diff options
-rw-r--r-- | Logbook.pdf | bin | 326019 -> 336895 bytes | |||
-rw-r--r-- | Logbook.tex | 1 | ||||
-rw-r--r-- | enthukondu-pathrangal.tex | 6 | ||||
-rw-r--r-- | us-sitcom.tex | 125 |
4 files changed, 130 insertions, 2 deletions
diff --git a/Logbook.pdf b/Logbook.pdf Binary files differindex 5b964c0..0e9c457 100644 --- a/Logbook.pdf +++ b/Logbook.pdf diff --git a/Logbook.tex b/Logbook.tex index 8466105..da655d3 100644 --- a/Logbook.tex +++ b/Logbook.tex @@ -96,6 +96,7 @@ Lets add the License/dedication here \input{canada.tex} \input{buji.tex} \input{reliance.tex} +\input{us-sitcom.tex} \input{enthukondu-pathrangal.tex} %-------------------- diff --git a/enthukondu-pathrangal.tex b/enthukondu-pathrangal.tex index fc4daed..47cde96 100644 --- a/enthukondu-pathrangal.tex +++ b/enthukondu-pathrangal.tex @@ -1,11 +1,13 @@ \secstar{എന്തുകൊണ്ട് പത്രങ്ങള്‍ സോഷ്യല്‍ മീഡിയയെ പേടിക്കുന്നു?} \vskip 2pt -\textit{അച്ചടിമലയാളം നാടുകടത്തിയ ലേഖനമാണിതു്. മലയാളത്തിലെ ഒരു പ്രമുഖ വാരിക ആവശ്യപ്പെട്ടതനുസരിച്ചു് ജിനേഷ് +\begin{quotation} +അച്ചടിമലയാളം നാടുകടത്തിയ ലേഖനമാണിതു്. മലയാളത്തിലെ ഒരു പ്രമുഖ വാരിക ആവശ്യപ്പെട്ടതനുസരിച്ചു് ജിനേഷ് തയ്യാറാക്കിയ നല്കിയ വിശകലനാത്മകമായ ഈ കുറിപ്പു് പിന്നീടവര്‍ പ്രസിദ്ധീകരിക്കേണ്ടതില്ലെന്നു തീരുമാനിക്കുകയായിരുന്നു. ഡിജിറ്റല്‍ വെര്‍ച്വല്‍ ബന്ധങ്ങളിലെ സാമൂഹികത പരമ്പരാഗത മാദ്ധ്യമങ്ങളേക്കാള്‍ സുതാര്യതയും സാമീപ്യതയും സ്വീകാര്യതയും നേടുന്നതെങ്ങനെയെന്നും അതിനോടു മുഖ്യധാരാ മാദ്ധ്യമങ്ങള്‍ പ്രതികരിക്കുന്നതെങ്ങനെയെന്നും പരിശോധിക്കുന്ന ലേഖനം -ജിനേഷിന്റെ മരണശേഷം സുഹൃത്തുക്കള്‍ ചേര്‍ന്നു് പ്രസിദ്ധീകരിക്കുന്നു:} +ജിനേഷിന്റെ മരണശേഷം സുഹൃത്തുക്കള്‍ ചേര്‍ന്നു് പ്രസിദ്ധീകരിക്കുന്നു: +\end{quotation} രണ്ടാം തലമുറ വെബ്ബ് സങ്കേതങ്ങള്‍ അഥവാ വെബ്ബ് 2.0 സങ്കേതങ്ങള്‍ മലയാളിയുടെ സാംസ്കാരിക മണ്ഡലത്തിനു് കഴിഞ്ഞ കുറച്ചു diff --git a/us-sitcom.tex b/us-sitcom.tex new file mode 100644 index 0000000..914ad4a --- /dev/null +++ b/us-sitcom.tex @@ -0,0 +1,125 @@ +\secstar{യുഎസ് സിറ്റ്കോമിലെ ഇന്ത്യക്കാരന്} +\vskip 2pt + +വര്‍ഷങ്ങള്‍ നീളുന്ന സീരിയല്‍ ബഹളങ്ങള്‍ ഇന്ത്യന്‍ ടെലിവിഷന്റെ തനതു സംഭാവനയൊന്നുമല്ല. പല തരത്തിലുള്ള ടെലിവിഷന്‍ +പരാക്രമങ്ങള്‍ക്ക് പേരു കേട്ടതാണ് അമേരിക്കന്‍ ടെലിവിഷന്‍ മാധ്യമങ്ങളും. പകല്‍ സമയങ്ങളിലെ സോപ്പുകളും +(സോപ്പ് ഓപ്പറ അഥവാ കണ്ണീര് സീരിയല്‍), വെക്കേഷനല്ലാത്ത സമയത്ത് പ്രൈം ടൈമിലെത്തുന്ന ഒരു സീസണില്‍ +ഇരുപത്തിനാല് എപ്പിസോഡുകള്‍ കാണിക്കുന്ന ആഴ്ച (വീക്ക്ലി) പരമ്പരകളുമാണ് അവിടുത്തെ പ്രധാന സീരിയല്‍ അവതാരങ്ങള്‍. +കൂടാതെ സീസണല്‍ റിയാലിറ്റി ഷോ ബഹളങ്ങളും പ്രൈം ടൈമില്‍ ടെലിവിഷന്‍ നിറക്കാനെത്താറുണ്ട്. + +ഈ സീസണല്‍ പരിപാടിയൊഴികെ, ഏതാണ്ടെല്ലാ രീതിയിലും മട്ടിലുമുള്ള പ്രോഗ്രാമുകള്‍ ഇന്ത്യന്‍ ടി.വി. രംഗത്തും ഏതാണ്ടതേ + രൂപഭാവത്തോടെ കാണാറുണ്ട്. നമ്മുടെ ആഴ്ച പരമ്പരകളും ചില റിയാലിറ്റി ഷോകള്‍ പോലും 365 ദിവസവും നീണ്ടു നില്ക്കുന്നവയാണ്. + എന്തായാലും ഇന്ത്യന്‍ അമേരിക്കന്‍ ടെലിവിഷന്‍ വിനോദരംഗത്തെ വിവിധ ട്രന്റുകളെ വിലയിരുത്തലല്ല എന്റെ ലക്ഷ്യം. + +സീസണലായി, സമ്മറിനു ശേഷം തുടങ്ങി, സമ്മറിനു മുന്‍പ് അവസാനിക്കുന്ന (ഇടയ്ക്ക് താങ്സ് ഗിവിങ്ങിനും, ക്രിസ്മസിനും എല്ലാം +ബ്രേക്കുമുണ്ടാകും) പരമ്പരകളില്‍ പല വിഭാഗങ്ങളുണ്ട്. സിറ്റ് കോമുകള് എന്നറിയപ്പെടുന്ന സിറ്റുവേഷനല്‍ കോമഡികള്‍, ഇന്ത്യയില്‍ +നല്ല പ്രചാരമുള്ള ആക്ഷന്‍ ഡ്രാമകള്‍, മെട്രോ ഉപരിവര്‍ഗ്ഗത്തിന്റെ ഇഷ്ടവിഭാഗമായ ടീന്‍ ഡ്രാമകള്‍, ചരിത്രകഥകളുടെ ചെലവേറിയ + പുനര്‍ നിര്‍മ്മാണങ്ങളായ ഹിസ്റ്റോറിക്കല്‍ ഡ്രാമകള്‍, ആശുപത്രികളും അവിടുത്തെ അന്തരീക്ഷവും ചികിത്സയും മറ്റും പ്രധാന + വിഷയമായ മെഡിക്കല്‍ ഡ്രാമകള്‍, രാഷ്ട്രീയം പ്രധാന