­മ­ക്ഷം പാര്‍­ട്ടി­ക്ക് പല­പ്പോ­ഴും ക്ഷീ­ണ­മു­ണ്ടാ­ക്കി­യി­ട്ടു­ണ്ട്.

ഇ­ത്ത­ര­ത്തില്‍ പാര്‍­ട്ടി­ന­യ­രൂ­പി­ക­ര­ണ­ത്തി­നും അടി­സ്ഥാ­ന­പ്ര­മാ­ണ­ങ്ങ­ളെ ദൃ­ഡ­മാ­ക്കു­ന്ന­തി­നും ഏറെ സഹാ­യി­ച്ചി­ട്ടു­ള്ള 
ഉള്‍­പാര്‍­ട്ടി ചര്‍­ച്ച­ക­ളും സം­വാ­ദ­ങ്ങ­ളും പല­പ്പോ­ഴും പാര്‍­ട്ടി­യു­ടെ പാര്‍­ല­മെ­ന്റ­റി സാ­ധ്യ­ത­കള്‍­ക്ക് ഒരു ബാ­ധ്യ­ത­യാ­വു­ന്ന 
കാ­ഴ്ച ഈയ­ടു­ത്ത­കാ­ല­ത്താ­യി സാ­ധാ­ര­ണ­മാ­ണ്. ഇത് പ്ര­തി­പ­ക്ഷ­സ്വ­ര­ത്തി­ന് അര്‍­ഹ­മായ സ്ഥാ­നം കൊ­ടു­ക്കാന്‍ 
ശ്ര­മി­ക്കു­ന്ന പാര്‍­ട്ടി എന്ന­തി­നു­പ­ക­രം പ്ര­തി­പ­ക്ഷ­സ്വ­ര­ങ്ങ­ളെ അനു­വ­ദി­ക്കാ­ത്ത പാര്‍­ട്ടി എന്നൊ­രി­മേ­ജി­നും കാ­ര­ണ­മാ­യി. 
'കാ­റ്റും വെ­ളി­ച്ച­വും കട­ക്കാ­ന­നു­വ­ദി­ക്ക­രു­തെ­ന്ന' മട്ടി­ലു­ള്ള പ്ര­സ്താ­വ­ന­ക­ളും അതി­നാ­ദ്യം പാര്‍­ട്ടി­ക്കു­ള്ളില്‍­ത്ത­ന്നെ കി­ട്ടിയ 
സ്വീ­ക­ര­ണ­വും എല്ലാം കാ­ര്യ­ങ്ങള്‍ കൂ­ടു­തല്‍ മോ­ശ­മാ­ക്കി­യ­തേ­യു­ള്ളൂ. പല­പ്പോ­ഴും ഇത്ത­ര­മൊ­ര­വ­സ്ഥ സം­ജാ­ത­മാ­ക്കി­യ­ത്,
ഇ.എം­.എ­സ്സി­നെ­പ്പോ­ലെ, പ്ര­ത്യ­യ­ശാ­സ്ത്ര­വ്യാ­ഖ്യാ­ന­ങ്ങള്‍ നല്‍­കി ഉള്‍­പാര്‍­ട്ടി ആശ­യ­സം­വാ­ദ­ങ്ങള്‍­ക്ക് നേ­തൃ­ത്വം കൊ­ടു­ക്കാന്‍
പൊ­തു­സ­മ്മ­ത­നായ ഒരു നേ­താ­വോ പ്ര­ത്യ­യ­ശാ­സ്ത്ര­വി­ശാ­ര­ദ­നോ ഇല്ലാ­തെ പോ­യ­താ­ണ്. 50 വര്‍­ഷ­ത്തോ­ളം പാര്‍­ട്ടി­യു­ടെ 
പ്ര­ത്യ­യ­ശാ­സ്ത്ര അജ­ണ്ട നി­ശ്ച­യി­ക്കു­ന്ന­ത് ഒരു ദേ­ഹ­ത്തി­ന് ഏല്‍­പ്പി­ച്ചു കൊ­ടു­ത്ത­തി­ന്റെ പ്ര­ത്യാ­ഘാ­തം­.

