സ്വാതന്ത്ര്യം, സോഫ്റ്റ്‌വെയര്‍, സമൂഹം

റിച്ചാര്‍ഡ് മാത്യു സ്റ്റാള്‍മാന്‍

2008

Publishers:
Swathanthra Malayalam Computing (http://smc.org.in)
Space Kerala (http://space-kerala.org)
Free Software Foundation of India (http://gnu.org.in)

Page Layout and Typesetting : Santhosh Thottingal
Illustrations: Unni
Cover Design : Hiran Venugopalan

പ്രസാധകക്കുറിപ്പു്

ശാസ്ത്രത്തിന്റെ പുരോഗതി നമ്മുടെ ജീവിതസാഹചര്യങ്ങളിലും സംസ്കാരത്തിലും മാറ്റങ്ങള്‍ വരുത്തുന്നതു് എല്ലാവര്‍ക്കും അറിയാവുന്ന സത്യമാണല്ലോ? വിവരസാങ്കേതികവിദ്യ നമ്മുടെ ജീവിതത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ ചെറുതല്ല. ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ നടന്ന വിവരസാങ്കേതികതയുടെ വളര്‍ച്ചയില്‍ വിവരത്തിന്റെ സംഭരണം, സംസ്കരണം, കൈമാറ്റം എന്നീ മേഖലകളില്‍ വ്യാപകമായ മാറ്റങ്ങള്‍ ഉണ്ടായി. ഡിജിറ്റല്‍ സാങ്കേതികവിദ്യ വിവരത്തിന്റെ മാദ്ധ്യമമായതോടുകൂടി , അതിനെ അടിസ്ഥാനമാക്കിയുള്ള ഒരു പുത്തന്‍ കമ്പോളം തുറന്നുവന്നു. വിവരം മൂലധനമാവുകയും അതിനെ അടിസ്ഥാനമാക്കിയുള്ള വ്യവസായങ്ങള്‍ ആരംഭിക്കുകയും ചെയ്തു. ഈ കമ്പോളത്തില്‍ തന്നെ വിവരത്തെ ഭൌതികവസ്തുക്കളായി കണക്കാക്കിയുള്ള ഒരു വ്യാപരരീതിയും ഉടലെടുത്തു. ഈ രീതി തുടങ്ങുന്നതു് അച്ചടിയന്ത്രം കണ്ടുപിടിച്ച സമയത്തു് അച്ചടിയുടേയും വിതരണത്തിന്റേയും ചിലവുകള്‍ വഹിയ്ക്കാനായി പുസ്തകരൂപത്തിലുള്ള അറിവിനും കലാ സംസ്കാരത്തിനും വിലയിടുന്നതു് മാതൃകയാക്കിയായിരുന്നു. കമ്പ്യൂട്ടര്‍ സാങ്കേതികവിദ്യ വളരെ തുച്ഛമായ ചിലവില്‍ ഇതു് ചെയ്യാന്‍ നമ്മെ ഇന്നും പര്യാപ്തമാക്കിയിട്ടുണ്ടെങ്കിലും പഴയ രീതികളില്‍ നിന്നുള്ള ഒരു മാറ്റം തടയാനാണു് ഇതില്‍ നിന്നും മുതലെടുപ്പു് നടത്തുന്ന കുത്തകകള്‍ ശ്രമിയ്ക്കുന്നതു്. അവരുടെ സ്വാധീനത്തില്‍ ഇന്നു് പല സര്‍ക്കാരുകളും കൂടുതല്‍ വിലക്കുകളേര്‍പ്പെടുത്തുകയാണു്. പ്രോഗ്രാമുകളുടെ സോഴ്സ് കോഡ് മറച്ചുവെച്ചു കൊണ്ടു്, അവയുടെ ബൈനറി രൂപത്തിനു് ഓരോ പകര്‍പ്പിനും വില ഈടാക്കിക്കൊണ്ടായിരുന്നു ഇതു്. വിവരത്തെ ഭൌതികവസ്തുക്കളോടു് താരതമ്യപ്പെടുത്തുമ്പോള്‍ സ്വാഭാവികമായി സംഭവിച്ച പൊരുത്തക്കേടു് ഇവയിലെല്ലാം ഉണ്ടായിരുന്നു. ഡിജിറ്റല്‍ സമ്പ്രദായത്തില്‍ ഒരു വിവരത്തിന്റെ പകര്‍പ്പെടുക്കുമ്പോള്‍ വരുന്ന ചിലവു് തുച്ഛമാണു്. അതുകൊണ്ടുതന്നെ ഒരു പകര്‍പ്പിനും, നൂറുപതിപ്പിനും ഉള്ള ഉത്പാദനചെലവില്‍ വലിയ മാറ്റങ്ങളില്ല. മാത്രമല്ല ഏതൊരു ഉപയോക്താവിനും വേറൊരു പകര്‍പ്പെടുക്കുക എന്നതു് അത്യന്തം ലളിതവുമാണു്.

ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ മേല്‍പ്പറഞ്ഞ വ്യാപാരരീതിക്കു് ഉപയോക്താക്കളുടെ ഭാഗത്തുനിന്നുള്ള പകര്‍പ്പെടുക്കല്‍, സോഴ്സ് കോഡ് അറിയല്‍ എന്നിവ തടയേണ്ടി വന്നു. ശാസ്ത്രപുരോഗതിയുടെ സ്വാഭാവിക ഗുണഫലങ്ങളെ തടയാന്‍ ഉത്പാദകര്‍ പ്രയോഗിച്ച മാര്‍ഗ്ഗങ്ങള്‍ ഉപയോക്താക്കളുടെ അവകാശങ്ങളില്‍ വിലക്കേര്‍പ്പെടുത്തിക്കൊണ്ടാണു്. അയല്‍ക്കാരനു് ഒരു പ്രോഗ്രാമിന്റെ പകര്‍പ്പു് കൊടുത്തു് സഹായിക്കുന്നതും , പ്രോഗ്രാമിന്റെ സോഴ്സ് കോഡ് പഠിക്കുന്നതും അതുപയോഗിക്കുന്നതും കുറ്റകരമാണെന്നും ഉള്ള ഒരു പ്രമാണം ഓരോ ഉപയോക്താവില്‍ നിന്നും അവര്‍ ആവശ്യപ്പെട്ടു. മാത്രമല്ല ഒരു പ്രോഗ്രാം ഒരിക്കലും ആരും വാങ്ങുന്നില്ല, പകരം കുറേയേറെ വിലക്കുകള്‍ക്കനുസരിച്ചു് ഉപയോഗിക്കാനുള്ള ഒരു അവകാശം മാത്രമായി മാറി.

ഡിജിറ്റല്‍ വിവരസാങ്കേതികയില്‍ ഈ ദുഷിച്ച മാറ്റങ്ങള്‍ നിലവില്‍ വരുന്നതിനു് മുമ്പുണ്ടായിരുന്ന പങ്കുവെയ്ക്കലിന്റെ സംസ്കാരം തുടരേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കിയാണു് റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം തുടങ്ങിയതു്. ഉപയോക്താവിന്റെയും സ്വാഭാവികമായ അവകാശങ്ങള്‍ക്കു വേണ്ടി നിലകൊള്ളുകയും പ്രോഗ്രാമുകളിലെ വിലക്കുകള്‍ നീക്കിക്കൊണ്ടുള്ള കുത്തക സോഫ്റ്റ്‌വെയറുകള്‍ സാധാരണയാകുന്നതിനു് മുമ്പു് നിലവിലുരുന്ന സോഫ്റ്റ്‌വെയര്‍ വികസന രീതി മുന്നോട്ടു വെയ്ക്കുകയും ചെയൂന്നതില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം കഴിഞ്ഞ ഇരുപത്തഞ്ച് വര്‍ഷത്തെ പ്രവര്‍ത്തനത്തിനിടയില്‍ വിപ്ലവാത്മകമായ പുരോഗതി നേടിയിട്ടുണ്ടു്.

സാധാരണ ജനങ്ങള്‍ക്കു് അവരുടെ സ്വത്വത്തിന്റെ ഭാഗമായ പല അറിവുകള്‍ക്കും മേലെയുള്ള ഡിജിറ്റല്‍ മേഖലയിലുള്ള കുത്തകവത്കരണത്തെ നാം എതിര്‍ക്കുകയും ബദല്‍ സമ്പ്രദായങ്ങള്‍ മുന്നോട്ടു വെയ്ക്കുകയും ചെയ്യേണ്ടതുണ്ടു്. മലയാളികളെ സംബന്ധിച്ചിടത്തോളം മലയാള ഭാഷയുടെ ഡിജിറ്റല്‍ ഭാവിയിലെ നിലനില്പ് സ്വതന്ത്രമായ വിവരസാങ്കേതികതയില്‍ ഊന്നിക്കൊണ്ടുള്ളതാവേണ്ടതിന്റെ പ്രാധാന്യം നാം മനസ്സിലാക്കണം. ഈ ഒരു ലക്ഷ്യം മുന്നില്‍ കണ്ടാണു് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് എന്ന കൂട്ടായ്മ നിലകൊള്ളുന്നതു്. പൂര്‍ണ്ണമായും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വികസനരീതി ഉള്‍ക്കൊണ്ടുകൊണ്ടു് മലയാള ഭാഷയ്ക്കാവശ്യമായ വിവരസാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കുകയും മാനകീകരിക്കുകയും ചെയ്യുകയെന്നതാണു് ഈ സന്നദ്ധപ്രവര്‍ത്തകരുടെ കൂട്ടായ്മയുടെ ലക്ഷ്യം.

ചുരുങ്ങിയ കാലയളവില്‍ തന്നെ ധാരാളം സോഫ്റ്റ്‌വെയറുകള്‍ വികസിപ്പിച്ചെടുക്കുകയും ലോകത്തിലെതന്നെ ഈ മേഖലയില്‍ പ്രവര്‍ത്തിയ്ക്കുന്ന കൂട്ടായ്മകളില്‍ അറിയപ്പെടുന്ന ഒരു കൂട്ടായ്മയായി വളരാനും സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിനു സാധിച്ചിട്ടുണ്ടു്. മുന്‍സൂചിപ്പിച്ചതുപോലെ ഒരു സാങ്കേതികവിദ്യയ്ക്കു് വേറൊരു പകരമാവുക മാത്രമായിരുന്നില്ല സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തിന്റെ ലക്ഷ്യം. വിവരസാങ്കേതികവിദ്യാ വികസനം മാനവികതയില്‍ ഊന്നിക്കൊണ്ടുള്ളതാക്കുകയും അറിവിന്റെ പങ്കുവെയ്ക്കലിലൂടെ തലമുറകളിലൂടെ പിന്തുടരുന്ന പങ്കുവെയ്ക്കലിന്റെ സംസ്കാരത്തിന്റെ നിലനിര്‍ത്തലും അതിന്റെ ലക്ഷ്യമാണു്. അതുകൊണ്ടു് തന്നെ സാങ്കേതികവിദ്യയുടെ കൂടെത്തന്നെ ഈ ആശയത്തിന്റെ വിശദാംശങ്ങള്‍ ജനങ്ങള്‍ അറിഞ്ഞിരിക്കുകയും ഇതിന്റെ അടിസ്ഥാനമായ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ തത്വശാസ്ത്രത്തെ പറ്റി ജനങ്ങളെ ബോധ്യപ്പെടുത്തുകയും ചെയ്യേണ്ടതുണ്ടു് എന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണു് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് www-ml എന്ന പേരില്‍ ഗ്നു സംരംഭത്തിന്റെ വെബ്സൈറ്റിലെ ലേഖനങ്ങളുടെ പരിഭാഷയ്ക്കായുള്ള സംരംഭത്തില്‍ മലയാളത്തെ പ്രതിനിധീകരിച്ചു് പങ്കാളിയായതു്. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ തത്വശാസ്ത്രത്തെ വിശദീകരിക്കുന്ന, പ്രസ്ഥാനത്തിന്റെ സ്ഥാപകനായ സര്‍ റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍ എഴുതിയ ലേഖനങ്ങളുടെ മലയാള പരിഭാഷ ആണു് ഈ സംരംഭത്തിന്റെ ലക്ഷ്യം. വിവിധ സന്നദ്ധ പ്രവര്‍ത്തകര്‍ ചെയ്ത തര്‍ജ്ജമകള്‍ gnu.org ല്‍ പല ഭാഷകളിലായി ലഭ്യമാണു്. മലയാളത്തിലുള്ള പരിഭാഷയാണു് നമ്മള്‍ പ്രസിദ്ധീകരിയ്ക്കുന്നതു്. വിവിധ സന്നദ്ധ പ്രവര്‍ത്തകര്‍ ചെയ്ത തര്‍ജ്ജമകള്‍ gnu.org ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടു്. ആ ലേഖനങ്ങളെ പുസ്തകരൂപത്തിലാക്കി കൂടുതല്‍ ആള്‍ക്കാരിലെത്തിയ്ക്കുക എന്ന ലക്ഷ്യമാണു് ഈ പുസ്തകത്തിന്റെ പിറവിയുടെ കാരണം. പുസ്തകമാക്കുമ്പോള്‍ ഏറ്റവും പുതിയ മലയാളം അച്ചടി സാങ്കേതികവിദ്യ തന്നെ ഉപയോഗിക്കണമെന്നും.അച്ചടിയ്ക്കാന്‍ ഉപയോഗിയ്ക്കുന്നതു് തനതു് മലയാള അക്ഷരങ്ങളാവണമെന്നും ഞങ്ങള്‍ക്കു് നിര്‍ബന്ധമുണ്ടായിരുന്നു. ഈ പുസ്തകത്തിന്റെ രൂപകല്പന ചെയ്തിരിക്കുന്നതു് പൂര്‍ണ്ണമായും സ്വതന്ത്ര സോഫ്റ്റ്‌വെയറുകളിലാണു്. അത്തരത്തില്‍ ഇറങ്ങുന്ന മലയാളത്തിലെ ആദ്യ പുസ്തകം എന്ന പ്രധാന്യവും ഇതിനുണ്ടു്.

വിവരസാങ്കേതികവിദ്യയിലെ ഒഴിച്ചുകൂടാനാവാത്ത ഒരു മുന്നേറ്റത്തിന്റെ തത്വശാസ്ത്രങ്ങളിലൂടെയുള്ള നിങ്ങളുടെ യാത്ര സഫലമാകട്ടെ...!

സന്തോഷ് തോട്ടിങ്ങല്‍
സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങ്
നവംബര്‍ 25, 2008

അവതാരിക

സ്വാതന്ത്ര്യവും സാങ്കേതിക സംസ്കാരവും

ഓരോ കാലഘട്ടത്തിനും അതിന്റേതായ സ്വാതന്ത്ര്യസങ്കല്‍പ്പങ്ങളുണ്ടു്. മാനദണ്ഡങ്ങളുമുണ്ടു്. സാമൂഹികമായ നിയന്ത്രണങ്ങളെക്കുറിച്ചും അധികാരത്തിന്റെ ഘടനകളെക്കുറിച്ചുമുള്ള ഉത്കണ്ഠകളും സംശയങ്ങളുമുണ്ടു്. വിജ്ഞാനസമൂഹമെന്നും വ്യാവസായികാന്തര വ്യവസ്ഥയെന്നുമൊക്കെ വിളിക്കപ്പെടുന്ന ഈ കാലഘട്ടത്തിനും ഈ സന്ദിഗ്ദതകള്‍ ബാധകമാണു്. വിവരസാങ്കേതിക വിദ്യയുടെ വികാസങ്ങളും അതിന്റെ വിപുലമായ ശില്‍പ്പവ്യവസ്ഥകളും ഇത്തരം സന്ദേഹങ്ങളുടെ അര്‍ത്ഥവും വ്യാപ്തിയും വര്‍ദ്ധിപ്പിച്ചിട്ടേയുള്ളൂ. ഒരുകാലത്തു് ബൌദ്ധികസാഹസികതയുടെ തീവ്രമേഖലയായിരുന്ന ശാസ്ത്രം ഇന്നു് സ്വന്തം സ്വാഭാവികത നശിപ്പിക്കുന്ന സാങ്കേതിക സാഹസികതയായി മാറിയിരിക്കുന്നുവെന്നു് പോള്‍ വിറിലിയോ (Paul Virilio: Information Bomb) പറയുന്നുണ്ടു്. ഈ സാഹസികതകളുടെ പാരമ്യത്തില്‍ വ്യാവസായിക മുതലാളിത്തത്തിനുള്ളില്‍ നിന്നു് ഉയര്‍ന്നുവരികയും അതിന്റെ ഉല്‍പ്പാദനബന്ധങ്ങളുടെയും ഉല്‍പ്പാദനശക്തികളുടെയും പരിണാമവേഗതകളെ അതിനിര്‍ണ്ണയിക്കുകയും ചെയ്യുന്നുവെന്നതു് വിവരസാങ്കേതികവിദ്യയുടെ എടുത്തുപറയേണ്ട ഒരു സവിശേഷതയാണു്. സാങ്കേതികവിദ്യയുടെ വളര്‍ച്ച ഒരര്‍ത്ഥത്തില്‍ സാമൂഹികമായ ഉല്‍പ്പാദനശക്തിയുടെ വളര്‍ച്ചതന്നെയാണു് പ്രതിനിധാനം ചെയ്യുന്നതു്. അധികാരത്തിന്റെയും നിയന്ത്രണത്തിന്റെയും പ്രശ്നങ്ങളെ സാങ്കേതികവിദ്യയുടെ വികാസം എപ്പോഴും സജീവമാക്കിയിട്ടേയുള്ളൂ. നിരവധി പഠനങ്ങള്‍ ഇതേക്കുറിച്ചുണ്ടായിട്ടുണ്ടു്. നിലനില്‍ക്കുന്ന ഉല്‍പ്പാദനബന്ധങ്ങള്‍ക്ക് ശക്തിപകരുന്ന ചലനങ്ങളേ സാധാരണയായി കാണാറുള്ളൂ. അതുകൊണ്ടുതന്നെ സ്വാതന്ത്ര്യത്തിന്റെ പ്രശ്നം സാങ്കേതിക വിദ്യയുടെ വളര്‍ച്ചയുമായി ബന്ധപ്പെടുത്തി ഉന്നയിക്കുന്നതില്‍ നിരവധി പരിമിതികളുണ്ടു്; അവ്യക്തതകളുണ്ടു്. ഇത്തരം പരിമിതികളോടും, അവ്യക്തതകളോടും സംവദിക്കാന്‍ തയാറുള്ള ഒരു ശാസ്ത്ര സാങ്കേതിക പ്രസ്ഥാനം ഉണ്ടാവുക എന്നതു് അങ്ങേയറ്റം ദുഷ്കരമാണു്. അതുകൊണ്ടുതന്നെ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനവും അതിന്റെ ദാര്‍ശനിക നൈതിക വികാസവും ചരിത്രത്തില്‍ കുറിക്കുന്നതു് പൂര്‍വ്വമാതൃകകളില്ലാത്ത ഒരു സാമൂഹിക രാഷ്ട്രീയ മുന്നേറ്റമാണു്.

വിവരസാങ്കേതികവിദ്യയുടെ ചില സവിശേഷതകളാണു് ഈ പ്രസ്ഥാനത്തിനു് ജന്മം നല്‍കിയതു്. ഉപഭോക്താവിന്റെ അവകാശങ്ങളെക്കുറിച്ചും സ്വാതന്ത്ര്യത്തെക്കുറിച്ചുമുള്ള അടിസ്ഥാനപരമായ ചില ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ ഈ പ്രസ്ഥാനത്തിനു കഴിഞ്ഞു. ഒരു കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയര്‍ ഉപഭോക്താവിനെ സംബന്ധിച്ചിടത്തോളം ഒട്ടും അപരിചിതമല്ല ഈ പ്രശ്നങ്ങള്‍. പല തലങ്ങളില്‍ ഇതേക്കുറിച്ചു് ചര്‍ച്ചകള്‍ നടന്നിട്ടുണ്ടു്. വിപണിയില്‍ ലഭ്യമായിട്ടുള്ള ഒരു കുത്തക സോഫ്റ്റ്‌വെയര്‍ വാങ്ങുമ്പോള്‍ യഥാര്‍ത്ഥത്തില്‍ നാം വാങ്ങുന്നതു് അതു് ഉപയോഗിക്കാനുള്ള ലൈസന്‍സ് മാത്രമാണെന്നതു് പലപ്പോഴും തിരിച്ചറിയപ്പെടാതെ പോകുന്നുന്നുണ്ടു്. "വാങ്ങുക" എന്നതു് "വാടകയ്ക്കെടുക്കുക" എന്ന അര്‍ത്ഥത്തിലാണു് മനസ്സിലാക്കപ്പെടേണ്ടതു് എന്നതു് അവഗണിക്കാവുന്ന കാര്യമല്ല. വാങ്ങുന്ന ഉല്പന്നത്തിന്റെ ഉടമസ്ഥതയല്ല, താല്‍ക്കാലികമായൊരു ഉപയോഗാനുമതിയാണു് ഇവിടെ ഉപഭോക്താവിനു ലഭിക്കുന്നതു്. അപരിചിതമായ നിരവധി കുടുക്കുകളിലേക്കു കൂടിയാണിതു് ഉപഭോക്താവിനെ എത്തിക്കുന്നതു്. "ബൌദ്ധിക സ്വത്തവകാശത്തിന്റെ" സങ്കീര്‍ണ്ണമായ മറ്റൊരു അദ്ധ്യായം മാത്രമല്ല ഇതു്. അതിനപ്പുറമുള്ള നൈതിക രാഷ്ടീയ സമസ്യകള്‍ ഇതില്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ടു്. താന്‍ വാങ്ങിയ ഉല്പന്നത്തിന്റെ ഉപയോഗത്തിനുമേല്‍ ഉല്പാദകര്‍ക്ക് നിരന്തരം നേരിട്ടും അല്ലാതെയും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കഴിയുന്ന കൈമാറ്റവ്യവസ്ഥ എത്രമാത്രം അഭിലഷണീയമാണു്? ഉല്പാദകന്റെ ദയാവായ്പില്‍, ചൊല്‍പ്പടിയില്‍ ഉപഭോക്താവിനെ തളച്ചിടുന്ന അപൂര്‍വ്വമായൊരു മുതലാളിത്ത വിപണിതന്ത്രത്തിനു് ലോകം സാക്ഷ്യം വഹിക്കുന്നതാണു് സോഫ്റ്റ്‌വെയര്‍ മേഖലയില്‍ നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നതു്. സാങ്കേതിക വിദ്യയുടെ അടിസ്ഥാനത്തില്‍ അടിച്ചേല്‍പ്പിക്കപ്പെട്ട ഈ അസ്വാതന്ത്ര്യത്തിനെതിരായ ശക്തമായ ഒരു കലാപമായിട്ടാണു് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തെ നാം വിലയിരുത്തേണ്ടതു്.

'സോഴ്സ്കോഡ് ' സ്വതന്ത്രമാക്കാന്‍ വിസമ്മതിക്കുന്ന പ്രൊപ്രൈറ്ററി സോഫ്റ്റ്‌വെയറിന്റെ ഉപഭോക്താക്കള്‍ എപ്പോഴും ഉല്പാദകന്റെ അടിമയായിരിയ്ക്കും എന്നതാണു് യാഥാര്‍ത്ഥ്യം. ഈ അവസ്ഥയോടു് പൊരുത്തപ്പെട്ടുപോകാന്‍ വിസമ്മതിയ്ക്കുകയും ഇതിനെ മറികടക്കാനുള്ള രാഷ്ട്രീയ നൈതിക സാങ്കേതികപരിശ്രമങ്ങള്‍ സാര്‍ഥകമായി മുന്നോട്ടുകൊണ്ടുപോകുകയും ചെയ്യുന്നു എന്നതാണു് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തിന്റെ പ്രസക്തി. 1985 ല്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഫൌണ്ടേഷനു തുടക്കം കുറിച്ചതു മുതല്‍, ഈ രാഷ്ട്രീയ സാങ്കേതിക മുന്നേറ്റത്തെ നയിക്കുകയും, അതിനു് പ്രത്യയശാസ്ത്രപരമായ അടിത്തറ സൃഷ്ടിക്കുകയും ചെയ്യുന്നതില്‍ ഗണ്യമായ പങ്കുവഹിച്ചിട്ടുള്ളവരില്‍ പ്രമുഖനാണു് റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍. പ്രൊപ്രൈറ്ററി സോഫ്റ്റ്‌വെയര്‍ അന്തിമ ഉപഭോക്താവിന്റെ സ്വാതന്ത്ര്യത്തിനു് തടസ്സങ്ങള്‍ സൃഷ്ടിക്കുന്നുവെങ്കില്‍, സ്വതന്ത്രസോഫ്റ്റ്‌വെയര്‍ സോഴ്സ്കോഡ് സ്വതന്ത്രമാക്കുന്നതിലൂടെ ഉപഭോക്താവിന്റെ സ്വാതന്ത്ര്യം സംരക്ഷിക്കുകയും ഉറപ്പുവരുത്തുകയും ചെയ്യുന്നു. ഈ സ്വാതന്ത്ര്യം സാമൂഹികമായ അര്‍ത്ഥത്തില്‍ ഒട്ടനവധി പ്രയോജനങ്ങള്‍ സൃഷ്ടിക്കുന്നുണ്ടു്. ഇതിലേറ്റവും പ്രധാനം സോഫ്റ്റ്‌വെയറിന്റെ അടിസ്ഥാന പ്രയോഗസാധ്യതകള്‍ പരിശോധിക്കാനും മാറ്റങ്ങള്‍ വരുത്താനും വികസിപ്പിക്കാനും പുനര്‍വിതരണം നടത്താനുമുള്ള സ്വാതന്ത്ര്യം ഉപഭോക്താവിനു് ലഭിക്കുന്നു എന്നതാണു്. കൂട്ടായ വിജ്ഞാനവിനിമയത്തിനും അതിലൂടെ സാങ്കേതികവിദ്യയുടെ നവീകരണത്തിനും ഈ സ്വാതന്ത്ര്യം അവസരങ്ങള്‍ സൃഷ്ടിക്കുന്നു. ഇത്തരമൊരു സംവിധാനത്തിനുള്ള സാമൂഹികനേട്ടങ്ങള്‍ വിശേഷിച്ച് എടുത്തുപറയേണ്ടതില്ല. 1985ല്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഫൌണ്ടേഷന്‍ സ്ഥാപിച്ച റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍ 1989ല്‍ ഇത്തരം ഉപഭോക്തൃസ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനുള്ള ജനറല്‍ പബ്ലിക്ക് ലൈസന്‍സ് (GPL) പ്രാബല്യത്തില്‍ കൊണ്ടുവരുന്നതിനു് മുന്‍കൈയെടുക്കുന്നതിലൂടെ പ്രസ്ഥാനത്തിന്റെ പ്രത്യയശാസ്ത്രപരമായ അടിത്തറ ഒന്നുകൂടി ഉറപ്പിക്കുകയാണു് ചെയ്തതു്. 1992ല്‍ ലിനക്സ് ടോര്‍വാള്‍ഡ്സ് തന്റെ ലിനക്സ് കേണലിനു് ജിപിഎല്‍ ലൈസന്‍സ് തെരഞ്ഞെടുക്കുന്നതിലൂടെ കാട്ടിയ മാതൃക തീര്‍ച്ചയായും പ്രസ്ഥാനത്തിന്റെ ചരിത്രത്തില്‍ മറ്റൊരു നാഴികക്കല്ലായിരുന്നു

വിജ്ഞാന മുതലാളിത്തത്തിന്റെ കുത്തക സമീപനത്തിനും ബൌദ്ധികാവകാശ ശാഠ്യങ്ങള്‍ക്കുമുള്ള ശക്തമായ മറുപടിയാണു് സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ സന്ദേശം മുന്നോട്ടുവെയ്ക്കുന്നതു്. വിജ്ഞാനമുതലാളിത്തത്തിന്റെ അടിസ്ഥാനസമവായങ്ങളേയും, വിപണി സങ്കല്‍പ്പങ്ങളേയും ഈ പ്രസ്ഥാനം ശക്തമായ ഭാഷയില്‍ വെല്ലുവിളിക്കുന്നുണ്ടു്. റിച്ചാര്‍ഡ് സ്റ്റാള്‍മാന്റെ ലേഖനങ്ങളും കുറിപ്പുകളും ഈ രാഷ്ട്രീയത്തെ ശക്തിപ്പെടുത്തുന്നതില്‍ ചെറുതല്ലാത്ത പങ്കാണു് വഹിച്ചിട്ടുള്ളതു്. മൈക്രോസോഫ്റ്റിനോ അല്ലെങ്കില്‍ ഏതെങ്കിലുമൊരു സ്വകാര്യകുത്തകയ്ക്കോ എതിരെയുള്ള പ്രസ്ഥാനം എന്ന നിലയ്ക്കല്ല, ഹൈദഗര്‍ (Martin Heidegger, Questions concerning Technology) സൂചിപ്പിച്ചതുപോലെ "സാങ്കേതികവിദ്യ എന്ന വിധി"യോടുള്ള വിശേഷിച്ചു് മുതലാളിത്തവ്യവസ്ഥയ്ക്കുള്ളിലെ മറികടക്കാനാവാത്തതെന്നു് തോന്നിയ്ക്കുന്ന 'കമ്പോളവിധി'യോടുള്ള പ്രതിഷേധവും പ്രതിരോധവും മാറ്റിത്തീര്‍ക്കലുമായിട്ടാണു് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം മനസ്സിലാക്കപ്പെടേണ്ടതു്. റിച്ചാര്‍ഡ് സ്റ്റാള്‍മാന്റെ "ഫ്രീ സോഫ്റ്റ്‌വെയര്‍ ഫ്രീ സൊസൈറ്റി " എന്ന ഗ്രന്ഥത്തിന്റെ ആമുഖത്തില്‍, ഈ രാഷ്ട്രീയത്തിന്റെ സവിശേഷതയെക്കുറിച്ചു് വ്യക്തമായൊരു സൂചന ലോറന്‍സ് ലെസ്സിഗ് നല്കുന്നുണ്ടു്. സ്വതന്ത്രസോഫ്റ്റ്‌വെയറിനു് സ്വതന്ത്ര സമുദായത്തിനുള്ളതുപോലെ ധാരാളം ശത്രുക്കളുണ്ടു്. ഗ്നു ജനറല്‍ പബ്ലിക് ലൈസന്‍സിനെതിരെ (GPL) മൈക്രോസോഫ്റ്റ് നിരന്തരം യുദ്ധം ചെയ്തു. മലയാളത്തിലേയ്ക്ക് സ്റ്റാള്‍മാന്റെ കുറിപ്പുകളും പഠനങ്ങളും വിവര്‍ത്തനം ചെയ്യുമ്പോള്‍, ഈ രാഷ്ട്രീയ പശ്ചാത്തലത്തെക്കുറിച്ച് അല്പം ചര്‍ച്ചചെയ്യുന്നതു് അനൌചിത്യമാവില്ല.

സിവില്‍ സമൂഹാധിഷ്ഠിതമായ രാഷ്ട്രീയ മുന്നേറ്റങ്ങള്‍, കേരളത്തില്‍ ആഞ്ഞടിക്കുന്ന സന്ദര്‍ഭത്തിലാണു് വിജ്ഞാനമുതലാളിത്തത്തിന്റെ അടിസ്ഥാനപ്രമാണങ്ങളെ പിടിച്ചുലയ്ക്കുന്ന സ്റ്റാള്‍മാന്റെ കുറിപ്പുകള്‍ വിവര്‍ത്തനം ചെയ്യപ്പെടുന്നതു്. അതുകൊണ്ടുതന്നെ ഈ പദ്ധതിയ്ക്കു് നിരവധി രാഷ്ട്രീയവും സാമൂഹികവുമായ മാനങ്ങളുണ്ടു്. ഒട്ടേറെ വെല്ലുവിളികളെ നേരിട്ടാണു് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം കേരളത്തില്‍ വേരുറപ്പിച്ചതു്. തുടക്കത്തില്‍ പ്രസ്ഥാനം നേരിട്ട പരീക്ഷണങ്ങള്‍ നിരവധിയാണു്. ബാലാരിഷ്ടകളെ സാങ്കേതിക-നൈതിക ബലം കൊണ്ടു് അതിജീവിച്ചു് മുന്നോട്ടു് വന്ന സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തിലെ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് പോലെയുള്ള കൂട്ടായ്മകള്‍, പ്രാദേശിക രാഷ്ട്രീയത്തിലെയും സാംസ്കാരികമേഖലയിലെയും അതിപ്രധാന ഇടപെടലുകളായിരുന്നു. ഒരു ഭാഷ എന്ന നിലയില്‍ മലയാളം നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചു് ഒട്ടേറെ വേവലാതികളുണ്ടായിട്ടുണ്ടു്. ആയിരത്തി തൊള്ളായിരത്തി എണ്‍പതുകളുടെ ഒടുവില്‍ ഭാഷാപ്രവര്‍ത്തകര്‍ നടത്തിയ സമരങ്ങളും ചര്‍ച്ചകളും ചലനാത്മകമായ ഒരു സംവാദപരിസരം സാമൂഹികസാംസ്കാരിക തലങ്ങളില്‍ സൃഷ്ടിച്ചതു് മറക്കാന്‍ കാലമായിട്ടില്ല. (ടി.ടി ശ്രീകുമാര്‍ ; ഭാഷാപ്രതിസന്ധിയുടെ സാമൂഹ്യ പശ്ചാത്തലം (ചരിത്രവും ആധുനികതയും) ) സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങും വിക്കിമലയാളം പദ്ധതികളുമടക്കം, സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ആക്റ്റിവിസ്റ്റുകളുടെ മുന്‍കൈയില്‍ നടക്കുന്ന നിരവധി പദ്ധതികള്‍ ആ പഴയ പരിശ്രമങ്ങളെ കൂടുതല്‍ ഉയര്‍ന്ന തലങ്ങളിലേയ്ക്കെത്തിച്ചിരിയ്ക്കുകയാണു്. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സമീപനത്തില്‍ നിന്നും 'രചന' പോലുള്ള മുന്‍ കാലസംരംഭങ്ങളില്‍ നിന്നും ഊര്‍ജ്ജം സ്വീകരിച്ചു മുന്നോട്ടുപോകുന്ന സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് പുത്തന്‍ കമ്പ്യൂട്ടര്‍യുഗത്തില്‍ മലയാളത്തിന്റെ തനിമയും സ്വാതന്ത്ര്യവും നിലനിര്‍ത്താനുള്ള പരിശ്രമം കൂടിയാണു്. സ്റ്റാള്‍മാന്റെ ലേഖനങ്ങളുടെ വിവര്‍ത്തനം ഇത്തരം സംരഭങ്ങളുടെ രാഷ്ട്രീയ-ദാര്‍ശനിക പശ്ചാത്തലം വിശദമാക്കുന്നതിനു് സഹായകരമാകുനെന്നതിലും എനിക്കു് സംശയമില്ല.

റിച്ചാര്‍ഡ് സ്റ്റാള്‍മാന്റെ നിലപാടുകളും നിരീക്ഷണങ്ങളും പരിശോധിക്കുന്നതിനും പുനര്‍വായനയ്ക്കു വിധേയമാക്കുന്നതിനും മറ്റൊരു പ്രധാന്യം കൂടിയുണ്ടു്. ഇന്നു് കേരളത്തിലും സ്വതന്ത്ര സോഫ്റ്റ്‌വെയറിനെ എതിര്‍ക്കുന്ന കുത്തകസംസ്കാരം ശക്തമാണെന്നതുമാത്രമല്ല ശ്രദ്ധേയമായിട്ടുള്ളതു്. കേരളത്തില്‍ വിവര സാങ്കേതിക വിദ്യയുടെ അടിസ്ഥാനത്തിലുള്ള വികസന-വിദ്യാഭ്യാസ സംരംഭങ്ങളില്‍ കുത്തകകമ്പനികളെ ഒഴിവാക്കി മോചിപ്പിക്കാന്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രാബല്യത്തിലാക്കുന്നതിനു് ഈ പ്രസ്ഥാനം വഹിച്ച പങ്ക് അവഗണിക്കാനാവുന്നതല്ല. 'അക്ഷയ' പദ്ധതി സ്വതന്ത്ര സോഫ്റ്റ്‌വെയറിനു മുഖം തിരിഞ്ഞു നില്‍ക്കുന്നതിനെതിരെ FSF-Kerala ഗ്രൂപ്പില്‍ നടന്ന ചര്‍ച്ചകള്‍ ശ്രദ്ധേയമായിരുന്നു. KSITM-ല്‍ നിന്നുള്ള പരിശീലന പദ്ധതികളും പഠനോപാധികളും വിന്‍ഡോസിനെ അടിസ്ഥാനപ്പെടുത്തിയായിരുന്നുവെന്നും അതിനാല്‍ അക്ഷയാകേന്ദ്രങ്ങളും ഇതു തന്നെയാണുപയോഗിക്കുന്നതെന്നും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തകരാണാദ്യം ചൂണ്ടിക്കാട്ടിയതു്. "പ്രത്യയശാസ്ത്രങ്ങളുടെ അടിസ്ഥാനത്തില്ല സോഫ്റ്റ്‌വെയര്‍ സ്വീകരിക്കുന്ന"തെന്നു നിലപാടെടുത്ത ഐ ടി ബ്യൂറോക്രസിയുടെയും ഭരണ നേതൃത്വത്തിന്റെയും സമീപനങ്ങളെ ശക്തമായി ചോദ്യം ചെയ്യാനവര്‍ക്കു കഴിഞ്ഞു. ഇതുതന്നെയായിരുന്നു IT@School പദ്ധതിയുടെ കാര്യത്തിലും സംഭവിച്ചതു്. 2000മാണ്ടോടെ ഏതാണ്ടു് പൂര്‍ണ്ണമായും മൈക്രോസോഫ്റ്റിന്റെ കയ്യില്‍ ചെന്നു ചേര്‍ന്ന ഈ പദ്ധതിയെ നിന്നു മോചിപ്പിക്കാന്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകരാണു് മുന്നോട്ടു വന്നതു്. (സ്കൂളുകളില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി സ്റ്റാള്‍‌മാന്‍ പറയുന്നുണ്ടു് ) വിദ്യാലയങ്ങളില്‍ കമ്പ്യൂട്ടര്‍ പഠനം വ്യാപകമാക്കുന്നതിനുള്ള ഈ പദ്ധതി ഔദ്യോഗികമായി ആരംഭിക്കുന്നതു് 2003-2004 കാലത്താണെങ്കിലും 1990-കളുടെ ഒടുവില്‍ ഇതിന്റെ ചര്‍ച്ചകള്‍ സര്‍ക്കാര്‍ തലത്തില്‍ സജീവമായിരുന്നു. 2000 സെപ്റ്റംബറിലാണു് മൈക്രോസോഫ്റ്റുമായി IT@School പദ്ധതിയ്ക്കുവേണ്ടി കേരള സര്‍ക്കാര്‍ കരാറുണ്ടാക്കിയ വിവരം വിദ്യാഭ്യാസ മന്ത്രി അറിയിക്കുന്നതു്. അതിനകം തന്നെ 1000-ത്തോളം അധ്യാപകര്‍ക്കു് മൈക്രോസോഫ്റ്റ്‌ പരിശീലനം നല്‍കിക്കഴിഞ്ഞെന്നും അന്നാണു് പുറം ലോകം അറിയുന്നതു്. 2001-ല്‍ ആണു് ഇന്റല്‍ ഈ പദ്ധതിയുടെ തുടര്‍ പരിശീലനത്തില്‍ പങ്കുചേരുന്നുണ്ടെന്നു് ഔദ്യോഗികമായി അറിയിപ്പുണ്ടായതു്. 2003-ലെ ആഗോള നിക്ഷേപക സമ്മേളനത്തില്‍ മൈക്രോസോഫ്റ്റിന്റെ ഇന്ത്യാ ഡയറക്ടര്‍ 100 കോടി രൂപ കൂടി ഈ പദ്ധതിയില്‍ മുടക്കുമെന്നു പ്രഖ്യാപിച്ചു. നിരന്തരമായ ആശയസമരത്തിലൂടെ കുത്തകകളെ ഈ രംഗത്തുനിന്നു മാറ്റിനിര്‍ത്താന്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തിനു് കഴിഞ്ഞു എന്നതു് ശാസ്ത്ര സാങ്കേതിക മേഖലയില്‍ സിവില്‍സമൂഹത്തിന്റെ മുന്‍കൈയില്‍ നടന്ന സുപ്രധാന രാഷ്ട്രീയ മുന്നേറ്റം തന്നെയായിരുന്നു. മാത്രമല്ല ആ പദ്ധതിയുടെ സമീപനരേഖയില്‍ വിന്‍ഡോസ് ഓപ്പറേറ്റിങ്ങ് സിസ്റ്റം ആലേഖനം ചെയ്ത കമ്പ്യൂട്ടറുകള്‍ മാത്രമേ സ്കൂളുകള്‍ വാങ്ങാന്‍ പാടുള്ളൂവെന്നു് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നതു് പൊതുജന ശ്രദ്ധയില്‍ കൊണ്ടുവന്നതും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തകരായിരുന്നു. ശക്തമായിത്തന്നെ ഇതിനെതിരെ അവര്‍ പ്രചരണം നടത്തുകയും അദ്ധ്യാപകര്‍ക്കു് സ്വതന്ത്രസോഫ്റ്റ്‌വെയറുകളില്‍ പരിശീലനം നല്‍കുകയും ചെയ്തു. നിരന്തര സമ്മര്‍ദ്ദത്തിലൂടെയും ആശയസമരത്തിലൂടെയും ഈ നിലപാടില്‍ നിന്നു ഭരണകൂടത്തെ വ്യതിചലിപ്പിക്കാന്‍ പ്രസ്ഥാനത്തിനു കഴിഞ്ഞു എന്നതു് നിസ്സാരകാര്യമല്ല. ഇന്നു് കേരളത്തിലെ സ്കൂളുകളില്‍ ഏതാണ്ടു് പൂര്‍ണ്ണമായും ഗ്നു/ലിനക്സ് ഉപയോഗിക്കുന്നു. അതു് പാഠ്യപദ്ധതിയുടെ തന്നെ ഭാഗമായിരിക്കുന്നു. ഇതു സാധ്യമായതു് സ്കൂള്‍ അധ്യാപകരുടെ പിന്തുണയോടെ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തകര്‍ നടത്തിയ സാമൂഹ്യമുന്നേറ്റത്തിലൂടെയാണു്. എന്തിനുമേതിനും കുത്തകകളുടെ പേരുകള്‍ മാത്രം നാമജപം പോലെ ആവര്‍ത്തിയ്ക്കുകയും അതിനെ ചോദ്യം ചെയ്യുന്നവരെല്ലാം പ്രായോഗിക സമീപനമില്ലാത്ത രാഷ്ട്രീയ ദുശ്ശാഠ്യക്കാരാണെന്നു പ്രചരിപ്പിക്കുകയും ചെയ്യുന്ന ബ്യൂറോക്രസിയും രാഷ്ട്രീയനേതൃത്വങ്ങളുമുള്ള കേരളത്തില്‍ ഈ നേട്ടങ്ങള്‍ നിലനിര്‍ത്താന്‍ നിരന്തര സമരങ്ങളും നിതാന്തജാഗ്രതയും ആവശ്യമുണ്ടെന്നു് എടുത്തു പറയേണ്ടതില്ല

മൈക്രോസോഫ്റ്റിനെ കേരളത്തിലെ സ്കൂളുകളുലേക്കു് ആനയിക്കാനുള്ള ശ്രമങ്ങളും മറ്റും ചെറുക്കേണ്ടതാണെന്നു് ശരിതന്നെ. എന്നാല്‍ അത്ര തന്നെയോ അതിനേക്കാളുമോ പ്രധാനമാണു് ഓപ്പണ്‍സോഴ്സിന്റെ പ്രലോഭനങ്ങളെ അതിജീവിക്കുക എന്നതും. 1998-മുതല്‍ പ്രചാരത്തില്‍ വന്ന പദമാണു് ഓപ്പണ്‍സോഴ്സ്. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തിനുള്ളില്‍ നടന്ന പ്രത്യയശാസ്ത്ര സംഘര്‍ഷമാണു് ഈ സങ്കല്‍പ്പത്തിനു് ജന്മം നല്‍കിയതു്. പ്രൊപ്രൈറ്ററി സോഫ്റ്റ്‌വെയറിന്റെ നൈതിക രാഷ്ട്രീയ അടിസ്ഥാനത്തെ ചോദ്യം ചെയ്യുന്ന സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തില്‍ നിന്നു് തികച്ചും വ്യത്യസ്ഥമായ നിലപാടുകളാണു് ഓപ്പണ്‍ സോഴ്സ് വക്താക്കള്‍ക്കുള്ളതു് . കുത്തകകളോടു് സന്ധിചെയ്യുകയും അവരുടെ തന്ത്രങ്ങള്‍ക്കു് പലപ്പോളും കൂടുനില്‍ക്കുകയും ചെയ്യുന്ന ഒരു സമീപനമാണു് ഓപ്പണ്‍സോഴ്സ് വക്താക്കളുടേതു് എന്നു് വിലയിരുത്തപ്പെടുന്നു. ഇതു് തീര്‍ച്ചയായും ഒരു പുറകോട്ടുപോക്കു് ആയിരിക്കുമെന്നതില്‍ സംശയിത്തിനവകാശമില്ല. കാരണം വിജ്ഞാനമുതലാളിത്തത്തിന്റെ സാങ്കേതികവികാസത്തിന്റെ മേഖലയിലെ നിര്‍ണ്ണായകമായൊരു കലാപമായി സ്വതന്ത്രസോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം മാറുന്നതു് അതിന്റെ കുത്തക വിരുദ്ധ ഉള്ളടക്കം കൊണ്ടുകൂടിയാണു്. പ്രത്യയശാസ്ത്രങ്ങള്‍ തടസ്സമാവാതെ മൈക്രോസോഫ്റ്റും വിവരസാങ്കേതിക മേഖലയിലെ മറ്റു കുത്തകകളും സര്‍വ്വ രാജ്യങ്ങളിലും സ്ഥാനമുറപ്പിച്ചപ്പോള്‍ , സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സമൂര്‍ത്തവും സിവില്‍സമൂഹാധിഷ്ഠിതവുമായ ഒരു കുത്തക വിരുദ്ധ രാഷ്ട്രീയം അതിന്റെ ദാര്‍ശനിക നൈതിക സമീപനങ്ങളില്‍ ഉയര്‍ത്തിപ്പിടിച്ചു. ഈ രാഷ്ട്രീയദാര്‍ഢ്യം നിലനിര്‍ത്തുകയെന്നതു് സമകാലിക കേരളത്തെ സംബന്ധിച്ചിടത്തോളം പ്രധാനമാണു്. സ്വതന്ത്രസോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തിനും സ്റ്റാള്‍മാന്റെ നിലപാടുകള്‍ക്കുമുള്ള ചരിത്രപരമായ പ്രാധാന്യം വിസ്മരിക്കാനാവില്ല. ഓപ്പണ്‍സോഴ്സിനേക്കാന്‍ സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ രാഷ്ട്രീയത്തെ പിന്തുണയ്ക്കേണ്ടതു് സിവില്‍സമൂഹാധിഷ്ഠിതമായ ഇടപെടലുകളുടെ പ്രസക്തിയെക്കുറിച്ചുള്ള തിരിച്ചറിവുകളുടെ അടിസ്ഥാനത്തിലായിരിക്കണം . സ്റ്റാള്‍മാന്റെ നിരീക്ഷണങ്ങള്‍ തീര്‍ച്ചയാവും ഇത്തരമൊരു തിരിച്ചറിവു സൃഷ്ടിക്കുന്നതിനു സഹായകമാണു്. സ്റ്റാള്‍മാനും സ്വതന്ത്രസോഫ്റ്റ്‌വെയര്‍ പ്രസ്ഥാനവും മുന്നോട്ടു് വെയ്ക്കുന്നതു് പുതിയൊരു സാങ്കേതിക സംസ്കാരമാണു് . സിവില്‍ സമൂഹത്തിലെ ഈ നവധാരയ്ക്കൊപ്പം നില്‍ക്കാന്‍ തീര്‍ച്ചയായും നമുക്കു് ബാധ്യതയുണ്ടു്.

-ഡോ. ടി.ടി ശ്രീകുമാര്‍

കോപ്പിറൈറ്റ് : ഡോ . ടി.ടി ശ്രീകുമാര്‍ ഈ ലേഖനം ക്രിയേറ്റീവ് കോമണ്‍സ് ‌Attribution (by) 2.5 India ‌ ലൈസന്‍സില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു. ഈ കുറിപ്പുകൂടി ഉള്‍പ്പെടുത്തുന്ന പക്ഷം ഈ ലേഖനം ഏതു മാധ്യമത്തിലും ഇതേ രൂപത്തില്‍ പ്രസിദ്ധീകരിക്കുന്നതിനു് പ്രത്യേക അനുവാദം ആവശ്യമില്ല. ലൈസന്‍സിനേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ‌http://creativecommons.org/licenses/by/2.5/in/ ‌എന്ന വെബ് പേജില്‍ ലഭ്യമാണു്

ഉള്ളടക്കം

ഭാഗം - ഒന്നു്

1 സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം

ഗ്നു/ലിനക്സ് പോലുള്ള– ഒരു സ്വതന്ത്ര പ്രവര്‍ത്തക സംവിധാനം പല കാരണങ്ങള്‍ കൊണ്ടും ആളുകള്‍ ഉപയോഗിയ്ക്കാം. സിസ്റ്റം പ്രയോഗങ്ങള്‍ കൊണ്ടു് ശക്തമാണു്, സിസ്റ്റം വിശ്വസ്തമാണു്, അല്ലെങ്കില്‍ നിങ്ങള്‍ക്കു് വേണ്ട രീതിയില്‍ സോഫ്റ്റ്‌വെയറിനെ മാറ്റിയെടുക്കാം എന്നു് തുടങ്ങിയ പ്രായോഗിക കാരണങ്ങള്‍ കൊണ്ടായിരിയ്ക്കാം പലപ്പോഴുമതു്.

ഇവയൊക്കെ നല്ല കാരണങ്ങളാണു് —പക്ഷെ പ്രായോഗിക സൌകര്യങ്ങളേക്കാള്‍ കൂടുതല്‍ ഗൌരവമുള്ള കാര്യം ഇവിടെ ചോദ്യം ചെയ്യപ്പെടുന്നുണ്ടു്. അതു് നിങ്ങളുടേയും സമൂഹത്തിന്റേയും സ്വാതന്ത്ര്യമാണു്.

ഒരു കൂട്ടായ്മ ഉണ്ടാക്കാനുള്ള സ്വാതന്ത്ര്യം കമ്പ്യൂട്ടര്‍ ഉപഭോക്താക്കള്‍ അര്‍ഹിയ്ക്കുന്നുണ്ടു് എന്നതാണു് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തിന്റെ ആശയം. സോഴ്സ് കോഡുകള്‍ ആവശ്യാനുസ്സരണം മാറ്റി നിങ്ങള്‍ക്കുവേണ്ടതു് നിങ്ങള്‍ക്കു് തന്നെ ചെയ്യാനുള്ള സ്വാതന്ത്ര്യം നിങ്ങള്‍ക്കുണ്ടായിരിക്കേണ്ടതാണു്, അതായതു് സ്വയം സഹായിക്കാനുള്ള സ്വാതന്ത്ര്യം. മറ്റുള്ളവര്‍ക്കു് ഈ പ്രയോഗങ്ങള്‍ പങ്കുവെയ്ക്കാനുള്ള സ്വാതന്ത്ര്യവും നിങ്ങളര്‍ഹിയ്ക്കുന്നു. കൂടുതല്‍ പേര്‍ക്കു് ഉപയോഗപ്രദമാകുന്ന രീതിയില്‍ പുതുക്കിയ പതിപ്പു് പ്രസ്സിദ്ധീകരിയ്ക്കാനും അതുവഴി സമൂഹത്തിന്റെ പുരോഗതിയില്‍ ഭാഗഭാക്കാകാനും നിങ്ങള്‍ക്കു് അര്‍ഹതയുണ്ടു്.

ഒരു പ്രയോഗം സ്വതന്ത്ര സോഫ്റ്റ്‌വെയറാണോ അല്ലയോ എന്നതു് അതിന്റെ സമ്മതപത്രത്തെ ആശ്രയിച്ചിരിയ്ക്കും. ഒരു സമ്മതപത്രം, പ്രയോഗത്തെ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ആക്കുന്നുണ്ടോ എന്നു് വിശകലനം ചെയ്യുന്നതിനേപറ്റി സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ വിശദമായ നിര്‍വചനത്തില്‍ പ്രതിപാദിച്ചിട്ടുണ്ടു്. ചില പ്രത്യേക സമ്മതപത്രങ്ങളെ കുറിച്ചു് - സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ നിര്‍വചനത്തോടു് നീതി പുലര്‍ത്തുന്നവയുടെ ഗുണദോഷങ്ങളെ പറ്റിയും അല്ലാത്തവ എന്തുകൊണ്ടു് യോഗ്യമല്ല എന്നും - വിശദീകരിയ്ക്കുന്ന ലേഖനങ്ങള്‍ ഗ്നു വെബ്-താളുകളില്‍ ലഭ്യമാണു്.

1998 -ല്‍, ഞങ്ങളുടേതില്‍ നിന്നും വ്യത്യസ്തമായ കാഴ്ചപ്പാടുകളുമായി “ഓപ്പണ്‍ സോഴ്സ് ” എന്ന വാക്കു് ഉയര്‍ന്നു വന്നു. സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ പ്രായോഗിക ഗുണങ്ങളിലേയ്ക്കു മാത്രം വിരല്‍ചൂണ്ടുന്നതാണു് ആ ആശയങ്ങള്‍. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം മുന്നോട്ടു് വയ്ക്കുന്ന, കൂടുതല്‍ ആഴമേറിയ, സ്വാതന്ത്ര്യത്തിന്റേയും സാമൂഹിക ദൃഢതയുടേയും വിഷയങ്ങള്‍ അവ അവഗണിയ്ക്കുകയാണു്. ഓപ്പണ്‍ സോഴ്സ് പ്രസ്ഥാനം മുന്നേറുന്നതു് നല്ലതാണു്. പക്ഷെ അതു് ഉപരിപ്ലവം മാത്രമാണു്. സോഫ്റ്റ്‌വെയറുകളുടെ വികസനം പോലുള്ള പ്രായോഗിക പ്രവര്‍ത്തനങ്ങളില്‍ ഓപ്പണ്‍ സോഴ്സ് പ്രവര്‍ത്തകരോടൊപ്പം ചേരുന്നതില്‍ ഞങ്ങള്‍ക്കു് വിരോധമില്ല. പക്ഷെ അവരുടെ അഭിപ്രായവുമായി ഞങ്ങള്‍ക്കു് യോജിപ്പില്ല, അവരുടെ പേരില്‍ പ്രവര്‍ത്തിയ്ക്കാന്‍ ഞങ്ങള്‍ക്കു് താത്പര്യവുമില്ല.

സ്വാതന്ത്ര്യത്തിനും സമൂഹത്തിനും ആണു് പരമമായ പ്രാധാന്യം എന്നു് നിങ്ങള്‍ കരുതുന്നുണ്ടെങ്കില്‍ അഭിമാനത്തോടെ “സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ” എന്ന പദം ഉപയോഗിച്ചു് ഞങ്ങളോടൊപ്പം ചേരൂ, കൂടാതെ ഈ ആശയം പ്രചരിപ്പിയ്ക്കാന്‍ സഹായിയ്ക്കു.

1.2 എന്തുകൊണ്ടു് സോഫ്റ്റ്‌വെയറിനു് ഉടമസ്ഥര്‍ വേണ്ട

വിവര ശേഖരം വളരെ എളുപ്പം പകര്‍ത്താനുള്ള വലിയ സൌകര്യം ഡിജിറ്റല്‍ സാങ്കേതിക വിദ്യ ലോകത്തിനായി കാഴ്ചവെച്ചു.കമ്പ്യൂട്ടറുകള്‍ നമുക്കായി ഇതെപ്പോഴും ചെയ്തു തരുന്നു.

പക്ഷെ ചിലര്‍ക്കു് അതു് അത്ര എളുപ്പമാകുന്നതില്‍ താത്പര്യമില്ല! പകര്‍പ്പവകാശ വ്യവസ്ഥ , കമ്പ്യൂട്ടര്‍ പ്രോഗ്രാമുകള്‍ക്കു് “ഉടമകളെ” സൃഷ്ടിച്ചു. എന്നാല്‍ ഉടമകളധികവും പ്രോഗ്രാമുകളുടെ ശരിയായ സാധ്യതകള്‍ പൊതുജനങ്ങളിലെത്താതിരിക്കാനാണു് ശ്രദ്ധിയിച്ചതു്. നമ്മള്‍ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയര്‍ പകര്‍ത്താനും മാറ്റം വരുത്താനുമുള്ള ഏക അവകാശികളാകാനാണു് അവരുടെ ആഗ്രഹം

അച്ചടിയ്ക്കൊപ്പമാണു് —വന്‍തോതില്‍ പകര്‍പ്പെടുക്കാനുള്ള സാങ്കേതികവിദ്യ&mash; പകര്‍പ്പവകാശ വ്യവസ്ഥയുടെ തുടക്കം. അച്ചടി എന്ന സാങ്കേതിക വിദ്യയ്ക്കു് യോജിച്ചതായിരുന്നു ആ പകര്‍പ്പവകാശ വ്യവസ്ഥ. എന്തെന്നാല്‍ അതു് അച്ചടിയന്ത്രം കൊണ്ടുള്ള വലിയതോതിലുള്ള പകര്‍പ്പെടുപ്പിനെയാണു് നിയന്ത്രിച്ചതു്.അതു് വായനക്കാരന്റെ സ്വാതന്ത്ര്യത്തെ ഹനിച്ചിരുന്നില്ല. അച്ചടിയന്ത്രമൊന്നും കൈവശമില്ലാത്ത ഒരു സാധാരണ വായനക്കാരനു് പേനയും മഷിയും വച്ചു് പകര്‍പ്പെടുക്കാന്‍ ഒരു തടസ്സവുമുണ്ടായിരുന്നില്ല,അങ്ങനെ ചെയ്തവരെയാരേയും ശിക്ഷിച്ചിട്ടുമില്ല.

അച്ചടിയന്ത്രത്തേക്കാളും ഏറെ മികച്ചതാണു് ഇന്നത്തെ ഡിജിറ്റല്‍ സാങ്കേതിക വിദ്യ. വിവരം ഡിജിറ്റല്‍ രൂപത്തിലായാല്‍ അത് വളരെ എളുപ്പത്തില്‍ പകര്‍പ്പെടുക്കാനും മറ്റുള്ളവര്‍ക്കായി പങ്കുവയ്ക്കാനും സാധിക്കും. ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ ഈ ഒരു സവിശേഷത തന്നെ അതിനെ പകര്‍പ്പവകാശം പോലൊരു വ്യവസ്ഥയ്ക്കു അനുയോജ്യമല്ലാത്തതാക്കുന്നു. സോഫ്റ്റ്‌വെയര്‍ പകര്‍പ്പവകാശ നിയമങ്ങള്‍ പ്രാവര്‍ത്തികമാക്കാനായി കൂടുതല്‍ വികൃതവും നിഷ്ഠൂരവുമായ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കേണ്ടി വരുന്നതും ഇതുകൊണ്ടാണു്. “സോഫ്റ്റ്‌വെയര്‍ പ്രസാഥകരുടെ സംഘടന”(Software Publishers Association-SPA) സ്വീകരിച്ച നാലു് മാര്‍ഗ്ഗങ്ങള്‍ നോക്കു:

  • സ്വന്തം കൂട്ടുകാരനെ സഹായിക്കുന്നതിലും വലുതാണു് സോഫ്റ്റ്‌വെയര്‍ ഉടമയെ സന്തോഷിപ്പിയ്ക്കുന്നതെന്നും, ഉടമയെ അനുസരിയ്ക്കാതിരിയ്ക്കുന്നതു് തെറ്റാണെന്നും ഉള്ള വമ്പന്‍ കുപ്രചരണങ്ങള്‍
  • സഹപ്രവര്‍ത്തകരെ കുറിച്ചു് ഒറ്റികൊടുക്കാന്‍ ആള്‍ക്കാരേ ചട്ടം കെട്ടുക
  • വിദ്യാലയങ്ങളിലും കാര്യാലയങ്ങളിലും റെയ്ഡുകള്‍(പോലീസ് സഹായത്തോടെ) നടത്തുകയും, “അനധികൃത” പകര്‍പ്പിനു് അവരുടെ നിരപരാധിത്വം തെളിയിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുക.
  • പകര്‍പ്പെടുത്തതിനല്ല, പകര്‍പ്പെടുക്കാനുള്ള സാധ്യത നീക്കാത്തിനും അതു് തടയാനുള്ള മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാത്തതിനും എംഐറ്റിയിലെ ഡേവിഡ് ലാമാക്കിയ(David LaMacchia)പോലുള്ളവരെ ശിക്ഷിയ്ക്കുക(അതും SPA യുടെ നിര്‍ദ്ദേശാനുസരണം അമേരിക്കന്‍ ഗവണ്‍മെന്റ് ചെയ്യുന്നു).കൂടാതെ അയാള്‍ പകര്‍പ്പെടുത്തതായി തെളിവൊന്നുമില്ലതാനും

ഈ നാലു് രീതികള്‍ക്കും പണ്ടത്തെ സോവിയറ്റ് യൂണിയനില്‍ നിലനിന്നിരുന്ന ചില മാര്‍ഗ്ഗങ്ങളോടാണു് സാദൃശ്യം. സോവിയറ്റ് യൂണിയനില്‍ ഓരോ പകര്‍പ്പു് യന്ത്രത്തിനും അനധികൃത പകര്‍പ്പു് നിയന്ത്രിക്കാനുള്ള സംവിധാനമുണ്ടായിരുന്നു. അവിടെ സാധാരണക്കാരനു് പകര്‍പ്പെടുക്കണമെങ്കില്‍ അതു് വളരെ രഹസ്യമായി ചെയ്തു് രഹസ്യമായി തന്നെ കൈമാറണമായിരുന്നു. ഇതുതമ്മിലുള്ള വ്യത്യാസം, സോവിയറ്റ് യൂണിയനില്‍ വിലക്കിനു് രാഷ്ട്രീയ ലക്ഷ്യങ്ങളായിരുന്നെങ്കില്‍, അമേരിക്കയില്‍ ലാഭമായിരുന്നു ലക്ഷ്യം എന്നതാണു്. പക്ഷെ ലക്ഷ്യമല്ലല്ലോ ചെയ്തിയല്ലെ നമ്മെ ബാധിക്കുന്ന പ്രശ്നം. അറിവു് പങ്കുവയ്ക്കുന്നതു് തടയാനുള്ള ‌ഏതു് ശ്രമവും, അതു് എന്തിനുവേണ്ടിയായിരുന്നാലും, ഇതേ നിന്ദ്യമായ മാര്‍ഗ്ഗങ്ങളിലേക്കു് നയിക്കും.

അറിവു്, നാം എങ്ങിനെ ഉപയോഗിക്കണമെന്നു് നിശ്ചയിക്കാനുള്ള അധികാരം ഉടമകള്‍ക്കുമാത്രമാണെന്നു് സമര്‍ത്ഥിക്കുന്നതിനായി അവര്‍ നിരവധി വാദങ്ങള്‍ മുഖങ്ങള്‍ നിരത്തുന്നു.

  • Name calling.

    Owners use smear words such as “piracy” and “theft”, as well as expert terminology such as “intellectual property” and “damage”, to suggest a certain line of thinking to the public—a simplistic analogy between programs and physical objects.

    ഭൌതിക വസ്തുക്കളുടെ ഉടമസ്ഥത സംബന്ധിച്ചുള്ള നമ്മുടെ മൂല്യങ്ങള്‍, ഒരാളുടെ പക്കല്‍ നിന്നും ഒരു വസ്തു എടുത്തുമാറ്റുന്നതു്ശരിയാണോ എന്നുള്ളതു് അടിസ്ഥാനമാക്കിയാണു്. ഇതിനു് ഒരു വസ്തുവിന്റെ പകര്‍പ്പുണ്ടാക്കുന്നതുമായി യാതൊരു ബന്ധവുമില്ല. പക്ഷെ ഉടമകള്‍ ഈ വസ്തുതയെ അങ്ങനെ കാണാന്‍ നിര്‍ദ്ദേശിയ്ക്കുന്നു.

  • പെരിപ്പിച്ചു കാണിയ്ക്കല്‍.

    ഉപഭോക്താക്കള്‍ പ്രോഗ്രാമുകളുടെ പകര്‍പ്പെടുക്കുന്നതു് ഉടമകള്‍ക്കു് “സാമ്പത്തിക നഷ്ടവും” “ഉപദ്രവും” ആണെന്നാണവരുടെ വാദം.പക്ഷെ പകര്‍പ്പെടുപ്പു് ഉടമകളേ നേരിട്ടു് ബാധിയ്ക്കുന്നില്ലെന്നുമാത്രമല്ല അതാരേയും ഉപദ്രവിയ്ക്കുന്നുമില്ല. പകര്‍പ്പെടുക്കുന്ന ഓരോ ആളും ,അതാല്ലായിരുന്നെങ്കില്‍ ഉടമയ്ക്ക് പണം കൊടുത്തു് അതു് വാങ്ങുമായിരുന്നു ,എന്നാണെങ്കില്‍ മാത്രമാണു് ഉടമയ്ക്കു് ഇപ്പറഞ്ഞ നഷ്ടം സംഭവിയ്ക്കുന്നതു്.

    പക്ഷെ പകര്‍പ്പെടുക്കുന്ന എല്ലാവരും പണം കൊടുത്തു് വാങ്ങാന്‍ തയ്യാറാവില്ല എന്നതു് ഒന്നു ചിന്തിച്ചാല്‍ മനസ്സിലാകുന്നതാണു്.എന്നിട്ടും ഉടമകള്‍ ആ “നഷ്ടം” കണക്കാക്കുന്നു. ഇതു് സൌമ്യമായി പറഞ്ഞാല്‍ പെരുപ്പിച്ചു കാണിയ്ക്കലാണു്.

  • നിയമം.

    ഇപ്പോള്‍ നിലനില്‍ക്കുന്ന നിയമങ്ങളേ പറ്റിയും അതനുസരിച്ചില്ലെങ്കില്‍ ചുമത്തപ്പെടാവുന്ന കനത്ത പിഴകളേ പറ്റിയും ഉടമകള്‍ ഇടയ്ക്കിടെ ഭീഷണിപ്പെടുത്താറുണ്ടു്. ഈ ചെയ്തികളിലൂടെ അവര്‍ പ്രചരിപ്പിയ്ക്കാന്‍ ശ്രമിയ്ക്കുന്നത്, ഇപ്പോള്‍ നിലനില്‍ക്കുന്ന നിയമവും അതു് അനുശാസിയ്ക്കന്ന ശരിതെറ്റുകളും, ചോദ്യം ചെയ്യാന്‍ പറ്റാത്തവയാണു് എന്ന സന്ദേശമാണു് —അതേസമയം ആരേയും പഴിപറയാതെ, ഈ പിഴയും ശിക്ഷയും പ്രകൃതി നിയമങ്ങളെന്നപോലെ ശിരസാവഹിക്കാന്‍ അത് നമ്മെ പ്രേരിപ്പിക്കുന്നു.

    ഈ രീതിയിലുള്ള പ്രചരണങ്ങള്‍ക്കു് വിമര്‍ശനാത്മകമായ ഒരു വിശകലനത്തെ താങ്ങാനുള്ള ശേഷിയില്ല മറിച്ചു് , നിയമങ്ങള്‍ക്ക് വിധേയനായിരിക്കണം എന്ന മനസ്സിന്റെ സ്വാഭാവിക സങ്കല്‍പ്പത്തെ ഉട്ടിഉറപ്പിയ്ക്കാനെ അതു് ഉതകുകയുള്ളു.

    നിയമങ്ങള്‍ നന്മതിന്മകളെ നിശ്ചയിക്കുന്നില്ല. നാല്പതു വര്‍ഷം മുമ്പു് ഒരു കറുത്ത വര്‍ഗ്ഗക്കാരന്‍ ഒരു ബസ്സിന്റെ മുന്‍ സീറ്റിലിരിക്കുന്നതു് ഒട്ടുമിക്ക സംസ്ഥാനങ്ങളിലും നിയമത്തിനെതിരായിരുന്നു എന്നു് എല്ലാ അമേരിക്കകാരനും അറിയാവുന്നതാണു്. വര്‍ഗ്ഗീയവാദികള്‍ക്കു് മാത്രമേ ഇത്തരം നിയമങ്ങളെ അനുകൂലിയ്ക്കാനാകു.

  • മൌലികാവകാശങ്ങള്‍.

    എഴുത്തുകാര്‍ അവരെഴുതിയ പ്രോഗ്രാമുകളുടെ മേല്‍ പലപ്പോഴും ഒരു പ്രത്യേക അധികാരം അവകാശപ്പെടാറുണ്ടു് മാത്രമല്ല, ഇപ്പറഞ്ഞ അധികാരത്തിന്റെ പുറത്ത്,അവര്‍ സ്വന്തം ആഗ്രഹാഭിലാഷങ്ങള്‍ക്കു് മറ്റെല്ലാവരുടേയും (എന്നുവച്ചാല്‍ പലപ്പോഴും ലോകത്തുള്ള മറ്റെല്ലാവരുടേയും)താത്പര്യങ്ങളേക്കാള്‍ വില കല്പിയ്ക്കുന്നു.(സാധാരണയായി എഴുതുന്നവര്‍ക്കല്ല, കമ്പനിയ്ക്കാണു് പ്രോഗ്രാമിന്റെ പകര്‍പ്പവകാശം എന്ന വ്യത്യാസം നമുക്കവഗണിക്കാം.)

    —എഴുത്തുകാരനാണു് നിങ്ങളേക്കാള്‍ പ്രാധാന്യം — എന്ന നൈതികതയുടെ വിഷയമായാണു് നിങ്ങള്‍ പറയുന്നതെങ്കില്‍ ശ്രദ്ധിക്കപ്പെട്ട ഒരു സോഫ്റ്റ്‌വെയര്‍ എഴുത്തുകാരനായ എനിയ്ക്കു് പറയാനുള്ളതു്, അതിലൊരു കഴമ്പുമില്ല എന്നാണു്.

    പക്ഷെ ആളുകള്‍ക്കു് പൊതുവെ ഇവരുടെ മൌലിക അവകാശ വാദങ്ങളോടു് മമത തോന്നുന്നെങ്കില്‍ അത് രണ്ടു് കാരണങ്ങളാല്‍ മാത്രമായിരിയ്ക്കും.

    അതിലൊന്നു്, സോഫ്റ്റ്‌വെയറുകളെ ഭൌതിക വസ്തുക്കളുമായി ഒരളവില്‍ കവിഞ്ഞു് താരതമ്യപ്പെടുത്തുന്നതാണു്. ഞാനുണ്ടാക്കിയ പരിപ്പുവട വേറാരെങ്കിലും കഴിക്കുന്നതു് എനിയ്ക്കു് സമ്മതമല്ല എന്തെന്നാല്‍ അപ്പോള്‍ എനിയ്ക്കതു് കഴിക്കാന്‍ പറ്റില്ല. ആ പ്രവൃത്തി അയാള്‍ക്കെത്ര ഗുണംചെയ്യുന്നുവോ അത്രയും ദോഷം അതെനിയ്ക്കും ഉണ്ടാക്കുന്നു. ഇതിലേതാണു് നന്മ? ഞങ്ങള്‍ തമ്മിലുള്ള ചെറിയ ഏറ്റകുറച്ചില്‍ പോലും സന്മാര്‍ഗ്ഗികതയുടെ സന്തുലിതാവസ്ഥയെ തകിടം മറിയ്ക്കും.

    പക്ഷെ ഞാനെഴുതിയ ഒരു പ്രോഗ്രാം നിങ്ങള്‍ ഉപയോഗിയ്ക്കുകയോ മാറ്റം വരുത്തുകയോ ചെയ്യുന്നതു് നിങ്ങളേ മാത്രം നേരിട്ട് ബാധിയ്ക്കുന്ന കാര്യമാണു്. അതെന്നെ പരോക്ഷമായേ ബാധിക്കുന്നുള്ളു. നിങ്ങള്‍ നിങ്ങളുടെ സുഹൃത്തിനു്​ എന്റെ പ്രോഗ്രാമിന്റെ പകര്‍പ്പു് കൊടുക്കുന്നതു് എന്നെ ബാധിക്കുന്നതിനേക്കാള്‍ കൂടുതല്‍ നിങ്ങള്‍ രണ്ടുപേരേയാണു് ബാധിയ്ക്കുന്നതു്. ആ പ്രവൃത്തി ചെയ്യരുതെന്നു് പറയാനുള്ള അവകാശം എനിയ്ക്കുണ്ടാകരുതാത്തതാണു്.ആര്‍ക്കും ഉണ്ടാകരുതാത്തതാണു്

    രണ്ടാമത്തെ കാരണം, എഴുത്തുകാരുടെ മൌലിക അവകാശങ്ങള്‍ സമുഹത്തിന് സ്വീകാര്യമായതും, ചോദ്യം ചെയ്യപ്പെടാതെ നിലനിലനില്‍ക്കുന്ന കീഴ്‌വഴക്കങ്ങളാണെന്നും ഉള്ള ധാരണയാണു്.

    എന്നാല്‍ ചരിത്രപരമായി, സത്യം മറിച്ചാണു് .അമേരിക്കന്‍ ഭരണഘടനാ നിര്‍മ്മാണത്തില്‍, എഴുത്തുകാരുടെ മൌലികാവകാശങ്ങള്‍ അവതരിപ്പിച്ചപ്പോള്‍, ആ ആശയം അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധം തിരസ്കരിക്കപ്പെടുകയാണുണ്ടായതു്. അതുകൊണ്ടു്, പകര്‍പ്പവകാശം അനുവദിയ്ക്കുകയാണു് ഭരണഘടന ചെയ്യുന്നതു് അനുശാസിയ്ക്കുകയല്ല.അതുതന്നെയാണു് പകര്‍പ്പവകാശം താത്കാലികമാക്കാനും കാരണം. പകര്‍പ്പവകാശത്തിന്റെ ലക്ഷ്യം പുരോഗതിയെ പ്രോത്സാഹിപ്പിയ്ക്കാനാണെന്നും അതു് എഴുത്തുകാര്‍ക്കുള്ള പ്രതിഫലമല്ലെന്നും ഭരണഘടന പ്രസ്താവിയ്ക്കുന്നു. പകര്‍പ്പവകാശം ഒരു പരിധി വരെ എഴുത്തുകാര്‍ക്കും അതില്‍ ക്കൂടുതല്‍ പ്രസാധകര്‍ക്കും പ്രതിഫലം കൊടുക്കുന്നു.പക്ഷെ അതവരുടെ പെരുമാറ്റ പരിഷ്കരണത്തിനാണു്.

    പകര്‍പ്പവകാശം സാധാരണക്കാരന്റെ മൌലികാവകാശത്തെ കീറിമുറിക്കുന്നതാണു് എന്നാണു് സമൂഹത്തിന്റെ വ്യവസ്ഥാപിതമായ ഉറച്ച വിശ്വാസം —പൊതുസമൂഹത്തെപ്രതി മാത്രമേ ഇതു് ന്യായീകരിയ്ക്കാന്‍ കഴിയു.

  • സാമ്പത്തിക ശാസ്ത്രം.

    “ഉടമകള്‍” വേണമെന്നു പറയുന്നതിനായുള്ള അവസാനത്തെ വാദം,അത് കൂടുതല്‍ സോഫ്റ്റ്‌വെയര്‍ ഉണ്ടാകാന്‍ സഹായിക്കുന്നു എന്നുള്ളതാണു്.

    മറ്റു വാദങ്ങളെ അപേക്ഷിച്ച് ഇതു് ന്യായമായ ഒരു സമീപനമെങ്കിലും കാഴ്ചവെയ്ക്കുന്നു. ഉപഭോക്താക്കളെ സംതൃപ്തരാക്കുക എന്ന നീതിയുക്തമായ ഒരു ലക്ഷ്യത്തെ അടിസ്ഥാനമാക്കിയാണു് ഈ വാദം. കൂടുതല്‍ പ്രതിഫലം കിട്ടിയാല്‍ കൂടുതല്‍ നല്ല സാധനങ്ങള്‍ ഉണ്ടാക്കും എന്നത് പ്രത്യക്ഷത്തില്‍ വ്യക്തവുമാണു്.

    പക്ഷെ ഈ വാദത്തില്‍ ഒരു പിഴവുണ്ടു്. എത്രത്തോളം പണം കൊടുക്കേണ്ടി വരുമെന്ന വ്യത്യാസം മാത്രമാണു് പ്രശ്നം എന്ന അടിസ്ഥാനത്തിലാണു് ഈ വാദം നിലനില്‍ക്കുന്നതു്. ഉടമസ്ഥര്‍ ഉണ്ടായാലും ഇല്ലെങ്കിലും ,കൂടുതല്‍ “സോഫ്റ്റ്‌വെയര്‍ നിര്‍മ്മിക്കുക” എന്നാണു് ലക്ഷ്യം എന്ന് ഈ വാദം സാധൂകരിയ്ക്കുന്നു.

    ഭൌതിക വസ്തുക്കളുമായുള്ള നമ്മുടെ അനുഭവം അങ്ങനെയായതു കൊണ്ടു് ജനങ്ങള്‍ അതു് സര്‍വ്വാത്മനാ സ്വീകരിക്കുന്നു. ഒരു ഉഴുന്നുവടയുടെ കാര്യമെടുക്കു. ഒരേ തരത്തിലുള്ള ഉഴുന്നുവട നിങ്ങള്‍ക്കു് വിലയ്ക്കും വെറുതെയും കിട്ടിയേക്കാം. അങ്ങനെയാണെങ്കില്‍ പണം മാത്രമാണു് വ്യത്യാസം. നിങ്ങള്‍ അതു് വാങ്ങിയാലും ഇല്ലെങ്കിലും ഈ രണ്ടു് ഉഴുന്നുവട തമ്മില്‍ സ്വാദിലോ,പോഷകാംശത്തിലോ, ഒരു വ്യത്യാസവുമില്ല. ഓരോ ഉഴുന്നുവടയും ഒരു തവണയെ കഴിക്കാന്‍ പറ്റുകയുമുള്ളു. വെറുതെയാണോ വിലയ്ക്കാണോ കിട്ടുന്നതു് എന്നതു് അതിന്റെ ഉപയോഗത്തെ ഒരു തരത്തിലും ബാധിയ്ക്കുന്നില്ല;അതിനും ശേഷം നിങ്ങളുടെ കൈയ്യില്‍ അവശേഷിക്കുന്ന പണത്തെ ഒഴിച്ചു്.

    ഏതു് തരത്തിലുള്ള ഭൌതിക വസ്തുവിന്റെ കാര്യത്തിലും ഇതു് സത്യമാണു് . അതിനു് ഉടമ ഉണ്ടോ ഇല്ലയോ എന്നതു് അതെന്താണെന്നോ നിങ്ങള്‍ വാങ്ങിച്ചാല്‍ അതുപയോഗിച്ചു് എന്തു് ചെയ്യാമെന്നുള്ളതിനേയോ യാതൊരു തരത്തിലും ബാധിയ്ക്കുന്നില്ല.

    പക്ഷെ, ഉടമസ്ഥതയിലുള്ള ഒരു പ്രോഗ്രാം നിങ്ങള്‍ വാങ്ങുമ്പോള്‍, ആ പ്രോഗ്രാം എന്താണെന്നും, അതു് വാങ്ങിയാല്‍ നിങ്ങള്‍ക്കെങ്ങിനെ ഉപയോഗിക്കാം എന്നും ഉള്ളതിനെ അതു് സാരമായി ബാധിയ്ക്കും. ഇവിടെ വ്യത്യാസം പണത്തില്‍ മാത്രമല്ല. സോഫ്റ്റ്‌വെയറുകള്‍ക്കു് ഉടമകള്‍ വേണമെന്നു പറയുന്ന വ്യവസ്ഥ ഉടമകളെ കൂടുതല്‍ സോഫ്റ്റ്‌വെയറുണ്ടാക്കാന്‍ തീര്‍ച്ചയായും പ്രോത്സാഹിപ്പിയ്ക്കുന്നു-അതുപക്ഷെ സമൂഹത്തിനു് ശരിക്കും ആവശ്യമുള്ളതായിരിക്കണമെന്നില്ല. ഇതു് പ്രത്യക്ഷമല്ലാത്ത നൈതിക മലിനീകരണത്തിനു തന്നെ വഴിവയ്ക്കുന്നു.

സമുഹത്തിനു് എന്താണാവശ്യം?.അതിനു് അറിവു് ആവശ്യമാണു്.ആ അറിവു് സമൂഹത്തിലെ എല്ലാ പൌരന്‍മാര്‍ക്കും പ്രാപ്യവുമായിരിക്കണം.ഉദാഹരണത്തിനു് ഉപയോഗിയ്ക്കാന്‍ മാത്രമല്ലാത്ത, വായിക്കാനും ,തിരുത്താനും,രൂപാന്തരം വരുത്താനും ,മെച്ചപ്പെടുത്താനും ഒക്കെ കഴിയുന്ന പ്രോഗ്രാമുകള്‍. പക്ഷെ ഉടമകള്‍, സോഫ്റ്റ്‌വെയര്‍ സാധാരണായി വിതരണം ചെയ്യുന്നതു് പഠിയ്ക്കാനോ മാറ്റം വരുത്താനോ പറ്റാത്ത ഒരു മാന്ത്രികപ്പെട്ടിയായാണു്

സമൂഹത്തിനു് സ്വാതന്ത്ര്യവും ആവശ്യമാണു്. ഒരു പ്രോഗ്രാമിനൊരു ഉടമസ്ഥനുണ്ടായിരിക്കുന്നതു്, ഉപയോക്താക്കളെ സംബന്ധിച്ചടുത്തോളം, വ്യക്തി സ്വാതന്ത്ര്യത്തിലേയ്ക്കുള്ള കടന്നു കയറ്റമാണു്.

