summaryrefslogtreecommitdiffstats
path: root/valencia.tex
diff options
context:
space:
mode:
Diffstat (limited to 'valencia.tex')
-rw-r--r--valencia.tex112
1 files changed, 56 insertions, 56 deletions
diff --git a/valencia.tex b/valencia.tex
index 02ee0a5..d7b9edd 100644
--- a/valencia.tex
+++ b/valencia.tex
@@ -1,68 +1,68 @@
\secstar{വലന്‍സിയയിലെ അപകടവും വെബ്ബറിന്റെ രക്ഷപ്പെടലും}
\vskip 2pt
-ആ­ദ്യ­പ­ത്തില്‍ സീ­സ­ണി­ലെ പതി­വില്‍ നി­ന്നും വ്യ­ത്യ­സ്ത­മാ­യി ചില പു­തു­മു­ഖ­ങ്ങ­ളെ കണ്ട റേ­സാ­യി­രു­ന്നു വലന്‍­സി­യ­യി­ലേ­ത്.
-­യൂ­റോ­പ്യന്‍ ഗ്രാന്‍­പ്രീ­ എന്ന പേ­രു­മാ­യി, ­ഫോര്‍­മുല വണ്‍ ചാ­മ്പ്യന്‍­ഷി­പ്പി­ന്റെ ഒന്‍­പ­താം റൌ­ണ്ട് ഇക്ക­ഴി­ഞ്ഞ ഞാ­യ­റാ­ഴ്ച (27
-ജൂണ്‍) സ്പെ­യി­നി­ലെ വലന്‍­സി­യ­യി­ലെ തെ­രു­വു­ക­ളില്‍ പൂര്‍­ത്തി­യാ­യ­പ്പോള്‍ ലോ­ക­ചാ­മ്പ്യന്‍­ഷി­പ്പ് പോ­രാ­ട്ട­ങ്ങള്‍ മക്‌­ലാ­രന്‍,
-­റെ­ഡ്ബുള്‍ ടീ­മു­ക­ളി­ലേ­ക്കൊ­തു­ങ്ങു­ന്ന കാ­ഴ്ച­യാ­ണ് കാ­ണാ­നാ­വു­ന്ന­ത്. കാ­ന­ഡ­യില്‍ കാ­ഴ്ച­വെ­ച്ച പ്ര­ക­ട­ന­ത്തില്‍ നി­ന്നും
-ഒരു­പാ­ടു­മു­ന്നോ­ട്ടു­പോ­കാന്‍ വി­ല്യം­സ്,­ സൌ­ബര്‍,­ടോ­റോ റോ­സൊ ടീ­മു­കള്‍­ക്കാ­യ­ത്, മധ്യ­നിര പോ­രാ­ട്ടം വരും നാ­ളു­ക­ളില്‍
-ശക്ത­മാ­കു­മെ­ന്നും വ്യ­ക്ത­മാ­ക്കി.
+ആദ്യപത്തില്‍ സീസണിലെ പതിവില്‍ നിന്നും വ്യത്യസ്തമായി ചില പുതുമുഖങ്ങളെ കണ്ട റേസായിരുന്നു വലന്‍സിയയിലേത്.
+യൂറോപ്യന്‍ ഗ്രാന്‍പ്രീ എന്ന പേരുമായി, ഫോര്‍മുല വണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഒന്‍പതാം റൌണ്ട് ഇക്കഴിഞ്ഞ ഞായറാഴ്ച (27
+ജൂണ്‍) സ്പെയിനിലെ വലന്‍സിയയിലെ തെരുവുകളില്‍ പൂര്‍ത്തിയായപ്പോള്‍ ലോകചാമ്പ്യന്‍ഷിപ്പ് പോരാട്ടങ്ങള്‍ മക്‌ലാരന്‍,
+റെഡ്ബുള്‍ ടീമുകളിലേക്കൊതുങ്ങുന്ന കാഴ്ചയാണ് കാണാനാവുന്നത്. കാനഡയില്‍ കാഴ്ചവെച്ച പ്രകടനത്തില്‍ നിന്നും
+ഒരുപാടുമുന്നോട്ടുപോകാന്‍ വില്യംസ്, സൌബര്‍,ടോറോ റോസൊ ടീമുകള്‍ക്കായത്, മധ്യനിര പോരാട്ടം വരും നാളുകളില്‍
+ശക്തമാകുമെന്നും വ്യക്തമാക്കി.