ഇ­പ്പോള്‍ പാര്‍­ട്ടി­യില്‍ നട­ക്കു­ന്ന ആശ­യ­സം­വാ­ദ­ങ്ങ­ളും ചില ഉന്നം വച്ചു­ള്ള ഒതു­ക്ക­ലു­ക­ളും ഇ.എം­.എ­സ്. ഒഴി­ച്ചി­ട്ടു­പോയ 
കസേ­ര­യും അധി­കാ­ര­ത്തി­ന്റെ ഇട­നാ­ഴി­യില്‍ കണ്ണും നട്ടി­രി­ക്കു­ന്ന­വ­രും സൃ­ഷ്ടി­ക്കു­ന്ന ഓള­ങ്ങള്‍ മാ­ത്ര­മാ­ണ്. അത് ഈ 
സം­വാ­ദ­ത്തി­ന് കാ­ര­ണ­മാ­യി എഴു­ത­പ്പെ­ട്ട ലേ­ഖ­ന­ങ്ങ­ളും അവ­യു­ടെ വാ­യ­ന­ക­ളും ശ്ര­ദ്ധി­ച്ചാ­ല­റി­യാം­.

­പാര്‍­ട്ടി­യില്‍ ഇ.എം­.എ­സ്. ഒഴി­ച്ചി­ട്ടി­ട്ടു­പോയ പ്ര­ത്യ­യ­ശാ­സ്ത്ര­വ്യാ­ഖ്യാ­താ­വി­ന്റെ കസേ­ര­യ്ക്ക് ഒരു വ്യാ­ഴ­വ­ട്ട­ത്തി­നു ശേ­ഷ­വും 
വ്യ­ക്ത­മായ അവ­കാ­ശി­ക­ളൊ­ന്നും ഉണ്ടാ­യി­ട്ടി­ല്ല. പ്ര­ധാ­ന­കാ­ര­ണം, ഈയെ­മ്മ­സ്സി­നു ശേ­ഷം പാര്‍­ട്ടി­യ്ക്കു വേ­ണ്ടി 
പ്ര­ത്യ­യ­ശാ­സ്ത്ര­വ്യാ­ഖ്യാ­താ­ക്ക­ളു­ടെ ജോ­ലി ഏറ്റെ­ടു­ത്ത­വ­രെ­ല്ലാ­വ­രും ബു­ദ്ധി­ജീ­വി­യാ­യ­തി­നു ശേ­ഷം മാര്‍­ക്സി­സ്റ്റു­കാ­രായ 
പു­രോ­ഗ­മന കലാ­സാ­ഹി­ത്യ സം­ഘ­ക്കാ­രോ, സി­ഡി­യെ­സ്സു­കാ­രോ, പരി­ഷ­ത്തു­കാ­രോ ആയി­രു­ന്നു എന്ന­താ­ണ്. 
കാ­ലാ­കാ­ല­ങ്ങ­ളില്‍ പാര്‍­ട്ടി­യു­ടെ ദീര്‍­ഘ­കാ­ല­ന­യ­ങ്ങള്‍ രൂ­പ­പ്പെ­ടു­ത്തു­ന്ന­തി­ലും അവ­യ്ക്കു കൃ­ത്യ­മായ വ്യാ­ഖ്യാ­ന­ങ്ങള്‍ 
ചമ­യ്ക്കു­ന്ന­തി­ലും അവ­രാ­രും ഈയെ­മ്മ­സ്സി­നെ അപേ­ക്ഷി­ച്ച് മോ­ശ­മാ­യി­രു­ന്നി­ല്ല. എന്നാല്‍ പാര്‍­ല­മെ­ന്റ­റി 
രാ­ഷ്ട്രീ­യ­ത്തി­ല­ധി­ഷ്ഠി­ത­മായ ഹ്ര­സ്വ­കാല അട­വു­ന­യ­ങ്ങ­ളും, അവ­യും പാര്‍­ട്ടി­യു­ടെ പ്ര­ഖ്യാ­പി­ത­ന­യ­ങ്ങ­ളു­മാ­യു­ള്ള 