വിഷയമാകുന്ന പൊളിറ്റിക്കല്‍ ഡ്രാമകള്‍, കൂടാതെ യുദ്ധങ്ങളെ + അതിജീവിച്ചുണ്ടാവുന്ന സീരിയലുകളും വിരളമല്ല. + +ഇങ്ങനെ പലവിഭാഗങ്ങളിലായി, പല സീസണുകള്‍ നീണ്ടു നില്ക്കുന്ന ഈ സീരിയലുകളില്‍ മുന്‍പന്തിയില്‍ നില്ക്കുന്ന പലതും +ഇന്ത്യയില്‍ ലഭ്യമാണ്. സീ കഫെ, സ്റ്റാര്‍ വേള്‍ഡ്, ഫോക്സ്, ഏ. എക്സ്. എന്‍., ഹോം ബോക്സ് ഓഫീസ് തുടങ്ങി വിവിധ ചാനലുകളാണ് +ഇവ സംപ്രേഷണം ചെയ്യുന്നത്. ഇവയില്‍ സിറ്റ്കോം വിഭാഗത്തില്‍പ്പെട്ട ഒരു സീരിയലാണ് സി. ബി. എസ്. കാണിക്കുന്ന +'ദ ബിഗ് ബാംഗ് തിയറി'. ഇന്ത്യയില്‍ സീ കഫെയാണ് ഇതു കാണിക്കുന്നത്. + +കാല്‍ടെക്കില്‍ ജോലിചെയ്യുന്ന 'അള്‍ട്ടിമേറ്റ് ഗീക്ക്' എന്നു വിളിക്കാവുന്ന രണ്ടു ഫിസിക്സ് ശാസ്ത്രജ്ഞരുടെയും അവരുടെ + സാമൂഹ്യ ജീവിതത്തെയുമാണ് 'ദ ബിഗ് ബാംഗ് തിയറി' വിഷയമാക്കുന്നത്. ഈ സീരിയലിനെ പ്രത്യേകം ഓര്‍ക്കാന്‍ കാരണം + അതിലെ ഇന്ത്യന്‍ വംശജനായ ശാസ്ത്രജ്ഞനാണ്. കുനാല്‍ നയ്യാര്‍ അവതരിപ്പിക്കുന്ന രജേഷ് കൂത്രപ്പള്ളി എന്ന ഈ കഥാപാത്രം + ഇന്ത്യക്കാരെപ്പറ്റി പ്രചാരത്തിലുള്ള ഒരുപാടു ക്ലീഷേകളെയും അര്‍ദ്ധസത്യങ്ങളെയും വളരെ ഹാസ്യം കലര്‍ത്തി തനതായി + അവതരിപ്പിച്ചിരിക്കുന്ന ഒന്നാണ്. + + + +സീരിയലിലെ പ്രധാന കഥാപാത്രങ്ങളായ കാല്‍ടെക് ഫിസിക്സ് വിഭാഗത്തിലെ ലെനോര്‍ഡ് ഹോഫ്സ്റ്റഡറുടെയും ഷെല്‍ഡന്‍ +കൂപ്പറുടെയും അടുത്ത സുഹൃത്തുക്കളിലൊരാളും, കാല്‍ടെക്കില്‍ ആസ്ട്രീഫിസിസിസ്റ്റുമാണ് രജേഷ്. കാല്‍ടെക്കില്‍ എഞ്ചിനീയറായ + ഹൊവാര്‍ഡ് വോളോവിറ്റ്സിന്റെ 'വിങ് മാനാ'യും പലപ്പോഴും നമുക്കു രജേഷിനെ കാണാം. ഇവര്‍ നാലുപേരും പിന്നെ + ലെനൊര്‍ഡിന്റെയും ഷെല്‍ഡന്റെയും അയല്‍ക്കാരിയുമായ പെന്നിയുമാണ് പ്രധാന കഥാപാത്രങ്ങള്‍. + +ഓരോ എപ്പിസോഡും ഓരോ കഥയാണ് പറയാറെങ്കിലും ലെനോര്‍ഡിന്റെയും പെന്നിയുടെയും 'പ്രേമ'ബന്ധത്തിനും, ഷെല്‍ഡന്റെ +വിചിത്രമായ പെരുമാറ്റങ്ങള്‍ക്കുമൊപ്പം രജേഷിന്റെ സ്വഭാവപ്രത്യേകതകളും ഹൊവാര്‍ഡിന്റെ സ്ത്രീകളോടുള്ള ഇടപഴകലുമാണ് +ഹാസ്യരംഗങ്ങള്‍ സൃഷ്ടിക്കാറ്. ലെനോര്‍ഡും ഷെല്‍ഡനും 