-­ട­യ­റു­കള്‍ കു­ഴ­പ്പ­ങ്ങ­ളു­ണ്ടാ­ക്കിയ യോ­ഗ്യ­താ റൌ­ണ്ടാ­യി­രു­ന്നു വലന്‍­സി­യ­യി­ലേ­ത്. ശരി­യായ ടയര്‍ സ്ട്രാ­റ്റ­ജി­യി­ലൂ­ടെ മക്‌­ലാ­രന്‍
-­റെ­ഡ്ബുള്‍ ടീ­മു­കള്‍ മുന്‍­നി­ര­യി­ലെ­ത്തി­യ­പ്പോള്‍, റെ­ഡ്ബുള്‍ സെ­ബാ­സ്റ്റ്യന്‍ വെ­റ്റ­ലി­ലൂ­ടെ സീ­സ­ണി­ലെ എട്ടാ­മ­ത്തെ പോള്‍
-ഉറ­പ്പാ­ക്കി. ഹാ­മില്‍­ട്ടണ്‍ മൂ­ന്നാ­മ­തെ­ത്തി­യെ­ങ്കി­ലും, ഒന്നാം നമ്പര്‍ കാ­റില്‍ ഏഴാ­മ­തെ­ത്താ­നെ നി­ല­വി­ലെ ചാ­മ്പ്യന്‍ ജെന്‍­സണ്‍
-ബട്ട­ണു­ക­ഴി­ഞ്ഞു­ള്ളൂ. ഫെ­റാ­രി­കള്‍ നാ­ലും അഞ്ചും സ്ഥാ­ന­ത്തും കു­ബി­ത്സ ആറാ­മ­തു­മെ­ത്തി. എന്നാല്‍ യോ­ഗ്യ­താ റൌ­ണ്ടി­ന്റെ
-അത്ഭു­ത­മാ­യ­ത്, സീ­സ­ണില്‍ തീ­രെ നി­റം മങ്ങി­പ്പോയ ­വി­ല്യം­സ് കാ­റു­കള്‍ ഒരേ­സ­മ­യ­ത്തോ­ടെ എട്ടും ഒന്‍­പ­തും
-സ്ഥാ­ന­ങ്ങ­ളി­ലെ­ത്തി­യ­താ­ണ്. ടയ­റു­കള്‍ ചതി­ച്ച മെ­ഴ്സി­ഡ­സും ഫോ­ഴ്സ് ഇന്ത്യ­യും പതി­വി­നു വി­പ­രീ­ത­മാ­യി, യോ­ഗ്യ­താ റൌ­ണ്ടി­ന്റെ
-മൂ­ന്നാം പാ­ദം കാ­ണാ­തെ പു­റ­ത്താ­യി­.
+ടയറുകള്‍ കുഴപ്പങ്ങളുണ്ടാക്കിയ യോഗ്യതാ റൌണ്ടായിരുന്നു വലന്‍സിയയിലേത്. ശരിയായ ടയര്‍ സ്ട്രാറ്റജിയിലൂടെ മക്‌ലാരന്‍
+റെഡ്ബുള്‍ ടീമുകള്‍ മുന്‍നിരയിലെത്തിയപ്പോള്‍, റെഡ്ബുള്‍ സെബാസ്റ്റ്യന്‍ വെറ്റലിലൂടെ സീസണിലെ എട്ടാമത്തെ പോള്‍
+ഉറപ്പാക്കി. ഹാമില്‍ട്ടണ്‍ മൂന്നാമതെത്തിയെങ്കിലും, ഒന്നാം നമ്പര്‍ കാറില്‍ ഏഴാമതെത്താനെ നിലവിലെ ചാമ്പ്യന്‍ ജെന്‍സണ്‍
+ബട്ടണുകഴിഞ്ഞുള്ളൂ. ഫെറാരികള്‍ നാലും അഞ്ചും സ്ഥാനത്തും കുബിത്സ ആറാമതുമെത്തി. എന്നാല്‍ യോഗ്യതാ റൌണ്ടിന്റെ
+അത്ഭുതമായത്, സീസണില്‍ തീരെ നിറം മങ്ങിപ്പോയ വില്യംസ് കാറുകള്‍ ഒരേസമയത്തോടെ എട്ടും ഒന്‍പതും
+സ്ഥാനങ്ങളിലെത്തിയതാണ്. ടയറുകള്‍ ചതിച്ച മെഴ്സിഡസും ഫോഴ്സ് ഇന്ത്യയും പതിവിനു വിപരീതമായി, യോഗ്യതാ റൌണ്ടിന്റെ
+മൂന്നാം പാദം കാണാതെ പുറത്തായി.