വൈ­രു­ദ്ധ്യ­ങ്ങ­ളും, ഈയെ­മ്മ­സ്സി­നെ­പ്പോ­ലെ ജനാ­ധി­പ­ത്യ­ക്ര­മ­ത്തി­ന­ക­ത്തു പ്ര­വര്‍­ത്തി­ക്കു­ന്ന കമ്യൂ­ണി­സ്റ്റ് പാര്‍­ട്ടി നട­ത്തു­ന്ന 
നീ­ക്കു­പോ­ക്കു­ക­ളാ­യി കാ­ണാ­ന­വര്‍­ക്കു കഴി­യാ­തെ പോ­യി. ചി­ലര്‍ അത്ത­രം അട­വു­ന­യ­ങ്ങ­ളെ­ത്ത­ന്നെ 
വ്യ­തി­യാ­ന­ങ്ങ­ളാ­യി­ക്ക­ണ്ട­പ്പോള്‍ (ഇ­ത്ത­ര­ക്കാര്‍­ക്ക് യഥാര്‍­ത്ഥ ഇട­തു­പ­ക്ഷ­മെ­ന്നെ­ല്ലാം പേ­രു­നല്‍­കി മാ­ദ്ധ്യ­മ­ങ്ങ­ളും 
ആഘോ­ഷി­ച്ചു) മറ്റു ചി­ലര്‍ ഇത്ത­രം നയ­ങ്ങ­ളെ­ക്കൂ­ടി ദീര്‍­ഘ­കാല പരി­പാ­ടി­യില്‍ ഉള്‍­പ്പെ­ടു­ത്തി നയ­വി­പു­ലീ­ക­ര­ണം നട­ത്താ­നും 
പു­തിയ വ്യാ­ഖ്യാ­ന­ങ്ങള്‍ ചമ­യ്ക്കാ­നു­മാ­ണ് ശ്ര­മി­ച്ച­ത്. ഒരു­പ­ക്ഷേ ബു­ദ്ധി­ജീ­വി­കള്‍ നേ­രി­ടു­ന്ന സ്വ­ത്വ­പ്ര­തി­സ­ന്ധി­യാ­യി­രി­ക്ക­ണം 
അവ­രെ­ക്കൊ­ണ്ടി­തെ­ല്ലാം ചെ­യ്യി­ച്ച­ത്.

ഇ­ത്ത­ര­ത്തി­ല­ല്ലാ­തെ­ത്ത­ന്നെ പാര്‍­ട്ടി­യു­ടെ താല്‍­ക്കാ­ലിക പാര്‍­ലി­മെ­ന്റ­റി നീ­ക്കു­പോ­ക്കു­ക­ളെ അങ്ങ­നെ­ത്ത­ന്നെ കാ­ണാ­നും,
അവ­യെ പ്ര­ത്യ­ശാ­സ്ത്ര­പ­ര­മാ­യി വ്യാ­ഖ്യാ­നി­ച്ചു ബു­ദ്ധി­മു­ട്ടേ­ണ്ട­തി­ല്ലെ­ന്നും വ്യ­ക്ത­മാ­യി മന­സ്സി­ലാ­ക്കിയ ചു­രു­ക്കം ചില പോ­സ്റ്റ്
ഇ.എം­.എ­സ്. ബു­ദ്ധി­ജീ­വി­ക­ളി­ലൊ­രാ­ളാ­ണ് ഡോ­.­തോ­മ­സ് ഐസ­ക്ക്. വി­ദേ­ശ­പ­ഠ­ന­ത്തി­ന്റേ­യും അന്താ­രാ­ഷ്ട്ര ഗ്രാ­ന്റു­ക­ളു­ടെ­യും
ബല­ത്തില്‍ ദീര്‍­ഘ­കാ­ലം സി­.­ഡി­.എ­സ്സില്‍ ഗവേ­ഷ­ക­നാ­യി­രു­ന്ന ധന­കാ­ര്യ­ബു­ദ്ധി­ജീ­വി. ഈ വി­ദേ­ശ­ഗ്രാ­ന്റു­ക­ളു­ടേ­യും മറ്റും 
