summaryrefslogtreecommitdiffstats
path: root/socialcriticism.tex
diff options
context:
space:
mode:
Diffstat (limited to 'socialcriticism.tex')
-rw-r--r--socialcriticism.tex188
1 files changed, 94 insertions, 94 deletions
diff --git a/socialcriticism.tex b/socialcriticism.tex
index 0cd245b..6b3a23b 100644
--- a/socialcriticism.tex
+++ b/socialcriticism.tex
@@ -2,100 +2,100 @@
\vskip 2pt
-ആ­രെ­ങ്കി­ലും എന്തെ­ങ്കി­ലും നട­പ­ടി­യെ­യോ നയ­ത്തേ­യോ വി­മര്‍­ശി­ക്കു­മ്പോള്‍ സ്ഥി­ര­മാ­യി കേള്‍­ക്കു­ന്ന­താ­ണു്, ബദ­ലി­ന്റെ ചോ­ദ്യം.
-നമ്മു­ടെ മന­സ്സില്‍ പതി­ഞ്ഞു­പോയ ചെ­റു­പ്പം മു­ത­ലേ പഠി­പ്പി­ച്ചു വച്ചി­രി­യ്ക്കു­ന്ന ഒരു കാ­ര്യ­മാ­ണ­തു്. എന്തെ­ങ്കി­ലും കാ­ര്യ­ത്തി­ന്റെ നട­ത്തി­പ്പില്‍
-കാ­ര്യ­മായ ദോ­ഷം നി­ങ്ങള്‍ കാ­ണു­ന്നു­ണ്ടെ­ങ്കി­ലും അതി­ന്റെ നല്ല വശം മാ­ത്രം കണ്ടു് അതി­നെ അഭി­ന­ന്ദി­ക്കു­ക, നി­ങ്ങള്‍­ക്കു പ്ര­വര്‍­ത്തി­ച്ചു
- കാ­ണി­ക്കാ­നാ­വു­ന്ന ഒരു ബദല്‍ നിര്‍­ദ്ദേ­ശി­ക്കാ­നി­ല്ലെ­ങ്കില്‍ ദോ­ഷ­ക­ര­മായ വശ­ങ്ങ­ളെ കണ്ടി­ല്ലെ­ന്നു നടി­ച്ച്, ഇത്ര­യും ചെ­യ്ത നല്ല മന­സ്സി­നെ
- അഭി­ന­ന്ദി­ക്കു­ക. ഇത്ര­യൊ­ക്കെ നന്മ ചെ­യ്യു­ന്ന നല്ല മന­സ്സി­നെ കണ്ടു­കൂ­ടെ എന്ന ചോ­ദ്യ­വും, ഇനി ­വി­മര്‍­ശ­നം­ പേ­ടി­ച്ചു ആരും ഒന്നും ചെ­യ്യി­ല്ല
- എന്ന വാ­യ്‌­ത്താ­രി­യും, വെ­റു­തെ­യി­രു­ന്നു കു­റ്റം പറ­യു­ന്ന നേ­രം രണ്ടു കാ­ര്യം ചെ­യ്തു കാ­ണി­ക്കു് എന്ന വെ­ല്ലു­വി­ളി­യും എല്ലാം വി­മര്‍­ശ­ങ്ങ­ളെ
- കാ­ത്തി­രി­ക്കു­ന്ന സ്ഥി­രം മറു­പ­ടി­ക­ളാ­ണു്.
-
-ഒ­രു കാ­ര്യം ചീ­ത്ത­യാ­ണെ­ങ്കില്‍ അതു ചൂ­ണ്ടി­ക്കാ­ണി­ക്കും മു­മ്പ് അതി­നൊ­രു ബദ­ലും ചൂ­ണ്ടി­ക്കാ­ണി­ക്കു­ന്ന ആള്‍ തന്നെ നിര്‍­ദ്ദേ­ശി­ക്ക­ണം
-എന്നു പറ­യു­ന്ന­തു് തന്നെ സത്യ­ത്തില്‍ മണ്ട­ത്ത­ര­മാ­ണു്. പല­പ്പോ­ഴും തെ­റ്റു­കള്‍ ചൂ­ണ്ടി­ക്കാ­ണി­ക്കു­ന്ന­വര്‍ ബദല്‍ നിര്‍­ദ്ദേ­ശി­ക്കാ­റു­ണ്ട്.
-അതി­നു കി­ട്ടാ­റു­ള്ള മറു­പ­ടി, എങ്കില്‍ നി­ങ്ങ­ള­തൊ­ന്നു ചെ­യ്തു കാ­ണി­ക്കു ഞങ്ങള്‍­ക്കു് സമ­യ­മി­ല്ല എന്നാ­ണ്. ബദ­ലു­കള്‍ ചര്‍­ച്ച ചെ­യ്യാ­നു­ള്ള
- സന്ന­ദ്ധത വള­രെ­ക്കു­റ­ച്ചു പേര്‍ മാ­ത്ര­മേ കാ­ണി­ക്കൂ­.
-
-­കാ­ര­ണം മറ്റൊ­ന്നു­മ­ല്ല, തങ്ങള്‍ തു­ട­ങ്ങി വച്ച വി­ജ­യ­ക­ര­മായ ഒരു ഉദ്യ­മ­ത്തില്‍ തങ്ങ­ളെ നി­ശി­ത­മാ­യി വി­മര്‍­ശി­ച്ച­വര്‍­ക്കു പങ്കാ­ളി­ത്തം
- നല്‍­കു­ന്ന­തി­ലു­ള്ള വൈ­ക്ല­ബ്യം. ചു­രു­ക്കം ചി­ലര്‍ വി­മര്‍­ശ­ന­ങ്ങ­ളെ കാ­ര്യ­മാ­യി കാ­ണു­ക­യും, നിര്‍­ദ്ദേ­ശി­ക്ക­പ്പെ­ട്ട ബദ­ലു­കള്‍ അവര്‍
- പരി­ഗ­ണി­ക്കു­ക­യും പി­ന്നീ­ട് തള്ളി­ക്ക­ള­യു­ക­യും ചെ­യ്ത­താ­ണെ­ങ്കില്‍ അക്കാ­ര്യം അറി­യി­ക്കു­ക­യും, ചൂ­ണ്ടി­ക്കാ­ട്ടിയ പ്ര­ശ്ന­ങ്ങ­ളെ അവ അര്‍­ഹി­ക്കു­ന്ന
- ഗൌ­ര­വ­ത്തോ­ടെ സമീ­പി­ക്കു­ക­യും ചെ­യ്യാ­റു­ണ്ടു് (വി­മര്‍­ശ­കന്‍ പ്ര­ശ്ന­ത്തി­നു കൊ­ടു­ക്കു­ന്ന മുന്‍­ഗ­ണ­ന­യാ­വ­ണ­മെ­ന്നി­ല്ല ഇവ­രു­ടേ­ത്).
-
-ഏ­താ­ണ്ടു 90 ശത­മാ­നം കേ­സു­ക­ളി­ലും വി­മര്‍­ശ­കന്‍ ചൂ­ണ്ടി­ക്കാ­ണി­ക്കു­ന്ന പ്ര­ശ്ന­ങ്ങള്‍ ഗൌ­ര­വ­മേ­റി­യ­താ­ണെ­ങ്കി­ലും ബദ­ലു­കള്‍
-പ്രാ­യോ­ഗി­ക­മാ­ക­ണ­മെ­ന്നി­ല്ല. അവ ഒരാ­ളു­ടെ നി­രീ­ക്ഷ­ണ­ത്തില്‍ നി­ന്നും ഉരു­ത്തി­രി­ഞ്ഞു വന്ന­വ­മാ­ത്ര­മാ­ണ്.
-സം­രം­ഭം നട­ത്തു­ന്ന­വര്‍ ഒരു­പാ­ടു പഠ­ന­ങ്ങ­ളും മറ്റും നട­ത്തി­യാ­ക­ണം അവ­രു­ടെ വഴി­തി­ര­ഞ്ഞെ­ടു­ത്തി­രി­ക്കു­ക, അതു­കൊ­ണ്ടു­ത­ന്നെ
- പ്രാ­യോ­ഗി­ക­ത­ല­ത്തില്‍ വി­മര്‍­ശ­ങ്ങ­ളില്‍ ഉന്ന­യി­ക്ക­പ്പെ­ടു­ന്ന പ്ര­ശ്ന­ങ്ങള്‍ ശ്ര­ദ്ധ­യര്‍­ഹി­ക്കു­മ്പോള്‍ തന്നെ ബദ­ലു­കള്‍ മി­ക്ക­പ്പോ­ഴും
- സമൂ­ഹ­ത്തി­ന്റെ വാ­യ­ട­പ്പി­ക്കാന്‍ വേ­ണ്ടി മാ­ത്രം നിര്‍­ദ്ദേ­ശി­ക്ക­പ്പെ­ടു­ന്ന­വ­യു­മാ­കും­.
-
-­മാ­ത്ര­മ­ല്ല, ഒരു പ്ര­ശ്നം പരി­ഹ­രി­ക്കാ­നു­ള്ള ശരി­യായ വഴി എല്ലാ­യ്പ്പോ­ഴും, അതു കൃ­ത്യ­മാ­യി ബന്ധ­പ്പെ­ട്ട­വ­രു­ടെ ശ്ര­ദ്ധ­യില്‍
-കൊ­ണ്ടു­വ­രി­ക­യെ­ന്ന­താ­ണ്. യോ­ജി­ച്ച പരി­ഹാ­രം അവര്‍ കണ്ടെ­ത്തി­ക്കോ­ളും (ക­ണ്ടെ­ത്ത­ണം­). വേ­ണ­മെ­ങ്കില്‍ കൃ­ത്യ­മായ ഇട­വേ­ള­ക­ളില്‍
-കാ­ര്യ­ങ്ങള്‍ വി­ണ്ടും ഉന്ന­യി­ച്ച് അവ അധി­കാ­രി­ക­ളു­ടെ മുന്‍­ഗ­ണ­നാ പട്ടി­ക­യില്‍ മു­ന്നില്‍­ത്ത­ന്നെ ഇടം നേ­ടി­ക്കൊ­ടു­ക്ക­യും ചെ­യ്യാം­.
-
-എ­ങ്കി­ലും സമൂ­ഹ­ത്തി­നു ഒരു വി­മര്‍­ശം കാ­മ്പു­ള്ള­താ­യി­ത്തോ­ന്ന­ണ­മെ­ങ്കില്‍ അതില്‍ ബദല്‍ നിര്‍­ദ്ദേ­ശ­ങ്ങള്‍ വേ­ണം.
- നിര്‍­ദ്ദേ­ശി­ക്ക­പ്പെ­ട്ട ബദല്‍ നട­പ്പാ­ക്ക­ത്ത­തി­നു കാ­ര­ണം ബോ­ധി­പ്പി­ക്ക­ണം. പല­പ്പോ­ഴും ഇതു് മു­മ്പേ ചെ­യ്തി­ട്ടു­ണ്ടാ­കും, എങ്കി­ലും പു­തിയ
- വി­മര്‍­ശ­ത്തി­ന്റെ­യും പഠ­ന­ത്തി­ന്റെ­യും അടി­സ്ഥാ­ന­ത്തില്‍ ഒന്നു കൂ­ടി ചെ­യ്യ­ണ­മെ­ന്നു് ­സ­മൂ­ഹം­ വാ­ശി­പി­ടി­ക്കു­ന്ന­തു് അപൂര്‍­വ്വ­മൊ­ന്നു­മ­ല്ല.
-
-­കൃ­ത്യ­മായ പഠ­ന­ങ്ങ­ളു­ടെ പിന്‍­ബ­ല­മി­ല്ലാ­തെ നിര്‍­ദ്ദേ­ശി­ക്ക­പ്പെ­ടു­ന്ന ബദ­ലു­കള്‍ സമൂ­ഹ­ത്തി­നു ഗു­ണ­ക­ര­മായ ഒരു പദ്ധ­തി­യു­ടെ
- നട­ത്തി­പ്പി­നെ ബാ­ധി­ക്കു­ന്നു. പി­ന്നെ സമൂ­ഹ­ത്തി­ന്റെ വാ­ശി­യും ദേ­ഷ്യ­വും സാ­ധാ­രണ തി­രി­യു­ന്ന­തു് വി­മര്‍­ശ­ക­നി­ലേ­ക്കാ­ണ്,
- ഏതു സമൂ­ഹ­ത്തി­ന്റെ അപ്രീ­തി ഭയ­ന്നു് വേ­ണ്ട­ത്ര തെ­ളി­വു­ക­ളോ പഠ­ന­ങ്ങ­ളോ നട­ത്താ­തെ അടി­യ­ന്തര പ്രാ­ധാ­ന്യ­മു­ള്ള പ്ര­ശ്ന­ങ്ങള്‍
- പരി­ഹ­രി­ക്ക­പ്പെ­ട­ട്ടെ എന്നു കരു­തി­മാ­ത്രം ഒരു ബദ­ലും കൂ­ട്ടി­ക്കെ­ട്ടി വി­മര്‍­ശം പ്ര­സി­ദ്ധീ­ക­രി­ച്ചു­വോ ആ സമൂ­ഹ­ത്തി­ന്റെ­.
-
-­പ്ര­ശ്ന­ങ്ങ­ളോ­ടു­കൂ­ടി­യാ­ണെ­ങ്കി­ലും സു­ഗ­മ­മാ­യി നട­ന്നു പൊ­യ്ക്കൊ­ണ്ടി­രി­ക്കു­ന്ന ഒരു വ്യ­വ­സ്ഥ­യെ പരി­ഷ്ക­രി­ക്കാ­നാ­ണു് വി­മര്‍­ശ­കന്‍ പ്ര­ശ്ന­ങ്ങള്‍
-ചൂ­ണ്ടി­ക്കാ­ണി­ക്കു­ന്ന­ത്. അതി­നോ­ട് സമൂ­ഹം അസ­ഹി­ഷ്ണു­ത­യോ­ടെ പ്ര­തി­ക­രി­ക്കു­ന്ന­തു് സാ­മൂ­ഹി­ക­മായ ജഡ­ത്വം (social inertia) മൂ­ല­മാ­ണു്.
-അതു­ശ­രി­യാ­ക്കാ­നു­ള്ള മാര്‍­ഗ്ഗം വെ­റും വി­മര്‍­ശ­ന­മ­ല്ല, ശക്ത­മായ പ്ര­ച­ര­ണ­പ്ര­വര്‍­ത്ത­ന­ങ്ങ­ളി­ലൂ­ടെ­യു­ള്ള ബോ­ധ­വ­ത്ക­ര­ണ­മാ­ണ്.