-­റേ­സില്‍ അത്യു­ഗ്രന്‍ ഒരു സ്റ്റാര്‍­ട്ടി­ലൂ­ടെ ഹാ­മില്‍­ട്ടണ്‍ വെ­ബ്ബ­റെ മറി­ക­ട­ന്നു ­(­ട­യ­റു­കള്‍ തമ്മി­ലു­ര­സി­യി­ല്ലാ­യി­രു­ന്നു­വെ­ങ്കില്‍
-വെ­റ്റ­ലി­നേ­യും രണ്ടാം വള­വി­ന­ടു­ത്തു വച്ച് മറി­ക­ട­ക്കു­മാ­യി­രു­ന്നു­). ട്രാ­ക്കി­ലെ പൊ­സി­ഷന്‍ നഷ്ട­പ്പെ­ട്ട വെ­ബ്ബര്‍
-ആദ്യ­ലാ­പ്പു­ക­ഴി­ഞ്ഞ­പ്പോള്‍ ഏഴാ­മ­താ­യി. കാ­ന­ഡ­യി­ലെ അത്ര­യും മി­ക­ച്ച­ത­ല്ലെ­ങ്കി­ലും കു­ഴ­പ്പ­മി­ല്ലാ­ത്ത ഒരു സ്റ്റാര്‍­ട്ടി­ലൂ­ടെ
-ഷു­മാ­ക്കര്‍ പതി­നൊ­ന്നാ­മ­തെ­ത്തി­യ­പ്പോള്‍, കൂ­ട്ടു­കാ­രന്‍ റൊ­സ്ബര്‍­ഗ് മോ­ശ­മാ­യി­പ്പോ­യി. ­യാ­നോ ട്രൂ­ലി­ അഞ്ചു ലാ­പ്പു
-കഴി­ഞ്ഞ­പ്പോള്‍­ത്ത­ന്നെ രണ്ടു­പി­റ്റ് സ്റ്റോ­പ്പു­ക­ളെ­ടു­ത്ത് ലോ­ട്ട­സി­ന്റെ റി­ല­യ­ബി­ലി­റ്റി­യെ­ക്കു­റി­ച്ചൊ­രു സൂ­ചന നല്‍­കി.
-വെ­ബ്ബ­റാ­ക­ട്ടെ എട്ടാം ലാ­പ്പില്‍ പി­റ്റ് ചെ­യ്ത് ടയ­റു­കള്‍ മാ­റ്റി മറ്റു­കാ­റു­കള്‍ (നി­യ­മ­പ്ര­കാ­രം റേ­സില്‍ ഓപ്ഷന്‍ ടയ­റു­ക­ളും
-ഹാര്‍­ഡ് ടയ­റു­ക­ളും നിര്‍­ബ­ന്ധ­മാ­യും ഉപ­യോ­ഗി­ച്ചി­രി­ക്ക­ണം) പി­റ്റു ചെ­യ്യു­മ്പോള്‍ പൊ­സി­ഷന്‍ തി­രി­ച്ചു പി­ടി­ക്കാ­നു­ള്ള ശ്ര­മം
-നട­ത്തി. എന്നാല്‍ വള­രെ മോ­ശം ഒരു പി­റ്റ് സ്റ്റോ­പ്പി­ലൂ­ടെ ട്രാ­ക്കില്‍ ഉള്ള മുന്‍­തൂ­ക്ക­വും നഷ്ട­മാ­വു­ക­യാ­ണ് ചെ­യ്ത­ത്.
-തൊ­ട്ട­തെ­ല്ലാം പി­ഴ­ച്ച വെ­ബ്ബര്‍ പത്താം ലാ­പ്പില്‍ ലോ­ട്ട­സി­ന്റെ ഹൈ­ക്കി കൊ­വ­ലാ­യ്‌­നെ­നു­മാ­യി കൂ­ട്ടി­യി­ടി­ച്ച് പു­റ­ത്തു
-പോ­വു­ക­യും ചെ­യ്തു. ഒരു സാ­ധാ­രണ മറി­ക­ട­ക്ക­ലി­നി­ട­യില്‍ വെ­ബ്ബ­റെ പ്ര­തി­രോ­ധി­ക്കാന്‍ ശ്ര­മി­ച്ച ലോ­ട്ട­സി­ന്റെ പി­ന്നില്‍­ത്ത­ട്ടി
-റെ­ഡ്ബുള്‍ ട്രാ­ക്കില്‍ ശരി­ക്കും തല­കു­ത്തി­മ­റി­യു­ക­ത­ന്നെ­യാ­യി­രു­ന്നു (വീഡിയോ കാ­ണു­ക). അത്ഭു­ത­ക­ര­മാ­യാ­ണ്,
-തകര്‍­ന്നു­പോയ റെ­ഡ്ബുള്‍ കാ­റില്‍ നി­ന്ന് ­മാര്‍­ക് വെ­ബ്ബര്‍ യാ­തൊ­രു പരി­ക്കു­മി­ല്ലാ­തെ രക്ഷ­പ്പെ­ട്ട­ത്.