പേ­രില്‍ 'യ­ഥാര്‍­ത്ഥ ഇട­തു­പ­ക്ഷ­ക്കാര്‍ ' ഏറെ­ക്കാ­ലം വേ­ട്ട­യ­ടി­യെ­ങ്കി­ലും അവ­സാ­നം ഐസ­ക് പാര്‍­ട്ടി­യ്ക്ക­ക­ത്തും സോ 
കാള്‍­ഡ് 'യ­ഥാര്‍­ത്ഥ ഇട­തു­പ­ക്ഷ­ക്കാര്‍' പാര്‍­ട്ടി­യ്ക്കു പു­റ­ത്തു­മാ­യി. ഐസ­ക്കി­നു കൂ­ടെ­യു­ണ്ടാ­യി­രു­ന്ന ബു­ദ്ധി­ജീ­വി 
സഖാ­ക്ക­ളെ­ല്ലാം തന്നെ ഏതാ­ണ്ടു പാര്‍­ട്ടി­യ്ക്കു പു­റ­ത്താ­യെ­ന്നു കൂ­ടി­യ­റി­യു­മ്പോ­ഴാ­ണ് ഈ 'വ­രേ­ണ്യ ബു­ദ്ധി­ജീ­വി' സഖാ­വ് 
കമ്യൂ­ണി­സ്റ്റ് മാര്‍­ക്സി­സ്റ്റു പാര്‍­ട്ടി­ക്ക­ക­ത്തെ രാ­ഷ്ട്രീ­യം എത്ര­പെ­ട്ട­ന്നു മന­സ്സി­ലാ­ക്കി­യെ­ന്നു നമ്മള്‍ തി­രി­ച്ച­റി­യു­ന്ന­ത്.

­പ­ക്ഷെ ഇക്കാ­ലം വരെ തോ­മ­സ് ഐസ­ക്ക് പാര്‍­ട്ടി­യ്ക്കു വേ­ണ്ടി തന്റെ ബു­ദ്ധി­ജീ­വി­ക്കു­പ്പാ­യം ഏറെ­യൊ­ന്നും ഉപ­യോ­ഗി­ച്ചി­ട്ടി­ല്ല 
(അ­ല്ലെ­ങ്കില്‍ അതി­ന്റെ ആവ­ശ്യ­മു­ണ്ടാ­യി­ട്ടി­ല്ല). ഒരു പ്രാ­വ­ശ്യം എം. പി. പര­മേ­ശ്വ­ര­നോ­ടൊ­പ്പം ചി­ല­തൊ­ക്കെ ചെ­യ്യാന്‍ നോ­ക്കി
കൈ പൊ­ള്ളിയ അനു­ഭ­വം ചെ­റു­താ­യു­ണ്ടു­താ­നും. ഈ സര്‍­ക്കാ­രി­ലെ തോ­മ­സ് ഐസ­ക്കി­ന്റെ പ്ര­വര്‍­ത്ത­ന­ങ്ങള്‍ (അ­തി­ന്
ഐസ­ക്ക് മുന്‍ ധന­കാ­ര്യ­മ­ന്ത്രി­മാ­രോ­ടു­കൂ­ടി നന്ദി പറ­യ­ണം) ഐസ­ക്കി­ന­വ­കാ­ശ­പ്പെ­ടാ­നി­ല്ലാ­തി­രു­ന്ന ജന­പി­ന്തു­ണ­യെ­ന്ന 
ഘട­ക­ത്തില്‍ വലി­യൊ­ര­ള­വ് മാ­റ്റ­മു­ണ്ടാ­ക്കി­യെ­ന്ന­തു സത്യ­മാ­ണ്. പാര്‍­ട്ടി കീ­ഴ്ഘ­ട­ക­ങ്ങ­ളി­ലെ സഖാ­ക്കള്‍­ക്ക് വരെ നേ­ട്ട­മാ­യി
എടു­ത്തു­പ­റ­യാന്‍ ഈ മന്ത്രി­സ­ഭ­യി­ലെ ചു­രു­ക്കം ചില രജ­ത­രേ­ഖ­ക­ളി­ലൊ­ന്നാ­ണ് ധന­കാ­ര്യ­വ­കു­പ്പ്.