സര്‍വ്വോപരി സമൂഹം ആഗ്രഹിയ്ക്കുന്നതു് അതിലെ പൌരന്മാരുടെ പരസ്പര സഹകരണമാണു്. നമ്മുടെ അയല്‍ക്കാരെ സ്വാഭവികമായി സഹായിക്കുന്നതു് നിയമ വിരുദ്ധമാണെന്നു് സോഫ്റ്റ്‌വെയറിന്റെ ഉടമകള്‍ പറയുമ്പോള്‍ അത് നമ്മുടെ പൌര ബോധത്തെ മലീമസമാക്കുന്നു.

അതുകൊണ്ടാണു് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യത്തിന്റെ പ്രശ്നമാണെന്നും വിലയുടെ പ്രശ്നമല്ലെന്നും നമ്മള്‍ പറയുന്നതു്.

ഉടമസ്ഥരുടെ സാമ്പത്തിക വാദമുഖങ്ങള്‍ അബദ്ധ ജഡിലമാണു്, പക്ഷെ അതിന്റെ സാമ്പത്തിക വശം സത്യമാണ്. ചിലര്‍ സോഫ്റ്റ്‌വെയര്‍ ഉണ്ടാക്കുന്നത് അതിലേര്‍പ്പെടുമ്പോഴുണ്ടാകുന്ന ആനന്ദത്തിനും അംഗീകാരത്തിനും പ്രീതിക്കും വേണ്ടിയാണു്. പക്ഷെ അതിലുപരിയുള്ള ആവശ്യങ്ങള്‍ക്കു് നാം പണം കണ്ടെത്തണം.

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി സ്വതന്ത്ര സേഫ്റ്റ്‌വെയര്‍ പ്രവര്‍ത്തകര്‍ പണം സ്വരൂപിയ്ക്കാനുള്ള വിവിധ മാര്‍ഗ്ഗങ്ങള്‍ പരീക്ഷിച്ചിട്ടുണ്ടു്. പ്രോഗ്രാമിങ്ങിനേക്കാള്‍ കുറവു സംതൃപ്തി തരുന്ന മറ്റു പല ജോലികള്‍ക്കും അമേരിക്കക്കാരുടെ ശരാശരി വരുമാനമായ $35k പ്രതിഫലമായി കൊടുത്താല്‍ മതിയാകും.

ഒരു ഫെലോഷിപ്പു കിട്ടുന്നതു വരെ,എന്റെ ഉപജീവനമാര്‍ഗ്ഗം, ഞാനെഴുതിയ സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ പ്രത്യേകമായ രൂപമാറ്റങ്ങളും, മെച്ചപ്പെടുത്തലുകളും നിര്‍മ്മിക്കുന്നതിലൂടെ കണ്ടെത്തി.ഈ ഓരോ മെച്ചപ്പെടുത്തലുകളും ആ സോഫ്റ്റ്‌വെയറിന്റെ പ്രധാന വിതരണ പതിപ്പിന്റെ കൂടെ ചേര്‍ത്തിരുന്നതിനാല്‍,അതൊക്കെ പൊതുജനത്തിനു ലഭ്യമായി. കക്ഷികള്‍ എനിക്കു പ്രതിഫലം തന്നപ്പോള്‍ അവര്‍ക്കു വേണ്ട രീതിയിലുള്ള മെച്ചപ്പെടുത്തലുകളാണ് ഞാന്‍ നിര്‍മ്മിച്ചതു്,അല്ലാതെ ഏറ്റവും പ്രധാനപ്പെട്ട മെച്ചപ്പെടുത്തലുകളെന്ന് ഞാന്‍ കരുതിയവയല്ല.

സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഫൌണ്ടേഷന്‍ ഗ്നു സീഡികള്‍ ,ട്ടീ-ഷര്‍ട്ടുകള്‍ , ഗ്നു പ്രോഗ്രാമുകളേകുറിച്ചുള്ള ഗ്രന്ഥങ്ങള്‍ ,എല്ലാ ഗ്നു സോഫ്റ്റ്‌വെയറുകളുടേയും പ്രത്യേക വിതരണങ്ങള്‍ (ഇവയെല്ലാം പകര്‍പ്പെടുക്കാനും മാറ്റം വരുത്താനും സ്വാതന്ത്ര്യമുള്ളവ തന്നെയാണു്),തുടങ്ങിയവ വില്‍പ്പന നടത്തിയും സംഭാവനകള്‍ സ്വീകരിച്ചും പണം സ്വരൂപിയ്ക്കുന്നു. ഇപ്പോള്‍ ഇതിനു കീഴില്‍ അഞ്ചു് പ്രോഗ്രാമര്‍മ്മാരും, കത്തുകളിലൂടെ സാധനങ്ങള്‍ ആവശ്യപ്പെടുന്നതു് കൈകാര്യം ചെയ്യാനായി മൂന്നു് പേരും ജോലി ചെയ്യുന്നു.

ചില സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ നിര്‍മ്മാതാക്കള്‍ സാങ്കേതിക സഹായം നല്‍കുന്നതിലൂടെ പ്രതിഫലം പറ്റുന്നു. 50-ഓളം തൊഴിലാളികളുള്ള (ഈ ലേഖനം എഴുതുമ്പോള്‍) സിഗ്നസ് (Cygnus) സപ്പോര്‍ട്ട്-ന്റെ കണക്കനുസരിച്ചു് അതിന്റെ 15% പ്രവര്‍ത്തനം സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ നിര്‍മ്മാണമാണു്- ഒരു സോഫ്റ്റ്‌വെയര്‍ കമ്പനിയേ സംബന്ധിച്ചിടത്തോളം ആദരണീയമായ ഒരു ശതമാനമാണതു്.

ഇന്റല്‍, മോട്ടോറോള, ടെക്സാസ് ഇന്‍സ്ട്രുമെന്റ് ,അനലോഗ് ഡിവൈസെസ് എന്നിവരുടെ കൂട്ടായ്മ ഗ്നു വിന്റെ സി പ്രോഗ്രാമിങ്ങു് ഭാഷയ്ക്കുള്ള കമ്പൈയലറിനായി പണം സ്വരൂപിച്ചിരുന്നു. അതുപോലെ അഡ എന്ന കമ്പ്യൂട്ടര്‍ പ്രോഗ്രാമിങ്ങു് ഭാഷയ്ക്കുള്ള കമ്പൈലര്‍ നിര്‍മ്മിയ്ക്കാന്‍ അമേരിക്കന്‍ വ്യോമ സേന പണം അനുവദിച്ചു. ഏറ്റവും ചിലവു് കുറഞ്ഞ രീതിയില്‍ നല്ല നിലവാരമുള്ള കമ്പൈലര്‍ നിര്‍മ്മിയ്ക്കാന്‍ ഇതാണേറ്റവും നല്ല മാര്‍ഗ്ഗം എന്നവര്‍ വിശ്വസിച്ചു. (വ്യോമ സേനയുടെ സഹായധനം,കുറച്ചുകാലങ്ങള്‍ക്ക് മുന്‍പു് നിര്‍ത്തിവച്ചു.അഡ കമ്പ്യൂട്ടര്‍ ഭാഷ ഇപ്പോള്‍ സേവനത്തിലുണ്ട്,അതിന്റെ പരിചരണം വ്യാവസായിക പ്രസ്ഥാനങ്ങളില്‍ അധിഷ്ഠിതവുമാണു്)

ഇതെല്ലാം ചെറിയ ഉദാഹരണങ്ങള്‍ മാത്രം.സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം ഇപ്പോഴും ശൈശവ ദശയിലാണു്. പക്ഷെ ഓരോ ഉപഭോക്താവിന്റെ പക്കല്‍ നിന്നും നിര്‍ബന്ധമായി പണം വാങ്ങാതെ ഒരു വലിയ പ്രസ്ഥാനം നിലനിര്‍ത്തികൊണ്ടു് പറ്റും എന്നതിനു്, ശ്രോതാക്കളുടെ സഹായത്തോടെ, അമേരിക്കയില്‍, പ്രവര്‍ത്തിയ്ക്കുന്ന റേഡിയോ തെളിവാണു്.

ഒരു കമ്പ്യൂട്ടര്‍ ഉപഭോക്താവെന്ന നിലയില്‍ നിങ്ങള്‍ കുത്തക സോഫ്റ്റ്‌വെയര്‍ ഉപയോഗിയ്ക്കുന്നുണ്ടാകാം. സുഹൃത്തു് ഒരു പകര്‍പ്പാവശ്യപ്പെട്ടാല്‍ നിഷേധിയ്ക്കുന്നതു് ശരിയല്ല. പകര്‍പ്പവകാശത്തേക്കാള്‍ പ്രാധാന്യം പരസ്പരസഹകരണത്തിനാണു്. നിയമ വിധേയമല്ലാത്ത രഹസ്യ ധാരണയിലൂന്നിയുള്ള സഹകരണമല്ല ഒരു നല്ല സമൂഹത്തിനാവശ്യം.ഒരു മനുഷ്യന്‍ നിവര്‍ന്നു് നിന്ന് അഭിമാനത്തോടെ അന്തസ്സോടെ ജീവിക്കണമെങ്കില്‍ കുത്തക സോഫ്റ്റ്‌വെയര്‍ നിരാകരിയ്ക്കണം.

സോഫ്റ്റ്‌വെയറുപയോഗിയ്ക്കുന്ന മറ്റുള്ളയാള്‍ക്കാരുമായി സ്വാതന്ത്ര്യത്തോടെ നിര്‍ഭയമായി സഹകരിയ്ക്കാന്‍ നിങ്ങളെന്തുകൊണ്ടും അനുയോജ്യനാണു്.സോഫ്റ്റ്‌വെയറെങ്ങിനെ പ്രവര്‍ത്തിയ്ക്കുന്നു എന്നറിയാനും അത് വിദ്യാര്‍ത്ഥികള്‍ക്കു് പകര്‍ന്നുകൊടുക്കാനും നിങ്ങള്‍ അര്‍ഹരാണു്.നിങ്ങളുടെ സോഫ്റ്റ്‌വെയറിനു് തകരാര്‍ സംഭവിയ്ക്കുമ്പോള്‍, നിങ്ങള്‍ക്കിഷ്ടപ്പെട്ട വിദഗ്ദ്ധനെ അതു പരിഹരിയ്ക്കാനായി ചുമതലപ്പെടുത്താനുള്ള അധികാരം കൈയ്യാളാന്‍ നിങ്ങള്‍ക്കര്‍ഹതയുണ്ടു്.

നിങ്ങള്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ അര്‍ഹിക്കുന്നു.

1.3 വിദ്യാലയങ്ങളില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ മാത്രം ഉപയോഗിക്കേണ്ടതെന്തുകൊണ്ടു്

എല്ലാ കമ്പ്യുട്ടര്‍ ഉപയോക്താക്കളും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കേണ്ടതിനു് പൊതുവായ ചില കാരണങ്ങളുണ്ടു്. അതു് ഉപയോക്താക്കള്‍ക്കു് സ്വന്തം കമ്പ്യൂട്ടര്‍ നിയന്ത്രിയ്ക്കാനുള്ള സ്വാതന്ത്ര്യം നല്‍കുന്നു — കുത്തക സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിയ്ക്കുമ്പോള്‍, സോഫ്റ്റ്‌വെയറിന്റെ ഉടമകള്‍ ആഗ്രഹിയ്ക്കുന്നതാണു് കമ്പ്യൂട്ടര്‍ ചെയ്യുന്നതു്. ഉപയോക്താവാഗ്രഹിയ്ക്കുന്നതല്ല. സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ ഉപയോക്താക്കള്‍ക്ക് പരസ്പരസഹകരണത്തിലൂന്നിയ ഒരു സന്മാര്‍ഗ്ഗ ജീവിതം പ്രദാനം ചെയ്യുന്നു. ഇപ്പറഞ്ഞതെല്ലാം ഏവര്‍ക്കുമെന്നപോലെ വിദ്യാലയങ്ങള്‍ക്കും ബാധകമാണു്.

പക്ഷേ ഇതിനെല്ലാം പുറമെ വിദ്യാലയങ്ങളെ സംബന്ധിച്ചു് മറ്റു ചില പ്രത്യേക കാരണങ്ങള്‍ കൂടിയുണ്ടു്. അതാണു് ഈ ലേഖനത്തിന്റെ വിഷയം.

ഒന്നാമതായി സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ വിദ്യാലയങ്ങള്‍ക്കാദായകരമാണു്. സമ്പന്നരാജ്യങ്ങളില്‍പോലും വിദ്യാലയങ്ങള്‍ക്കു് സാമ്പത്തിക ഞെരുക്കമുണ്ടു്. മറ്റെല്ലാ ഉപയോക്താക്കളേയും പോലെ വിദ്യാലയങ്ങള്‍ക്കും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പകര്‍ത്താനും വിതരണം ചെയ്യാനുമുള്ള സ്വാതന്ത്ര്യമുണ്ടു്, അങ്ങിനെ വിദ്യാലയങ്ങള്‍ക്കാവശ്യമുള്ള​ എല്ലാ കമ്പ്യൂട്ടറിലേയ്ക്കും പകര്‍ത്താനും അവര്‍ക്കു് കഴിയും. ദരിദ്രരാഷ്ട്രങ്ങളിലിതു് കമ്പ്യൂട്ടര്‍ ഉപയോക്താക്കളും അല്ലാത്തവരും തമ്മിലുള്ള വിടവു് കുറയ്ക്കാനും ഉപകരിയ്ക്കുന്നു.

മേല്‍പ്പറഞ്ഞതു് പ്രധാനപ്പെട്ട സംഗതിയാണെങ്കിലും, ഒരു ഉപരിപ്ലവമായ വസ്തുതയാണു്. മാത്രമല്ല, കുത്തക സോഫ്റ്റ്‌വെയര്‍ നിര്‍മ്മാതാക്കള്‍ക്കു വേണമെങ്കില്‍ സോഫ്റ്റ്‌വെയറുകള്‍ വിദ്യാലയങ്ങള്‍ക്കു് ദാനം ചെയ്തു് ഈ പ്രശ്നത്തെ ഒഴിവാക്കാനും പറ്റും. (നോക്കിക്കോളൂ!— ഇത്തരത്തില്‍ ദാനം വാങ്ങുന്ന വിദ്യാലയങ്ങള്‍ക്കു് ഭാവിയിലെ പുതുക്കിയ പതിപ്പുകള്‍ക്കു് വിലകൊടുക്കേണ്ടിവരും). അതുകൊണ്ടു് നമുക്കു് കുറച്ചുകൂടി കാമ്പുള്ള കാരണങ്ങള്‍ പരിശോധിയ്ക്കാം.

സമൂഹത്തിനാകെ ഉപകാരപ്രദമായ ജീവിതരീതികളാണു് വിദ്യാലയങ്ങള്‍ കുട്ടികളെ പഠിപ്പിയ്ക്കേണ്ടതു്. പുനരുപയോഗത്തെ പ്രോത്സാഹിപ്പിയ്ക്കുന്ന പോലെത്തന്നെയാണു് സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ ഉപയോഗത്തെ അവര്‍ പ്രോത്സാഹിപ്പിയ്ക്കേണ്ടതു്. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ശീലിച്ച വിദ്യാര്‍ത്ഥികള്‍, വിദ്യാഭ്യാസത്തിനു ശേഷവും അതുപയോഗിയ്ക്കും. കുത്തക കമ്പനികളുടെ കരാളഹസ്തങ്ങളില്‍ നിന്നും സമൂഹത്തെ മൊത്തത്തില്‍ രക്ഷിക്കാനും ഇതു് സഹായിക്കും. സൌജന്യമായി സിഗററ്റുകള്‍ വിതരണം ചെയ്യുന്ന പുകയില കമ്പനികളെ പോലെ1 ശീലങ്ങള്‍ ഉണ്ടാക്കാനാണു് കുത്തകസോഫ്റ്റ്‌വെയര്‍ കമ്പനികള്‍ അവരുടെ സോഫ്റ്റ്‌വെയറുകള്‍ സൌജന്യമായി നല്‍കുന്നതു്. പക്ഷേ പഠിച്ചുമുതിര്‍ന്നു കഴിഞ്ഞാല്‍ അവര്‍ക്കു് യാതൊരു സൌജന്യവും ലഭിക്കില്ല.

സോഫ്റ്റ്‌വെയര്‍ എങ്ങനെ പ്രവര്‍ത്തിയ്ക്കുന്നു എന്നു് മനസ്സിലാക്കാന്‍ സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ വിദ്യാര്‍ത്ഥികളെ അനുവദിക്കുന്നു. കൌമാരത്തിലെത്തുന്ന പല വിദ്യാര്‍ത്ഥികളും കമ്പ്യൂട്ടറിനെപറ്റിയും, സോഫ്റ്റ്വെയറിനെപ്പറ്റിയും എല്ലാ കാര്യങ്ങളും അറിയാന്‍ ആഗ്രഹിയ്ക്കുന്നു. ഭാവിയിലെ നല്ല പ്രോഗ്രാമര്‍മാര്‍, ആ കാലത്താണു് ഇതെല്ലാം പഠിയ്ക്കേണ്ടതു്. സോഫ്റ്റ്‌വെയര്‍ നന്നായി എഴുതാന്‍ പഠിയ്ക്കണമെങ്കില്‍ ആദ്യം ഓരോ വിദ്യാര്‍ഥിയും ധാരാളം കോഡ് വായിയ്ക്കുകയും എഴുതുകയും വേണം. അവര്‍ ആളുകള്‍ ശരിയ്ക്കും ഉപയോഗിയ്ക്കുന്ന പ്രോഗ്രാമുകളുടെ കോഡ് വായിയ്ക്കുകയും മനസ്സിലാക്കുകയും വേണം. നിത്യേന ഉപയോഗിയ്ക്കുന്ന സോഫ്റ്റ്‌വെയറുകളുടെ കോഡ് വായിയ്ക്കാന്‍ അവര്‍ അത്യധികം ഉത്സുകരായിരിയ്ക്കും.

അറിവിനായുള്ള ദാഹത്തെ കുത്തകസോഫ്റ്റ്‌വെയറുകള്‍ നിഷേധിയ്ക്കുന്നു. നിങ്ങള്‍ അറിയാനാഗ്രഹിക്കുന്ന കാര്യം പരമ രഹസ്യമാണെന്നും, അതു് വിലക്കപ്പെട്ടതാണെന്നുമാണവര്‍ പറയുന്നതു്. സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ എല്ലാവരും പഠിയ്ക്കുന്നതു് പ്രോത്സാഹിപ്പിയ്ക്കുന്നു. സാങ്കേതിക വിദ്യകള്‍ എങ്ങനെ പ്രവര്‍ത്തിയ്ക്കുന്നു എന്നതു് പൊതുജനങ്ങള്‍ക്കു് അജ്ഞാതമാക്കുന്ന “സാങ്കേതികതയുടെ പൌരോഹിത്യം” സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ നിഷേധിയ്ക്കുന്നു; ഏതു പ്രായത്തിലും സാഹചര്യത്തിലുമുള്ള വിദ്യാര്‍ത്ഥികളും സോഴ്സ് കോഡ് വായിയ്ക്കുന്നതിനെയും വേണ്ടത്ര പഠിയ്ക്കുന്നതിനെയും നാം പ്രോത്സാഹിപ്പിയ്ക്കുന്നു. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിയ്ക്കുന്ന വിദ്യാലയങ്ങള്‍ പ്രതിഭാധനരായ വിദ്യാര്‍ത്ഥികളെ മുന്നോട്ടു് നയിക്കാന്‍ പ്രാപ്തരാക്കുന്നു.

വിദ്യാലയങ്ങളില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ മാത്രം ഉപയോഗിക്കേണ്ടതിന്റെ അടുത്ത കാരണം കുറച്ചുകൂടി ആഴത്തിലുള്ളതാണു്. വിദ്യാലയങ്ങളുടെ ചുമതല വിദ്യാര്‍ത്ഥികളെ അടിസ്ഥാന വസ്തുതകളും കഴിവുകളും പഠിപ്പിയ്ക്കേണ്ടതാണെന്നു് നാം പ്രതീക്ഷിയ്ക്കുന്നു. അടിസ്ഥാനപരമായി വിദ്യാലയങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യം നല്ല പൌരന്മാരെയും അയല്‍ക്കാരെയും വാര്‍ത്തെടുക്കുകയെന്നതാണു് — സഹായമാവശ്യമുള്ളവരോടു് സഹകരിയ്ക്കുന്നവരെ വാര്‍ത്തെടുക്കുകയെന്നതാണു്. കമ്പ്യൂട്ടറുകളുടെ ലോകത്തു് ഇതിനര്‍ത്ഥം സോഫ്റ്റ്‌വെയറുകള്‍ പങ്കുവെയ്ക്കാന്‍ പഠിപ്പിയ്ക്കുകയെന്നതാണു്. “നിങ്ങള്‍ ഒരു സോഫ്റ്റ്‌വെയര്‍ കൊണ്ടുവരികയാണെങ്കില്‍ അതു മറ്റു കുട്ടികളുമായി പങ്കിടണം” എന്നാണു് പ്രാഥമിക വിദ്യാലയങ്ങള്‍ അവയിലെ വിദ്യാര്‍ത്ഥികളോടു് പറയേണ്ടതു്. വിദ്യാലയങ്ങള്‍ തീര്‍ച്ചയായും പറയുന്നതു് പാലിക്കണം; വിദ്യാലയത്തിലുള്ള എല്ലാ സോഫ്റ്റ്‌വെയറുകളും പകര്‍ത്താനും, വിതരണം നടത്താനും വിദ്യാര്‍ത്ഥികളെ അനുവദിയ്ക്കണം.

സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിയ്ക്കാനും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ കൂട്ടായ്മകളില്‍ പങ്കെടുക്കാനും പഠിപ്പിയ്ക്കുന്നതു് തന്നെ പൌരബോധം വളര്‍ത്താനായുള്ള പ്രായോഗിക പാഠമാണു്. വന്‍‌കിട കുത്തകകളുടേതില്‍നിന്നും വ്യത്യസ്തമായി, പൊതുജനസേവനത്തിന്റെ ഉദാത്തമാതൃക അതു് വിദ്യാര്‍ത്ഥികളെ പഠിപ്പിയ്ക്കുന്നു. വിദ്യാഭ്യാസത്തിന്റെ എല്ലാ തലങ്ങളിലും സ്വതന്ത്രസോഫ്റ്റ്‌വെയര്‍ ഉപയോഗിയ്ക്കണം.

  1. വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത ഒരു ചടങ്ങില്‍ സൌജന്യമായി സിഗററ്റ് വിതരണം ചെയ്തതിനു് ആര്‍.ജെ റെയ്നോള്‍ഡ്സ് എന്ന പുകയില കമ്പനി 2002 ല്‍ 15 മില്യണ്‍ ഡോളര്‍ പിഴയൊടുക്കേണ്ടിവന്നു. http://www.bbc.co.uk/worldservice/sci_tech/features/health/tobaccotrial/usa.htm.

1.4 സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ വില്‍പ്പന

പലരും വിശ്വസിയ്ക്കുന്നതു്, സോഫ്റ്റ്‌വെയറുകളുടെ പകര്‍പ്പുകള്‍ വിതരണം ചെയ്യുന്നതിനു് പണം ഈടാക്കരുതെന്നും അല്ലെങ്കില്‍ ചെലവു് മാത്രം ഈടാക്കണം എന്നുമാണു് ആണു് ഗ്നു സംരംഭത്തിന്റെ നിലപാടു് എന്നാണു്.

യഥാര്‍ത്ഥത്തില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വിതരണം ചെയ്യുന്നവര്‍ എത്ര മാത്രം ആഗ്രഹിയ്ക്കുന്നുവോ അല്ലെങ്കില്‍ അവര്‍‌ക്കെത്രമാത്രം കഴിയുന്നുവോ അത്രയും ഈടാക്കാനാണു് ഞങ്ങള്‍ പ്രോത്സാഹിപ്പിയ്ക്കുന്നതു്. ഇതില്‍ നിങ്ങള്‍ക്കത്ഭുതം തോന്നുന്നുണ്ടെങ്കില്‍ തുടര്‍ന്നു് വായിയ്ക്കുക.

“ഫ്രീ” എന്ന വാക്കിനു് പൊതുവായി ഉപയോഗിയ്ക്കുന്ന രണ്ടര്‍ത്ഥങ്ങളുണ്ടു്; ഇതു് സ്വതന്ത്ര്യത്തേയോ വിലയേയോ ഉദ്ദേശിച്ചാവാം. ഞങ്ങള്‍ “ഫ്രീ സോഫ്റ്റ്‌വെയറിനെപ്പറ്റി” സംസാരിയ്ക്കുമ്പോള്‍ ഞങ്ങള്‍ സ്വാതന്ത്ര്യത്തെപ്പറ്റിയാണു് സംസാരിയ്ക്കുന്നതു്, വിലയെപ്പറ്റിയല്ല. (“ഫ്രീ സ്പിച്ചെന്നു്” ചിന്തിയ്ക്കൂ, “ഫ്രീ ബിയറെന്നല്ല”.) കൃത്യമായി പറഞ്ഞാല്‍ ഇതിനര്‍ത്ഥം ഒരു ഉപയോക്താവിനു് ഒരു പ്രോഗ്രാം ഉപയോഗിയ്ക്കാനും, മാറ്റം വരുത്താനും, മാറ്റം വരുത്തിയോ അല്ലാതെയോ വീണ്ടും വിതരണം ചെയ്യാനും സ്വാതന്ത്ര്യമുണ്ടെന്നാണു്.

സ്വതന്ത്ര പ്രോഗ്രാമുകള്‍ പലപ്പോഴും സൌജന്യമായാണു് വിതരണം ചെയ്യപ്പെടുന്നതു്, ചിലപ്പോള്‍ വലിയ തുക ഈടാക്കിയും. പലപ്പോഴും ഒരേ പ്രോഗ്രാം തന്നെ പലയിടങ്ങളില്‍ നിന്നും ഈ രണ്ടു് വിധത്തിലും ലഭ്യമാകാറുണ്ടു്. വിലയെന്തായാലും പ്രോഗ്രാം സ്വതന്ത്രമാണു് കാരണം ഉപയോക്താക്കള്‍ക്കു് അതുപയോഗിയ്ക്കാനുള്ള സ്വാതന്ത്ര്യമുണ്ടു്.

സ്വതന്ത്രമല്ലാത്ത പ്രോഗ്രാമുകള്‍ സാധാരണയായി ഉയര്‍ന്ന വിലയ്ക്കാണു് വില്‍ക്കാറുള്ളതു്, പക്ഷേ ചിലപ്പോള്‍ ഒരു കടയില്‍ നിന്നും നിങ്ങള്‍ക്കതു് സൌജന്യമായി ലഭിച്ചെന്നു വരാം. എന്നാലും അതു് സ്വതന്ത്ര സോഫ്റ്റ്‌വെയറാകുന്നില്ല. വിലകൊടുത്താലും സൌജന്യമായാലും ഉപയോക്താക്കള്‍ക്കു് സ്വാതന്ത്ര്യമില്ലാത്തതുകൊണ്ടു് പ്രോഗ്രാം സ്വതന്ത്രമല്ല.

സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വിലയുടെ പ്രശ്നമല്ലാത്തതിനാല്‍, കുറഞ്ഞ വില, കൂടുതല്‍ സ്വതന്ത്രമോ സ്വാതന്ത്ര്യത്തോടടുത്തതോ അല്ല. അതു് കൊണ്ടു് തന്നെ നിങ്ങള്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വിതരണം ചെയ്യുകയാണെങ്കില്‍ നിങ്ങളും ഉയര്‍ന്ന തുക ഈടാക്കി പണമുണ്ടാക്കിക്കോളൂ. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വിതരണം ചെയ്യുന്നതു് നല്ലതും, നിയമപരവുമായൊരു പ്രവൃത്തിയാണു്; നിങ്ങളതു് ചെയ്യുകയാണെങ്കില്‍ ലാഭം കൂടിയുണ്ടാക്കിക്കോളൂ.

സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ കൂട്ടായ്മയുടെ സംരംഭമാണു്, ഇതിനെ അശ്രയിയ്ക്കുന്ന ഒരോരുത്തരും കൂട്ടായ്മയുടെ വളര്‍ച്ചയ്ക്കുതകുന്ന രീതിയില്‍ പ്രയത്നിക്കേണ്ടതു് ആവശ്യമാണു്. ഒരു വിതരണക്കാരനിതു് ചെയ്യാനുള്ള മാര്‍ഗ്ഗം സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഫൌണ്ടേഷനോ അല്ലെങ്കില്‍ മറ്റേതെങ്കിലും സ്വതന്ത്ര സോഫ്റ്റ്‌വെയ വികസന സംരംഭത്തിനോ അവരുടെ ലാഭത്തിന്റെ ഒരു ഭാഗം നല്‍കുക എന്നതാണു്. വികസനത്തിനു് പണം നല്‍കുന്നതിലൂടെ നിങ്ങള്‍ക്കു് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ലോകത്തെ പുരോഗതിയിലേക്കു് നയിക്കാം.

സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ വിതരണം വികസനത്തിനു് പണം കണ്ടെത്താനുള്ളൊരവസരമാണു്. അതു് പാഴാക്കിക്കളയരുതു് !

സംഭാവന ചെയ്യണമെങ്കില്‍ നിങ്ങളുടെ പക്കല്‍ അധികം പണമുണ്ടായിരിയ്ക്കണം. നിങ്ങള്‍ വളരെ കുറച്ചു് തുക മാത്രം ഈടാക്കുകയാണെങ്കില്‍ വികസനത്തെ പിന്തുണയ്ക്കാന്‍ നിങ്ങളുടെ പക്കല്‍ ബാക്കിയൊന്നുമുണ്ടാവില്ല. ഉയര്‍ന്ന വിതരണക്കൂലി ചില ഉപയോക്താക്കള്‍ക്കു് പ്രയാസമുണ്ടാക്കുമോ?

ഉയര്‍ന്ന വിതരണക്കൂലി ഈടാക്കുന്നതു് വളരെയധികം പണമൊന്നുമില്ലാത്ത ഉപയോക്താക്കള്‍ക്കു് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ലഭ്യമല്ലാതാക്കുമോ എന്നു് ആളുകള്‍ ചിലപ്പോള്‍ ആശങ്കപ്പെടാറുണ്ടു്. കുത്തക സോഫ്റ്റ്‌വെയറിന്റെ ഉയര്‍ന്ന വില അതാണു് ചെയ്യുന്നതു് — പക്ഷേ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വ്യത്യസ്തമാണു്.

സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സ്വാഭാവികമായി തന്നെ വിതരണം ചെയ്യപ്പെടും എന്നതും അതു് ലഭിക്കാന്‍ പല മാര്‍ഗ്ഗങ്ങളുണ്ടു് എന്നതും ആണു് ആ വ്യത്യാസം.

സാധാരണ വില നല്‍കാതെ, നിങ്ങള്‍, കുത്തക പ്രോഗ്രാം ഉപയോഗിയ്ക്കുന്നതു് തടയാന്‍ സോഫ്റ്റ്‌വെയര്‍ പൂഴ്‌ത്തിവയ്പുകാര്‍ അവരുടെ എല്ലാ അടവും പയറ്റും. ഈ വില ഉയര്‍ന്നതാണെങ്കില്‍ അതു് ചില ഉപയോക്താക്കള്‍ക്കു് ഈ പ്രോഗ്രാം ഉപയോഗിയ്ക്കുന്നതു് പ്രയാസമുണ്ടാക്കും.

സ്വതന്ത്ര സോഫ്റ്റ്‌വെയറാണെങ്കില്‍ സോഫ്റ്റ്‌വെയറുപയോഗിയ്ക്കാന്‍ വിതരണക്കൂലി കൊടുത്തേ തീരു എന്നില്ല. അവര്‍ക്കു് ഒരു പകര്‍പ്പു് കൈവശമുള്ള സുഹൃത്തിന്റെ പക്കല്‍ നിന്നോ ശൃംഖല പ്രാപ്യമായ ഒരു സുഹൃത്തിന്റെ സഹായത്തോടേയോ പ്രോഗ്രാമിന്റെ ഒരു പകര്‍പ്പു് ലഭിയ്ക്കാവുന്നതാണു്. അല്ലെങ്കില്‍ ഒന്നിലധികം ഉപയോക്താക്കള്‍ ഒന്നിച്ചു് ചേര്‍ന്നു് സിഡി-റോമിന്റെ വില പങ്കിട്ടെടുത്തു് ഓരോരുത്തരായി സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാം. സോഫ്റ്റ്‌വെയര്‍ സ്വതന്ത്രമാണെങ്കില്‍ സിഡി-റോമിനു് ഉയര്‍ന്ന വില കൊടുക്കേ​​​ണ്ടി വരുന്നതൊരു തടസ്സമാകില്ല. ഉയര്‍ന്ന വിതരണക്കൂലി സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ ഉപയോഗം നിരുത്സാഹപ്പെടുത്തുമോ?

സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ ജനസമ്മതിയെപ്പറ്റിയാണു് സാധാരണയായി കാണുന്ന മറ്റൊരാശങ്ക. ഉയര്‍ന്ന വില ഉപയോക്താക്കളുടെ എണ്ണം കുറയ്ക്കുമെന്നോ അല്ലെങ്കില്‍ കുറഞ്ഞ വില കൂടുതല്‍ ഉപയോക്താക്കളെ പ്രോത്സാഹിപ്പിയ്ക്കുമെന്നോ ആളുകള്‍ കരുതുന്നു.

കുത്തക സോഫ്റ്റ്‌വെയറിന്റെ കാര്യത്തില്‍ ഇതു് ശരിയാണു് — പക്ഷേ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വ്യത്യസ്തമാണു്. പകര്‍പ്പുകള്‍ കിട്ടാന്‍ പല വഴികളുണ്ടെന്നിരിക്കെ വിതരണത്തിന്റെ വില ജനപ്രീതിയെ ദോഷകരമായി ബാധിക്കില്ല.

സ്വതന്ത്ര സോഫ്റ്റ്‌വെയറിനു് എന്തൊക്കെ ചെയ്യാന്‍ കഴിയുമെന്നതും, അതുപയോഗിയ്ക്കാന്‍ എത്ര എളുപ്പമാണു് എന്നതുമാണു് ഭാവിയില്‍ എത്രയാള്‍ക്കാര്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കും എന്നു് നിശ്ചയിക്കുക. പല ആളുകളും അവര്‍ ചെയ്യുന്ന എല്ലാ ജോലികളും സ്വതന്ത്ര സോഫ്റ്റ്‌വെയറുപയോഗിച്ചു് ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ തുടര്‍ന്നും കുത്തക സോഫ്റ്റ്‌വെയറുകള്‍ തന്നെ ഉപയോഗിച്ചു് കൊണ്ടിരിയ്ക്കും. അതുകൊണ്ടു് തന്നെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ കൂടുതലാളുകള്‍ സ്വതന്ത്ര സോഫ്റ്റ്‌വെയറുപയോഗിയ്ക്കണമെന്നു് നിങ്ങളാഗ്രഹിയ്ക്കുന്നെങ്കില്‍ എല്ലാറ്റിനുമുപരിയായി നമ്മള്‍ കൂടുതല്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വികസിപ്പിയ്ക്കേണ്ടതുണ്ടു് .

നേരിട്ടിതു് ചെയ്യാനുള്ള ഏറ്റവും നല്ല വഴി ആവശ്യമായ സ്വതന്ത്ര സോഫ്റ്റ്‌വെയറുകളും മാനുവലുകളും നിങ്ങള്‍ സ്വയം എഴുതുക എന്നതാണു്. പക്ഷേ നിങ്ങള്‍ വിതരണമാണു് ചെയ്യുന്നതെങ്കില്‍ മറ്റുള്ളവരെഴുതുന്നതിനായി പണം സ്വരൂപിയ്ക്കുക എന്നതാണു് നിങ്ങള്‍ക്കു് ചെയ്യാവുന്ന ഏറ്റവും നല്ല സഹായം. “സോഫ്റ്റ്‌വെയറിന്റെ വില്‍പ്പന” എന്ന വാചകം ആശയക്കുഴപ്പമുണ്ടാക്കുന്നതുമാവാം

കൃത്യമായി പറഞ്ഞാല്‍, “വില്‍പ്പന” എന്നാല്‍ പണത്തിനു് പകരം സാധനങ്ങള്‍ കൈമാറുക എന്നാണര്‍ത്ഥം. സ്വതന്ത്ര പ്രോഗ്രാമിന്റെ ഒരു പകര്‍പ്പു് വില്‍ക്കുന്നതു് ന്യായമാണു്, ഞങ്ങളതു് പ്രാത്സാഹിപ്പിയ്ക്കുന്നതുമാണു്.

എന്നിരുന്നാലും, “സോഫ്റ്റ്‌വെയറിന്റെ വില്‍പ്പനയെന്നു” പറയുമ്പോള്‍ അധികമാള്‍ക്കാരും കരുതുന്നതു്, അതു് കൂടുതല്‍ കമ്പനികളും ചെയ്യുന്നതു് പോലെ കുത്തയാക്കിയിട്ടുള്ള രീതിയിലാണെന്നാണു്

അതുകൊണ്ടു് തന്നെ ഈ ലേഖനം ചെയ്യുന്നതു് പോലെ ശ്രദ്ധാപൂര്‍വ്വം വ്യത്യാസങ്ങള്‍ നിര്‍വചിക്കപ്പെടുന്നില്ലെങ്കില്‍ “സോഫ്റ്റ്‌വെയറിന്റെ വില്‍പ്പന” എന്ന വാചകം ഒഴിവാക്കി മറ്റൊരു വാചകം തെരഞ്ഞെടുക്കുന്നതാണു് കൂടുതല്‍ അഭികാമ്യമെന്നാണു് ഞങ്ങള്‍ നിര്‍ദ്ദേശിയ്ക്കുന്നതു്. ഉദാഹരണത്തിനു് ആശയക്കുഴപ്പമുണ്ടാക്കാത്ത തരത്തില്‍ “ഒരു തുക ഈടാക്കിക്കൊണ്ടുള്ള സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വിതരണം” എന്നോ മറ്റോ നിങ്ങള്‍ക്കു് പറയാം. ഫീസിന്റെ ഏറ്റക്കുറച്ചിലും ഗ്നു ജിപിഎല്ലും.

ഒരു പ്രത്യേക സാഹചര്യത്തിലൊഴികെ സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ ഒരു പകര്‍പ്പിനു് എത്ര തുക ഈടാക്കാം എന്നതിനു് ഗ്നു ജനറല്‍ പബ്ലിക് ലൈസന്‍സിനു്(ഗ്നു ജിപിഎല്ലിനു്) നിബന്ധനകളൊന്നുമില്ല. നിങ്ങള്‍ക്കു് വേണമെങ്കില്‍ വെറുതെ കൊടുക്കുകയോ ഒരു പൈസയോ ഒരു രൂപയോ അല്ലെങ്കില്‍ നൂറു് കോടി രൂപയോ വാങ്ങാം. വില തീരുമാനിയ്ക്കുന്നതു് നിങ്ങളും വിപണിയുമായതുകൊണ്ടു് തന്നെ ഒരു പകര്‍പ്പിനു് നൂറു കോടി തരാന്‍ ആരും ആഗ്രഹിയ്ക്കുന്നില്ലെങ്കില്‍ ഞങ്ങളോടു് പരാതി പറയരുതു്.

ഇതിനൊരപവാദമുള്ളതു് ബൈനറികള്‍ അവയുടെ മുഴുവന്‍ സോഴ്സു് കോഡുമില്ലാതെ വിതരണം ചെയ്യുമ്പോള്‍ മാത്രമാണു്. ഇങ്ങനെ ചെയ്യുന്നവര്‍ പിന്നീടു് ചോദിച്ചാല്‍ സോഴ്സ് കോഡ് കൊടുക്കണമെന്നതാണു് ഗ്നു ജിപിഎല്‍ നിര്‍ബന്ധമാക്കിയിരിയ്ക്കുന്നതു്. സോഴ്സ് കോഡിനെത്ര തുക ഈടാക്കാമെന്നു് നിയന്ത്രണം വച്ചില്ലെങ്കില്‍ അവര്‍ക്കു് നൂറു് കോടി പോലെ ആര്‍ക്കും കൊടുക്കാന്‍ പറ്റാത്തത്ര ഉയര്‍ന്ന കൂലി ചോദിയ്ക്കുന്നതിനും സോഴ്സ് ഒളിപ്പിച്ചു് വച്ചു് കൊണ്ടു് തന്നെ സോഴ്സ് കോഡ് പുറത്തിറക്കുന്നതു് പോലെ അഭിനയിയ്ക്കാനും സാഹചര്യമൊരുക്കും. അതുകൊണ്ടു് തന്നെ ഈ സാഹചര്യത്തിലാണു് ഉപയോക്താക്കളുടെ സ്വാതന്ത്ര്യം ഉറപ്പാക്കാന്‍ സോഴ്സിനീടാക്കാവുന്ന തുകയ്ക്കു് ഞങ്ങള്‍ നിയന്ത്രണം വച്ചതു്. എന്നിരുന്നാലും സാധാരണ സന്ദര്‍ഭങ്ങളില്‍ വിതരണക്കൂലി നിയന്ത്രിയ്ക്കാന്‍ യാതൊരു ന്യായീകരമവുമില്ല എന്നതു് കൊണ്ടു് തന്നെ ഞങ്ങളവ നിയന്ത്രിയ്ക്കുന്നില്ല.

ചിലപ്പോഴൊക്കെ ഗ്നു ജിപിഎല്‍ അനുവദിയ്ക്കുന്ന പ്രവൃത്തികളുടെ അതിര്‍ വരമ്പുകള്‍ മുറിച്ചു് കടക്കുന്ന കമ്പനികള്‍ “ഗ്നു സോഫ്റ്റ്‌വെയറിനു് ഞങ്ങള്‍ തുക ഈടാക്കുകയില്ല” എന്നൊക്കെ പറഞ്ഞു് അനുമതിയ്ക്കായി വാദിക്കാറുണ്ടു്. ഇങ്ങനെ അവര്‍ക്കൊന്നും നേടാനാവില്ല. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യത്തെക്കുറിച്ചും, ജിപിഎല്‍ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനേപറ്റിയും പറയുന്നു. ഉപയോക്താക്കളുടെ സ്വാതന്ത്ര്യം കാത്തു് സൂക്ഷിയ്ക്കുമ്പോള്‍, വിതരണത്തിനു് എത്ര തുക ഈടാക്കി എന്നുള്ള അപ്രധാന വിഷയങ്ങളൊന്നും ഞങ്ങളെ ബാധിയ്ക്കാറില്ല. ഇവിടെ വിഷയം സ്വാതന്ത്ര്യമാണു് പ്രശ്നം, മുഴുവന്‍ പ്രശ്നവും സ്വാതന്ത്ര്യമാണു്, ഏക പ്രശ്നവും സ്വാതന്ത്ര്യം മാത്രമാണു്

1.5 മൈക്രോസോഫ്റ്റാണോ വലിയ ചെകുത്താന്‍?

സോഫ്റ്റ്‌വെയര്‍ വ്യവസായത്തിനാകെ നാശം വരുത്തുന്ന ചെകുത്താനായിട്ടാണു് മൈക്രോസോഫ്റ്റിനെ പലരും കരുതുന്നതു്. മൈക്രോസോഫ്റ്റിനെ ബഹിഷ്കരിയ്ക്കുക എന്നൊരു പ്രചരണവമുണ്ടു്. സ്വതന്ത്ര സോഫ്റ്റ്‌വെയറിനോടു് വിരോധം കാണിയ്ക്കുക വഴി മൈക്രോസോഫ്റ്റ് ഈ വിശ്വാസത്തെ ഊട്ടിയുറപ്പിയ്ക്കുകയും ചെയ്തു.

സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തിലെ ഞങ്ങളുടെ വീക്ഷണം പക്ഷേ വ്യത്യസ്തമാണു്. സോഫ്റ്റ്‌വെയര്‍ ഉപയോക്താക്കള്‍ക്കാകമാനം മോശമായ രീതിയില്‍ മൈക്രോസോഫ്റ്റ് പലതും ചെയ്യുന്നതായാണു് ഞങ്ങള്‍ കാണുന്നത്: സോഫ്റ്റ്‌വെയറിന്റെ കുത്തകവത്കരണവും അതുവഴി ഉപയോക്താക്കള്‍ക്കവകാശപ്പെട്ട സ്വാതന്ത്ര്യനിഷേധവും ആണതു്.

പക്ഷേ മൈക്രോസോഫ്റ്റ് മാത്രമല്ല ഇതെല്ലാം ചെയ്യുന്നതു്. മിക്ക സോഫ്റ്റ്‌വെയര്‍ കമ്പനികളും ഉപയോക്താക്കളോടു് ചെയ്യുന്നതിതു തന്നെയാണു്. മൈക്രോസോഫ്റ്റിനെക്കാള്‍ കുറച്ചു ഉപയോക്താക്കളുടെ മേല്‍ ആധിപത്യം നേടാനേ മറ്റുള്ളവര്‍ക്കു് കഴിഞ്ഞുള്ളൂ എന്നതു് അവര്‍ ശ്രമിയ്ക്കാഞ്ഞിട്ടല്ല.

മൈക്രോസോഫ്റ്റിനെ വെറുതെവിടാനല്ല ഇതു പറഞ്ഞതു്. ഉപയോക്താക്കളെ വിഭജിയ്ക്കുകയും അവരുടെ സ്വതന്ത്ര്യത്തെ ഹനിയ്ക്കുകയും ചെയ്യുകയെന്ന സോഫ്റ്റ്‌വെയര്‍ ഇന്‍ഡസ്ട്രിയുടെ സ്വഭാവത്തില്‍ നിന്നുള്ള സ്വാഭാവികമായ ആവിര്‍ഭാവമാണു് മൈക്രോസോഫ്റ്റ്. മൈക്രോസോഫ്റ്റിനെ വിമര്‍ശിയ്ക്കുമ്പോള്‍ കുത്തക സോഫ്റ്റ്‌വെയര്‍ ഉണ്ടാക്കുന്ന മറ്റു സോഫ്റ്റ്‌വെയര്‍ കമ്പനികളെ നാം മറന്നുകൂടാ. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തില്‍ നാം കുത്തക സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിയ്ക്കുന്നില്ല— മൈക്രോസോഫ്റ്റിന്റെ മാത്രമല്ല, മറ്റാരുടെയും.

1998 ഒക്ടോബറില്‍ പുറത്തുവിട്ട “ഹാലോവീന്‍ രേഖകളില്” സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വികസനം തടയാനുള്ള വിവിധ പദ്ധതികള്‍ മൈക്രോസോഫ്റ്റ് ഉദ്യോഗസ്ഥര്‍ വിശദീകരിച്ചിരുന്നു. പ്രത്യേകിച്ചും, രഹസ്യ പ്രോട്ടോക്കോളുകളും രഹസ്യ ഫയല്‍ ഫോര്‍മാറ്റുകളും ഉണ്ടാക്കുകയും, സോഫ്റ്റ്‌വെയര്‍ അല്‍ഗോരിതങ്ങളും സവിശേഷതകളും പേറ്റന്റ് ചെയ്യുകയും ചെയ്യുന്നതിനെപ്പറ്റി.

ഇത്തരം പിന്തിരിപ്പന്‍ പദ്ധതികള്‍ പുത്തനല്ല; മൈക്രോസോഫ്റ്റും മറ്റു സോഫ്റ്റ്‌വെയര്‍ കമ്പനികളും വര്‍ഷങ്ങളായി ചെയ്തു വരുന്നതാണിതു്. പക്ഷേ, പണ്ട് അവരുടെ പ്രചോദനം, ഏറെക്കുറെ പരസ്പരം ആക്രമിക്കുന്നതിലായിരുന്നെങ്കില്‍, ഇപ്പോള്‍ നമ്മളാണു് ലക്ഷ്യമെന്നു തോന്നുന്നു. പക്ഷേ പ്രചോദനത്തിലുള്ള വ്യത്യാസം പ്രായോഗികമായ മാറ്റങ്ങളൊന്നുമുണ്ടാക്കില്ല. കാരണം, സോഫ്റ്റ്‌വെയര്‍ പേറ്റന്റുകളും രഹസ്യ സങ്കേതങ്ങളും എല്ലാവരെയും ബാധിയ്ക്കുന്നതാണു്, “ലക്ഷ്യത്തെ മാത്രമല്ല”.

രഹസ്യ സങ്കേതങ്ങളും പേറ്റന്റുകളും സ്വതന്ത്ര സോഫ്റ്റ്‌വെയറിനു് ഭീഷണി തന്നെയാണു്. പണ്ടു് അവ വലിയതോതില്‍ നമ്മുടെ വഴിമുടക്കിയിട്ടുണ്ടു്. ഭാവിയിലും വര്‍ദ്ധിത വീര്യത്തോടെ അവരതു് ചെയ്യുമെന്നു് നാം പ്രതീക്ഷിക്കണം. പക്ഷേ മൈക്രോസോഫ്റ്റ് നമ്മളെ ശ്രദ്ധിച്ചിരുന്നില്ലെങ്കിലും ഏറെക്കുറെ ഇതൊക്കെ തന്നെ സംഭവിക്കുമായിരുന്നു. ഗ്നു/ലിനക്സ് സിസ്റ്റ ത്തിനു് വന്‍ വിജയസാധ്യതയുണ്ടെന്നു് മൈക്രോസോഫ്റ്റ് കരുതിയിരുന്നിരിക്കാം എന്നാതാണു് “ഹാലോവീന്‍ രേഖകളുടെ” സാംഗത്യം

മൈക്രോസോഫ്റ്റേ നന്ദി, പക്ഷെ ദയവായി വഴിമുടക്കരുതു്

ഭാഗം - രണ്ടു്

2.1 നിങ്ങളുടെ സ്വാതന്ത്ര്യത്തിനു് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ആവശ്യമാണു്

ഇന്റര്‍നെറ്റിലെ സെന്‍സര്‍ഷിപ്പിലൂടേയും, സൂക്ഷ്മനിരീക്ഷണത്തിലൂടേയും , ഗവണ്‍മെന്റുകള്‍ ,കമ്പ്യൂട്ടര്‍ ഉപയോക്താക്കളുടെ മാനുഷികാവകാശങ്ങള്‍ക്കു് ഭീഷണിയുയര്‍ത്തുന്നു എന്നതു് നമ്മളില്‍ കുറേ പേര്‍ക്കറിയാം. പക്ഷെ, അവരവരുടെ വീട്ടിലേയോ പണിയിടങ്ങളിലേയോ കമ്പ്യൂട്ടറുകളില്‍ ഉപയോഗിയ്ക്കുന്ന സോഫ്റ്റ്‌വെയറുകള്‍ ഇതിലും വലിയ ഭീഷണിയാകാമെന്നു് അധികമാളുകളും തിരിച്ചറിയുന്നില്ല.

കൂടുതല്‍ കമ്പ്യൂട്ടറിലും ഉപയോഗിയ്ക്കുന്നതു് സ്വതന്ത്രമല്ലാത്ത കുത്തക സോഫ്റ്റ്‌വെയറുകളാണു്: അതു് നിയന്ത്രിയ്ക്കുന്നതു് സോഫ്റ്റ്‌വെയര്‍ കമ്പനികളാണു്, ഉപയോക്താക്കളല്ല. ഈ പ്രോഗ്രാമുകള്‍ എന്താണു് ചെയ്യുന്നതെന്നു് ഉപയോക്താക്കള്‍ക്കു് നോക്കാന്‍ സാധിക്കില്ല, അവര്‍ക്കിഷ്ടമല്ലാത്തതെന്തെങ്കിലും ചെയ്യുന്നതു് നിര്‍ത്താനും സാധിക്കില്ല. വേറൊരു രീതിയേയും പറ്റി അറിയാത്തതുകൊണ്ടു്, കൂടുതലാളുകളും ഇതു് സമ്മതിയ്ക്കും, പക്ഷെ സോഫ്റ്റ‌വെയര്‍ എഴുത്തുകാര്‍ക്കു്, ഉപയോക്താക്കളുടെ മേല്‍ അധികാരം കൊടുക്കുന്നതു് എന്തായാലും തെറ്റാണു്.

അന്യായമായ അധികാരം, സാധാരണപോലെ, കൂടുതല്‍ ദ്രോഹങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിയ്ക്കുന്നു. ഒരു കമ്പ്യൂട്ടര്‍ ശ്രംഖലയുമായി ബന്ധിച്ചിരിയ്ക്കുകയും, അതിലെ സോഫ്റ്റ്‌വെയറിനെ നിങ്ങള്‍ക്കു് നിയന്ത്രിയ്ക്കാന്‍ കഴിയാത്ത സ്ഥിതിയിലുമാണെങ്കില്‍, അതിനു് വളരെയെളുപ്പം നിങ്ങളുടെ മേല്‍ ചാരപ്പണി നടത്താം. മൈക്രോസോഫ്റ്റ് വിന്‍ഡോസ് ഉപയോക്താക്കളുടെ മേല്‍ ചാരപ്പണി നടത്തുന്നുണ്ടു്; ഉദാഹരണത്തിനു് ഉപയോക്താവു് സ്വന്തം ഫയലുകളില്‍ ഏതൊക്കെ വാക്കുകള്‍ തിരയുന്നു, മറ്റേതെല്ലാം സോഫ്റ്റ്‌വെയറുകള്‍ ഇന്‍സ്റ്റള്‍ ചെയ്തിട്ടുണ്ടു് എന്നെല്ലാം അതു് ചോര്‍ത്തുന്നു. റിയല്‍ പ്ലെയറും ചാരപ്പണി ചെയ്യുന്നു; ഉപയോക്താവെന്താണു് പാടിയ്ക്കുന്നതെന്നാണു് അതറിയിയ്ക്കുന്നതു്. സെല്‍ ഫോണുകള്‍ മൊത്തം സ്വതന്ത്രമല്ലാത്ത സോഫ്റ്റ്‌വെയറുകളാണു് അതെല്ലാം ചാരപ്പണിനടത്തുന്നു. സെല്‍ഫോണുകള്‍ ‘ഓഫ്’ ആയിരിയ്ക്കുമ്പോഴും അതിരിയ്ക്കുന്ന സ്ഥലത്തേക്കുറിച്ചുള്ള വിവരങ്ങള്‍ അയച്ചുകൊണ്ടേയിരിയ്ക്കുന്നു, കുറേയെണ്ണത്തിനു്, കൂടുതല്‍ വ്യക്തമായ ജിപിഎസ്(GPS) അനുസരിച്ചുള്ള വിവരങ്ങളാണു് അയയ്ക്കുന്നതു്, നിങ്ങള്‍ക്കു് വേണമെങ്കിലും, വേണ്ടെങ്കിലും. ചില ഇനങ്ങളെ ദൂരെ നിന്നു തന്നെ നിയന്ത്രിയ്ക്കാവുന്ന രീതിയുള്ളതാണു്. ഈ ഉപദ്രവകരമായ ഭാഗങ്ങളെ നിയന്ത്രണം നേരെയാക്കാന്‍ ഉപയോക്താക്കള്‍ക്കു് കഴിയില്ല

ചില കുത്തക സോഫ്റ്റ്‌വെയറുകള്‍ നിര്‍മ്മിച്ചിരിയ്ക്കുന്നതു്, ഉപയോക്താക്കളെ നിയന്ത്രിയ്ക്കാനും, ആക്രമിയ്ക്കാനുമാണു്. വിന്‍ഡോസ് വിസ്റ്റ ഈ മേഖലയിലുള്ള വലിയ മുന്നേറ്റമാണു്;പുതിയ മാതൃകയിലുള്ള ഹാര്‍ഡ്‌വെയറുകളില്‍, പൊളിയ്ക്കാന്‍ പറ്റാത്ത നിയന്ത്രണങ്ങളേര്‍പ്പെടുത്താന്‍ പറ്റും എന്നതുകൊണ്ടാണു്, വിന്‍ഡോസ് വിസ്റ്റ, പഴയ കമ്പ്യൂട്ടറുകള്‍ മാറ്റാനായി ആവശ്യപ്പെടുന്നതു്. അതിനായി പുതിയ കമ്പ്യൂട്ടറുകള്‍ക്കു് പണം മുടക്കാനും ഉപയോക്താക്കളോടു് മൈക്രോസോഫ്റ്റ് ആവശ്യപ്പെടുന്നു. കമ്പനി അധികാരികള്‍ക്കു് നിര്‍ബന്ധിത പുതുക്കല്‍ സാധ്യമാകുന്ന രീതിയിലാണു് അതു് നിര്‍മ്മിച്ചിരിയ്ക്കുന്നതു്. ഇതുകൊണ്ടാണു് ബാഡ്‌വിസ്റ്റ എന്ന പ്രചരണം തുടങ്ങിയതു്. വിന്‍ഡോസ് ഉപയോക്താക്കളോടു് വിസ്റ്റയിലേയ്ക്കു് ‘പുതുക്കരുതു്’ എന്നാണു് ആ പ്രചരണം ആഹ്വാനം ചെയ്യുന്നതു്. മാക്കു് ഓഎസ്സിലും(Mac OS) അതിന്റെ ഉപയോക്താക്കളെ നിയന്ത്രിയ്ക്കാനുള്ള സംവിധാനങ്ങളുണ്ടു്.