-
-ഒ­രു­രീ­തി­യി­ലു­ള്ള സമ­രം, മേ­ധാ പട്ക­റും, മയി­ല­മ്മ­യും ഒക്കെ നട­ത്തി­വ­ന്നി­രു­ന്ന (വ­രു­ന്ന) ­സ­മ­രം­ വി­മര്‍­ശ­ന­ങ്ങ­ളെ പ്ര­ശ്ന­ങ്ങ­ളി­ലേ­ക്കു
-ശ്ര­ദ്ധ ക്ഷ­ണി­ക്കാ­നു­പ­യോ­ഗി­ക്കാം. വള­രെ വ്യ­ക്ത­വും സു­ശ­ക്ത­വു­മായ തെ­ളി­വു­ക­ളു­ടെ പിന്‍­ബ­ല­മു­ണ്ടെ­ങ്കില്‍ ബദ­ലു­ക­ളും നിര്‍­ദ്ദേ­ശി­ക്കാം.
- സമൂ­ഹ­ത്തി­ന്റെ അപ്രീ­തി ഭയ­ന്നു് ആവ­ശ്യ­മി­ല്ലാ­ത്ത­തൊ­ന്നും കൂ­ട്ടി­ച്ചേര്‍­ക്കു­ക­യോ, അവ­ശ്യ­കാ­ര്യ­ങ്ങള്‍ വി­ട്ടു­ക­ള­യു­ക­യോ ചെ­യ്ത് വി­മര്‍­ശി­ക്കു­ന്ന­ത്,
- വി­മര്‍­ശി­ക്കാ­തി­രി­ക്കു­ന്ന­തി­നു തു­ല്യ­മാ­ണു്. അതു സമൂ­ഹ­ത്തി­ലെ ജഡ­ത്വ­ത്തെ ശക്തി­പ്പെ­ടു­ത്തുക മാ­ത്ര­മേ­യു­ള്ളൂ­.
-
-ഇ­തു­വ­രെ സം­രം­ഭ­ങ്ങ­ളെ വി­മര്‍­ശി­ക്കു­ന്ന­വ­രോ­ടോ വി­മര്‍­ശ­നാ­ത്മ­ക­മാ­യി വി­ല­യി­രു­ത്ത­ന്ന­വ­രോ­ടോ സം­രം­ഭ­ക­രും, മി­ക്ക­പ്പോ­ഴും
-ഗു­ണ­ഭോ­ക്താ­ക്ക­ളായ സി­വില്‍ സമൂ­ഹ­വും എടു­ക്കു­ന്ന നി­ല­പാ­ടു­ക­ളെ­ക്കു­റി­ച്ചാ­ണു് പറ­ഞ്ഞ­തു്. വി­മര്‍­ശ­നം സം­രം­ഭ­ങ്ങ­ളെ­പ­റ്റി മാ­ത്ര­മ­ല്ല ഉണ്ടാ­വാ­റ്.
- സാ­മൂ­ഹി­ക/­രാ­ഷ്ട്രീ­യ/­ഭ­രണ സ്ഥാ­പ­ന­ങ്ങ­ളു­ടെ നയ­ങ്ങ­ളെ­യോ, സമൂ­ഹ­ത്തി­ലെ വി­വിധ കീ­ഴ്‌­വ­ഴ­ക്ക­ങ്ങ­ളെ­യോ, ഒക്കെ വി­മര്‍­ശ­ന­വി­ധേ­യ­മാ­ക്കാ­റു­ണ്ട്.
- പല­പ്പോ­ഴും ഇത്ത­രം വി­മര്‍­ശ­ങ്ങ­ളു­ന്ന­യി­ക്കു­ന്ന­വ­രോ­ടു് മാ­ദ്ധ്യ­മ­സ്ഥാ­പ­ന­ങ്ങ­ള­ട­ക്ക­മു­ള്ള­വ­രു­ടെ (സാ­ധാ­ര­ണ­ഗ­തി­യില്‍ വലിയ വി­മര്‍­ശ­കര്‍ മാ­ദ്ധ്യ­മ­ങ്ങ­ളാ­ണു്)
- സ്ഥി­രം ചോ­ദ്യ­ങ്ങള്‍ രണ്ടാ­ണ്.
-
-ഒ­ന്നു് ബദ­ലി­നെ സം­ബ­ന്ധി­ച്ച­താ­ണു്. വലിയ സാ­മൂ­ഹിക ചല­ന­ങ്ങ­ളു­ണ്ടാ­ക്കാന്‍ കഴി­വു­ള്ള ഒരു സ്ഥാ­പ­ന­ത്തി­ന്റെ നയം ചില ദോ­ഷ­ക­ര­മായ
-പ്ര­ത്യാ­ഘാ­ത­ങ്ങ­ളു­ണ്ടാ­ക്കാന്‍ പോ­ന്ന­താ­ണു് എന്നു ചൂ­ണ്ടി­ക്കാ­ണി­ച്ച­തി­നാ­ണു് ഈ ചോ­ദ്യം എന്നോര്‍­ക്ക­ണം. ഇത്ര­യും വലിയ സ്ഥാ­പ­ന­ത്തി­ന്റെ
- നയ­പ­ര­മായ കാ­ര്യ­ങ്ങ­ളു­ടെ പ്ര­ത്യാ­ഘാ­ത­ങ്ങ­ളെ­ക്കു­റി­ച്ച് എന്തെ­ങ്കി­ലും ധാ­ര­ണ­ക­ളു­ണ്ടെ­ങ്കില്‍ അത്ത­ര­മൊ­രു ചോ­ദ്യം മന­സ്സില്‍ വരാ­നേ പാ­ടി­ല്ലാ­ത്ത­താ­ണ്.
- ഒരു വ്യ­ക്തി­യു­ടെ അഭി­പ്രാ­യ­ങ്ങ­ളി­ലൂ­ടെ പരി­ഹ­രി­ക്കേ­ണ്ട­ത­ല്ല ഈ പ്ര­ശ്ന­ങ്ങള്‍. പക്ഷെ, അതി­നര്‍­ത്ഥം തെ­റ്റു­കള്‍ ചൂ­ണ്ടി­ക്കാ­ണി­ച്ചു കൊ­ടു­ക്കാന്‍ വ്യ­ക്തി­ക­ളെ അനു­വ­ദി­ക്ക­രു­തെ­ന്ന­ല്ല.
-
-­ര­ണ്ടാ­മ­തു ചോ­ദി­ക്കു­ന്ന ചോ­ദ്യ­മാ­ണു് ഏറ്റ­വും രസ­ക­രം. അതു പ്ര­സ്തുത സാ­മൂ­ഹിക സ്ഥാ­പ­ന­ത്തി­ന്റെ സേ­വ­നം ഉപ­യോ­ഗി­ക്കു­ന്ന­തി­നെ­പ്പ­റ്റി­യാ­ണു്.
- അത്ര­മാ­ത്രം വി­മര്‍­ശ­നാ­ത്മ­ക­മാ­ണു് പ്ര­സ്തുത സ്ഥാ­പ­ന­ത്തി­ന്റെ പ്ര­വൃ­ത്തി­ക­ളെ­ങ്കില്‍ അതി­നെ ഒഴി­വാ­ക്കി ബദ­ലു­കള്‍ തേ­ടി­ക്കൂ­ടെ എന്നാ­ണു ചോ­ദ്യം.