+റേസില്‍ അത്യുഗ്രന്‍ ഒരു സ്റ്റാര്‍ട്ടിലൂടെ ഹാമില്‍ട്ടണ്‍ വെബ്ബറെ മറികടന്നു (ടയറുകള്‍ തമ്മിലുരസിയില്ലായിരുന്നുവെങ്കില്‍
+വെറ്റലിനേയും രണ്ടാം വളവിനടുത്തു വച്ച് മറികടക്കുമായിരുന്നു). ട്രാക്കിലെ പൊസിഷന്‍ നഷ്ടപ്പെട്ട വെബ്ബര്‍
+ആദ്യലാപ്പുകഴിഞ്ഞപ്പോള്‍ ഏഴാമതായി. കാനഡയിലെ അത്രയും മികച്ചതല്ലെങ്കിലും കുഴപ്പമില്ലാത്ത ഒരു സ്റ്റാര്‍ട്ടിലൂടെ
+ഷുമാക്കര്‍ പതിനൊന്നാമതെത്തിയപ്പോള്‍, കൂട്ടുകാരന്‍ റൊസ്ബര്‍ഗ് മോശമായിപ്പോയി. യാനോ ട്രൂലി അഞ്ചു ലാപ്പു
+കഴിഞ്ഞപ്പോള്‍ത്തന്നെ രണ്ടുപിറ്റ് സ്റ്റോപ്പുകളെടുത്ത് ലോട്ടസിന്റെ റിലയബിലിറ്റിയെക്കുറിച്ചൊരു സൂചന നല്‍കി.
+വെബ്ബറാകട്ടെ എട്ടാം ലാപ്പില്‍ പിറ്റ് ചെയ്ത് ടയറുകള്‍ മാറ്റി മറ്റുകാറുകള്‍ (നിയമപ്രകാരം റേസില്‍ ഓപ്ഷന്‍ ടയറുകളും
+ഹാര്‍ഡ് ടയറുകളും നിര്‍ബന്ധമായും ഉപയോഗിച്ചിരിക്കണം) പിറ്റു ചെയ്യുമ്പോള്‍ പൊസിഷന്‍ തിരിച്ചു പിടിക്കാനുള്ള ശ്രമം
+നടത്തി. എന്നാല്‍ വളരെ മോശം ഒരു പിറ്റ് സ്റ്റോപ്പിലൂടെ ട്രാക്കില്‍ ഉള്ള മുന്‍തൂക്കവും നഷ്ടമാവുകയാണ് ചെയ്തത്.
+തൊട്ടതെല്ലാം പിഴച്ച വെബ്ബര്‍ പത്താം ലാപ്പില്‍ ലോട്ടസിന്റെ ഹൈക്കി കൊവലായ്‌നെനുമായി കൂട്ടിയിടിച്ച് പുറത്തു
+പോവുകയും ചെയ്തു. ഒരു സാധാരണ മറികടക്കലിനിടയില്‍ വെബ്ബറെ പ്രതിരോധിക്കാന്‍ ശ്രമിച്ച ലോട്ടസിന്റെ പിന്നില്‍ത്തട്ടി
+റെഡ്ബുള്‍ ട്രാക്കില്‍ ശരിക്കും തലകുത്തിമറിയുകതന്നെയായിരുന്നു (വീഡിയോ കാണുക). അത്ഭുതകരമായാണ്,
+തകര്‍ന്നുപോയ റെഡ്ബുള്‍ കാറില്‍ നിന്ന് മാര്‍ക് വെബ്ബര്‍ യാതൊരു പരിക്കുമില്ലാതെ രക്ഷപ്പെട്ടത്.
-ഇ­താ­യി­രു­ന്നു അല്ലെ­ങ്കില്‍ വി­ര­സ­മെ­ന്നു പറ­യാ­വു­ന്ന റേ­സി­ലെ ടേ­ണി­ങ് പോ­യി­ന്റ്. അപ­ക­ട­ത്തി­നു ശേ­ഷം സേ­ഫ്റ്റി­കാര്‍
-വരു­മെ­ന്നു­റ­പ്പാ­യ­തോ­ടെ എല്ലാ മുന്‍­നി­ര­കാ­റു­ക­ളും ഒന്നി­നു പി­റ­കേ ഒന്നാ­യി പി­റ്റ് ചെ­യ്ത് ഹാര്‍­ഡ് ടയ­റു­ക­ളി­ലേ­ക്കു­മാ­റി.
-സേ­ഫ്റ്റി­കാ­റി­നു പി­ന്നില്‍ ഫോര്‍­മേ­ഷന്‍ നട­ക്കു­ന്ന­തി­നു മുന്‍­പു­ത­ന്നെ, പി­റ്റെ­ടു­ത്ത് പൊ­സി­ഷന്‍ നി­ല­നിര്‍­ത്താ­നു­ള്ള
-ശ്ര­മ­ത്തി­ന്റെ ഭാ­ഗ­മാ­യി­രു­ന്നു ഇത്. ഇതി­ന്റെ ഫല­മാ­യി, ഷു­മാ­ക്ക­റും കൊ­ബി­യാ­ഷി­യും മുന്‍­നി­ര­യി­ലെ­ത്തു­ക­യും ചെ­യ്തു.