ഈ സര്‍­ക്കാ­രി­ന്റെ കാ­ല­ശേ­ഷം പതി­വു­പോ­ലെ ജന­ങ്ങള്‍ യു­.­ഡി­.എ­ഫി­നെ തി­ര­ഞ്ഞെ­ടു­ത്ത­യ­ക്കാ­നാ­ണ് സാ­ധ്യ­ത. അപ്പോള്‍
പാര്‍­ലി­മെ­ന്റ­റി ജോ­ലി­ക്കു പാര്‍­ട്ടി നി­യോ­ഗി­ച്ച ഐസ­ക്ക­ട­ക്ക­മു­ള്ള മുന്‍­നിര നേ­താ­ക്കള്‍ മു­ഴു­വന്‍ സമയ പാര്‍­ട്ടി 
പ്ര­വര്‍­ത്ത­ന­ത്തി­ലേ­ക്ക് കട­ക്കാ­നു­ള്ള സാ­ധ്യത വി­ര­ള­മ­ല്ല (വീ­ണ്ടും ജയി­ച്ച് എം­.എല്‍.എ. ആവു­ക­യാ­ണെ­ങ്കില്‍ വീ­ണ്ടും 
പാര്‍­ലി­മെ­ന്റ­റി രം­ഗ­ത്തു­ത­ന്നെ കാ­ണും­). എന്നാല്‍ പാര്‍­ട്ടി­യില്‍ പു­തു­താ­യി കൈ­വ­ന്ന സ്വാ­ധീ­ന­വും (മ­ന്ത്ര­യെ­ന്ന നി­ല­യി­ലെ 
പ്ര­ക­ട­നം വഴി) സ്വ­ന്തം പാ­ണ്ഡി­ത്യ­വും ഐസ­ക്കി­നെ ഈയെ­മ്മ­സ്സ് ഒഴി­ച്ചി­ട്ട കസേ­ര­യി­ലെ ഒരു ഭാ­ഗ­ത്തി­ലേ­ക്ക് ആകര്‍­ഷി­ച്ചാല്‍
അത്ഭു­ത­മൊ­ന്നു­മി­ല്ല. പ്രാ­യോ­ഗിക സാ­മ്പ­ത്തിക ശാ­സ്ത്ര­ത്തി­ലെ സ്വാ­ധീ­നം പു­ത്തന്‍ കാ­ല­ഘ­ട്ട­ങ്ങ­ളി­ലെ 
മാര്‍­ക്സി­സ്റ്റു­വ്യാ­ഖ്യാ­ന­ങ്ങ­ളു­ടെ സാ­മ്പ­ത്തി­ക­ശാ­സ്ത്ര­വ­ഴി തനി­ക്കു വഴ­ങ്ങ­മെ­ന്നു തെ­ളി­യി­ക്കാന്‍ കു­റ­ച്ചു­കാ­ല­മാ­യി 
പണി­യി­ല്ലാ­തി­രി­ക്കു­ന്ന ഐസ­ക്കി­ലെ ബു­ദ്ധി­ജീ­വി­ക്കു തോ­ന്നി­യാല്‍ അതു പാ­റ്റ­യെ­പ്പി­ടി­ച്ചി­ടു­ന്ന­ത് ആസ്ഥാന വ്യാ­ഖ്യാ­താ­വി­ന്റെ 
കു­പ്പാ­യം ലക്ഷ്യ­മി­ട്ടി­രി­ക്കു­ന്ന അര്‍­ദ്ധ­ബു­ദ്ധി­ജീ­വി സഖാ­ക്ക­ളു­ടെ കഞ്ഞി­യി­ലാ­യി­രി­ക്കും­.