- കാ­ര്യം പറ­ഞ്ഞാല്‍, തീര്‍­ത്തും ബാ­ലി­ശ­വും രസ­ക­ര­വു­മായ ചോ­ദ്യം. അതു ചോ­ദി­ക്കു­ന്ന­തു് ഉത്ത­ര­വാ­ദ­പ്പെ­ട്ട സാ­മൂ­ഹിക വി­മര്‍­ശ­ക­രാ­യി
- സ്വ­യം മാ­റേ­ണ്ട മാ­ദ്ധ്യ­മ­പ്ര­വര്‍­ത്ത­ക­രാ­വു­മ്പോ­ഴാ­ണു് ഇതി­ലെ അപ­ക­ടം­.
-
-ഈ­യ­ടു­ത്ത­കാ­ല­ത്തു് ഈ രണ്ടു ചോ­ദ്യ­ങ്ങ­ളേ­യും നേ­രി­ടേ­ണ്ടി­വ­ന്ന­തു് അ­രു­ന്ധ­തി റോ­യ് ആണു്. ദേ­ശ­രാ­ഷ്ട്ര­ങ്ങ­ളില്‍ പല­പ്പോ­ഴും
-പാര്‍­ശ്വ­വ­ത്കൃ­തര്‍­ക്കു് നീ­തി കി­ട്ടു­ന്നി­ല്ലെ­ന്നു തു­റ­ന്നു പറ­ഞ്ഞ അവര്‍ കാ­ശ്മീ­രി­ലെ ജന­ങ്ങ­ളു­ടെ സ്വ­യം നിര്‍­ണ്ണ­യാ­വ­കാ­ശ­ത്തെ­പ്പ­റ്റി­യും
- മനു­ഷ്യാ­വ­കാ­ശ­ങ്ങ­ളെ­പ്പ­റ്റി­യും സം­സാ­രി­ച്ച­പ്പോ­ഴാ­യി­രു­ന്നു ഇതു്. ഒരു ദേ­ശ­രാ­ഷ്ട്ര­ത്തി­ന്റെ സു­ര­ക്ഷ­യി­ലും പി­ന്തു­ണ­യി­ലു­മി­രു­ന്നാ­ണു്
- താന്‍ ഇതൊ­ക്കെ­പ്പ­റ­യു­ന്ന­തെ­ന്നു് അരു­ന്ധ­തി മറ­ക്ക­രു­തെ­ന്നാ­യി­രു­ന്നു ഒരു വാ­രി­ക­യില്‍ വന്ന­തു്. അരു­ന്ധ­തി­യു­മാ­യി മറ്റൊ­രു
- വാ­രിക നട­ത്തിയ അഭി­മു­ഖ­ത്തി­ലാ­വ­ട്ടെ, ബദ­ലു­ക­ളു­ടെ ചോ­ദ്യ­വും ഉന്ന­യി­ക്ക­പ്പെ­ട്ടു­.
-
-ഈ ചോ­ദ്യ­ങ്ങള്‍ വരു­ന്ന­തു് ചില മുന്‍­വി­ധി­ക­ളില്‍ നി­ന്നാ­ണു്. വി­മര്‍­ശ­ങ്ങള്‍ വരു­ന്ന­തു് പ്ര­സ്തുത സ്ഥാ­പ­ന­മാ­യോ വ്യ­വ­സ്ഥ­യു­മാ­യോ
- സം­രം­ഭ­മാ­യോ കടു­ത്ത എതിര്‍­പ്പി­ലാ­ണെ­ങ്കില്‍ മാ­ത്ര­മാ­ണെ­ന്ന­താ­ണൊ­ന്നു്. മറ്റൊ­ന്നു വി­മര്‍­ശ­നം മറ്റൊ­രു സമ­ര­മാര്‍­ഗ്ഗം
- മാ­ത്ര­മാ­ണെ­ന്ന തെ­റ്റി­ദ്ധാ­ര­ണ­യാ­ണു്. താന്‍ കൂ­ടി ഭാ­ഗ­മായ സമൂ­ഹ­ത്തി­ന്റെ ഉന്ന­മ­ന­ത്തി­നും സാ­മൂ­ഹിക സ്ഥാ­പ­ന­ങ്ങ­ളു­ടെ നല്ല
- നട­ത്തി­പ്പി­നും അവ­യു­ടെ നട­ത്തി­പ്പി­ലോ നയ­ങ്ങ­ളി­ലോ ഉള്ള തെ­റ്റു­കള്‍ പരി­ഹ­രി­ച്ച് മു­ന്നോ­ട്ടു പോ­ക­ണ­മെ­ന്ന ആഗ്ര­ഹം, അല്ല­ങ്കില്‍
- നട­ത്തി­പ്പി­ലെ അപാ­ക­ത­കള്‍ പരി­ഹ­രി­ക്ക­പ്പെ­ട­ണ­മെ­ന്ന ആഗ്ര­ഹം, വി­മര്‍­ശ­കര്‍­ക്കു­ണ്ടാ­വു­മെ­ന്നു് പലര്‍­ക്കും സ്വ­പ്നം പോ­ലും കാ­ണാന്‍
- കഴി­യു­ന്നി­ല്ല.
-
-അ­തു­കൊ­ണ്ടു തന്നെ­യാ­ണു് നമ്മ­ളില്‍ പലര്‍­ക്കും താന്‍ ­കാ­ശ്മീര്‍ സ്വ­ത­ന്ത്ര­മാ­ക്ക­ണ­മെ­ന്നും ഇന്ത്യ വെ­ട്ടി­മു­റി­ക്ക­ണ­മെ­ന്നു­മ­ല്ല
-വാ­ദി­ക്കു­ന്ന­തെ­ന്നും, ഇന്ത്യ എന്ന ദേ­ശ­രാ­ഷ്ട്രം അതി­ന്റെ ഭാ­ഗ­മാ­യി­കാ­ണു­ന്ന കാ­ശ്മീ­രി­ലെ ജന­ത­യോ­ടു ചെ­യ്ത­തു് / ചെ­യ്യു­ന്ന­തു് മാ­നു­ഷി­ക­പ­ര­മാ­യി
-നീ­തി­യ­ല്ലെ­ന്നും, അവ­രു­ടെ സ്വ­യം നിര്‍­ണ്ണ­യാ­വ­കാ­ശ­ത്തെ­യും, മനു­ഷ്യാ­വ­കാ­ശ­ങ്ങ­ളെ­യും മാ­നി­ക്ക­ണ­മെ­ന്നു് ആവ­ശ്യ­പ്പെ­ടു­ക­യാ­ണു് ചെ­യ്ത­തെ­ന്നും
- അരു­ന്ധ­തി റോ­യ് പറ­യു­ന്ന­തു് ദഹി­ക്കാ­ത്ത­തു്. അരു­ന്ധ­തി റോ­യ്, 'കാ­ശ്മീ­രില്‍ ഇന്ത്യ പെ­രു­മാ­റു­ന്ന­തു് ഒരു അധി­നി­വേശ ശക്തി­യെ­പ്പോ­ലെ­യാ­ണെ­ന്നു'
- പറ­യു­മ്പോള്‍ അവര്‍ ദേ­ശ­ദ്രോ­ഹി­യാ­യാ­ണു് മു­ദ്ര­കു­ത്ത­പ്പെ­ടു­ന്ന­തു്. പക്ഷേ, അവര്‍ താന്‍ നേ­രി­ട്ടു കണ്ട തെ­ളി­വു­കള്‍ കൊ­ണ്ടു പറ­യു­ന്ന­തി­നെ
- സാ­ക്ഷ്യ­പ്പെ­ടു­ത്തു­മ്പോള്‍ അതു് ഒരു നീ­തി­പൂര്‍­വ്വ സമൂ­ഹം പു­ല­രു­ന്ന ജനാ­ധി­പ­ത്യ­രാ­ജ്യ­മെ­ന്ന നി­ല­യില്‍ ഇന്ത്യ­യെ മെ­ച്ച­പ്പെ­ട്ട ഭാ­വി­യി­ലേ­ക്കു്
- നയി­ക്കാ­നാ­ണെ­ന്നു മന­സ്സി­ലാ­ക്കാന്‍ പലര്‍­ക്കും കഴി­യാ­തെ­പോ­കു­ന്ന­തു്, വി­മര്‍­ശ­ങ്ങ­ളെ­ക്കു­റി­ച്ചു­ള്ള മുന്‍­വി­ധി­കള്‍ കാ­ര­ണ­മാ­ണു്.