-എന്നാല്‍ ശരി­ക്കും മു­ന്നി­ലോ­ടു­ക­യും ഹാ­മില്‍­ട്ട­ണു കന­ത്ത വെ­ല്ലു­വി­ളി­യു­യര്‍­ത്തു­ക­യും ചെ­യ്തി­രു­ന്ന ഫെ­റാ­രി­കള്‍ ഇവി­ടെ
-സേ­ഫ്റ്റി­കാ­റി­നു പി­ന്നില്‍­പ്പെ­ട്ടു­പോ­യി. സേ­ഫ്റ്റി­കാ­റി­നെ അവ­ഗ­ണി­ച്ച ഹാ­മില്‍­ട്ട­ണാ­ക­ട്ടെ ഒരു അഞ്ചു സെ­ക്ക­ന്റ് ഡ്രൈ­വ് ത്രൂ
-പെ­നാല്‍­ട്ടി­യു­മാ­യി രക്ഷ­പ്പെ­ടു­ക­യും ചെ­യ്തു. സേ­ഫ്റ്റി­കാര്‍ നി­യ­മ­ങ്ങള്‍­ക്ക് ശരി­ക്കും കന­ത്ത വി­ല­കൊ­ടു­ക്കേ­ണ്ടി­വ­ന്ന­ത്
-മെ­ഴ്സി­ഡ­സാ­ണ്. പി­റ്റ്ലേ­നില്‍ റെ­ഡ് ലൈ­റ്റ് കി­ട്ടിയ ഷു­മാ­ക്കര്‍ മൂ­ന്നാ­മ­തു­നി­ന്ന് പത്തൊന്‍­പ­താ­മ­നാ­യാ­ണ് പു­റ­ത്തെ­ത്തി­യ­ത്.
-പി­ന്നീ­ട് സോ­ഫ്റ്റ് ടയ­റു­ക­ളെ­മാ­റ്റാ­നാ­യി ഒന്നു­കൂ­ടി പി­റ്റ് ചെ­യ്ത് ഷു­മാ­ക്കര്‍ ഇരു­പ­ത്തി­യൊ­ന്നാ­മ­താ­യി. എന്നാല്‍ പി­റ്റ്
-സ്റ്റോ­പ്പ് അവ­സാ­നം വരെ എടു­ക്കാ­തി­രു­ന്ന ­കൊ­ബി­യാ­ഷി­ ഏതാ­ണ്ട് റേ­സി­ന്റെ അവ­സാ­നം വരെ മൂ­ന്നാ­മ­താ­യി­രു­ന്നു.
-പി­ന്നീ­ട് പി­റ്റ് ചെ­യ്ത് ഓപ്ഷന്‍ ടയ­റു­ക­ളി­ലേ­ക്കു­മാ­റി ഏഴാ­മ­താ­യി ഫി­നി­ഷ് ചെ­യ്തു­.
+ഇതായിരുന്നു അല്ലെങ്കില്‍ വിരസമെന്നു പറയാവുന്ന റേസിലെ ടേണിങ് പോയിന്റ്. അപകടത്തിനു ശേഷം സേഫ്റ്റികാര്‍
+വരുമെന്നുറപ്പായതോടെ എല്ലാ മുന്‍നിരകാറുകളും ഒന്നിനു പിറകേ ഒന്നായി പിറ്റ് ചെയ്ത് ഹാര്‍ഡ് ടയറുകളിലേക്കുമാറി.
+സേഫ്റ്റികാറിനു പിന്നില്‍ ഫോര്‍മേഷന്‍ നടക്കുന്നതിനു മുന്‍പുതന്നെ, പിറ്റെടുത്ത് പൊസിഷന്‍ നിലനിര്‍ത്താനുള്ള
+ശ്രമത്തിന്റെ ഭാഗമായിരുന്നു ഇത്. ഇതിന്റെ ഫലമായി, ഷുമാക്കറും കൊബിയാഷിയും മുന്‍നിരയിലെത്തുകയും ചെയ്തു.
