summaryrefslogtreecommitdiffstats
path: root/pinarayi.tex
diff options
context:
space:
mode:
Diffstat (limited to 'pinarayi.tex')
-rw-r--r--pinarayi.tex1
1 files changed, 1 insertions, 0 deletions
diff --git a/pinarayi.tex b/pinarayi.tex
index 451ca44..584e927 100644
--- a/pinarayi.tex
+++ b/pinarayi.tex
@@ -17,5 +17,6 @@
പാശ്ചാത്യവിദ്യാര്‍ത്ഥികള്‍ക്കു് സ്കൂളില്‍ ലഭിക്കുന്ന "റൈറ്റിങ് ഓണ്‍ ഫ്രീ സ്ലേറ്റ് എക്സ്പീരിയന്‍സ്" മധ്യവര്‍ഗ്ഗ കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കു് സ്വപ്നംപോലും കാണാന്‍ കഴിയാത്തതാണു്. പാശ്ചാത്യരീതിയില്‍ കുട്ടികളെ പഠിപ്പിച്ചുകൊണ്ടുവരുന്ന സമൂഹം, സ്വതന്ത്രമായി ചിന്തിക്കാനുള്ള കഴിവുതന്നെ ഓരോ വിദ്യാര്‍ത്ഥിയില്‍നിന്നും പറിച്ചുമാറ്റുന്നു. എന്നിട്ടും നന്നാവാത്തവരുടെ മുകളിലാണു് മേല്‍പ്പറഞ്ഞരീതിയിലുള്ള കുതിരകയറ്റം. ഇത്രയ്ക്കും ഇടുങ്ങിയ ചട്ടക്കൂടുകളില്‍ വളര്‍ത്തിക്കൊണ്ടുവരുന്ന വിദ്യാര്‍ത്ഥികള്‍ യാഥാസ്ഥിതികരീതികളുടെ പുറത്തേയ്ക്കു നോക്കാന്‍പോലും അശക്തരാവുന്ന അവസ്ഥയാണുണ്ടാവുന്നതു്. ഇത്തരത്തിലുള്ള ഒരു വിദ്യാഭ്യാസ സാമൂഹ്യസാഹചര്യങ്ങളിലൂടെ കടന്നുവരുന്ന വിദ്യാര്‍ത്ഥി, യാതൊരു സാമൂഹ്യബോധമോ ബാധ്യതയോ വികാരങ്ങളോ ഇല്ലാത്തയാളാവുന്നു. തന്റെ ലോകം തന്നിലേക്കു ചുരുക്കുകയും, സഹജീവികളെ മാനിക്കാനോ മനസ്സിലാക്കാനോ കഴിയാതിരിക്കുകയും ചെയ്യുന്ന പൗരനായി മാറുന്നു. സാര്‍വത്രിക വിദ്യാഭ്യാസത്തിലൂടെ അത്ഭുതങ്ങള്‍ സൃഷ്ടിച്ച കേരളത്തിലെ സമൂഹം ഇന്നു നേരിടുന്ന തകര്‍ച്ചയ്ക്കു് ഒരു പ്രധാന പങ്കു് മേല്‍പ്പറഞ്ഞ സാമൂഹ്യസാഹചര്യങ്ങള്‍ക്കാണു്.
ഇനി, ഇതും സെബിന്റെ ലേഖനവും തമ്മിലെന്താണു് ബന്ധമെന്നു ചോദിച്ചാല്‍, ഒന്നുമില്ല. സമൂഹത്തിന്റെ മുന്‍വിധികള്‍ എങ്ങനെ വിദ്യാര്‍ത്ഥികളുടെ സ്വാതന്ത്ര്യത്തിലും സ്വകാര്യതയിലും കടന്നുകയറുന്നു എന്നാണു് ഞാന്‍ പറയാന്‍ ശ്രമിച്ചതു്.
+\begin{flushright}(November 22, 2009)\end{flushright}
\newpage