diff options
Diffstat (limited to 'cricket-spirit.tex')
-rw-r--r-- | cricket-spirit.tex | 69 |
1 files changed, 69 insertions, 0 deletions
diff --git a/cricket-spirit.tex b/cricket-spirit.tex new file mode 100644 index 0000000..84b3fb5 --- /dev/null +++ b/cricket-spirit.tex @@ -0,0 +1,69 @@ +\secstar{ക്രിക്കറ്റ് കുടത്തിലെ ഭൂതം} +\vskip 2pt + +\begin{quotation} +``വിവാദത്തിന്റെ കൂട്ടുകാരനായി മാറിയ കുട്ടിക്ക്രിക്കറ്റിന്റെ അന്താരാഷ്ട്ര പതിപ്പില്‍ നിന്ന് 'ഇന്ത്യന്‍ സേന' പുറത്തായത് +ഇന്നലെയാണ്. അപ്പോഴും ഇവിടെ ഇന്ത്യയില്‍ ഐപിഎല്‍ വിവാദത്തിന്റെ അലയൊലികള്‍ അടങ്ങിയിട്ടില്ല. +കാരണംകാണിക്കല്‍ നോട്ടീസ് ലഭിച്ച ഐപിഎല്ലിന്റെ മുന്‍ കമ്മീഷണര്‍ ലളിത് മോഡിക്ക് മറുപടി പറയാനുള്ള +സമയം ദീര്‍ഘിപ്പിച്ച് വിവാദത്തിന്റെ ആയുസ്സുനീട്ടുകയാണ് ബിസിസിഐ. ഇന്ത്യന്‍ ക്രിക്കറ്റ് ലീഗ് എന്ന നവീന +ആശയത്തെ കട്ടെടുത്ത് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ആയി അവതരിപ്പിച്ച ലളിത് മോഡി ഒടുവില്‍ കായികരംഗത്തെ +അധോലോകവാഴ്ചയുടെ അടയാളമായി മാറുന്നു. മൂന്നുകൊല്ലം പിന്നിട്ട ഐപിഎല്ലിന്റെ കഥകള്‍ അപസര്‍പ്പകകഥകളെ +പോലും വെല്ലും. ചതിയുടെയും പകയുടെയും അദ്ധ്യായങ്ങള്‍ നിറച്ച ആദ്യ രണ്ടുവര്‍ഷത്തെ ഐപിഎല്‍ കാലം +അന്വേഷിക്കുകയാണിവിടെ. മലയാളം ന്യൂസ് പോര്‍ട്ടലിനു വേണ്ടി ജിനേഷ് കെജെ തയ്യാറാക്കിയത്.'' +\end{quotation} + +{\vskip 12pt} + +ഐപിഎല്ലിന്റെ ചരിത്രം അന്വേഷിക്കുമ്പോള്‍ ചെന്നെത്തുന്നത് സുഭാഷ് ചന്ദ്രയുടെ എസ്സെല്‍ ഗ്രൂപ്പില്‍ പെട്ട സീ ടെലിഫിലിംസ് +2003 മുതല്‍ ഇന്ത്യയിലെ ക്രിക്കറ്റ് സംപ്രേക്ഷണാവകാശത്തിനായി നടത്തിയ ലേലയുദ്ധങ്ങളിലും നിയമയുദ്ധങ്ങളിലുമാണ്. +പലപ്പോഴും പൊതുജനത്തെ അമ്പരപ്പിക്കുന്ന നടപടിക്രമങ്ങളിലൂടെ സംപ്രേക്ഷണാവകാശം കിട്ടാക്കനിയായപ്പോള്‍ +സുഭാഷ് ചന്ദ്ര അസാധ്യമായ ഒരു സാഹസത്തിനു മുതിര്‍ന്നു. ബിസിസിഐയിലെ 'കടല്‍ കിഴവന്മാരുടെ' സംഘത്തിന് +ഒരു കോര്‍പ്പറേറ്റ് ബദല്‍ എന്ന സ്വപ്നത്തിനു നിറം പകരാന്‍ ശ്രമിച്ചു. ഇതു ചെയ്യുമ്പോള്‍ ഇന്ത്യയിലെ ക്രിക്കറ്റ് ഭരണം +നേരെയാക്കിയെടുക്കണം എന്നൊരുദ്ദേശം ചന്ദ്രയുടെ സ്വപ്നത്തില്‍ പോലുമുണ്ടായിരുന്നു എന്നു തോന്നുന്നില്ല. ഒരു പക്ഷേ +ടെലിവിഷന്‍ സംപ്രേഷണാവകാശങ്ങളുടെ വില്‍പ്പനയിലൂടെ ഫോര്‍മുല വണ്ണിന്റെ അവസാനവാക്കായി മാറിയ ബെര്‍ണി +എക്ലെസ്റ്റോണായിരുന്നിരിക്കണം ചന്ദ്രയുടെ (പിന്നീട് ലളിത് മോഡിയുടെയും) പ്രചോദനം. + +എന്തായാലും എന്റെ ചാനലുകള്‍ക്ക് കാണിക്കാന്‍ അവര്‍ ക്രിക്കറ്റ് തരുന്നില്ല, അതുകൊണ്ട് ഞാന്‍ സ്വന്തമായി +ക്രിക്കറ്റ് മത്സരങ്ങള്‍ സംഘടിപ്പിക്കാന്‍ പോകുന്നു എന്ന് കെറി പാര്‍ക്കര്‍ ശൈലിയില്‍ പറഞ്ഞ് ചന്ദ്ര തുറന്നുവിട്ട ഇന്ത്യന്‍ +ക്രിക്കറ്റ് ലീഗ് ഭൂതം ലോക ക്രിക്കറ്റിന്റെ മേലാളന്മാരുടെ ഉറക്കം കെടുത്താന്‍ വലിയ താമസമുണ്ടായില്ല. ഐസിഎല്ലുമായി +സഹകരിക്കുന്ന എല്ലാവര്ക്കും വിലക്കേര്‍പ്പെടുത്തി ബിസിസിഐ നയം വ്യക്തമാക്കി. ഇന്ത്യന്‍ ബോര്‍ഡിന്റെ മണിപവറിനു +മുമ്പില്‍ ഐസിസിയും മറ്റു ബോര്‍ഡുകളും മുട്ടുമടക്കി. ലീഗുമായി സഹകരിക്കുന്ന എല്ലാവര്ക്കും അംഗീകൃത വേദികളില്‍ നിന്നും +വിലക്കു വന്നു. + +പക്ഷെ, അവസരങ്ങളെക്കാളേറെ ഉദ്യോഗാര്‍ത്ഥികളുള്ള ഇന്ത്യന്‍ വ്യവസ്ഥിതിക്കുള്ളില്‍ നിന്നും ആറു തരക്കേടില്ലാത്ത +ടീമുകളെ ഉണ്ടാക്കാന്‍ ഐസിഎല്ലിനു സാധിച്ചു. കപില്‍ ദേവിന്റെയും ഡീന്‍ ജോണ്‍സിന്റെയും മറ്റും മേല്‍നോട്ടത്തില്‍ +ആവേശകരമായ ഒരു സീസണ് സംഘടിപ്പിക്കാന്‍ ചന്ദ്രയ്ക്കായി. ചന്ദ്രയെ തളര്‍ത്താന്‍ തങ്ങളാലാവും വിധം ബിസിസിഐ +ശ്രമിച്ചു. എങ്കിലും ആദ്യ സീസണ് കഴിഞ്ഞപ്പോള്‍ ബിസിസിഐയെക്കൊണ്ട് സ്വന്തം 20-20 ലീഗ് പ്രഖ്യാപിക്കാന്‍ ചന്ദ്രയുടെ +സാഹസത്തിനു സാധിച്ചു. + +%ഇന്ത്യന്‍ ക്രിക്കറ്റ് ലീഗിന്റെ സ്ഥാപകനായ +%<a href=സീ ടിവി ഉടമ സുഭാഷ് ചന്ദ്ര" title="സുഭാഷ് ചന്ദ്ര" style="margin-top:7px;margin-bottom:7px;" height="280" width="400" /> + +%(image courtesy: forbes) + +ഐപിഎല്‍ പ്രഖ്യാപിച്ചു കഴിഞ്ഞപ്പോള്‍ മാധ്യമങ്ങളുടെ ഒരു പ്രധാന ആശയമായിരുന്നു മാറ്റുരച്ചുനോക്കല്‍. ഐപിഎല്‍ +ജേതാവും ഐസിഎല്‍ ജേതാവും തമ്മിലൊരുമത്സരം. തങ്ങള്‍ക്കു യാതൊരു പ്രശ്നവുമില്ലെന്നു കപില്‍ പറഞ്ഞെങ്കിലും +വിമതരോട് യാതൊരു ഒത്തുതീര്‍പ്പുമില്ലെന്ന് ബിസിസിഐ തീര്‍ത്തു പറഞ്ഞു. അതോടെ ഐസിഎല്ലിന്റെ നാളുകള്‍ +എണ്ണപ്പെട്ടു