മുന്‍പ് യുഎസ്സ് ഭരണകൂടത്തിനായി, മൈക്രോസോഫ്റ്റ്‌ പിന്‍വാതിലുകള്‍ സ്ഥാപിച്ചിരുന്നു(ലേഖനം ഇവിടെ). അതിന്റെ തുടര്‍ച്ചക്കാര്‍ ഇപ്പോഴുമുണ്ടോ എന്നു് നമുക്കു് പരിശോധിയ്ക്കാന്‍ സാധ്യമല്ല. മറ്റു് കുത്തക സോഫ്റ്റ്‌വെയറുകളിലും പിന്‍വാതിലുകള്‍ ഉണ്ടാവുകയോ ഉണ്ടാവതിരിയ്ക്കുകയോ ചെയ്യാം, പക്ഷെ നമ്മുക്കതു് പരിശോധിയ്ക്കാന്‍ പറ്റാത്തിടത്തോളം കാലം അതിനെ വിശ്വസിയ്ക്കാനാവില്ല.

നിങ്ങളുടെ സോഫ്റ്റ്‌വെയര്‌ നിങ്ങള്‍ക്കു് വേണ്ടിയാണു് പ്രവര്‍ത്തിയുക്കുന്നതെന്നു് ഉറപ്പിയ്ക്കാനുള്ള ഏകവഴി സ്വതന്ത്ര സോഫ്റ്റ്‌വെയറുപയോഗിയ്ക്കുക എന്നതാണു്. എന്നുവച്ചാല്‍, ഉപയോക്താവിനു് അതിന്റെ സോഴ്സ് കോഡ് ലഭ്യമാവും, അതു് പഠിയ്ക്കാനും മാറ്റംവരുത്താനുമുള്ള സ്വാതന്ത്ര്യമുണ്ടാകും, അതില്‍ മാറ്റം വരുത്തിയോ അല്ലാതെയോ പുനര്‍വിതരണം നടത്താനുള്ള സ്വാതന്ത്ര്യവുമുണ്ടാകും. ഉപയോക്താക്കളുടെ സ്വാതന്ത്ര്യത്തിനായി പ്രത്യേകം നിര്‍മ്മിച്ച ഗ്നു/ലിനക്സ് പ്രവര്‍ത്തകത്തില്‍, ഓഫീസ് പ്രയോഗങ്ങള്‍, മള്‍ട്ടീമീഡിയ, കളികള്‍, തുടങ്ങി നിങ്ങള്‍ക്കു് കമ്പ്യൂട്ടര്‍ കൊണ്ടു് വേണ്ടതെല്ലാം ഉണ്ടു്. മുഴുവന്‍ സ്വതന്ത്രമായ ഒരു ഗ്നു/ലിനക്സ് പ്രവര്‍ത്തകത്തെ പറ്റിയറിയാന്‍ gNewSense.org

സാമൂഹ്യ പ്രവര്‍ത്തകര്‍ കുത്തക സോഫ്റ്റ്‌വെയര്‍ ഉപയോഗിയ്ക്കുമ്പോള്‍ ഒരു പ്രത്യേക പ്രശ്നമുണ്ടു്, ആ സോഫ്റ്റ്‌വെയര്‍ നിയന്ത്രിയ്ക്കുന്ന, അതിന്റെ നിര്‍മ്മാതാക്കള്‍, അവര്‍ എതിര്‍ക്കാനാഗ്രഹിയ്ക്കുന്ന കമ്പനികളായിരിയ്ക്കാം— അല്ലെങ്കില്‍ അവരെ തിര്‍ക്കുന്ന നയങ്ങളുള്ള രാഷ്ട്രങ്ങള്‍ ഇത്തരം കമ്പനികളുടെ ആഗ്രഹിത്തിനായി പ്രവര്‍ത്തിയ്ക്കുകയായിരിയ്ക്കും. ഒരു കുത്തക സോഫ്റ്റ്‌വെയര്‍ കമ്പനി, അതു്, മൈക്രോസോഫ്റ്റ്, ആപ്പിള്‍, അഡോബ്, സ്കൈപ്പ്, തുടങ്ങി ആരായാലും, നമ്മുടെ സോഫ്റ്റ്‌വെയര്‍ നിയന്ത്രിയ്ക്കുന്നു എന്നാല്‍, നമ്മള്‍, എന്തു് ആരോടു് സംസാരിയ്ക്കണമെന്നു് അവര്‍ തീരുമാനിയ്ക്കും എന്നാണു്. ഇതു് നമ്മുടെ ജീവിതത്തിന്റെ എല്ലാത്തുറയിലുമുള്ള സ്വാതന്ത്ര്യത്തേയും ബാധിയ്ക്കുന്നു.

നിങ്ങളുടെ എഴുത്തുകളും, കത്തകളും ഒരു കമ്പനിയുടെ സര്‍വര്‍ ഉപയോഗിച്ചു ചെയ്യുന്നതിലും, അപകടമുണ്ടു് — അതു് യുഎസ്സ് നിയമജ്ഞന്‍ മിഖായേല്‍ സ്പ്രിങ്മാനു്(Michael Springmann)പറ്റിയ പോലെ, നിങ്ങള്‍ ചൈനയിലാണെങ്കില്‍ മാത്രമല്ല. 2003-ല്‍, അദ്ദേഹം കക്ഷികളുമായി നടത്തിയ രഹസ്യ ചര്‍ച്ചകള്‍, AOL എന്ന ഇന്റര്‍നെറ്റു് കമ്പനി, പോലീസിനു് കൈമാറി, മാത്രമല്ല അയാളുടെ ഈമെയില്‍ സന്ദേശങ്ങളും, വിലാസങ്ങളും അപ്രത്യക്ഷമാക്കി. അതിലെ ഒരു ജോലിക്കാരന്‍ സമ്മതിയ്ക്കുന്നതു് വരെ അതു് മനപ്പൂര്‍വ്വം സംഭവിച്ചതാണെന്നവര്‍ സമ്മതിച്ചിരുന്നില്ല. വിവരങ്ങള്‍ തിരിച്ചു കിട്ടാനുള്ള ശ്രമം സ്പ്രിങ്മാന്‍ ഉപേക്ഷിയ്ക്കുകയും ചെയ്തു.

മനുഷ്യാവകാശങ്ങളെ മാനിയ്ക്കാത്ത ഒരേയൊരു രാഷ്ട്രമല്ല യു എസ്. അതുകൊണ്ടു് നിങ്ങളുടെ വിവരങ്ങള്‍ നിങ്ങളുടെ കമ്പ്യൂട്ടറില്‍ തന്നെ സൂക്ഷിയ്ക്കുക, വിവര സൂക്ഷിപ്പുകള്‍ നിങ്ങളുടെ പക്കല്‍ തന്നെ വയ്ക്കുക— നിങ്ങളുടെ കമ്പ്യൂട്ടര്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചു് പ്രവര്‍ത്തിപ്പിയ്ക്കുകയും ചെയ്യുക.

2.2 ഗ്നു പ്രവര്‍ത്തക സംവിധാനം ഒറ്റനോട്ടത്തില്‍

പൂര്‍ണ്ണമായും സ്വതന്ത്രമായതും 'യുനിക്സ്'-നോട് അനുസൃതമായതും ആയ ഒരു പ്രവര്‍ത്തക സംവിധാനമാണു് ഗ്നു.GNU എന്നാല്‍ “GNU's Not Unix ”.1983 സെപ്റ്റമ്പറില്‍ റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍ ഗ്നു സംരംഭത്തിന്റെ ആദ്യ പ്രഖ്യാപനം നടത്തി.1985 സെപ്റ്റമ്പറില്‍ കുറച്ചു് കൂടി വിപുലീകരിച്ച ഗ്നു തത്ത്വസംഹിത പുറത്തുവന്നു.മറ്റു പല ഭാഷകളിലേയ്ക്കും ഇത് പരിഭാഷപ്പെടുത്തിയിട്ടുണ്ടു്.

ചില സൌകര്യങ്ങള്‍ കണക്കിലെടുത്താണ് “ഗ്നു” എന്ന പേരു് തിരഞ്ഞെടുത്തതു്. ആദ്യം അതിനു് “GNU's Not Unix”(GNU) എന്ന വിശദീകരണമുണ്ടു് പിന്നെ അതു് ഒരു യഥാര്‍ത്ഥ വാക്കാണു്, മൂന്നാമതായി അതിന്റെ ഉച്ചാരണത്തില്‍ ഒരു സൌന്ദര്യമുണ്ടു്

“ഫ്രീ സോഫ്റ്റ്‌വെയര്‍”-ലെ “ഫ്രീ” എന്ന പദം വിലയെ അല്ല സ്വാതന്ത്ര്യത്തേയാണ് സൂചിപ്പിയ്ക്കുന്നതു്. ഗ്നു സോഫ്റ്റ്‌വെയര്‍ നിങ്ങള്‍ക്കു് വില കൊടുത്തോ കൊടുക്കാതെയോ വാങ്ങാം.ഏതു് നിലയ്ക്കായാലും, നിങ്ങളുടെ പക്കല്‍ സ്വതന്ത്ര സോഫ്റ്റ്‌വെയറുണ്ടെങ്കില്‍ അതുപയോഗിയ്ക്കുന്നതില്‍ മൂന്നു് കൃത്യമായ സ്വാതന്ത്ര്യവും നിങ്ങള്‍ക്കുണ്ടു്. ആ സ്വാതന്ത്ര്യം പകര്‍ത്തി വിതരണം ചെയ്യാനും , ആവശ്യാനുസരണം മാറ്റം വരുത്തുവാനും ,സമൂഹത്തിനു് ഉപയോഗപ്രദമായ രീതിയില്‍ പുതുക്കിയ പതിപ്പു് വിതരണം ചെയ്യുവാനും ഉള്ളതാണു്.(നിങ്ങള്‍ക്കു് ലഭിച്ച ഗ്നു സോഫ്റ്റ്‌വെയര്‍ വേറൊരാള്‍ക്കു് വില്‍ക്കാനോ വെറുതെ നല്‍കാനോ നിങ്ങള്‍ക്കവകാശമുണ്ടു്.)

ഗ്നു പ്രവര്‍ത്തക സംവിധാനം മെച്ചപ്പെടുത്തുന്നതിനുള്ള സംരംഭമാണു് ഗ്നു സംരംഭം. കമ്പ്യൂട്ടിങ്ങിന്റെ ലോകത്തു് നിലനിന്നിരുന്ന പരസ്പര സഹകരണം ഊട്ടി ഉറപ്പിയ്ക്കുന്നതിനുള്ള ഒരു മാര്‍ഗ്ഗം ​എന്ന നിലയിലാണു് 1983-ല്‍ ഗ്നു സംരംഭം ഉടലെടുത്തതു് — പരസ്പര സഹകരണത്തിനു് കുത്തക സോഫ്റ്റ്‌വെയര്‍ ഉടമകള്‍ ഉണ്ടാക്കിത്തീര്‍ത്ത തടസ്സങ്ങള്‍ തട്ടിനീക്കുന്നതിനും.

1971-ല്‍ റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍ ,എം ഐ റ്റി-യില്‍ തന്റെ ഔദ്യോഗിക ജീവിതം ആരംഭിയ്ക്കുമ്പോള്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ മാത്രം ഉപയോഗിയ്ക്കുന്ന ഒരു സംഘത്തില്‍ അദ്ദേഹം പ്രവര്‍ത്തിച്ചു.കമ്പ്യൂട്ടര്‍ കമ്പനികള്‍ പോലും പലപ്പോഴും സ്വതന്ത്ര സോഫ്റ്റ്‌‌വെയര്‍ വിതരണം ചെയ്തിരുന്നു. പ്രോഗ്രാമര്‍-മാര്‍ക്കു് പരസ്പരം സഹകരിയ്ക്കാന്‍ സ്വാതന്ത്ര്യമുണ്ടായിരുന്നു, അവരതുപയോഗിച്ചിരുന്നു.

എണ്‍പതുകളോടെ ഏകദേശം എല്ലാ സോഫ്റ്റ്‌വെയറും കുത്തകവത്കരിയ്ക്കപ്പെട്ടു. എന്നുവച്ചാല്‍ ഉപഭോക്താക്കളുടെ പരസ്പര സഹകരണം തടയുന്ന വിധത്തില്‍ അതിനു് ഉടമസ്ഥരുണ്ടായി എന്നര്‍ത്ഥം. ഇതാണു് ഗ്നു സംരംഭത്തിന്റെ അനിവാര്യതയിലേയ്ക്ക് നയിച്ചതു്.

എല്ലാ കമ്പ്യൂട്ടര്‍ ഉപഭോക്താക്കള്‍ക്കും ഒരു പ്രവര്‍ത്തക സംവിധാനം ആവശ്യമാണു് ;സ്വതന്ത്രമായ ഒരു പ്രവര്‍ത്തക സംവിധാനത്തിന്റെ അഭാവത്തില്‍ കുത്തക സോഫ്റ്റ്‌വെയറിനെ ആശ്രയിയ്ക്കാതെ നിങ്ങള്‍ക്കു് കമ്പ്യൂട്ടര്‍ ഉപയോഗിച്ചു തുടങ്ങാന്‍ തന്നെ സാധ്യമല്ല. അതുകൊണ്ടു് തന്നെ സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ കാര്യപരിപാടിയില്‍ ആദ്യത്തേത് ഒരു പ്രവര്‍ത്തക സംവിധാനമാണു്.

യുനിക്സിനു് തെളിയിക്കപ്പെട്ട ഒരു രൂപകല്‍പന ഉണ്ടായിരുന്നതു കൊണ്ടും, യുനിക്സ് ഉപഭോക്താക്കള്‍ക്കു് എളുപ്പത്തില്‍ മാറ്റി ഉപയോഗിയ്ക്കാമെന്നുള്ളതുകൊണ്ടും ,യുനിക്സിനു് അനുസൃതമായ ഒരു പ്രവര്‍ത്തക സംവിധാനം ഉണ്ടാക്കാന്‍ തീരുമാനിച്ചു.

യുനിക്സിനെ പോലുള്ള ഒരു പ്രവര്‍ത്തക സംവിധാനം,കേര്‍ണല്‍ എന്നതിലും വളരെ വലുതാണു്.അതില്‍ കമ്പൈലറുകള്‍,രചന എഴുത്തിടങ്ങള്‍,രചന ചിട്ടപ്പെടുത്തുന്ന പ്രയോഗങ്ങള്‍,കത്തു് കൈകാര്യം ചെയ്യുന്ന പ്രയോഗങ്ങള്‍ തുടങ്ങി കുറേയുണ്ടു്.അതുകൊണ്ടു് തന്നെ പൂര്‍ണ്ണമായ ഒരു പ്രവര്‍ത്തക സംവിധാനം നിര്‍മ്മിയ്ക്കുക എന്നത് വളരെ വലിയ പണിയാണു്.1984 ജനുവരിയിലാണു് ഞങ്ങള്‍ തുടങ്ങിയതു്.അതു് ഒരുപാടു് വര്‍ഷമെടുത്തു. ഗ്നു സംരംഭത്തിന്റെ സഹായത്തിനായി ധനം സ്വരൂപിയ്ക്കുക ​എന്ന ലക്ഷ്യത്തോടെ 1985 ഒക്ടോബറില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഫൌണ്ടേഷന്‍ സ്ഥാപിതമായി.

1990-ഓടെ കേര്‍ണല്‍ ഒഴികെ മറ്റെല്ലാ പ്രധാന ഘടകങ്ങളും എഴുതുകയോ കണ്ടെത്തുകയോ ചെയ്തു. പിന്നീടു് 1991-ല്‍ ലിനസ് ടോര്‍വാള്‍ഡ്സ് യുനിക്സ് മാതൃകയിലുള്ള ലിനക്സ് എന്ന കേര്‍ണല്‍ നിര്‍മ്മിയ്ക്കുകയും 1992-ല്‍ അതു് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ആക്കുകയും ചെയ്തു.ലിനക്സ് എന്ന കേര്‍ണലും ഏതാണ്ടു് പൂര്‍ണ്ണമായ ഗ്നു -വും ചേര്‍ന്നു് ഒരു പൂര്‍ണ്ണ പ്രവര്‍ത്തക സംവിധാനമായി അതാണു് :ഗ്നു/ലിനക്സ്.സ്ലാക്‌വെയര്‍, ഡെബിയന്‍,റെഡ്ഹാറ്റ് തുടങ്ങി പല പല വകഭേദങ്ങളായി,നൂറു ലക്ഷത്തില്‍ പരം ആളുകള്‍ ഇപ്പോള്‍ ഗ്നു/ലിനക്സ് ഉപയോഗിയ്ക്കുന്നുണ്ടു് എന്നു് കണക്കുകള്‍ സൂചിപ്പിയ്ക്കുന്നു.

(ലിനക്സിന്റെ ഔദ്യോഗിക പതിപ്പില്‍ ഇപ്പോള്‍ സ്വതന്ത്രമല്ലാത്ത ഫേംവെയര്‍ “ബ്ലോബുകള്‍” ഉണ്ടു്. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തകര്‍ ഇപ്പോള്‍ ലിനക്സിന്റെ സ്വതന്ത്രമായ ഒരു പതിപ്പു് പരിപാലിയ്ക്കുന്നുണ്ടു് )

എന്നാല്‍ വെറും പ്രവര്‍ത്തക സംവിധാനത്തില്‍ മാത്രം ഒതുങ്ങുന്നതല്ല ഗ്നു സംരംഭം. പൊതുവെ ഉപഭോക്താക്കള്‍ക്കു് ആവശ്യമുള്ള ​എല്ലാ സോഫ്റ്റ്‌വെയറും നിര്‍മ്മിയ്ക്കുക എന്നതാണു് ഞങ്ങളുടെ ലക്ഷ്യം. അതില്‍ പ്രത്യേക ജോലിയ്ക്കുള്ള പ്രയോഗങ്ങളും ഉള്‍പ്പെടുന്നു. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഡയറക്ട്രി-യില്‍ അതുപോലുള്ള സോഫ്റ്റ്‌വെയറുകളുടെ വിശദമായി ഒരു പട്ടിക തന്നെയുണ്ടു്.

കമ്പ്യൂട്ടര്‍ വിദഗ്ധരല്ലാത്തവര്‍ക്കും സോഫ്റ്റ്‌വെയര്‍ നല്‍കാന്‍ ഞങ്ങളാഗ്രഹിയ്ക്കുന്നു.അതുകൊണ്ടു് തുടക്കക്കാര്‍ക്കു് ഗ്നു ഉപയോഗിയ്ക്കാനായി ഒരു ഗ്രാഫിയ്ക്കല്‍ പണിയിടം (ഗ്നോം എന്ന പേരില്‍) ഞങ്ങള്‍ നിര്‍മ്മിച്ചു.

കളികളും മറ്റു വിനോദങ്ങളും നിര്‍മ്മിയ്ക്കാനും ഞങ്ങള്‍ക്കു് ആഗ്രഹമുണ്ടു്. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ആയ കുറച്ചു് കളികള്‍ ഇപ്പോള്‍ തന്നെ ലഭ്യമാണു്.

സ്വതന്ത്ര സോഫ്റ്റ്‌വെയറിനു് ഏതു വരെ പോകാം?പേറ്റന്റ് വ്യവസ്ഥ പോലുള്ള നിയമങ്ങള്‍ സ്വതന്ത്ര സോഫ്റ്റ്‌വെയറിനു മൊത്തമായി വിലങ്ങുതടിയാകുന്നതൊഴിച്ചാല്‍,ഇത് നിസ്സീമം തുടരും.കമ്പ്യൂട്ടര്‍ ഉപഭോക്താക്കള്‍ക്കു് ആവശ്യമായ എല്ലാ കാര്യത്തിനും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ നിര്‍മ്മിയ്ക്കുക എന്നതാണു് പരമമായ ലക്ഷ്യം-അങ്ങിനെ കുത്തക സോഫ്റ്റ്‌വെയര്‍ കാലഹരണപ്പെട്ടുപോകുന്നതും.

2.3 സാമൂഹ്യ ജഡതയെ മറികടക്കല്‍

ഒരു പി.സി സ്വാതന്ത്ര്യത്തോടെ ഉപയോഗിക്കാറാക്കിയ ഗ്നൂവിന്റെയും ലിനക്സിന്റെയും സംയോഗം നടന്നിട്ടു് 15 കൊല്ലങ്ങള്‍ കടന്നുപോയിരിക്കുന്നു. ഇക്കാലത്തിനിടയ്ക്കു് നാം വളരെ മുന്നോട്ടു പോയിരിക്കുന്നു. ഗ്നു/ലിനക്സ് ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന ഒരു ലാപ്‌ടോപ്പ് ഇപ്പോള്‍ നിങ്ങള്‍ക്കു് ഒന്നിലധികം ഹാര്‍ഡ്‌വെയര്‍ വിതരണക്കാരില്‍ നിന്നു വാങ്ങാം. ഈ സിസ്റ്റങ്ങള്‍ പൂര്‍ണ്ണമായും സ്വതന്ത്രമല്ലെങ്കിലും. അപ്പോള്‍ പൂര്‍ണ്ണ വിജയത്തില്‍ നിന്നും നമ്മെ തടയുന്നതെന്തു്?

സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യത്തിന്റെ വന്‍ വിജയത്തിനു് പ്രധാന തടസ്സമായിനില്‍ക്കുന്നതു് സാമൂഹ്യ ജഡത്വമാണു്. നിങ്ങള്‍ തീര്‍ച്ചയായും ഇതു് പല രീതിയിലും കണ്ടിരിക്കും. പല വ്യാവസായിക വെബ്സൈറ്റുകളും വിന്‍ഡോസില്‍ മാത്രമേ ഉപയോഗിയ്ക്കാനാവൂ. ബിബിസിയുടെ ഐപ്ലേയര്‍ 'ഹാന്‍ഡ്കഫ്‌വെയര്‍' വിന്‍ഡോസില്‍ മാത്രം ഓടുന്നതാണു്. സ്വാതന്ത്ര്യത്തെക്കാള്‍ താത്ക്കാലിക സൌകര്യങ്ങള്‍ നിങ്ങള്‍ വിലമതിക്കുന്നു എങ്കില്‍, വിന്‍ഡോസുപയോഗിക്കാന്‍ ഈ കാരണങ്ങള്‍ മതി. പല കമ്പനികളും ഇപ്പോള്‍ വിന്‍ഡോസുപയോഗിക്കുന്നു, അതുകൊണ്ടു് ദീര്‍ഘവീക്ഷണമില്ലാത്ത വിദ്യാര്‍ത്ഥികള്‍ വിന്‍ഡോസ് പഠിക്കുന്നു, വിദ്യാലയങ്ങളില്‍ വിന്‍ഡോസ് പഠിപ്പിക്കാന്‍ ആവശ്യപ്പെടുന്നു, അങ്ങനെ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ വിന്‍ഡോസുപയോഗിക്കുന്നു. മൈക്രോസോഫ്റ്റാകട്ടെ, സജീവമായി ഈ ജഡത്വത്തെ പരിപോഷിപ്പിക്കുന്നു;മൈക്രോസോഫ്റ്റ് വിദ്യാലയങ്ങളെ നിരന്തരം വിന്‍ഡോസിനെ ആശ്രയിക്കാന്‍ പ്രേരിപ്പിക്കുന്നു, വെബ് സൈറ്റുകളുണ്ടാക്കാന്‍ കരാറുണ്ടാക്കുന്നു, എന്നിട്ടോ അതു ഇന്റര്‍നെറ്റ് എക്സ്‌പ്ലോററില്‍ മാത്രം പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.

കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പു് വിന്‍ഡോസിനാണു് ഗ്നു/ലിനക്സിനെക്കാള്‍ വിലക്കുറവെന്നു മൈക്രോസോഫ്റ്റ് പരസ്യം ചെയ്തിരുന്നു. അവരുടെ വാദം പൊളിഞ്ഞു, അടിസ്ഥാനപരമായി അവരുടെ വാദമുഖങ്ങള്‍ സാമൂഹ്യ ജഡത്വത്തിലേയ്ക്കു് ചുരുങ്ങിപ്പോയി എന്നതു് ശ്രദ്ധേയമാണു്. ഉദാഹരണത്തിനു് “ഇക്കാലത്തു് കൂടുതല്‍ സാങ്കേതികവിദഗ്ദ്ധര്‍ക്കും അറിയുന്നതു് ഗ്നു/ലിനക്സിനേക്കാള്‍ വിന്‍ഡോസാണു്” എന്ന വാദം. സ്വാതന്ത്ര്യത്തെ വിലമതിക്കുന്ന ആളുകള്‍, പണം ലാഭിയ്ക്കാന്‍ വേണ്ടി അതുപേക്ഷിക്കാന്‍ തയ്യാറാകില്ല. പക്ഷേ ആശയപരമായി തങ്ങളുടെ കൈയ്യിലുള്ളതെന്തും, സ്വാതന്ത്ര്യമുള്‍പ്പടെ വില്പനചരക്കാണെന്നു് വിചാരിക്കുന്ന ഒരുപാടു് ബിസിനസ് എക്സിക്യൂട്ടിവുകളുമുണ്ടു്.

സാമൂഹ്യ ജഡത്വം അതിലേയ്ക്കു് സംഭാവന നല്‍കുന്ന ആള്‍ക്കാരെ ഉള്‍ക്കൊള്ളുന്നതാണു്. സാമൂഹിക ജഡത്വത്തെ നിങ്ങളനുസരിക്കുമ്പോള്‍, നിങ്ങള്‍ അതിന്റെ ഭാഗമാവുന്നു; എതിര്‍്ക്കുമ്പോള്‍ അതു കുറയുന്നു. ജഡത്വത്തെ തിരിച്ചറിയുകയും അതിന്റെ ഭാഗമാവാതിരിക്കുകയും ചെയ്തു് അതിനെ തോല്‍പ്പിക്കുന്നു.