+എന്നാല്‍ ശരിക്കും മുന്നിലോടുകയും ഹാമില്‍ട്ടണു കനത്ത വെല്ലുവിളിയുയര്‍ത്തുകയും ചെയ്തിരുന്ന ഫെറാരികള്‍ ഇവിടെ
+സേഫ്റ്റികാറിനു പിന്നില്‍പ്പെട്ടുപോയി. സേഫ്റ്റികാറിനെ അവഗണിച്ച ഹാമില്‍ട്ടണാകട്ടെ ഒരു അഞ്ചു സെക്കന്റ് ഡ്രൈവ് ത്രൂ
+പെനാല്‍ട്ടിയുമായി രക്ഷപ്പെടുകയും ചെയ്തു. സേഫ്റ്റികാര്‍ നിയമങ്ങള്‍ക്ക് ശരിക്കും കനത്ത വിലകൊടുക്കേണ്ടിവന്നത്
+മെഴ്സിഡസാണ്. പിറ്റ്ലേനില്‍ റെഡ് ലൈറ്റ് കിട്ടിയ ഷുമാക്കര്‍ മൂന്നാമതുനിന്ന് പത്തൊന്‍പതാമനായാണ് പുറത്തെത്തിയത്.
+പിന്നീട് സോഫ്റ്റ് ടയറുകളെമാറ്റാനായി ഒന്നുകൂടി പിറ്റ് ചെയ്ത് ഷുമാക്കര്‍ ഇരുപത്തിയൊന്നാമതായി. എന്നാല്‍ പിറ്റ്
+സ്റ്റോപ്പ് അവസാനം വരെ എടുക്കാതിരുന്ന കൊബിയാഷി ഏതാണ്ട് റേസിന്റെ അവസാനം വരെ മൂന്നാമതായിരുന്നു.
+പിന്നീട് പിറ്റ് ചെയ്ത് ഓപ്ഷന്‍ ടയറുകളിലേക്കുമാറി ഏഴാമതായി ഫിനിഷ് ചെയ്തു.
-­വെ­ബ്ബ­റി­ന്റെ അപ­ക­ട­വും, തു­ടര്‍­ന്നു­ണ്ടായ ബഹ­ള­വും ശരി­ക്കും മു­ത­ലാ­ക്കി­യ­ത് മധ്യ­നിര ടീ­മു­ക­ളാ­ണ്. വി­ല്യം­സി­ന്റെ
-ബാ­രി­ക്കെ­ല്ലോ­യും­,­റെ­നോ­യു­ടെ കു­ബി­ത്സ­യും, ടോ­റോ റോ­സൊ­യു­ടെ ബ്യ­യെ­മി­യും ഫോ­ഴ്സ് ഇന്ത്യ­യു­ടെ സു­ട്ടി­ലും
-അഞ്ചു­മു­തല്‍ എട്ടു­വ­രെ സ്ഥാ­ന­ങ്ങ­ളി­ലെ­ത്തു­ക­യും ഏതാ­ണ്ട്, അവ­സാ­നം വരെ നി­ല­നിര്‍­ത്തു­ക­യും ചെ­യ്തു (പി­ന്നീ­ട്
-യെ­ല്ലോ ഫ്ലാ­ഗ് നി­യ­മ­ങ്ങ­ളെ അവ­ഗ­ണി­ച്ചെ­ന്നു പറ­ഞ്ഞ് ഇവര്‍­ക്കെ­ല്ലാം പെ­നാല്‍­ട്ടി­യും ലഭി­ച്ചു­). വി­ല്യം­സി­ന്റെ ­നി­കൊ
-ഹള്‍­ക്കന്‍­ബര്‍­ഗ് റി­ട്ട­യര്‍­ചെ­യ്ത­തും, സൌ­ബ­റി­ന്റെ പെ­ഡ്രോ ഡി ലാ റൊ­സ­യ്ക്ക് പെ­നാല്‍­ട്ടി കി­ട്ടി­യ­തും നി­കൊ
-റൊ­സ്ബര്‍­ഗി­ന് ഒരു ആശ്വാസ പത്താം സ്ഥാ­നം നല്‍­കി. ഇവി­ടെ ഒന്നാ­മ­താ­യി ഫി­നി­ഷ് ചെ­യ്തെ­ങ്കി­ലും ­സെ­ബാ­സ്റ്റ്യന്‍
-വെ­റ്റല്‍ ചാ­മ്പ്യ­ഷി­പ്പ് പോ­രാ­ട്ട­ത്തില്‍ 115 പോ­യി­ന്റു­മാ­യി മൂ­ന്നാ­മ­താ­ണ്. മക്‌­ലാ­ര­ന്റെ ഹാ­മില്‍­ട്ടണ്‍ 127 പോ­യി­ന്റു­മാ­യി
-ഒന്നാ­മ­തും, വെ­റും ആറു­പോ­യി­ന്റു വ്യ­ത്യാ­സ­ത്തില്‍ ബട്ടണ്‍ രണ്ടാ­മ­തു­മാ­ണ്. വലന്‍­സി­യ­യില്‍ പോ­യി­ന്റൊ­ന്നും
-നേ­ടി­യി­ല്ലെ­ങ്കി­ലും വെ­ബ്ബര്‍ 103 പോ­യി­ന്റു­മാ­യി നാ­ലാ­മ­തു­ണ്ട്. അലൊണ്‍­സോ 98 പോ­യി­ന്റു­മാ­യി അഞ്ചാ­മ­താ­ണ്.