കഴിഞ്ഞുവെന്ന് ചന്ദ്രയ്ക്ക് ബോദ്ധ്യം വന്നിട്ടുണ്ടാവണം. അദ്ദേഹം കോടതിയിലും, ഐസിസിയിലും ഹര്‍ജികള്‍ +നല്കി. അടുത്തവര്‍ഷം കൂടുതല്‍ വിപുലമായി സംഘടിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഒന്നില്‍ കൂടുതല്‍ ടൂര്‍ണ്ണമെന്റുകളും +ദേശീയതയുടെ ചായവും ചേര്‍ത്ത് കൊഴുപ്പുകൂട്ടാനുമുള്ള ശ്രമം, ഐസിഎല്‍ വിട്ടു വരാന്‍ താല്പര്യമുള്ളവര്ക്ക് മാപ്പു +നല്‍കാനുള്ള ബിസിസിഐ. തീരുമാനത്തോടെ അവസാനിച്ചു. അങ്ങനെ സുഭാഷ് ചന്ദ്രയുടെ ബിസിസിഐയുമായുള്ള +പോരാട്ടം കെറി പാര്‍ക്കറുടേതിനു സമാനമായി ബിസിസിഐയുടെ അന്തിമവിജയത്തില്‍ കലാശിച്ചു. + +ഡോളറുകള്‍ പറന്നു നടന്ന ഐപിഎല്‍ ലേലത്തില്‍ മുംബൈ, ബാംഗ്ലൂര്‍, ഹൈദരാബാദ് ടീമുകളുടെ പത്തു വര്‍ഷത്തെ +അവകാശത്തിന് നാനൂറു കോടിക്കു മുകളില്‍ കൊടുക്കാന്‍ മുന്‍നിര ലിസ്റ്റഡ് കമ്പനികള്‍ തയ്യാറായി. ബിസിസിഐയുടെ +മുഖമുദ്രയായ അതാര്യ നയങ്ങളുടെ പ്രതീകമായി, ഐപിഎല്‍ ഭരണസമിതിയംഗമായ എന്‍ ശ്രീനിവാസന് ചെന്നൈ +ടീമിനുടമയായി. ഒരു കണക്കിനു പറഞ്ഞാല്‍ ശ്രീനിവാസന് ചെന്നൈ ടീമിന്റെ അവകാശം ശ്രീനിവാസനു തന്നെ വിറ്റു. + +ഇതിനിടയില്‍ (ലേലത്തിനും മുമ്പ്) മറ്റൊരു കാര്യം നടന്നിരുന്നു, ഐപിഎല്ലിനു ജീവന് നല്കാന് ഏറ്റവുമധികം പ്രവര്‍ത്തിച്ച +ബിസിസിഐ വൈസ് പ്രസിഡന്റ് ലളിത് മോഡിയെ സ്ഥിരതയ്ക്കുവേണ്ടി അഞ്ചു വര്‍ഷത്തേക്ക് ചെയര്‍മാനും കമ്മീഷണറുമായി +നിയമിച്ചു. പിന്നെ മാദ്ധ്യമങ്ങള്‍ ഊഹങ്ങള്‍ കൊണ്ടും വിശകലനം കൊണ്ടും നിറഞ്ഞു. ഇന്ത്യന്‍ വിപണി സ്പോര്‍ട്സ് +എന്റര്‍ടൈന്‍മെന്റ് കമ്പോളത്തിനു തുറന്നു കിട്ടാന്‍ പോകുന്നതിലെ സന്തോഷത്തിലായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് +സാമ്പത്തിക സുതാര്യതയിലേക്ക് വയ്ക്കുന്ന ആദ്യ ചുവടുകളായി വരെ വിശകലന വിദഗ്ദര്‍ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. + +ടീമുകളുടെ സാമ്പത്തിക കാര്യങ്ങളെപ്പറ്റിവന്ന ലേഖനങ്ങളിലെ ഉള്ളടക്കം പലപ്പോഴും ഒരേ അഭിപ്രായങ്ങളായിരുന്നു പ്രകടിപ്പിച്ചത്. +അവയെക്കുറിച്ച് അടുത്ത ലേഖനത്തില്‍.\footnote{അംബാനി മുതല്‍ മല്യ വരെ} + +(20 April 2010)\footnote{http://malayal.am/പലവക/പരമ്പര/ബിസിനസ്-ലീഗ്/5365/ക്രിക്കറ്റ്-കുടത്തിലെ-ഭൂതം} + +\newpage |