- തന്നെ വി­മര്‍­ശി­ക്കു­ന്ന ആരേ­ക്കാ­ളും ഇന്ത്യ­യെ താന്‍ സ്നേ­ഹി­ക്കു­ന്നെ­ന്നും തന്റെ രാ­ജ്യ­ത്തില്‍ നീ­തി­പൂര്‍­വ്വക സമൂ­ഹം പു­ലര്‍­ന്നു കാ­ണാ­നു­ള്ള
- ആഗ്ര­ഹ­മാ­ണു തന്റെ വി­മര്‍­ശ­ത്തി­നു പി­ന്നി­ലെ­ന്നും അവര്‍ പറ­യു­മ്പോള്‍ അതു മന­സ്സി­ലാ­ക്കാന്‍ നമു­ക്കു കഴി­യാ­ത്ത­തും അതു­കൊ­ണ്ടു തന്നെ­.
-
-­സാ­മൂ­ഹ്യ­വി­മര്‍­ശ­ന­മെ­ന്ന­തു് നീ­തി­പൂര്‍­വ്വ­ക­മാ­യൊ­രു സമൂ­ഹം വാര്‍­ത്തെ­ടു­ക്കാ­നു­ള്ള ശക്ത­മായ ആയു­ധ­മാ­ണു്. ദേ­ശ­രാ­ഷ്ട്ര­ങ്ങ­ളി­ലെ
-അധി­കാ­ര­കേ­ന്ദ്ര­ങ്ങള്‍ തങ്ങ­ളു­ടെ ജന­ത­യി­ലെ പല വി­ഭാ­ഗ­ങ്ങ­ളെ­യും പാര്‍­ശ്വ­വ­ത്ക­രി­ക്കു­ക­യും അവ­ഗ­ണി­ക്കു­ക­യും പല­പ്പോ­ഴും അവ­രു­ടെ
-മൌ­ലി­കാ­വ­കാ­ശ­ങ്ങള്‍ പോ­ലും കവര്‍­ന്നെ­ടു­ക്കു­ക­യും ചെ­യ്യു­മ്പോള്‍ സാ­മൂ­ഹ്യ വി­മര്‍­ശ­നം നാം ഓരോ­രു­ത്ത­രു­ടെ­യും കട­മ­യാ­യി മാ­റു­ക­യാ­ണു്.
-എന്നാല്‍ വി­മര്‍­ശ­നം അവ­സാ­ന­മ­ല്ല, അതൊ­രു ദീര്‍­ഘ­മേ­റി­യ­തും ദുര്‍­ഘ­ടം പി­ടി­ച്ച­തു­മായ പാ­ത­യു­ടെ തു­ട­ക്കം മാ­ത്ര­മാ­ണു്.
-
-അ­ധി­കാ­ര­ത്തി­നെ­തി­രെ­യു­ള്ള സമ­ര­ങ്ങ­ളും, വി­വിധ ബോ­ധ­വ­ത്ക­രണ പ്ര­ച­രണ പരി­പാ­ടി­ക­ളും, എല്ലാം വി­മര്‍­ശ­ങ്ങള്‍­ക്കു പി­റ­കേ വര­ണം.
- അവ­യി­ലും സജീ­വ­മായ ഇട­പെ­ടല്‍ വി­മര്‍­ശ­ക­രു­ടെ ഭാ­ഗ­ത്തു­നി­ന്നു­ണ്ടാ­വ­ണം. അനീ­തി­യില്‍ നി­ന്നും നീ­തി­പൂര്‍­വ്വ­ക­മായ ബദ­ലു­ക­ളി­ലേ­ക്കു്
- നയി­ക്കാന്‍ അവ­ശ്യം വേ­ണ്ട പൊ­തു­ശ്ര­ദ്ധ­യും ചര്‍­ച്ച­ക­ളും സ്വ­യം വി­മര്‍­ശ­നാ­ത്മ­ക­മാ­യി വി­ല­യി­രു­ത്തു­ന്ന സമൂ­ഹ­ത്തില്‍ വള­രെ എളു­പ്പം നട­ക്കും.
- അതു സ്വാ­ഭാ­വി­ക­മായ ജഡ­ത്വം വെ­ടി­ഞ്ഞു് ചല­നാ­ത്മ­ക­വും നീ­തി­പൂര്‍­വ്വ­ക­വു­മായ ഒന്നാ­യി മാ­റു­ന്ന­തി­ലേ­ക്കു് സമൂ­ഹ­ത്തെ സഹാ­യി­ക്കു­ക­യും ചെ­യ്യും­.
+ആരെങ്കിലും എന്തെങ്കിലും നടപടിയെയോ നയത്തേയോ വിമര്‍ശിക്കുമ്പോള്‍ സ്ഥിരമായി കേള്‍ക്കുന്നതാണു്, ബദലിന്റെ ചോദ്യം.
+നമ്മുടെ മനസ്സില്‍ പതിഞ്ഞുപോയ ചെറുപ്പം മുതലേ പഠിപ്പിച്ചു വച്ചിരിയ്ക്കുന്ന ഒരു കാര്യമാണതു്. എന്തെങ്കിലും കാര്യത്തിന്റെ നടത്തിപ്പില്‍
+കാര്യമായ ദോഷം നിങ്ങള്‍ കാണുന്നുണ്ടെങ്കിലും അതിന്റെ നല്ല വശം മാത്രം കണ്ടു് അതിനെ അഭിനന്ദിക്കുക, നിങ്ങള്‍ക്കു പ്രവര്‍ത്തിച്ചു
+ കാണിക്കാനാവുന്ന ഒരു ബദല്‍ നിര്‍ദ്ദേശിക്കാനില്ലെങ്കില്‍ ദോഷകരമായ വശങ്ങളെ കണ്ടില്ലെന്നു നടിച്ച്, ഇത്രയും ചെയ്ത നല്ല മനസ്സിനെ
+ അഭിനന്ദിക്കുക. ഇത്രയൊക്കെ നന്മ ചെയ്യുന്ന നല്ല മനസ്സിനെ കണ്ടുകൂടെ എന്ന ചോദ്യവും, ഇനി വിമര്‍ശനം പേടിച്ചു ആരും ഒന്നും ചെയ്യില്ല
+ എന്ന വായ്‌ത്താരിയും, വെറുതെയിരുന്നു കുറ്റം പറയുന്ന നേരം രണ്ടു കാര്യം ചെയ്തു കാണിക്കു് എന്ന വെല്ലുവിളിയും എല്ലാം വിമര്‍ശങ്ങളെ
+ കാത്തിരിക്കുന്ന സ്ഥിരം മറുപടികളാണു്.