-കണ്‍­സ്ട്ര­ക്റ്റ­റു­മാ­രു­ടെ പോ­രാ­ട്ട­ത്തില്‍ മക്‌­ലാ­രന്‍ (248) തന്നെ­യാ­ണു മു­ന്നില്‍. കന­ത്ത വെ­ല്ലു­വി­ളി­യു­മാ­യി റെ­ഡ്ബുള്‍
-തൊ­ട്ടു­പി­റ­കി­ലു­ണ്ട് (218). എന്നാല്‍ മൂ­ന്നാ­മ­തു­ള്ള ഫെ­റാ­രി­യ്ക്ക് ഇപ്പോ­ഴ­ത്തെ പ്ര­ക­ട­ന­ത്തില്‍ നി­ന്നും
-ഒരു­പാ­ടു­മു­ന്നോ­ട്ടു­പോ­യെ മതി­യാ­കു­.
+വെബ്ബറിന്റെ അപകടവും, തുടര്‍ന്നുണ്ടായ ബഹളവും ശരിക്കും മുതലാക്കിയത് മധ്യനിര ടീമുകളാണ്. വില്യംസിന്റെ
+ബാരിക്കെല്ലോയും,റെനോയുടെ കുബിത്സയും, ടോറോ റോസൊയുടെ ബ്യയെമിയും ഫോഴ്സ് ഇന്ത്യയുടെ സുട്ടിലും
+അഞ്ചുമുതല്‍ എട്ടുവരെ സ്ഥാനങ്ങളിലെത്തുകയും ഏതാണ്ട്, അവസാനം വരെ നിലനിര്‍ത്തുകയും ചെയ്തു (പിന്നീട്
+യെല്ലോ ഫ്ലാഗ് നിയമങ്ങളെ അവഗണിച്ചെന്നു പറഞ്ഞ് ഇവര്‍ക്കെല്ലാം പെനാല്‍ട്ടിയും ലഭിച്ചു). വില്യംസിന്റെ നികൊ
+ഹള്‍ക്കന്‍ബര്‍ഗ് റിട്ടയര്‍ചെയ്തതും, സൌബറിന്റെ പെഡ്രോ ഡി ലാ റൊസയ്ക്ക് പെനാല്‍ട്ടി കിട്ടിയതും നികൊ
+റൊസ്ബര്‍ഗിന് ഒരു ആശ്വാസ പത്താം സ്ഥാനം നല്‍കി. ഇവിടെ ഒന്നാമതായി ഫിനിഷ് ചെയ്തെങ്കിലും സെബാസ്റ്റ്യന്‍
+വെറ്റല്‍ ചാമ്പ്യഷിപ്പ് പോരാട്ടത്തില്‍ 115 പോയിന്റുമായി മൂന്നാമതാണ്. മക്‌ലാരന്റെ ഹാമില്‍ട്ടണ്‍ 127 പോയിന്റുമായി
+ഒന്നാമതും, വെറും ആറുപോയിന്റു വ്യത്യാസത്തില്‍ ബട്ടണ്‍ രണ്ടാമതുമാണ്. വലന്‍സിയയില്‍ പോയിന്റൊന്നും
+നേടിയില്ലെങ്കിലും വെബ്ബര്‍ 103 പോയിന്റുമായി നാലാമതുണ്ട്. അലൊണ്‍സോ 98 പോയിന്റുമായി അഞ്ചാമതാണ്.
+കണ്‍സ്ട്രക്റ്ററുമാരുടെ പോരാട്ടത്തില്‍ മക്‌ലാരന്‍ (248) തന്നെയാണു മുന്നില്‍. കനത്ത വെല്ലുവിളിയുമായി റെഡ്ബുള്‍
+തൊട്ടുപിറകിലുണ്ട് (218). എന്നാല്‍ മൂന്നാമതുള്ള ഫെറാരിയ്ക്ക് ഇപ്പോഴത്തെ പ്രകടനത്തില്‍ നിന്നും
+ഒരുപാടുമുന്നോട്ടുപോയെ മതിയാകു.