'അള്‍ട്ടിമേറ്റ് ഗീക്കു'കളുടെ ക്ലാസിക് ഉദാഹരണങ്ങളായാണ് +പ്രത്യക്ഷപ്പെടുന്നത്. ഹൊവാര്‍ഡാകട്ടെ 'മാമാസ് ബോയ്' എന്ന ക്ലീഷെയെയും ഒപ്പം താനൊരു കാസനോവയാണെന്നു +വീമ്പുപറയുന്ന പൊങ്ങച്ചക്കാരെയുമാണ് പ്രതിനിധികരിക്കുന്നത്. രണ്ടും അമേരിക്കന്‍ ടെലിവിഷന്‍ രംഗത്ത് (സമൂഹത്തിലും) + വളരെ എസ്റ്റാബ്ലിഷ്ഡായ ഹാസ്യ കഥാപാത്രങ്ങളാണ്. + +പെന്നിയാകട്ടെ 'ബ്ലോണ്ട് ഷോബിസ് ആസ്പിരന്റ്' ആയി ലൊസാഞ്ചല്‍സിലെത്തി പല ചെറിയ ജോലികളും (ഇവിടെ വെയിട്രസ്സ്) + ചെയ്തു ജീവിച്ചു പോകുന്ന മറ്റൊരു എസ്റ്റാബ്ലിഷ്ഡ് ഹാസ്യരൂപത്തേയാണ് പ്രതിനിധാനം ചെയ്യുന്നത്. + +അക്കാദമികമായി വളരെ ആക്റ്റീവായ 'ഗീക്കി'സ്ത്രീകളെന്ന മറ്റൊരു സാമ്പ്രദായിക ക്ലീഷെയെ പ്രതിനിധീകരിക്കുന്നവരും +പലപ്പോഴായി സീരിയലില്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഷെല്‍ഡന്റെ കാര്യത്തില്‍ താനാണേറ്റവും ബുദ്ധിമാന് അതുകൊണ്ടു +താനാണെപ്പോഴും ശരിയെന്നും മറ്റെല്ലാവരും തെറ്റാണെന്നുമുള്ള (ഇതു പലപ്പോഴും ഷോയില്‍ ആവര്‍ത്തിച്ചു പ്രത്യക്ഷപ്പെടാറുണ്ട്) +ഭാവവും അതിനെ മറ്റുള്ളവര്‍ കൈകാര്യം ചെയ്യുന്ന രീതിയുമാണ് ഹാസ്യമുണ്ടാക്കുന്നത്. പലപ്പോഴും വിചിത്രമായ ഷെല്‍ഡന്റെ +ശീലങ്ങളും ചെറിയതോതില്‍ തമാശയുണ്ടാക്കാറുണ്ട് (റൂം മേറ്റ്സ് അഗ്രിമെന്റ്, സീറ്റിങ് അങ്ങനെ). + +ലെനോര്‍ഡിന് താനൊരു ഗീക്കും പ്രത്യേകിച്ച് യാതൊരു സോഷ്യല്‍ ലൈഫുമില്ലാത്തയാളാണെന്നു പൂര്‍ണ്ണബോധ്യമുണ്ട്. +എന്നാല്‍ ഗീക്കീ സ്വഭാവങ്ങളായ കോമിക്, ഗെയിം അഡിക്ഷനും പെന്നിയുമായുള്ള ബന്ധമെന്ന സാധാരണ ജീവിതവും തമ്മിലുള്ള + വടവലിയാണ് ലെനോര്‍ഡിനെ ചുറ്റിപ്പറ്റിയുള്ള തമാശകള്‍ സൃഷ്ടിക്കുന്നത്. ഷെല്‍ഡനെ സഹിക്കുന്ന ലെനോര്‍ഡും പലരംഗങ്ങളിലും + ചിരിയുണര്‍ത്താറുണ്ട്. + + + +നാല്വര്സംഘത്തില് ഡോക്റ്ററേറ്റ് ഇല്ലാത്തത് ഹൊവാര്‍ഡിനു മാത്രമാണ്. ഇതിനെ ഹൊവാര്‍ഡ് മറികടക്കുന്നത്, +താനുണ്ടാക്കുന്ന സാധനങ്ങള്‍ ശരിക്കും ചൊവ്വയിലും മറ്റും പോയി പര്യവേഷണം നടത്താറുണ്ടെന്നു പറഞ്ഞാണ് (തിയറിറ്റിക്കല്‍ +ഫിസിസിസ്റ്റായ ഷെല്‍ഡനും, എക്സ്പിരിമെന്റല്‍ ഫിസിസിസ്റ്റായ ലെനോര്‍ഡും, രജേഷും എല്ലാം ഒന്നും ഉണ്ടാക്കുന്നവരല്ല എന്നതു + വേറെ കാര്യം). ഹൊവാര്‍ഡിന്റെ അമ്മയുമായുള്ള ബന്ധവും, സ്ത്രീകളോടുള്ള പെരുമാറ്റവുമാണ് തമാശയായി വരാറുള്ളത്. + പെന്നിയുടെ കാര്യത്തില്‍, ഈ നാല്‍വര്‍ സംഘത്തില്‍ പെന്നി ഉള്‍പ്പെടുന്നതു തന്നെ തമാശ സൃഷ്ടിക്കുന്നു. പലപ്പോഴും നാലുപേരിലും + വിവേകപൂര്‍വ്വം പെരുമാറാന്‍ കഴിയുന്നത് പെന്നിക്കാണ്. കൂട്ടത്തില്‍ പെന്നിയുടെ റിലേഷനുകളും പലപ്പോഴും വിഷയമാവാറുണ്ട്. + +ഇങ്ങനെ സാമ്പ്രദായികമായ ഹാസ്യരൂപങ്ങളെ വ്യക്തമായികൂട്ടിയിണക്കി നിര്‍മ്മിച്ച 'ദ ബിഗ് ബാംഗ് തിയറി'യില്‍ രജേഷ് ഒരു +പുതിയ വിഭാഗത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. അമേരിക്കന്‍ പ്രേക്ഷകര്‍ അത്രയ്ക്കങ്ങോട്ട് കണ്ടിട്ടില്ലാത്ത എന്നാല്‍ അമേരിക്കന്‍ +അക്കാദമിക രംഗത്ത് ധാരാളമുള്ള ഇന്ത്യന്‍ ശാസ്ത്രജ്ഞരെ. ചൈനയില്‍ നിന്നും മറ്റു കമ്യൂണിസ്റ്റൂം അല്ലാത്തുമായ ഏഷ്യന്‍ +രാജ്യങ്ങളില്‍ നിന്നും കുടിയേറിപാര്‍ത്തവര്‍ അമേരിക്കന്‍ ജീവിതത്തിന്റെയും അതുവഴി ടെലിവിഷന്റെയും ഭാഗമായിട്ട് വളരെക്കാലമായി. +എന്നാല്‍ ഇന്ത്യന്‍ വംശജര്‍ വളരെ അപൂര്‍വ്വമായിരുന്നു ഈയടുത്തകാലം വരെ. + +കാല്‍പെന്‍ മോഡിയും, കുനാല്‍ നയ്യാറും, നവീന്‍ ആന്‍ഡ്രൂസും, ഇന്ദിരാ വര്‍മ്മയും, നവി റാവത്തുമൊക്കെ അമേരിക്കന്‍ +സിനിമയുടെയും ടെലിവിഷന്റെയും ഭാഗമായിത്തുടങ്ങിയിട്ട് അധികകാലമായിട്ടില്ല. ഇവര്‍തന്നെ പലപ്പോഴും ഇന്ത്യന്‍ കഥാപാത്രങ്ങളില്‍ +ഒതുങ്ങി നില്ക്കാറുമില്ല. എങ്കിലും ദീപക് ചോപ്രയും, ഓഷോ രജനീഷും, ഹരേ കൃഷ്ണാ പ്രസ്ഥാനവും നല്കിയ ഐഡന്റിറ്റിയും +തങ്ങളിലേക്കുള്‍വലിയുന്ന സ്വഭാവവും നല്കിയ ക്ലീഷേകളിലൂടെയാണ് രജേഷ് വികസിക്കുന്നത്. ഇന്ത്യക്കാരെല്ലാവരും സ്പരിച്വല്‍ +ഭ്രാന്തന്മാരല്ലെന്നു കാണിക്കാനാകണം, രജേഷിന്റെ വിഷയത്തിലുള്ള അഭിപ്രായങ്ങള്‍ ഷെല്‍ഡന്‍ തിരുത്തുന്നത് സാധാരണയാണ്. + അതിനു മറുപടിയായി ഞാന്‍ ന്യൂ ഡല്‍ഹി എന്ന മെട്രോയില്‍ നിന്നാണുവരുന്നത് അല്ലാതെ യോഗാ സ്കൂളില്‍ നിന്നല്ല എന്നു + രജേഷ് ഒരിടത്തു മറുപടിയും നല്‍കുന്നുണ്ട്. + + + +എന്നാല്‍ സ്വാഭാവികമായി ഇന്ത്യക്കാര്‍ വലിയ നാണക്കാരാണ് എന്നതും, രണ്ടെണ്ണം വിട്ടാലെ നാവിനു ബലം വയ്ക്കു എന്നതും +വളരെ നന്നായി ഷോയില്‍ ഉപയോഗിച്ചിട്ടുണ്ട്. കൂട്ടത്തില്‍ പെണ്ണുങ്ങളോട് ഇടപഴകാനും സംസാരിക്കാനും പെണ്ണുങ്ങളുള്ള സദസ്സില്‍ +വരെ സംസാരിക്കാനുമുള്ള ബുദ്ധിമുട്ട് 'സെലക്റ്റീവ് മ്യൂട്ടിസം' എന്നൊരു മെഡിക്കല്‍ കണ്ടീഷനായിത്തന്നെ കാണിച്ച് പൊളിറ്റിക്കലി + കറക്റ്റാവാനും ഷോ ശ്രദ്ധിക്കുന്നുണ്ട് (സൈക്കോളജിസ്റ്റായ ലെനോര്‍ഡിന്റെ അമ്മയാണ് ഇതു തിരിച്ചറിയുന്നത്). ഈ പ്രശ്നം കാരണം + രജേഷിന് പലപ്പോഴും സ്വന്തം അഭിപ്രായം പറയാനാകാത്തതും, ഹൊവാര്‍ഡിനോട് ചെവിയില്‍ പറയുന്നതിനോട് രണ്ടിരട്ടി + ശബ്ദത്തില്‍ ഹൊവാര്‍ഡ് മറുപടി പറയുന്നതും സാധാരണവും സ്ഥിരം തമാശ സൃഷ്ടിക്കുന്നതുമായ രംഗമാണ്. ഷെല്‍ഡന്റെ + വിചിത്രമായ സ്വഭാവങ്ങളോടും പെരുമാറ്റരീതികളോടും ഏറ്റവും കൂടുതല്‍ അനുഭാവം കാണിക്കുന്നതും രജേഷാണ്. + +എങ്കിലും ബ്രിട്ടീഷ് സീരിയലുകളിലെ സ്ഥിരസാന്നിധ്യമായ 'കറി ലൌവിങ്' ഇന്ത്യനല്ല രാജ്. ഇന്ത്യന്‍ രുചിയോട് ചെറുതല്ലതാത്ത + വിമുഖതകാണിക്കുന്ന രജേഷിന്റെ ആക്സെന്റോടു കൂടിയതെങ്കിലും 'ഡ്യൂഡ്' തുടങ്ങിയ സംബോധനകളും ഇന്ത്യയിലെ മെട്രോ + സംസ്കാരത്തില്‍ നിന്നാണ് വരവെന്നു സൂചിപ്പിക്കുന്നു. +ഡല്‍ഹിയില്‍ ഡോക്റ്ററായ അച്ഛനും, റിസര്‍ച്ച് വഴിമുട്ടുമ്പോള്‍ വിസ പ്രശ്നം പേടിച്ച് ഷെല്‍ഡന്റെ കീഴില്‍ പണിയെടുക്കാന്‍ +സന്നദ്ധനാവുന്നതും എല്ലാം പുതുതലമുറ ഇന്ത്യന്‍ കുടിയേറ്റക്കാരന്റെ പ്രശ്നങ്ങളാണ് വിഷയമാക്കുന്നത്. ഇതിലെയൊക്കെ തമാശകള്‍ +പലതും സാമ്പ്രദായികഅമേരിക്കന്‍ ഹാസ്യരൂപങ്ങളില്‍ നിന്ന് വളരെ അകലെയുള്ളതും. + +ഇന്ത്യയിലെ പട്ടിണിയില്‍ വളര്‍ന്നവനാണെന്നു താനെന്ന രാജിന്റെ അവകാശവാദത്തെ, കൂട്ടുകാര്‍ തുറന്നു കാട്ടുന്നത്, 'ബെന്റ്ലി' +ഉപയോഗിക്കുന്ന ഗൈനക്കോളജി സ്പെഷലിസ്റ്റായ ഡോക്റ്ററാണ് രാജിന്റെ അച്ഛനെന്നോര്‍മ്മിപ്പിച്ചാണ്. കാള്‍ സെന്ററില്‍ ജോലി +ചെയ്യുന്ന കസിനും, വിവാഹത്തിനു നിര്‍ബന്ധിക്കുന്ന മാതാപിതാക്കളും തുടങ്ങിയ സാധാരണ ഇന്ത്യന്‍ ക്ലീഷേകളും പലപ്പോഴായി + രംഗത്തു വരുന്നുണ്ട്. + +പണത്തിലുമപ്പുറം, വിദ്യാഭ്യാസത്തിനും അക്കാദമിക ആവശ്യങ്ങള്‍ക്കുമായിത്തന്നെ അമേരിക്കയിലെത്തുന്ന ആളാണ് രാജ്. ഒപ്പം +സാമ്പ്രദായിക ഇന്ത്യന്‍ രീതികളോടുള്ള അവജ്ഞയുമുണ്ട്. മറ്റു കഥാപാത്രങ്ങളില്‍ നിന്നു വ്യത്യസ്തമായി, ഒരു പുതിയ ഹാസ്യ +സ്റ്റീരിയോടൈപ്പിനെ സൃഷ്ടിക്കുകയാണ് രാജിലൂടെ ചക് ലോറിയും ബില്‍ പ്രാഡിയും ചെയ്തത്. പല ഇന്ത്യന്‍ സ്റ്റീരിയോ ടൈപ്പുകളുടെയും +എതിര് ധ്രുവത്തില്‍ നില്ക്കുന്ന രാജ്, പുതുതലമുറ വിജ്ഞാന കുടിയേറ്റക്കാരെയാണ് പ്രതിനിധാനം ചെയ്യുന്നത്. + +പ്രശസ്തരായ ചക് ലോറിയും ബില്‍ പ്രാഡിയും നിര്‍മ്മിക്കുന്ന സീരിയലില്‍, ലെനോര്‍ഡിനെ അവതരിപ്പിക്കുന്നത് ജോണി +ഗാലെക്കിയാണ്. ഷെല്‍ഡനായി വേഷമിടുന്നത് ജിം പാര്‍സണ്‍സും, പെന്നിയായെത്തുന്നത് കേലി ക്വാകൊയുമാണ്. സൈമണ്‍ +ഹെല്‍ബര്‍ഗ് ഹൊവാര്‍ഡായെത്തുന്നു. തിങ്കളാഴ്ചകളില്‍ രാത്രി ഒന്‍പതര ഈസ്റ്റേണ്‍ സമയത്തായിരുന്നു ഇതുവരെ +'ദ ബിഗ് ബാംഗ് തിയറി' കാണിച്ചിരുന്നത്. ഇനിയുള്ള സീസണുകളില്‍ അത് വ്യാഴാഴ്ചകളില്‍ രാത്രി എട്ടുമണിക്കാവുമെന്നാണ് സൂചന. +വളരെ പോപ്പുലറായ ഈ സീരിയല്‍ ഒരു നാലാം വര്‍ഷത്തിനു കൂടി പുതുക്കിയിട്ടുണ്ടെന്നാണ് വിക്കിപീഡിയ പറയുന്നത്. + +പിന്കുറിപ്പ്: + +ലേഖനത്തിലുടനീളം 'ഗീക്ക്' എന്നാണുപയോഗിച്ചിരിക്കുന്നതെങ്കിലും കുറച്ചകൂടി ചേരുന്ന പദം പലപ്പോഴും നെര്‍ഡ് എന്നതാണ്. + ആവശ്യത്തില്‍ കൂടുതല്‍ ഇംഗ്ലീഷ് അല്ലാതെതന്നെ ഉപയോഗിച്ചു എന്നു തോന്നിയതുകൊണ്ടാണ് അതൊഴിവാക്കിയത്. + സാമ്പ്രദായിക രൂപങ്ങളെപ്പറ്റിയും രജേഷിന്റെ അവതരണത്തെപ്പറ്റിയുമുള്ള എന്റെ നിരീക്ഷണങ്ങള്‍ തികച്ചും വ്യക്തിപരമാണ്, + സാധാരണ ഷോ/സിനിമ ക്രിട്ടിക്കുകളുടെ നിര്‍വചനമായിരക്കണമെന്നില്ല എന്റേത്. + + (May 7, 2011)\footnote{http://malayal.am/വിനോദം/ടി-വി/10385/യുഎസ്-സിറ്റ്കോമിലെ-ഇന്ത്യക്കാരന്} + +\newpage |