­പു­.­ക.­സ.­യി­ലെ അതി­ബു­ദ്ധി­ജീ­വി സഖാ­ക്ക­ളു­ടെ വൃ­ത്ത­മൊ­പ്പി­ക്കല്‍ കൊ­ണ്ട് അധി­ക­കാ­ലം പി­ടി­ച്ചു നില്‍­ക്കാ­നാ­വി­ല്ലെ­ന്ന് 
പാര്‍­ട്ടി നേ­തൃ­ത്വ­ത്തി­നു തന്നെ ബോ­ധ­മു­ണ്ടാ­ക­ണം. വ്യാ­ഖ്യാ­ന­ങ്ങള്‍ സാ­മൂ­ഹ്യ­ശാ­സ്ത്ര­പ­ര­മാ­യും സാ­മ്പ­ത്തി­ക­പ­ര­മാ­യും 
ചമ­യ്ക്കു­ന്ന­തില്‍ അവ­രൊ­രു­പ­ക്ഷെ ഈയെ­മ്മെ­സ്സി­നെ വരെ കട­ത്തി­വെ­ട്ടും. പക്ഷെ വ്യാ­ഖ്യാ­ന­ങ്ങ­ളെ നേ­താ­ക്ക­ളി­ലേ­ക്കും 
അണി­ക­ളി­ലേ­ക്കും പൊ­തു­ജ­ന­ങ്ങ­ളി­ലേ­ക്കും കമ്യൂ­ണി­ക്കേ­റ്റു ചെ­യ്യാന്‍ പു­.­ക.­സ. സഖാ­ക്ക­ളു­ടെ അതി­ക­ഠിന അക്കാ­ദ­മിക ഭാ­ഷ­യും
ഭാ­വ­ങ്ങ­ളും ഒരു തട­സ്സ­മാ­ണ്. തത്വ­ശാ­സ്ത്ര അക്കാ­ദ­മി­ക­രം­ഗ­ത്തെ പദ­പ്ര­യോ­ഗ­ങ്ങ­ളില്‍ മി­നി­മം അവ­ഗാ­ഹ­വും പൊ­തു­വായ 
തത്വ­ശാ­സ്ത്ര­രീ­തി­ക­ളില്‍ അറി­വു­മി­ല്ലാ­ത്ത­വര്‍­ക്ക് സം­സ്കൃ­ത­ത്തേ­ക്കാ­ളും കഠി­ന­മാ­യേ­ക്കാം പു­.­ക.­സ. ബു­ദ്ധി­ജീ­വി­ക­ളു­ടെ വാ­ചക
കസര്‍­ത്ത്. കൂ­ടാ­തെ അക്കാ­ദ­മി­ക് ഇന്റ­ഗ്രി­റ്റി അഥ­വാ ബൌ­ദ്ധിക സത്യ­സ­ന്ധത എന്നൊ­രു വാള്‍ അവ­രെ പല­പ്പോ­ഴും 
പാര്‍­ട്ടി­ക്കൊ­രു ബാ­ദ്ധ്യ­ത­യാ­ക്കു­ക­യും ചെ­യ്യും. ഇത് ശരി­ക്ക­റി­യാ­വു­ന്ന ചില സഖാ­ക്കള്‍ ആസ്ഥാന ബു­ദ്ധി­ജീ­വി വൃ­ന്ദ­ത്തില്‍ 
തന്റെ പേ­രു­കൂ­ടി ഉള്‍­പ്പെ­ടു­ത്താന്‍ കി­ണ­ഞ്ഞു പരി­ശ്ര­മി­ക്കു­ന്ന­തി­ന്റെ ഫല­മാ­യി വേ­ണ­മെ­ങ്കില്‍ പാര്‍­ട്ടി­ക്ക­ക­ത്തെ ഇപ്പോ­ഴ­ത്തെ
ആശ­യ­സ­മ­ര­ത്തെ കാ­ണാം. അതി­നി­ട­യില്‍ ചില തല­മു­തിര്‍­ന്ന നേ­താ­ക്കള്‍ നട­ത്തു­ന്ന ഇട­പെ­ട­ലു­കള്‍ മന്ത്രി­പ്പ­ണി­ക്കു ശേ­ഷം
പാര്‍­ട്ടി­യില്‍ പു­റ­മ്പോ­ക്കി­ലാ­വാ­തി­രി­ക്കാ­നു­ള്ള വെ­പ്രാ­ള­ത്തി­ന്റെ ബാ­ക്കി­പ­ത്ര­മാ­ണെ­ന്നും സം­ശ­യി­ക്ക­ണം­.