-­പോ­യി­ന്റ് നി­ല­യില്‍ നി­ന്നും ഇതു­വ­രെ­യു­ള്ള റേ­സ് അനു­ഭ­വ­ങ്ങ­ളില്‍ നി­ന്നും മന­സ്സി­ലാ­കു­ന്ന­ത്, മുന്‍ നി­ര­യേ­ക്കാള്‍ കന­ത്ത
-പോ­രാ­ട്ടം മധ്യ­നി­ര­യി­ലാ­കു­മെ­ന്നാ­ണ്. വി­ല്യം­സ്, ­സൌ­ബര്‍ ­ടോ­റോ റോ­സോ­ ടീ­മു­കള്‍ കൂ­ടി കരു­ത്ത­റി­യി­ച്ചു കഴി­ഞ്ഞ­തോ­ടെ
-വരും ആഴ്ച­ക­ളില്‍ യൂ­റോ­പ്പി­ലെ ട്രാ­ക്കു­ക­ളില്‍ തീ­പാ­റു­മെ­ന്നു­റ­പ്പി­ക്കാം­.­വ­ലന്‍­സി­യ­യി­ലെ റേ­സി­നി­ട­യില്‍ ­മെ­ഴ്സി­ഡ­സ്
-കാ­റു­ക­ളു­ടെ ബ്രേ­ക്കു­കള്‍ അമി­ത­മാ­യി ചൂ­ടാ­യി­രു­ന്ന­ത്, ഈ സീ­സ­ണി­ലെ റി­ല­യ­ബി­ലി­റ്റി പ്ര­ശ്ന­ങ്ങ­ളില്‍ നി­ന്നും അവര്‍ ഇനി­യും
-മു­ക്ത­രാ­യി­ട്ടി­ല്ലെ­ന്ന­തി­നു തെ­ളി­വാ­യി­.
+പോയിന്റ് നിലയില്‍ നിന്നും ഇതുവരെയുള്ള റേസ് അനുഭവങ്ങളില്‍ നിന്നും മനസ്സിലാകുന്നത്, മുന്‍ നിരയേക്കാള്‍ കനത്ത
+പോരാട്ടം മധ്യനിരയിലാകുമെന്നാണ്. വില്യംസ്, സൌബര്‍ ടോറോ റോസോ ടീമുകള്‍ കൂടി കരുത്തറിയിച്ചു കഴിഞ്ഞതോടെ
+വരും ആഴ്ചകളില്‍ യൂറോപ്പിലെ ട്രാക്കുകളില്‍ തീപാറുമെന്നുറപ്പിക്കാം.വലന്‍സിയയിലെ റേസിനിടയില്‍ മെഴ്സിഡസ്
+കാറുകളുടെ ബ്രേക്കുകള്‍ അമിതമായി ചൂടായിരുന്നത്, ഈ സീസണിലെ റിലയബിലിറ്റി പ്രശ്നങ്ങളില്‍ നിന്നും അവര്‍ ഇനിയും
+മുക്തരായിട്ടില്ലെന്നതിനു തെളിവായി.
-­ഫോര്‍­മുല വണ്‍ ലീ­ഡര്‍ ബോര്‍­ഡില്‍ മു­ന്നി­ലു­ള്ള മക്‌­ലാ­ര­ന്റെ­യും, ഹാ­മില്‍­ട്ട­ണി­ന്റേ­യും, നി­ല­വി­ലെ ചാ­മ്പ്യന്‍ ബട്ട­ണി­ന്റേ­യും
-ഹോം റേ­സാ­ണ് ജൂ­ലൈ രണ്ടാം വാ­ര­ത്തില്‍. ഒരു­പാ­ടു കന­ത്ത പോ­രാ­ട്ട­ങ്ങള്‍­ക്കു വേ­ദി­യാ­യി­ട്ടു­ള്ള ­സില്‍­വര്‍­സ്റ്റോണ്‍
-ഇത്ത­വ­ണ­യും നി­രാ­ശ­രാ­ക്കി­ല്ലെ­ന്നു പ്ര­തീ­ക്ഷി­ക്കാം­.
+ഫോര്‍മുല വണ്‍ ലീഡര്‍ ബോര്‍ഡില്‍ മുന്നിലുള്ള മക്‌ലാരന്റെയും, ഹാമില്‍ട്ടണിന്റേയും, നിലവിലെ ചാമ്പ്യന്‍ ബട്ടണിന്റേയും
+ഹോം റേസാണ് ജൂലൈ രണ്ടാം വാരത്തില്‍. ഒരുപാടു കനത്ത പോരാട്ടങ്ങള്‍ക്കു വേദിയായിട്ടുള്ള സില്‍വര്‍സ്റ്റോണ്‍
+ഇത്തവണയും നിരാശരാക്കില്ലെന്നു പ്രതീക്ഷിക്കാം.
(30 June 2010)\footnote{http://malayal.am/വിനോദം/കായികം/6467/വലന്‍സിയയിലെ-അപകടവും-വെബ്ബറിന്റെ-രക്ഷപ്പെടലും}