+
+ഒരു കാര്യം ചീത്തയാണെങ്കില്‍ അതു ചൂണ്ടിക്കാണിക്കും മുമ്പ് അതിനൊരു ബദലും ചൂണ്ടിക്കാണിക്കുന്ന ആള്‍ തന്നെ നിര്‍ദ്ദേശിക്കണം
+എന്നു പറയുന്നതു് തന്നെ സത്യത്തില്‍ മണ്ടത്തരമാണു്. പലപ്പോഴും തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്നവര്‍ ബദല്‍ നിര്‍ദ്ദേശിക്കാറുണ്ട്.
+അതിനു കിട്ടാറുള്ള മറുപടി, എങ്കില്‍ നിങ്ങളതൊന്നു ചെയ്തു കാണിക്കു ഞങ്ങള്‍ക്കു് സമയമില്ല എന്നാണ്. ബദലുകള്‍ ചര്‍ച്ച ചെയ്യാനുള്ള
+ സന്നദ്ധത വളരെക്കുറച്ചു പേര്‍ മാത്രമേ കാണിക്കൂ.
+
+കാരണം മറ്റൊന്നുമല്ല, തങ്ങള്‍ തുടങ്ങി വച്ച വിജയകരമായ ഒരു ഉദ്യമത്തില്‍ തങ്ങളെ നിശിതമായി വിമര്‍ശിച്ചവര്‍ക്കു പങ്കാളിത്തം
+ നല്‍കുന്നതിലുള്ള വൈക്ലബ്യം. ചുരുക്കം ചിലര്‍ വിമര്‍ശനങ്ങളെ കാര്യമായി കാണുകയും, നിര്‍ദ്ദേശിക്കപ്പെട്ട ബദലുകള്‍ അവര്‍
+ പരിഗണിക്കുകയും പിന്നീട് തള്ളിക്കളയുകയും ചെയ്തതാണെങ്കില്‍ അക്കാര്യം അറിയിക്കുകയും, ചൂണ്ടിക്കാട്ടിയ പ്രശ്നങ്ങളെ അവ അര്‍ഹിക്കുന്ന
+ ഗൌരവത്തോടെ സമീപിക്കുകയും ചെയ്യാറുണ്ടു് (വിമര്‍ശകന്‍ പ്രശ്നത്തിനു കൊടുക്കുന്ന മുന്‍ഗണനയാവണമെന്നില്ല ഇവരുടേത്).
+
+ഏതാണ്ടു 90 ശതമാനം കേസുകളിലും വിമര്‍ശകന്‍ ചൂണ്ടിക്കാണിക്കുന്ന പ്രശ്നങ്ങള്‍ ഗൌരവമേറിയതാണെങ്കിലും ബദലുകള്‍
+പ്രായോഗികമാകണമെന്നില്ല. അവ ഒരാളുടെ നിരീക്ഷണത്തില്‍ നിന്നും ഉരുത്തിരിഞ്ഞു വന്നവമാത്രമാണ്.
+സംരംഭം നടത്തുന്നവര്‍ ഒരുപാടു പഠനങ്ങളും മറ്റും നടത്തിയാകണം അവരുടെ വഴിതിരഞ്ഞെടുത്തിരിക്കുക, അതുകൊണ്ടുതന്നെ
+ പ്രായോഗികതലത്തില്‍ വിമര്‍ശങ്ങളില്‍ ഉന്നയിക്കപ്പെടുന്ന പ്രശ്നങ്ങള്‍ ശ്രദ്ധയര്‍ഹിക്കുമ്പോള്‍ തന്നെ ബദലുകള്‍ മിക്കപ്പോഴും
+ സമൂഹത്തിന്റെ വായടപ്പിക്കാന്‍ വേണ്ടി മാത്രം നിര്‍ദ്ദേശിക്കപ്പെടുന്നവയുമാകും.
+
+മാത്രമല്ല, ഒരു പ്രശ്നം പരിഹരിക്കാനുള്ള ശരിയായ വഴി എല്ലായ്പ്പോഴും, അതു കൃത്യമായി ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍
+കൊണ്ടുവരികയെന്നതാണ്. യോജിച്ച പരിഹാരം അവര്‍ കണ്ടെത്തിക്കോളും (കണ്ടെത്തണം). വേണമെങ്കില്‍ കൃത്യമായ ഇടവേളകളില്‍
+കാര്യങ്ങള്‍ വിണ്ടും ഉന്നയിച്ച് അവ അധികാരികളുടെ മുന്‍ഗണനാ പട്ടികയില്‍ മുന്നില്‍ത്തന്നെ ഇടം നേടിക്കൊടുക്കയും ചെയ്യാം.
+
+എങ്കിലും സമൂഹത്തിനു ഒരു വിമര്‍ശം കാമ്പുള്ളതായിത്തോന്നണമെങ്കില്‍ അതില്‍ ബദല്‍ നിര്‍ദ്ദേശങ്ങള്‍ വേണം.
+ നിര്‍ദ്ദേശിക്കപ്പെട്ട ബദല്‍ നടപ്പാക്കത്തതിനു കാരണം ബോധിപ്പിക്കണം. പലപ്പോഴും ഇതു് മുമ്പേ ചെയ്തിട്ടുണ്ടാകും, എങ്കിലും പുതിയ
+ വിമര്‍ശത്തിന്റെയും പഠനത്തിന്റെയും അടിസ്ഥാനത്തില്‍ ഒന്നു കൂടി ചെയ്യണമെന്നു് സമൂഹം വാശിപിടിക്കുന്നതു് അപൂര്‍വ്വമൊന്നുമല്ല.
+
+കൃത്യമായ പഠനങ്ങളുടെ പിന്‍ബലമില്ലാതെ നിര്‍ദ്ദേശിക്കപ്പെടുന്ന ബദലുകള്‍ സമൂഹത്തിനു ഗുണകരമായ ഒരു പദ്ധതിയുടെ
+ നടത്തിപ്പിനെ ബാധിക്കുന്നു. പിന്നെ സമൂഹത്തിന്റെ വാശിയും ദേഷ്യവും സാധാരണ തിരിയുന്നതു് വിമര്‍ശകനിലേക്കാണ്,
+ ഏതു സമൂഹത്തിന്റെ അപ്രീതി ഭയന്നു് വേണ്ടത്ര തെളിവുകളോ പഠനങ്ങളോ നടത്താതെ അടിയന്തര പ്രാധാന്യമുള്ള പ്രശ്നങ്ങള്‍
+ പരിഹരിക്കപ്പെടട്ടെ എന്നു കരുതിമാത്രം ഒരു ബദലും കൂട്ടിക്കെട്ടി വിമര്‍ശം പ്രസിദ്ധീകരിച്ചുവോ ആ സമൂഹത്തിന്റെ.