­പൊ­തു­വേ­ദി­യില്‍ രണ്ടു­കൂ­ട്ട­രും കൂ­ടി ഒരു­മി­ച്ച് ആക്ര­മി­ച്ച് കീ­ഴ്പെ­ടു­ത്താന്‍ മാ­ത്രം ശക്ത­രൊ­ന്നു­മ­ല്ല പു­.­ക.­സ. ബു­ദ്ധി­ജീ­വി­കള്‍. 
ശരീ­ര­പ്ര­കൃ­തി­പോ­ലെ­ത്ത­ന്നെ, ആഞ്ഞ ഒരു കാ­റ്റില്‍ പാ­റി­പ്പോ­കാ­നു­ള്ള­തേ­യു­ള്ളു അവ­രു­ടെ പൊ­തു­സ­മ്മ­തി. എന്നാല്‍ കു­റ­ച്ച്
കാ­ലം മു­മ്പ് ശക്ത­മായ എതി­രാ­ളി­ക­ളെ നേ­രി­ടാന്‍ 'കാ­റ്റും വെ­ളി­ച്ച­വും കട­ക്കാന്‍ പാ­ടി­ല്ലാ­ത്ത' പാര്‍­ട്ടി­യു­ടെ വക്താ­ക്കള്‍ 
നട­ത്തിയ തര­ത്തി­ലു­ള്ള ഇട­പെ­ട­ലു­ക­ളു­ടെ തല­ത്തി­ലേ­ക്ക് ഈ സം­വാ­ദം പോ­കു­ന്ന­ത് ഒരു­പ­ക്ഷേ പു­.­ക.­സ. 
സഖാ­ക്കള്‍­ക്കു­മ­പ്പു­റ­മാ­കാം ലക്ഷ്യ­മെ­ന്നൊ­രു സം­ശ­യ­ത്തി­നും ഇട നല്‍­കു­ന്നു­.

എ­ന്താ­യാ­ലും സന്നാ­ഹ­ങ്ങ­ളു­ടെ ബാ­ഹു­ല്യം വ്യ­ക്ത­മായ ഒരു സൈ­ദ്ധാ­ന്തി­ക­സ­മ­രം സഖാ­വ് വി­.എ­സ്സി­നൊ­പ്പ­മു­ള്ള 
ബു­ദ്ധി­ജീ­വി­കള്‍ ആസൂ­ത്ര­ണം ചെ­യ്ത് നട­പ്പാ­ക്കിയ 'വി­ശു­ദ്ധ വി­.എ­സ്. നശി­ച്ച പാര്‍­ട്ടി' ടൈ­പ്പ് ചേ­രി­തി­രി­വു­ക­ളി­ലേ­ക്ക് 
നയി­ക്കു­മോ എന്നു കാ­ത്തി­രു­ന്നു കാ­ണാം­.

­പോ­സ്റ്റ് സ്ക്രി­പ്റ്റ്: ലോ­ക­ത്തു­ള്ള കമ്യൂ­ണി­സ്റ്റും അല്ലാ­ത്ത­തു­മായ ബു­ദ്ധി­ജീ­വി­ക­ളു­ടെ­യും ചി­ന്ത­കന്‍­മാ­രു­ടേ­യും ഐഡ­ന്റി­റ്റി 
പൊ­ളി­റ്റി­ക്സി­ലു­ള്ള (സ്വ­ത്വ രാ­ഷ്ട്രീ­യം) രച­ന­ക­ളൊ­ന്നും പോ­രാ­ഞ്ഞി­ട്ടാ­യി­രി­ക്കും സഖാ­വു ബേ­ബി മേ­യ് 25­ന് 'ദ ഹി­ന്ദു­'­വി­ലെ 
(24­ന് 'ദ ന്യൂ­യോര്‍­ക്ക് ടൈം­സി­ലെ­') പോള്‍ ക്രൂ­ഗ്മാ­ന്റെ കോ­ള­ത്തി­ലെ ഐഡ­ന്റി­റ്റി പൊ­ളി­റ്റി­ക്‌­സെ­ന്ന പദ­ത്തി­ലേ­ക്ക് 