ഇവിടെയാണു് നമ്മുടെ കൂട്ടായ്മയിലുള്‍പ്പെട്ട പലരുടേയും നിലപാടുകളുടെ ബലഹീനത വെളിവാകുന്നതു്. മിക്ക ഗ്നു/ലിനക്സ് ഉപയോക്താക്കളും ഗ്നു സംരംഭം തുടങ്ങാനുള്ള കാരണങ്ങളെക്കുറിച്ചു ബോധവാന്‍മാരല്ല, അതുകൊണ്ടു തന്നെ സ്വാതന്ത്ര്യത്തെക്കാള്‍ താത്ക്കാലിക സൌകര്യങ്ങളെ അവര്‍ വിലമതിയ്ക്കുന്നു. ഇതവരെ സാമൂഹ്യ ജഡത്വത്തിന്റെ ചതിക്കുഴിക്കളിലേയ്ക്കു നയിക്കുന്നു.

ഇതിനൊരു മാറ്റം വരുത്താന്‍ നാം സ്വാതന്ത്ര്യത്തെക്കുറിച്ചും സ്വതന്ത്ര സോഫ്റ്റ്‌വെയറിനെക്കുറിച്ചും സംസാരിയ്ക്കണം — ഓപ്പണ്‍ സോഴ്സ് വിഭാവനം ചെയ്യുന്ന പ്രായോഗികതാവാദത്തിനപ്പുറം. അങ്ങനെ മാത്രമേ നമുക്കു് നമ്മുടെ കൂട്ടായ്മയെ ശക്തിപ്പെടുത്താനും സാമൂഹ്യ ജഡത്വത്തെ പരിഹരിക്കാനും കഴിയൂ.

2.4 ദോഷകരമായ വിട്ടുവീഴ്ചകളെ ഒഴിവാക്കല്‍

എല്ലാ സോഫ്റ്റ്‌വെയറുകളും സ്വതന്ത്രമാക്കുകയും, അതുവഴി സോഫ്റ്റ്‌വെയര്‍ ഉപയോക്താക്കളെ സ്വതന്ത്രരാക്കുകയും, സഹകരണത്തിന്റേതായ ഒരു കൂട്ടായ്മയുടെ ഭാഗമാക്കുകയും ചെയ്യുക എന്ന സാമൂഹിക മാറ്റമാണു് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം ലക്ഷ്യം വയ്ക്കുന്നതു്. സ്വതന്ത്രമല്ലാത്ത സോഫ്റ്റ്‌വെയറുകള്‍ അതിന്റെ രചയിതാക്കള്‍ക്കു് ഉപയോക്താക്കളുടെ മേല്‍ അന്യായമായ അധികാരം കൊടുക്കുന്നു. ആ അനീതിയ്ക്കു് അന്ത്യം വരുത്തുക എന്നതാണു് നമ്മുടെ ലക്ഷ്യം.

സ്വാതന്ത്ര്യത്തിലേയ്ക്കുള്ള വഴി ദൈര്‍ഘ്യമേറിയതാണു്. സോഫ്റ്റ്‌വെയര്‍ ഉപയോക്താക്കള്‍ക്കു് സ്വാതന്ത്ര്യം ഒരു സാധാരണ അനുഭവമായിത്തീരുന്ന ലോകം സാക്ഷാത്കരിക്കാന്‍, നിരവധി കടമ്പകളും വര്‍ഷങ്ങളും താണ്ടേണ്ടതുണ്ടു്. ചില കടമ്പകള്‍ ബുദ്ധിമുട്ടേറിയവയാണു്, ചില ത്യാഗങ്ങള്‍ വേണ്ടിവരും. ചില കടമ്പകളാകട്ടെ , വ്യത്യസ്ത ലക്ഷ്യങ്ങളുള്ളവരുമായുള്ള വിട്ടുവീഴ്ചകളിലൂടെ സുഗമമാക്കുകയും ചെയ്യാം.

അതുകൊണ്ടു തന്നെ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം വിടുവീഴ്ചകള്‍ ചെയ്യുന്നു,— പലപ്പോഴും വലിയ വിട്ടുവീഴ്ചകള്‍. ഉദാഹരണത്തിനു് ഗ്നു പൊതു അനുമതി പത്രത്തിന്റെ മൂന്നാം പതിപ്പില്‍ പേറ്റന്റിനെ സംബന്ധിച്ചു് ചില വിട്ടുവീഴ്ചകള്‍ ചെയ്യുകയുണ്ടായി.വലിയ കമ്പനികള്‍ക്കു് GPLv3 സോഫ്റ്റ്‌വെയറുകളിലേക്കു് സംഭാവനകള്‍ നല്‍കാനും അവയെ വിതരണം ചെയ്യാനും സാധ്യമാക്കുന്നതിനായുരുന്നു ഇതു്. അതുവഴി ചില പേറ്റന്റുകളെ ഇതിന്റെ കീഴില്‍ കൊണ്ടുവരാനും.

Lesser GPL ന്റെ ലക്ഷ്യവും ഒരു വിട്ടുവീഴ്ചതന്നെയാണു്: തിരഞ്ഞെടുക്കപ്പെട്ട ചില ലൈബ്രറികള്‍ സ്വതന്ത്രമല്ലാത്ത പ്രയോഗങ്ങളിലും ഉപയോഗിക്കാന്‍ അനുമതി നല്‍കുന്നതിനു് ഇതുപയോഗിക്കുന്നു. നിയമപരമായി ഇതു തടയുകയാണെങ്കില്‍ അതു്, സോഫ്റ്റ്‌വെയര്‍ രചയിതാക്കളെ കുത്തക ലൈബ്രറികളിലേക്കാകര്‍ഷിയ്ക്കാനേ ഉപകരിയ്ക്കു. അറിയപ്പെടുന്ന, സ്വതന്ത്രമല്ലാത്ത മറ്റൂ പ്രയോഗങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിയ്ക്കാന്‍ സഹായിയ്ക്കുന്ന കോഡ്, നാം സ്വീകരിക്കുകയും ഗ്നു പ്രയോഗങ്ങളില്‍ ഉപയോഗിക്കുകയും ചെയ്യുന്നുണ്ടു്. ഉപയോക്താക്കളെ ഗ്നു പ്രയോഗങ്ങള്‍ തന്നെ ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്ന വിധം നാം ഇവ രേഖപ്പെടുത്താറും പ്രചരിപ്പിക്കാറുമുണ്ടു്, പക്ഷെ മറിച്ചല്ല. ചില പ്രചരണങ്ങളെ, അതിന്റെ പിന്നിലുള്ളവരുടെ ആശയങ്ങളുമായി പൂര്‍ണ്ണമായി യോജിക്കുന്നില്ലെങ്കിലും നാം പിന്തുണയ്ക്കാറുണ്ടു്.

കൂട്ടായ്മയിലെ ചിലര്‍ക്കു താല്പര്യം ഉണ്ടെങ്കിലും ചില വിട്ടുവീഴ്ചകള്‍ പക്ഷേ നാം ഒഴിവാക്കാറുമുണ്ടു്. ഉദാഹരണത്തിനു്, സ്വതന്ത്രമല്ലാത്ത സോഫ്റ്റ്‌വെയറുകളില്ലാത്തതും, അവ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഉപയോക്താക്കളെ പ്രേരിപ്പിക്കാത്തതുമായ ഗ്നു/ലിനക്സ് വിതരണങ്ങള്‍ മാത്രമേ നാം ശുപാര്‍ശ ചെയ്യാറുള്ളൂ. സ്വതന്ത്രമല്ലാത്ത വിതരണങ്ങളെ ശുപാര്‍ശ ചെയ്യുന്നതു് ദോഷകരമായ വിട്ടുവീഴ്ചയാണു്.

നമ്മുടെ ദീര്‍ഘകാല ലക്ഷ്യങ്ങള്‍ക്കു് എതിരാവുന്ന വിട്ടുവീഴ്ചകള്‍ ദോഷകരമാണു്. ആശയങ്ങളുടേയോ പ്രവൃത്തികളുടെയോ തലത്തില്‍ അതു് സംഭവിക്കാം.

ആശയങ്ങളുടെ തലത്തില്‍, നമ്മള്‍ മാറ്റാന്‍ ആഗ്രഹിക്കുന്നതിനെ ഊട്ടിഉറപ്പിക്കുന്നതാണു് ദോഷകരമായ വിട്ടുവീഴ്ചകള്‍. നമ്മുടെ ലക്ഷ്യം സോഫ്റ്റ്‌വെയര്‍ ഉപയോക്താക്കളെല്ലാം സ്വതന്ത്രരായ ഒരു ലോകമാണു്, പക്ഷേ മിക്ക കമ്പ്യൂട്ടര്‍ ഉപയോക്താക്കളും ഇപ്പോഴും സ്വാതന്ത്ര്യം ഒരു പ്രശ്നമായി തിരിച്ചറിഞ്ഞിട്ടില്ല. ഒരു പ്രോഗ്രാമിനെ അതിന്റെ പ്രായോഗിക വശങ്ങളായ വിലയിലും സൌകര്യത്തിലും ഊന്നിയ “ഉപഭോക്തൃ”മൂല്യത്തിലാണു് അവര്‍ വിലയിരുത്തുന്നതു്.

ഒരാളുടെ മൂല്യങ്ങളെ തൃപ്തിപ്പെടുത്തുന്ന രീതിയിലുള്ള വാദങ്ങളാണു് ഒരുവനെ എന്തെങ്കിലും ചെയ്യാന്‍ പ്രേരിപ്പിയ്ക്കാനുള്ള മികച്ച വഴി എന്നു് ഡാലി കാര്‍ണീജി തന്റെ How to Win Friends and Influence People എന്ന പ്രശസ്ത പുസ്തകത്തില്‍ പറയുന്നു.സാധാരണയുള്ള ഉപഭോക്തൃമൂല്യങ്ങളെ തൃപ്തിപ്പെടുത്താന്‍ നമൂക്കു് ധാരാളം വഴികളുണ്ടു്. ഉദാഹരണത്തിനു്, സൌജന്യമായി ലഭിയ്ക്കുന്ന സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പണം ലാഭിയ്ക്കാന്‍ സഹായിക്കുന്നു. മിക്ക സ്വതന്ത്ര സോഫ്റ്റ്‌വെയറുകളും വിശ്വസനീയവും , സൌകര്യപ്രദവുമാണു താനും. വിജയകരമായ സ്വതന്ത്ര സോഫ്റ്റ്‌വെയറുകളിലേയ്ക്കു് ഉപയോക്താക്കളെ ആകര്‍ഷിക്കുന്നതില്‍ ഈ പ്രായോഗിക വശങ്ങള്‍ വിജയിച്ചിട്ടുമുണ്ടു്.

കൂടുതല്‍ ആളുകളെ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോക്താക്കളാക്കലാണു് നിങ്ങളുടെ ലക്ഷ്യമെങ്കില്‍, നിങ്ങള്‍ സ്വാതന്ത്യത്തെക്കുറിച്ചു് മിണ്ടാതിരുന്നേയ്ക്കാം. എന്നിട്ടു് ഉപഭോക്തൃമൂല്യങ്ങളെ തൃപ്തിപ്പെടുത്തുന്ന പ്രായോഗികവശങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചേക്കാം. “ഓപ്പണ്‍ സോഴ്സ് ” എന്ന വാക്കു് അതിനാണുപയോഗിച്ചു വരുന്നതു്.

ഈ സമീപനം സ്വാതന്ത്ര്യത്തിന്റെ ലക്ഷ്യത്തിലേയ്ക്കുള്ള പാതി വഴി എത്താ‌നേ ഉപകരിയ്ക്കു. പ്രായോഗികത മാത്രം മുന്നില്‍ കണ്ടു് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നവര്‍ ആ സൌകര്യം ഉള്ളിടത്തോളം മാത്രമേ അതുപയോഗിക്കൂ. സൌകര്യപ്രദമായ കുത്തകസോഫ്റ്റ്‌വെയറുകള്‍ അതോടൊപ്പം ഉപയോഗിക്കാതിരിക്കുന്നതിനു് അവര്‍ക്കു കാരണങ്ങളൊന്നുമുണ്ടാവില്ല

ഉപഭോക്തൃമൂല്യങ്ങളെ മുന്‍നിര്‍ത്തുന്നതും അവയ്ക്കാര്‍ഷകമാകുന്ന രീതിയിലുള്ളതുമാണു്, ഓപ്പണ്‍ സോഴ്സിന്റെ തത്വങ്ങള്‍. ഇതു് അത്തരം മൂല്യങ്ങളെ ശക്തിപ്പെടുത്തുകയും ഊട്ടിയുറപ്പിയ്ക്കുകയും ചെയ്യുന്നു. അതുകൊണ്ടാണു് ഞങ്ങള്‍ “ഓപ്പണ്‍ സോഴ്സിനെ” പിന്‍താങ്ങാത്തതു്.

പൂര്‍ണ്ണവും ശാശ്വതവുമായ ഒരു സ്വതന്ത്ര കൂട്ടായ്മ സ്ഥാപിക്കുന്നതിനു്, ചില സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിയ്ക്കാന്‍ ആളെകൂട്ടുന്നതിനേക്കാള്‍ പലതും നമുക്കു് ചെയ്യാനുണ്ടു്. സൌകര്യത്തിനപ്പുറം ഉപഭോക്താവിന്റെ സ്വാതന്ത്ര്യത്തെയും കൂട്ടായ്മയെയും ബഹുമാനിക്കുന്ന “മാനുഷികമൂല്യങ്ങളുടെ” അടിസ്ഥാനത്തില്‍ സോഫ്റ്റ്‌വെയറുകളെ (മറ്റുള്ളവയെയും) വിലയിരുത്തുന്ന ആശയം നാം പ്രചരിപ്പിയ്ക്കണം. അങ്ങനെയാണെങ്കില്‍ ആകര്‍ഷണീയതയുടെയും സൌകര്യത്തിന്റേയും പേരിലുള്ള കുത്തകസോഫ്റ്റ്‌വെയറുകളുടെ ചതിക്കുഴികളില്‍ ആളുകള്‍ വീഴില്ല.

മാനുഷികമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിനു്, അവയെ പറ്റി സംസാരിക്കുകയും, അവ എങ്ങനെയാണു് നമ്മുടെ പ്രവര്‍ത്തനങ്ങള്‍ക്കു് അടിസ്ഥാനമാകുന്നതെന്നു് ബോദ്ധ്യപ്പെടുത്തുകയും വേണം. അവരുടെ പ്രവൃത്തികളെ ഉപഭോക്തൃമൂല്യങ്ങളില്‍ തളച്ചിടുന്ന ഡാലി കാര്‍ണീജിയുടെ വിട്ടുവീഴ്ചകളെ നാം നിരാകരിക്കണം.

പ്രായോഗികവശങ്ങള്‍ പറയാതിരിക്കണം എന്നൊന്നുമല്ല ഇപ്പറഞ്ഞതിന്റെ അര്‍ത്ഥം.അതെല്ലാം നമുക്കു ചെയ്യാം, ചെയ്യുന്നുമുണ്ടു്. ആളുകള്‍, സ്വാതന്ത്ര്യത്തെ ബലികഴിച്ചുകൊണ്ടു് പ്രായോഗികതയുടെ പിന്നാലെ പോകുമ്പോഴോ , മറ്റുള്ളവരോടു് അങ്ങനെ പറയുമ്പോഴോ ആണു് പ്രശ്നമാകുന്നതു്. അതുകൊണ്ടാണു് സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ പ്രായോഗിക ലാഭങ്ങളെപ്പറ്റി സംസാരിക്കുമ്പോള്‍, അതു് രണ്ടാമതേ വരുന്നുള്ളൂ എന്നു് നാം ഊന്നിപ്പറയുന്നതു്.

നമ്മുടെ സംസാരം മാത്രം ആദര്‍ശാധിഷ്ഠിതമായാല്‍ പോരാ, പ്രവൃത്തികളും അതിലധിഷ്ഠിതമായിരിയ്ക്കണം. അതുകൊണ്ടു് നാം എന്തൊഴിവാക്കാന്‍ ശ്രമിക്കുന്നുവോ അതു് ചെയ്യുകയോ അതിനെ ന്യായീകരിക്കുകയോ ചെയ്യുന്ന വിട്ടുവീഴ്ചകള്‍ ഒഴിവാക്കണം.

ഉദാഹരണത്തിനു്, ചില കുത്തകസോഫ്റ്റ്‌വെയറുകള്‍ ഉള്‍‌‌പ്പെടുത്തിയാല്‍ ഗ്നു/ലിനക്സിലേയ്ക്കു് കൂടുതല്‍ ആള്‍ക്കാരെ എത്തിയ്ക്കാന്‍ കഴിയുമെന്നു്, നമ്മുടെ അനുഭവങ്ങള്‍ പറയുന്നു. ഇവ ഉപയോക്താവിനെ ആകര്‍ഷിയ്ക്കുന്ന ജാവ (പണ്ടു്. ഇപ്പോഴല്ല)അല്ലെങ്കില്‍ ഫ്ലാഷ് റണ്‍ടൈം (ഇപ്പോഴും) അല്ലെങ്കില്‍ ചില ഹാര്‍ഡ്‌വെയറിനെ പിന്തുണയ്ക്കുന്ന കുത്തക ഡിവൈസ് ഡ്രൈവര്‍ പോലുള്ള കുത്തക സോഫ്റ്റ്‌വെയറുകളാവാം.

ഈ വിട്ടുവീഴ്ചകള്‍ പ്രലോഭനപരമാണു് പക്ഷേ നമ്മുടെ ലക്ഷ്യത്തെ അതു നിഷേധിയ്ക്കുന്നു. നിങ്ങള്‍ സ്വതന്ത്രമല്ലാത്ത സോഫ്റ്റ്‌വെയര്‍ ഉപയോഗിയ്ക്കുകയോ മറ്റുള്ളവരെ അതിലേക്കാകര്‍ഷിയ്ക്കുകയോ ചെയ്യുമ്പോള്‍ , “കുത്തക സോഫ്റ്റ്‌വെയര്‍ അനീതിയാണെന്നും, സമൂഹിക പ്രശ്നമാണെന്നും അതിനെ അവസാനിപ്പിക്കണമെന്നും ” പറയാന്‍ നിങ്ങള്‍ക്കു വിഷമമാവുന്നു. ഇനി നിങ്ങള്‍ അതു പറയുകയാണെങ്കില്‍ തന്നെ നിങ്ങളുടെ പ്രവൃത്തികള്‍ നിങ്ങള്‍ പറഞ്ഞതിനെ നിഷേധിയ്ക്കുന്നു.

ഇവിടുത്തെ പ്രശ്നം, ആളുകള്‍ക്കു് സ്വതന്ത്രമല്ലാത്ത സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ അനുവദിക്കപ്പെടണമെന്നോ കഴിയണമെന്നോ അല്ല; പൊതുവായ കാര്യങ്ങള്‍ക്കുള്ള സിസ്റ്റം, ഉപയോക്താക്കളെ അവര്‍ക്കിഷ്ടപ്പെടുന്നതു ചെയ്യാന്‍ അനുവദിക്കുന്നു. പക്ഷേ ഉപയോക്താക്കളെ സ്വതന്ത്രമല്ലാത്ത സോഫ്റ്റ്‌വെയറുകളിലേക്കു് നമ്മള്‍ നയിക്കണമോ എന്നതാണു് പ്രശ്നം. അവരുടെ സിസ്റ്റത്തില്‍ അവര്‍ ചെയ്യുന്നതെന്തായാലും അതിന്റെ ഉത്തരവാദിത്തം അവര്‍ക്കു തന്നെ;നാം അവര്‍ക്കുവേണ്ടി എന്തുചെയ്യുന്നുവെന്നതും നാം അവരെ എന്തിലേയ്ക്കു നയിക്കുന്നുവെന്നതും നമ്മുടെ ഉത്തരവാദിത്തമാണു്. അവരെ കുത്തക സോഫ്റ്റ്‌വെയറിലേക്കു്, അതൊരു പരിഹാരമെന്ന നിലയ്ക്കു നയിക്കരുതു്, കാരണം കുത്തകസോഫ്റ്റ്‌വെയര്‍ ഒരു പരിഹാരമല്ല, പ്രശ്നമാണു്.

അപകടകരമായ ഒരു വിട്ടുവീഴ്ച മറ്റുള്ളവരെ തെറ്റായി സ്വാധീനിയ്ക്കുന്നു എന്നു മാത്രമല്ല, ആശയപരമായ അസ്സ്വാരസ്യത്തിലൂടെ അതു് നിങ്ങളുടെ തന്നെ മൂല്യങ്ങളെയും മാറ്റുന്നു. നിങ്ങള്‍ ചില ആശയങ്ങളില്‍ വിശ്വസിക്കുകയും, അതേ സമയം നിങ്ങളുടെ പ്രവൃത്തികള്‍ അവയ്ക്കു് വിപരീതവുകയും ചെയ്യുമ്പോള്‍, ആ ചേര്‍ച്ചയില്ലായ്മ ഒഴിവാക്കാന്‍ അതിലേതെങ്കിലും ഒന്നു നിങ്ങള്‍ മാറ്റാനിടയുണ്ടു്. അതുകൊണ്ടുതന്നെ പ്രായോഗികമേന്‍മകളെപ്പറ്റി വാദിയ്ക്കുകയോ, അല്ലെങ്കില്‍ കുത്തകസോഫ്റ്റ്‌വെയറിലേയ്ക്കു ആളുകളെ തിരിച്ചുവിടുകയോ ചെയ്യുന്ന സംരംഭങ്ങള്‍ കുത്തക സോഫ്റ്റ്‌വെയര്‍ അനീതിയാണെന്നു പറയാന്‍ പോലും നാണിയ്ക്കും. സംരംഭത്തിലെ അംഗങ്ങള്‍ക്കു വേണ്ടിയും പൊതു ജനങ്ങള്‍ക്കു വേണ്ടിയും ഉപഭോക്തൃമൂല്യങ്ങളെ അവര്‍ ഉയര്‍ത്തിക്കാണിയ്ക്കും. നമ്മുടെ മൂല്യങ്ങള്‍ നിലനിര്‍ത്താന്‍ പോലും ഇത്തരം വിട്ടുവീഴ്ചകള്‍ ഉപേക്ഷിച്ചേ മതിയാവൂ.

സ്വാതന്ത്ര്യമെന്ന ലക്ഷ്യത്തെ ത്യജിക്കാതെ സ്വതന്ത്ര സോഫ്റ്റ്‌വെയറിലേയ്ക്കു മാറണമെന്നുണ്ടെങ്കില്‍ നിങ്ങള്‍ക്കു് FSF resources area യില്‍ നോക്കാം. സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ക്കനുയോജ്യമായി പ്രവര്‍ത്തിയ്ക്കുന്ന മെഷീന്‍ കോണ്‍ഫിഗറേഷനുകള്‍, പൂര്‍ണ്ണമായും സ്വതന്ത്രമായ ഗ്നു/ലിനക്സ് വിതരണങ്ങള്‍ , 100% സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പരിതസ്ഥിതിയില്‍ പ്രവര്‍ത്തിയ്ക്കുന്ന ആയിരക്കണക്കിനു് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പാക്കേജുകള്‍ എന്നിവ അവിടെയുണ്ടു്. സമൂഹത്തേ നിങ്ങള്‍ സ്വാതന്ത്ര്യത്തിലേക്കുള്ള വഴിയേ നയിക്കാനുദ്ദേശിക്കുന്നു​ എങ്കില്‍ ഒരു പ്രധാന മാര്‍‌ഗ്ഗം. മാനുഷിക മൂല്യങ്ങളെ പരസ്യമായി ഉയര്‍ത്തിപ്പിടിയ്ക്കുക എന്നതാണു്. നല്ലതിനെയും ചീത്തയെയും പറ്റിയോ, എന്തു ചെയ്യണമെന്നതിനെപ്പറ്റിയോ ചര്‍ച്ച ചെയ്യുമ്പോള്‍ സ്വാതന്ത്ര്യത്തെയും കൂട്ടായ്മയെയും പറ്റി അവരോടു സംവദിയ്ക്കുക.

തെറ്റായ വഴിയിലൂടെ വേഗത്തില്‍ പോയിട്ടു കാര്യമില്ല. വലിയ ലക്ഷ്യങ്ങള്‍ നേടുന്നതിനു് വിട്ടുവീഴ്ചകള്‍ അത്യാവശ്യമാണെങ്കിലും ലക്ഷ്യം തെറ്റിയ്ക്കുന്ന വിട്ടുവീഴ്ചകളെപ്പറ്റി നാം ജാഗരൂകരായിരിയ്ക്കണം.

3 ഭാഗം - മൂന്നു്

3.1 സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ 15 വര്‍ഷങ്ങള്‍

സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനവും ഗ്നു സംരംഭവും തുടങ്ങിയിട്ട് 15 വര്‍ഷങ്ങള്‍ കഴിഞ്ഞു. നാം ബഹുദൂരം മുന്നോട്ട് പോയിക്കഴിഞ്ഞിരിക്കുന്നു.

1984 -ല്‍ ലൈസന്‍സ് നിയന്ത്രണങ്ങളുള്ള കുത്തകസോഫ്റ്റ്‌വെയര്‍ ഉപയോഗിക്കാതെ ഒരു ആധുനിക കമ്പ്യുട്ടര്‍ പ്രവര്‍ത്തിപ്പിക്കുവാന്‍ സാധ്യമായിരുന്നില്ല. സോഫ്റ്റ്‌വെയര്‍ പങ്കുവെയ്ക്കാനോ തങ്ങളുടെ ആവശ്യാനുസരണം അതു മാറ്റുവാനോ ഉപയോക്താക്കള്‍ക്ക് അവകാശമുണ്ടായിരുന്നില്ല. ഉപയോക്താക്കളെ സോഫ്റ്റ്‌വെയര്‍ ഉടമസ്ഥര്‍ വന്‍മതിലുകള്‍ കെട്ടി വേര്‍തിരിച്ചുകഴിഞ്ഞിരുന്നു.

ഇതെല്ലാം മാറ്റുവാന്‍ വേണ്ടിയാണ് ഗ്നു സംരംഭം തുടങ്ങിയത്. യുണിക്സുമായി സാമ്യമുള്ള, എന്നാല്‍ 100 ശതമാനം സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ എന്നു പറയാവുന്ന ഒരു പ്രവര്‍ത്തക സംവിധാനമായിരുന്നു ഗ്നുവിന്റെ പ്രാഥമിക ലക്ഷ്യം. 95 ശതമാനമോ അല്ലെങ്കില്‍ 99.5 ശതമാനമോ അല്ല, മറിച്ച് 100 ശതമാനവും സ്വതന്ത്രമായ - അതായതു് ഉപയോക്താക്കു് പൂര്‍ണ്ണമായും പുനര്‍വിതരണം ചെയ്യാനും ആവശ്യമുള്ള ഭാഗങ്ങളില്‍ മാറ്റം വരുത്താന്‍ സാധിക്കാവുന്നതുമായിരുന്നു അതു്. ഗ്നു എന്ന ഈ സംവിധാനത്തിന്റെ പേരു "ഗ്നു യുണിക്സ് അല്ല(GNU's Not Unix)" എന്ന ചുരുളഴിയാത്ത ചുരുക്കെഴുത്തില്‍ നിന്നാണു് ഉണ്ടായതു്. ഇതു യുണിക്സിനോടുള്ള കടപ്പാടും അതേ സമയം ഗ്നു യുണിക്സില്‍ നിന്നും വ്യത്യസ്ഥവുമാണെന്ന് സൂചിപ്പിക്കുന്നു. സാങ്കേതികമായി ഗ്നു യുണിക്സുമായി വളരെയധികം സാമ്യമുള്ളതാണു്. എന്നാല്‍ യുണിക്സില്‍ നിന്നും വ്യത്യസ്ഥമായി, അതു ഉപയോക്താക്കള്‍ക്ക് സ്വാതന്ത്ര്യം നല്‍കുന്നു.