+
+പ്രശ്നങ്ങളോടുകൂടിയാണെങ്കിലും സുഗമമായി നടന്നു പൊയ്ക്കൊണ്ടിരിക്കുന്ന ഒരു വ്യവസ്ഥയെ പരിഷ്കരിക്കാനാണു് വിമര്‍ശകന്‍ പ്രശ്നങ്ങള്‍
+ചൂണ്ടിക്കാണിക്കുന്നത്. അതിനോട് സമൂഹം അസഹിഷ്ണുതയോടെ പ്രതികരിക്കുന്നതു് സാമൂഹികമായ ജഡത്വം (social inertia) മൂലമാണു്.
+അതുശരിയാക്കാനുള്ള മാര്‍ഗ്ഗം വെറും വിമര്‍ശനമല്ല, ശക്തമായ പ്രചരണപ്രവര്‍ത്തനങ്ങളിലൂടെയുള്ള ബോധവത്കരണമാണ്.
+
+ഒരുരീതിയിലുള്ള സമരം, മേധാ പട്കറും, മയിലമ്മയും ഒക്കെ നടത്തിവന്നിരുന്ന (വരുന്ന) സമരം വിമര്‍ശനങ്ങളെ പ്രശ്നങ്ങളിലേക്കു
+ശ്രദ്ധ ക്ഷണിക്കാനുപയോഗിക്കാം. വളരെ വ്യക്തവും സുശക്തവുമായ തെളിവുകളുടെ പിന്‍ബലമുണ്ടെങ്കില്‍ ബദലുകളും നിര്‍ദ്ദേശിക്കാം.
+ സമൂഹത്തിന്റെ അപ്രീതി ഭയന്നു് ആവശ്യമില്ലാത്തതൊന്നും കൂട്ടിച്ചേര്‍ക്കുകയോ, അവശ്യകാര്യങ്ങള്‍ വിട്ടുകളയുകയോ ചെയ്ത് വിമര്‍ശിക്കുന്നത്,
+ വിമര്‍ശിക്കാതിരിക്കുന്നതിനു തുല്യമാണു്. അതു സമൂഹത്തിലെ ജഡത്വത്തെ ശക്തിപ്പെടുത്തുക മാത്രമേയുള്ളൂ.
+
+ഇതുവരെ സംരംഭങ്ങളെ വിമര്‍ശിക്കുന്നവരോടോ വിമര്‍ശനാത്മകമായി വിലയിരുത്തന്നവരോടോ സംരംഭകരും, മിക്കപ്പോഴും
+ഗുണഭോക്താക്കളായ സിവില്‍ സമൂഹവും എടുക്കുന്ന നിലപാടുകളെക്കുറിച്ചാണു് പറഞ്ഞതു്. വിമര്‍ശനം സംരംഭങ്ങളെപറ്റി മാത്രമല്ല ഉണ്ടാവാറ്.
+ സാമൂഹിക/രാഷ്ട്രീയ/ഭരണ സ്ഥാപനങ്ങളുടെ നയങ്ങളെയോ, സമൂഹത്തിലെ വിവിധ കീഴ്‌വഴക്കങ്ങളെയോ, ഒക്കെ വിമര്‍ശനവിധേയമാക്കാറുണ്ട്.
+ പലപ്പോഴും ഇത്തരം വിമര്‍ശങ്ങളുന്നയിക്കുന്നവരോടു് മാദ്ധ്യമസ്ഥാപനങ്ങളടക്കമുള്ളവരുടെ (സാധാരണഗതിയില്‍ വലിയ വിമര്‍ശകര്‍ മാദ്ധ്യമങ്ങളാണു്)
+ സ്ഥിരം ചോദ്യങ്ങള്‍ രണ്ടാണ്.
+
+ഒന്നു് ബദലിനെ സംബന്ധിച്ചതാണു്. വലിയ സാമൂഹിക ചലനങ്ങളുണ്ടാക്കാന്‍ കഴിവുള്ള ഒരു സ്ഥാപനത്തിന്റെ നയം ചില ദോഷകരമായ
+പ്രത്യാഘാതങ്ങളുണ്ടാക്കാന്‍ പോന്നതാണു് എന്നു ചൂണ്ടിക്കാണിച്ചതിനാണു് ഈ ചോദ്യം എന്നോര്‍ക്കണം. ഇത്രയും വലിയ സ്ഥാപനത്തിന്റെ
+ നയപരമായ കാര്യങ്ങളുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് എന്തെങ്കിലും ധാരണകളുണ്ടെങ്കില്‍ അത്തരമൊരു ചോദ്യം മനസ്സില്‍ വരാനേ പാടില്ലാത്തതാണ്.
+ ഒരു വ്യക്തിയുടെ അഭിപ്രായങ്ങളിലൂടെ പരിഹരിക്കേണ്ടതല്ല ഈ പ്രശ്നങ്ങള്‍. പക്ഷെ, അതിനര്‍ത്ഥം തെറ്റുകള്‍ ചൂണ്ടിക്കാണിച്ചു കൊടുക്കാന്‍ വ്യക്തികളെ അനുവദിക്കരുതെന്നല്ല.
+
+രണ്ടാമതു ചോദിക്കുന്ന ചോദ്യമാണു് ഏറ്റവും രസകരം. അതു പ്രസ്തുത സാമൂഹിക സ്ഥാപനത്തിന്റെ സേവനം ഉപയോഗിക്കുന്നതിനെപ്പറ്റിയാണു്.
+ അത്രമാത്രം വിമര്‍ശനാത്മകമാണു് പ്രസ്തുത സ്ഥാപനത്തിന്റെ പ്രവൃത്തികളെങ്കില്‍ അതിനെ ഒഴിവാക്കി ബദലുകള്‍ തേടിക്കൂടെ എന്നാണു ചോദ്യം.
+ കാര്യം പറഞ്ഞാല്‍, തീര്‍ത്തും ബാലിശവും രസകരവുമായ ചോദ്യം. അതു ചോദിക്കുന്നതു് ഉത്തരവാദപ്പെട്ട സാമൂഹിക വിമര്‍ശകരായി
+ സ്വയം മാറേണ്ട മാദ്ധ്യമപ്രവര്‍ത്തകരാവുമ്പോഴാണു് ഇതിലെ അപകടം.
+
+ഈയടുത്തകാലത്തു് ഈ രണ്ടു ചോദ്യങ്ങളേയും നേരിടേണ്ടിവന്നതു് അരുന്ധതി റോയ് ആണു്. ദേശരാഷ്ട്രങ്ങളില്‍ പലപ്പോഴും
+പാര്‍ശ്വവത്കൃതര്‍ക്കു് നീതി കിട്ടുന്നില്ലെന്നു തുറന്നു പറഞ്ഞ അവര്‍ കാശ്മീരിലെ ജനങ്ങളുടെ സ്വയം നിര്‍ണ്ണയാവകാശത്തെപ്പറ്റിയും
+ മനുഷ്യാവകാശങ്ങളെപ്പറ്റിയും സംസാരിച്ചപ്പോഴായിരുന്നു ഇതു്. ഒരു ദേശരാഷ്ട്രത്തിന്റെ സുരക്ഷയിലും പിന്തുണയിലുമിരുന്നാണു്
+ താന്‍ ഇതൊക്കെപ്പറയുന്നതെന്നു് അരുന്ധതി മറക്കരുതെന്നായിരുന്നു ഒരു വാരികയില്‍ വന്നതു്. അരുന്ധതിയുമായി മറ്റൊരു
+ വാരിക നടത്തിയ അഭിമുഖത്തിലാവട്ടെ, ബദലുകളുടെ ചോദ്യവും ഉന്നയിക്കപ്പെട്ടു.