റെ­ഫര്‍ ചെ­യ്ത­ത്. പോ­ക്ക­റും പാര്‍­ട്ടി­യും എന്തി­നു രാ­ജീ­വും വരെ പാര്‍­ശ്വ­വ­ത്ക­രി­ക്ക­പ്പെ­ട്ട­വ­രു­ടെ സ്വ­ത്വ­രാ­ഷ്ട്രീ­യ­ത്തെ­പ്പ­റ്റി 
സം­സാ­രി­ക്കു­മ്പോ, അവി­ടെ മു­ഖ്യ­ധാ­ര­യി­ലു­ള്ള "അ­മേ­രി­ക്ക­നി­സം" എന്ന ഐഡ­ന്റി­റ്റി റി­പ്പ­ബ്ലി­ക്കന്‍ പാര്‍­ട്ടി­യും അതി­നോ­ടു 
ചേര്‍­ന്നു നില്‍­ക്കു­ന്ന കോര്‍­പ്പ­റേ­റ്റ് അമേ­രി­ക്ക­യും ചേര്‍­ന്ന് വരു­ന്ന സെ­ന­റ്റ്-കോണ്‍­ഗ്ര­സ്സ് ഇല­ക്ഷ­നില്‍ പ്ര­യോ­ഗി­ക്കാന്‍ 
പോ­കു­ന്ന­തി­നെ­പ്പ­റ്റി­യാ­ണ് ക്രൂ­ഗ്മാന്‍ വാ­ചാ­ല­നാ­വു­ന്ന­ത്.

'ഇ­ര­ക­ളു­ടെ മാ­നി­ഫെ­സ്റ്റൊ­'­യില്‍ നി­ന്നും മു­ഖ്യ­ധാ­രാ സ്വ­ത്വ­ങ്ങ­ളു­ടെ രാ­ഷ്ട്രീയ മാ­നി­ഫെ­സ്റ്റൊ­കള്‍­ക്കു­ള്ള വ്യ­ത്യാ­സം പോ­ലും 
മന­സ്സി­ലാ­ക്കാ­തെ­യാ­ണോ ബേ­ബി സഖാ­വു സ്വ­ത്വ­രാ­ഷ്ട്രീ­യ­ത്തി­ന്റെ അപ­ക­ട­ങ്ങ­ളെ­ക്കു­റി­ച്ചു വാ­ചാ­ല­നാ­യ­ത്? ബേ­ബി­ക്കു 
നാ­ണം വന്നി­ല്ലെ­ങ്കി­ലും ഇതി­നു മറു­പ­ടി­പ­റ­യാന്‍ ഒരു­പ­ക്ഷേ കെ­.ഇ­.എ­ന്നി­നും പി­.­കെ. പോ­ക്കര്‍­ക്കും നാ­ണം കാ­ണും. 
രാ­ജീ­വ് സഖാ­വ് പറ­ഞ്ഞ­ത്, സ്വ­ത്വ­രാ­ഷ്ട്രീ­യ­ത്തി­ന്റെ ചതി­ക്കു­ഴി­ക­ളെ­ക്കു­റി­ച്ച് പാര്‍­ട്ടി സ്റ്റ­ഡി­ക്ലാ­സ്സു­ക­ളില്‍ അടു­ത്ത 
കാ­ല­ത്താ­യി നല്ല­പോ­ലെ വി­ഷ­യ­മാ­യി­ട്ടു­ണ്ടെ­ന്നാ­ണ്. സ്റ്റ­ഡി­ക്ലാ­സു­ക­ളൊ­ന്നും സഖാ­വ് ബേ­ബി­യാ­യി­രി­ക്കി­ല്ല കൈ­കാ­ര്യം 
ചെ­യ്ത­തെ­ന്നും നമു­ക്ക് പ്ര­തീ­ക്ഷി­ക്കാം­.

(16 June 2010)\footnote{http://malayal.am/പലവക/പരമ്പര/സ്വത്വം/6150/ബുദ്ധിജീവികളുടെ-സ്വത്വപ്രതിസന്ധി}

\newpage