+
+ഈ ചോദ്യങ്ങള്‍ വരുന്നതു് ചില മുന്‍വിധികളില്‍ നിന്നാണു്. വിമര്‍ശങ്ങള്‍ വരുന്നതു് പ്രസ്തുത സ്ഥാപനമായോ വ്യവസ്ഥയുമായോ
+ സംരംഭമായോ കടുത്ത എതിര്‍പ്പിലാണെങ്കില്‍ മാത്രമാണെന്നതാണൊന്നു്. മറ്റൊന്നു വിമര്‍ശനം മറ്റൊരു സമരമാര്‍ഗ്ഗം
+ മാത്രമാണെന്ന തെറ്റിദ്ധാരണയാണു്. താന്‍ കൂടി ഭാഗമായ സമൂഹത്തിന്റെ ഉന്നമനത്തിനും സാമൂഹിക സ്ഥാപനങ്ങളുടെ നല്ല
+ നടത്തിപ്പിനും അവയുടെ നടത്തിപ്പിലോ നയങ്ങളിലോ ഉള്ള തെറ്റുകള്‍ പരിഹരിച്ച് മുന്നോട്ടു പോകണമെന്ന ആഗ്രഹം, അല്ലങ്കില്‍
+ നടത്തിപ്പിലെ അപാകതകള്‍ പരിഹരിക്കപ്പെടണമെന്ന ആഗ്രഹം, വിമര്‍ശകര്‍ക്കുണ്ടാവുമെന്നു് പലര്‍ക്കും സ്വപ്നം പോലും കാണാന്‍
+ കഴിയുന്നില്ല.
+
+അതുകൊണ്ടു തന്നെയാണു് നമ്മളില്‍ പലര്‍ക്കും താന്‍ കാശ്മീര്‍ സ്വതന്ത്രമാക്കണമെന്നും ഇന്ത്യ വെട്ടിമുറിക്കണമെന്നുമല്ല
+വാദിക്കുന്നതെന്നും, ഇന്ത്യ എന്ന ദേശരാഷ്ട്രം അതിന്റെ ഭാഗമായികാണുന്ന കാശ്മീരിലെ ജനതയോടു ചെയ്തതു് / ചെയ്യുന്നതു് മാനുഷികപരമായി
+നീതിയല്ലെന്നും, അവരുടെ സ്വയം നിര്‍ണ്ണയാവകാശത്തെയും, മനുഷ്യാവകാശങ്ങളെയും മാനിക്കണമെന്നു് ആവശ്യപ്പെടുകയാണു് ചെയ്തതെന്നും
+ അരുന്ധതി റോയ് പറയുന്നതു് ദഹിക്കാത്തതു്. അരുന്ധതി റോയ്, 'കാശ്മീരില്‍ ഇന്ത്യ പെരുമാറുന്നതു് ഒരു അധിനിവേശ ശക്തിയെപ്പോലെയാണെന്നു'
+ പറയുമ്പോള്‍ അവര്‍ ദേശദ്രോഹിയായാണു് മുദ്രകുത്തപ്പെടുന്നതു്. പക്ഷേ, അവര്‍ താന്‍ നേരിട്ടു കണ്ട തെളിവുകള്‍ കൊണ്ടു പറയുന്നതിനെ
+ സാക്ഷ്യപ്പെടുത്തുമ്പോള്‍ അതു് ഒരു നീതിപൂര്‍വ്വ സമൂഹം പുലരുന്ന ജനാധിപത്യരാജ്യമെന്ന നിലയില്‍ ഇന്ത്യയെ മെച്ചപ്പെട്ട ഭാവിയിലേക്കു്
+ നയിക്കാനാണെന്നു മനസ്സിലാക്കാന്‍ പലര്‍ക്കും കഴിയാതെപോകുന്നതു്, വിമര്‍ശങ്ങളെക്കുറിച്ചുള്ള മുന്‍വിധികള്‍ കാരണമാണു്.
+ തന്നെ വിമര്‍ശിക്കുന്ന ആരേക്കാളും ഇന്ത്യയെ താന്‍ സ്നേഹിക്കുന്നെന്നും തന്റെ രാജ്യത്തില്‍ നീതിപൂര്‍വ്വക സമൂഹം പുലര്‍ന്നു കാണാനുള്ള
+ ആഗ്രഹമാണു തന്റെ വിമര്‍ശത്തിനു പിന്നിലെന്നും അവര്‍ പറയുമ്പോള്‍ അതു മനസ്സിലാക്കാന്‍ നമുക്കു കഴിയാത്തതും അതുകൊണ്ടു തന്നെ.
+
+സാമൂഹ്യവിമര്‍ശനമെന്നതു് നീതിപൂര്‍വ്വകമായൊരു സമൂഹം വാര്‍ത്തെടുക്കാനുള്ള ശക്തമായ ആയുധമാണു്. ദേശരാഷ്ട്രങ്ങളിലെ
+അധികാരകേന്ദ്രങ്ങള്‍ തങ്ങളുടെ ജനതയിലെ പല വിഭാഗങ്ങളെയും പാര്‍ശ്വവത്കരിക്കുകയും അവഗണിക്കുകയും പലപ്പോഴും അവരുടെ
+മൌലികാവകാശങ്ങള്‍ പോലും കവര്‍ന്നെടുക്കുകയും ചെയ്യുമ്പോള്‍ സാമൂഹ്യ വിമര്‍ശനം നാം ഓരോരുത്തരുടെയും കടമയായി മാറുകയാണു്.
+എന്നാല്‍ വിമര്‍ശനം അവസാനമല്ല, അതൊരു ദീര്‍ഘമേറിയതും ദുര്‍ഘടം പിടിച്ചതുമായ പാതയുടെ തുടക്കം മാത്രമാണു്.
+
+അധികാരത്തിനെതിരെയുള്ള സമരങ്ങളും, വിവിധ ബോധവത്കരണ പ്രചരണ പരിപാടികളും, എല്ലാം വിമര്‍ശങ്ങള്‍ക്കു പിറകേ വരണം.
+ അവയിലും സജീവമായ ഇടപെടല്‍ വിമര്‍ശകരുടെ ഭാഗത്തുനിന്നുണ്ടാവണം. അനീതിയില്‍ നിന്നും നീതിപൂര്‍വ്വകമായ ബദലുകളിലേക്കു്
+ നയിക്കാന്‍ അവശ്യം വേണ്ട പൊതുശ്രദ്ധയും ചര്‍ച്ചകളും സ്വയം വിമര്‍ശനാത്മകമായി വിലയിരുത്തുന്ന സമൂഹത്തില്‍ വളരെ എളുപ്പം നടക്കും.
+ അതു സ്വാഭാവികമായ ജഡത്വം വെടിഞ്ഞു് ചലനാത്മകവും നീതിപൂര്‍വ്വകവുമായ ഒന്നായി മാറുന്നതിലേക്കു് സമൂഹത്തെ സഹായിക്കുകയും ചെയ്യും.
(Feb 15, 2011)\footnote{http://malayal.am/വാര്‍ത്ത/വിശകലനം/10054/സാമൂഹ്യ-വിമര്‍ശനത്തെക്കുറിച്ച്}
\newpage