ഈ പ്രവര്‍ത്തക സംവിധാനം വികസിപ്പിക്കുവാന്‍ നൂറുകണക്കിനു പ്രോഗ്രാമര്‍മാരുടെ വര്‍ഷങ്ങളുടെ അക്ഷീണ പ്രയത്നം വേണ്ടിവന്നു. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഫൌണ്ടേഷനും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ കമ്പനികളും കുറച്ചപേര്‍ക്ക് പ്രതിഫലം നല്‍കി. എന്നാല്‍ ഭൂരിപക്ഷം പേരും സന്നദ്ധപ്രവര്‍ത്തകരായിരുന്നു. ഇതു കൊണ്ടു കുറച്ചു പേര്‍ പ്രശസ്തരായി, ചിലര്‍ അവരുടെ ഉദ്യോഗവുമായി ബന്ധപ്പെട്ടായിരുന്നെങ്കില്‍, മറ്റു ചില ഹാക്കര്‍മാര്‍ അവരുടെ സോഴ്സ്കോഡ് ഉപയോഗിക്കുകയോ പ്രവര്‍ത്തിപ്പിക്കുകയോ ചെയ്യുകവഴിയായിരുന്നു. ഇവരെല്ലാവരും ചേര്‍ന്നു് കമ്പ്യൂട്ടര്‍ ശ്രംഘലയുടെ സാധ്യതകള്‍ മാനവരാശിയ്ക്കു് വേണ്ടി സമര്‍പ്പിച്ചു.

1991-ല്‍ യുണിക്സിനു സമാനമായ പ്രവര്‍ത്തക സംവിധാനത്തിന്റെ അവസാനത്തെ അത്യാവശ്യഘടകമായ കേര്‍ണല്‍ വികസിപ്പിച്ചു. ലിനസ് ടോര്‍വാള്‍ഡ്സ് ആയിരുന്നു ഈ സ്വതന്ത്രഘടകം വികസിപ്പിച്ചത്. ഇന്നു്, ഗ്നുവിന്റെയും ലിനക്സിന്റെയും സംയുക്ത സംവിധാനം ലോകമെമ്പാടുമുള്ള ലക്ഷകണക്കിനു ആളുകള്‍ ഉപയോഗിക്കുന്നു, കൂടാതെ ദിനംപ്രതി അതിന്റെ പ്രചാരം കൂടിക്കൊണ്ടേയിരിക്കുന്നു. ഈ മാസം, ഗ്നുവിന്റെ ഗ്രാഫിക്കല്‍ പണിയിടമായ ഗ്നോമിന്റെ 1.0 പതിപ്പ് പുറത്തിറങ്ങുകയാണ്. ഇതു ഗ്നു/ലിനക്സിനെ, മറ്റു ഏതു പ്രവര്‍ത്തക സംവിധാനത്തെക്കാളും കൂടുതല്‍ എളുപ്പത്തിലും കാര്യക്ഷമമായിട്ടും ഉപയോഗിക്കാന്‍ സഹായിക്കും എന്നു ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.

എന്നാലും നമ്മുടെ ഈ സ്വാതന്ത്ര്യം എല്ലാക്കാലത്തും നിലനില്‍ക്കണമെന്നില്ല.ലോകം മാറിക്കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ സ്വാതന്ത്ര്യം ഉള്ളതുകൊണ്ട് , അഞ്ചു വര്‍ഷത്തിനുശേഷവും അതുണ്ടാവണമെന്നില്ല. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ അനുദിനം പുതിയ വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. നമ്മുടെ സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ നിരന്തരമായ പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണ്. ആദ്യമായി സ്വാതന്ത്ര്യം ലഭിക്കാന്‍ വേണ്ടി ചെയ്ത അതേ പ്രവര്‍ത്തനങ്ങള്‍ തന്നെ ഇനിയും തുടരേണ്ടിയിരിക്കുന്നു. സ്വതന്ത്രമായ പ്രവര്‍ത്തക സംവിധാനം ഒരു തുടക്കം മാത്രമാണ്, ഉപയോക്താക്കള്‍ക്ക് ആവശ്യമായ ഏതുജോലിയും ചെയ്യാവുന്നവിധത്തിലുള്ള പ്രയോഗങ്ങള്‍ നമുക്കു് വികസിപ്പിക്കേണ്ടിയിരിക്കുന്നു.

സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സമൂഹം അഭിമുഖീകരിക്കുന്ന വെല്ലുവിളികളേയും, കമ്പ്യൂട്ടര്‍ ഉപയോക്താക്കളുടെ സ്വാതന്ത്ര്യത്തെയും, ഗ്നു/ലിനക്സിന്റെ വികസനത്തെ ബാധിക്കുന്ന വിഷയങ്ങളേയും കുറിച്ചാണു് ഇനിയുള്ള ലക്കങ്ങളില്‍ ഞാന്‍ എഴുതാന്‍ ഉദ്ദേശിക്കുന്നത്.

3.2 സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ കൂടുതല്‍ വിശ്വസനീയമാണു് !

കുത്തക സോഫ്റ്റ്‌വെയറുകളുടെ വക്താക്കള്‍ ഇങ്ങനെ പറഞ്ഞേക്കാം, “ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഒരു സുന്ദര സ്വപ്നമാണു്. പക്ഷേ നമുക്കറിയാം കുത്തകസോഫ്റ്റ്‌വെയറുകള്‍ക്കു മാത്രമാണു് വിശ്വസനീയ സോഫ്റ്റ്‌വെയര്‍ ഉണ്ടാക്കാന്‍ കഴിയുക.ഒരു കൂട്ടം ഹാക്കേര്‍സിനു് ഇത്തരത്തില്‍ ചെയ്യുവാന്‍ സാധിക്കില്ല.”

അനുഭവേദ്യമായ തെളിവുകള്‍ ഇതിനെ അനുകൂലിക്കുന്നില്ല; താഴെ വിശദീകരിച്ചിട്ടുള്ള ശാസ്ത്രീയപഠനങ്ങള്‍ തെളിയിക്കുന്നതു് കുത്തകസോഫ്റ്റ്‌വെയറുകളെക്കാള്‍ കൂടുതല്‍ വിശ്വസനീയം ഗ്നു സോഫ്റ്റ്‌വെയറുകളാണെന്നാണു്.

ഇതൊരു അത്ഭുതമൊന്നുമല്ല; ഗ്നു സോഫ്റ്റ്‌വെയറിന്റെ വിശ്വസനീയതക്കു് ഒരുപാടു നല്ല കാരണങ്ങളുണ്ടു്. അഥവാ, സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ കൂടുതല്‍ വിശ്വസനീയമാണു് (എല്ലായ്പോഴുമല്ല )എന്നു പ്രതീക്ഷിക്കാന്‍ കൂടുതല്‍ കാരണങ്ങളുണ്ടു്.

ഗ്നു പ്രയോഗങ്ങള്‍ സുരക്ഷിതം!

1990 ലും 1995 ലും ബാര്‍ട്ടന്‍ .പി.മില്ലറും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരും യുണിക്സ് പ്രയോഗങ്ങളുടെ വിശ്വസ്തത പരീക്ഷിച്ചു .എല്ലാ സമയത്തും ഗ്നു പ്രയോഗങ്ങളായിരുന്നു മുന്‍പന്തിയില്‍. ഏഴ് വ്യാവസായിക യുണിക്സ് സിസ്റ്റങ്ങളും , ഗ്നു വും അവര്‍ പരീക്ഷിച്ചു. ക്രമരഹിത ഇന്‍പുട്ടുകള്‍ക്കു വിധേയമാക്കിയപ്പോള്‍ ,അവര്‍ക്കു “40 ശതമാനത്തോളം അടിസ്ഥാന പ്രയോഗങ്ങളെ കോര്‍ ഡമ്പോടു കൂടി ക്രാഷ് ചെയ്യിക്കാനോ, ഇന്‍ഫൈനൈറ്റ് ലൂപ്പില്‍ കുടുക്കി നിശ്ചലമാക്കാനോ കഴിഞ്ഞു.…”

ഇത്തരം ഗവേഷണങ്ങളില്‍ തെളിഞ്ഞതു് ,വ്യാവസായിക യുണിക്സ് വ്യൂഹങ്ങളുടെ തോല്‍വിയുടെ തോതു് 15% മുതല്‍ 43% വരെയായിരുന്നു. അതേസമയം, ഗ്നുവിന്റെ തോല്‍വിയുടെ തോതു് വെറും 7% മാത്രമായിരുന്നു.

മില്ലര്‍ ഇതുകൂടെ പറഞ്ഞു: “1990 ലും 1995 ലും നമ്മള്‍ താരതമ്യപ്പെടുത്തിയ മൂന്നു വ്യാവസായിക വ്യൂഹങ്ങളും പ്രകടമാകും വിധം വിശ്വാസ്യത മെച്ചപ്പെടുത്തിയിട്ടുണ്ടു് .പക്ഷേ ഇപ്പോഴും സാരമായ തെറ്റുകളുണ്ടു് (അടിസ്ഥാനാവശ്യങ്ങള്‍ക്കു വേണ്ടിയുള്ള ഗ്നു/ലിനക്സ് പ്രയോഗങ്ങള്‍ വ്യാവസായിക വ്യൂഹങ്ങളെക്കാള്‍ വളരെ മെച്ചമാണു് ).”

കൂടുതല്‍ വിവരങ്ങള്‍ക്ക് അവരുടെ പേപ്പര്‍ കാണുക:ബാര്‍ട്ടന്‍ .പി.മില്ലറിന്റെയുണിക്സ് ഉപയോഗത്തിന്റേയും സേവനത്തിന്റേയും വിശ്വസനീയതയുടെ പുന:പരിശോധന (പോസ്റ്റ്സ്ക്രിപ്റ്റ് 146k), ബാര്‍ട്ടന്‍ <bart@cs.wisc.edu>,David Koski, Cjin Pheow Lee, Vivekananda Maganty, Ravi Murthy, Ajitkumar Natarajan, and Jeff Steidl.

എന്തുകൊണ്ടാണു് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ കൂടുതല്‍ വിശ്വസനീയമാകുന്നതു്?

ഗ്നു പ്രയോഗങ്ങള്‍ കൂടുതല്‍ വിശ്വസനീയമാണെന്നതു് യാദൃശ്ചികമല്ല. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ കൂടുതല്‍ ഗുണനിലവാരത്തിലേക്കു നീങ്ങാന്‍ ധാരാളം കാരണങ്ങളുണ്ടു്

ഒന്നാമത്തെ കാരണം, സ്വതന്ത്ര സോഫ്റ്റ്‌വെയറില്‍ ഒരു വലിയ സമൂഹത്തിനു് ഒന്നിച്ചു് പ്രവര്‍ത്തിക്കുവാനും പ്രശ്നങ്ങള്‍ പരിഹരിക്കാനും സൗകര്യമുണ്ടു് എന്നതാണു്. ഉപയോഗിക്കുന്നവര്‍ക്കു് തെറ്റുകള്‍ രേഖപ്പെടുത്തുവാന്‍ മാത്രമല്ല, പ്രശ്നങ്ങള്‍ പരിഹരിച്ചു് അതു് അയക്കുവാനും സാധിക്കുന്നു. ഉപയോഗിക്കുന്നവര്‍ക്ക് ഒന്നിച്ചു് പ്രവര്‍ത്തിക്കുവാനും, ഇ-മെയില്‍ വഴി ആശയവിനിമയം നടത്തി, പ്രശ്നങ്ങളുടെ ആഴത്തിലേയ്ക്കിറങ്ങി, സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തനങ്ങള്‍ കുറ്റമറ്റതാക്കാനും കഴിയുന്നു .

മറ്റൊന്നു്, സോഫ്റ്റ്‌വെയര്‍ വികസിപ്പിക്കുന്നവര്‍ അതിന്റെ വിശ്വസനീയതയില്‍ അതീവ ശ്രദ്ധാലുക്കളാണു് എന്നതാണു്. ​സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ എല്ലായ്പ്പോഴും വാണിജ്യപരമായി മത്സരിക്കുന്നില്ല, എന്നാല്‍ അതു് അംഗീകാരത്തിനായിമത്സരിക്കുന്നു, കൂടാതെ, തൃപ്തികരമല്ലാത്ത ഒരു പ്രോഗ്രാം അതു് വികസിപ്പിക്കുന്നവരാഗ്രഹിക്കുന്ന സ്വീകാര്യതനേടില്ല. എന്തിനധികം, എഴുത്തുകാരന്‍ തന്റെ സോഴ്സ് കോഡ് എല്ലാവര്‍ക്കും ലഭ്യമായ രീതിയില്‍വയ്ക്കുമ്പോള്‍ അയാളുടെ കഴിവും പ്രാപ്തിയും ആണു് ആ വരികളില്‍ പ്രതിഫലിക്കുന്നതു്. അതുകൊണ്ടുതന്നെ സമൂഹത്തിന്റെ അസ്വീകാര്യതയെ ഭയപ്പെട്ടു് തന്റെ പ്രോഗ്രാം മികവുറ്റതാക്കാന്‍ പരമാവധി ശ്രദ്ധിക്കുയും ചെയ്യുന്നു.

ക്യാന്‍സര്‍ ചികിത്സാലയങ്ങള്‍ സ്വതന്ത്ര സോഫ്റ്റ്‌വെയറിനെ ആശ്രയിക്കുന്നു!

വടക്കന്‍ Dakotaയിലെ ഫാര്‍ഗോ(അടുത്തകാലത്ത് ഒരു ചലച്ചിത്രത്തിനും ഒരു വെള്ളപ്പൊക്കത്തിനും വേദിയായ അതേ ഫാര്‍ഗോ)യിലെ Roger Maris ക്യാന്‍സര്‍ ചികിത്സാലയത്തില്‍ ലിനക്സ് അടിസ്ഥാനപ്പെടുത്തിയുള്ള ഗ്നു വ്യൂഹങ്ങളാണു് ഉപയോഗപ്പെടുത്തിയിരിക്കുന്നത്, കാരണം അവിടെ വിശ്വാസ്യത അത്യാവശ്യമാണു്. ഗ്നു/ലിനക്സ് യന്ത്രസംവിധാനങ്ങളുടെ ഒരു ശൃംഖല വിവരശേഖരസംവിധാനത്തെ പ്രവര്‍ത്തിപ്പിക്കുകയും, മരുന്നു ചികിത്സകളെ ഏകോപിപ്പിക്കുകയും, മറ്റു പ്രവര്‍ത്തനങ്ങള്‍ ചെയ്യുകയും ചെയ്യുന്നു. ഈ ശൃംഖല ചികിത്സാലയത്തിലെ ജോലിക്കാര്‍ക്ക് എല്ലായ്പോഴും ലഭ്യമാക്കേണ്ടതുണ്ടു്.

Dr. G.W. Wettstein <greg@wind.rmcc.com>പറയുന്നു:

[ഗ്നു/]ലിനക്സില്ലാതെ ഞങ്ങളുടെ കാന്‍സര്‍ രോഗികളുടെ ചികിത്സ ഇന്നതെ രീതിയിലാകുമായിരുന്നില്ല… സ്വതന്ത്ര സോഫ്റ്റ്‌വെയറുകളായ പ്രയോഗങ്ങള്‍ കുത്തക സോഫ്റ്റ്‌വെയറുകളില്‍ ലഭ്യമല്ലാത്ത നൂതന പ്രയോഗങ്ങള്‍ വികസിപ്പിക്കുന്നതിനു് ങ്ങങ്ങളെ സഹായിച്ചു.

ബുള്ളറ്റ് പ്രൂഫ് ഗ്നു പ്രയോഗങ്ങള്‍!

ഗ്നു സോഫ്റ്റ്‌വെയറുകളില്‍ നിന്നു് “ഫസ്സ് ബഗ്ഗ്” തീര്‍ത്തു് കൂടുതല്‍ വിശ്വസനീയമാക്കുന്നതിനായി സ്കോട്ട് മാക്സ്‌വെല് <s-max@pacbell.net> നേതൃത്വം നല്കുന്ന ഒരു സംഘം പ്രവര്‍ത്തിക്കുന്നുണ്ടു്. ഇതിനെപ്പറ്റി കൂടുതല്‍ വായിക്കാന്‍ http://home.pacbell.net/s-max/scott/ bulletproof-penguin.html സന്ദര്‍ശിക്കുക.

3.3 ലിനക്സും ഗ്നു സംരംഭവും

ഈ വിഷയത്തെക്കുറിച്ചു് കൂടുതല്‍ പഠിയ്ക്കാന്‍ ഗ്നു/ലിനക്സ് ചോദ്യോത്തരങ്ങള്‍, എന്തുകൊണ്ട് ഗ്നു/ലിനക്സ്? എന്നീ ലേഖനങ്ങള്‍ കാണുക.

പല കമ്പ്യൂട്ടര്‍ ഉപയോക്താക്കളും ഗ്നു സിസ്റ്റത്തിന്റെ മാറ്റം വരുത്തിയ പതിപ്പാണെന്നറിയാതെയാണു് നിത്യേന ഇതുപയോഗിയ്ക്കുന്നതു്. ചില പ്രത്യേക സാഹചര്യങ്ങളുടെ ഫലമായി ഇന്നു് പരക്കെ ഉപയോഗിയ്ക്കുന്ന ഗ്നുവിന്റെ പതിപ്പു് കൂടുതല്‍ സമയവും “ലിനക്സ്”എന്നാണറിയപ്പെടുന്നതു്, എന്നു് മാത്രമല്ല പല ഉപയോക്താക്കളും ഗ്നു സംരംഭവുമായി അതിനു് എത്ര മാത്രം ബന്ധമുണ്ടെന്നതിനെപ്പറ്റി ബോധവാന്‍മാരല്ലതാനും.

ശരിയ്ക്കും അങ്ങനെ ഒരു ലിനക്സ് ഉണ്ടു് എന്നു് മാത്രമല്ല ആളുകള്‍ അതു് ഉപയോഗിയ്ക്കുന്നുമുണ്ടു്, പക്ഷേ അതു് പ്രവര്‍ത്തക സംവിധാനത്തിന്റെ ഒരു ഭാഗം മാത്രമാണു്. ലിനക്സൊരു കെര്‍ണലാണു്: നിങ്ങള്‍ പ്രവര്‍ത്തിപ്പിയ്ക്കുന്ന മറ്റു് പ്രോഗ്രാമുകള്‍ക്കു് സിസ്റ്റത്തിന്റെ വിഭവങ്ങള്‍ വിട്ടുകൊടുക്കുന്ന പ്രോഗ്രാമാണതു്. ഒരു പ്രവര്‍ത്തക സംവിധാനത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഭാഗമാണു് കെര്‍ണല്‍, പക്ഷേ അതു് മാത്രം കൊണ്ടു് വലിയ പ്രയോജനമൊന്നുമില്ല; മുഴുവന്‍ പ്രവര്‍ത്തക സംവിധാനത്തിനൊപ്പമേ അതിനു് പ്രവര്‍ത്തിയ്ക്കാനാകൂ. ലിനക്സ് സാധാരണയായി ഗ്നു എന്ന പ്രവര്‍ത്തക സംവിധാനവുമായി ചേര്‍ന്നാണുപയോഗിയ്ക്കുന്നതു്: ലിനക്സ് കെര്‍ണലായി പ്രവര്‍ത്തിയ്ക്കുന്ന മുഴുവന്‍ സിസ്റ്റവും അടിസ്ഥാനപരമായി ഗ്നുവാണു് അഥവാ ഗ്നു/ലിനക്സ് ആണു്. “ലിനക്സ്” എന്നു് പറയപ്പെടുന്ന എല്ലാ വിതരണങ്ങളും ശരിയ്ക്കും, ഗ്നു/ലിനക്സ് വിതരണങ്ങളാണു്.

പല ഉപയോക്താക്കളും ലിനക്സെന്ന കെര്‍ണലും “ലിനക്സ്”എന്നു് തന്നെ അവര്‍ വിളിയ്ക്കുന്ന മുഴുവന്‍ സിസ്റ്റവും തമ്മിലുള്ള വ്യത്യാസത്തെപ്പറ്റി ബോധവാന്‍മാരല്ല. ഈ പേരിന്റെ അവ്യക്തമായ ഉപയോഗം കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സഹായിയ്ക്കുന്നില്ല. അല്പം സഹായത്തോടെ, 1991 ല്‍ ലിനസ് ടോര്‍വാള്‍ഡ്സാണു് മുഴുവന്‍ പ്രവര്‍ത്തക സംവിധാനവും വികസിപ്പിച്ചെടുത്തതെന്നാണു് ഈ ഉപയോക്താക്കള്‍ വിചാരിയ്ക്കുന്നതു്

ലിനക്സൊരു കെര്‍ണലാണെന്നു് പ്രോഗ്രാമര്‍മാര്‍ക്കു് പൊതുവെ അറിയാം. പക്ഷേ പൊതുവേ മുഴുവന്‍ സിസ്റ്റത്തേയും “ലിനക്സ്” എന്നു് തന്നെ വിളിയ്ക്കുന്നതു് കേട്ടിട്ടുള്ളതു് കൊണ്ടു് പലപ്പോഴും, കെര്‍ണലിന്റെ പേരിലറിയപ്പെടുന്ന സിസ്റ്റം എന്ന രീതിയുള്ള ഒരു ചരിത്രമാണു് അവരുടെ മനസ്സില്‍ വരുന്നതു്. ഉദാഹരണത്തിനു്, ലിനസ് ടോര്‍വാള്‍ഡ്സ് ലിനക്സ് എന്ന കെര്‍ണല്‍ എഴുതി തീര്‍ക്കുകയും, അതിന്റെ ഉപയോക്താക്കള്‍ അതിനൊപ്പമുപയോഗിയ്ക്കാന്‍ മറ്റു് സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ക്കായി പരതുകയും, യുണിക്സ് പോലുള്ളൊരു സിസ്റ്റം ഉണ്ടാക്കാന്‍ ആവശ്യമായ ഒരു വിധം എല്ലാം തന്നെ നേരത്തെ ലഭ്യമായിരുന്നുവെന്നു് (ഒരു പ്രത്യേക കാരണമൊന്നുമില്ലാതെ) കണ്ടെത്തുകയുമാണുണ്ടായതു് എന്നാണു് പലരും വിശ്വസിയ്ക്കുന്നതു്.

അവരതു് കണ്ടെത്തിയതു് യാദൃശ്ചികമായിട്ടായിരുന്നില്ല—അതു് മുഴുവനായിട്ടില്ലാത്ത ഗ്നു സിസ്റ്റമായിരുന്നു . ലഭ്യമായിരുന്ന എല്ലാ സ്വതന്ത്ര സോഫ്റ്റ്‌വെയറുകളെല്ലാം കൂട്ടിച്ചേര്‍ത്തു് ഒരു പൂര്‍ണ്ണ പ്രവര്‍ത്തക സംവിധാനം നിര്‍മ്മിക്കാന്‍ കഴിഞ്ഞതു്, 1984 മുതല്‍ തന്നെ ഗ്നു സംരംഭം അതിനായ് യത്നിച്ചതു് കൊണ്ടാണു്. ഗ്നു മാനിഫെസ്റ്റോയില്‍, ഗ്നു എന്ന പേരില്‍, യുണിക്സ് പോലുള്ള ഒരു സ്വതന്ത്ര സിസ്റ്റം വികസിപ്പിയ്ക്കുന്നതിനുള്ള ലക്ഷ്യം ഞങ്ങള്‍ മുന്നോട്ടു് വച്ചിട്ടുണ്ടു്. ഗ്നു പ്രൊജക്റ്റിന്റെ ആദ്യ പ്രഖ്യാപനത്തിലും ഗ്നു സിസ്റ്റത്തിനുള്ള ആദ്യകാല പദ്ധതികളുടെ രൂപരേഖവിവരിച്ചിട്ടുണ്ടായിരുന്നു. ലിനക്സ് തുടങ്ങിയപ്പോഴേയ്ക്കും ഗ്നു ഏതാണ്ടു് പൂര്‍ണ്ണമായിരുന്നു.

കൂടുതല്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സംരംഭങ്ങള്‍ക്കും ഒരു പ്രത്യേക ജോലി ചെയ്യുന്നതിനുള്ള ഒരു പ്രത്യേക സോഫ്റ്റ്‌വെയര്‍ വികസിപ്പിയ്ക്കാനുള്ള ലക്ഷ്യമാണുള്ളതു്. ഉദാഹരണത്തിനു് ലിനസ് ടോര്‍വാള്‍ഡ്സ് യുണിക്സ് പോലുള്ളൊരു കെര്‍ണല്‍ (ലിനക്സ്) എഴുതാന്‍ ഇറങ്ങിത്തിരിച്ചപ്പോള്‍, ഡൊണാള്‍ഡ് ക്നുത്തു് ഒരു ടെക്സ്റ്റ് ഫോര്‍മാറ്റര്‍ (ടെക്) എഴുതാനാണു് തുനിഞ്ഞതു്; ബോബ് ഷീഫ്ലര്‍ ജാലകസിസ്റ്റം (എക്സ് ജാലക സിസ്റ്റം) വികസിപ്പിയ്ക്കുന്നതിനും. ഇത്തരം സംരംഭങ്ങളുടെ സംഭാവനയെ വിലയിരുത്തുനതു് സ്വാഭാവികമായും, അതില്‍നിന്നുള്ള പ്രോഗ്രാമുകളുടെ വിജയത്തിന്റെ അടിസ്ഥാനത്തിലാണു്

ഇങ്ങനെയാണു് ഗ്നു സംരംഭത്തിന്റെ സംഭാവന അളക്കുന്നതെങ്കില്‍ നിങ്ങള്‍ക്കെന്താണു് മനസ്സിലാക്കാന്‍ കഴിയുക? ഒരു സിഡി വിതരണക്കാരന്‍ കണ്ടെത്തിയതു് അവരുടെ “ലിനക്സ് വിതരണത്തില്‍”, ഏറ്റവും വലിയ ഒറ്റ ഘടകം മുഴുവന്‍ സോഴ്സ് കോഡിന്റെ ഏതാണ്ടു് 28% വരുന്ന ഗ്നു സോഫ്റ്റ്‌വെയറായിരുന്നു എന്നാണു്, ഇതില്‍ ഒഴിച്ചു് കൂടാനാവാത്തതും ഞാനില്ലാതെ സിസ്റ്റം തന്നെയില്ല എന്ന അവസ്ഥയുമുള്ള സുപ്രധാന ഘടകങ്ങളുമുണ്ടു്. ലിനക്സ് മാത്രമായി ഏതാണ്ടു് 3% ആയിരുന്നു(2008 ലെ കണക്കും സമാനമാണു് ഗ്ന്യൂസെന്‍സ് എന്ന വിതരണത്തിന്റെ “മെയിന്‍” സംഭരണിയില്‍ ലിനക്സ് 1.5% ഉം, ഗ്നു പാക്കേജുകള്‍ 15% ഉം ആണു്). സിസ്റ്റത്തിലെ പ്രോഗ്രാമുകളാരാണെഴുതിയതു് എന്നു് നോക്കിയിട്ടാണു് നിങ്ങള്‍ പേരു് നിശ്ചയിയ്ക്കുന്നതെങ്കില്‍ ഏറ്റവും യോജിച്ച ഒറ്റപ്പദം “ഗ്നു” എന്നായിരിയ്ക്കും.

പക്ഷേ അതു് ഈ ചോദ്യം പരിഗണിയ്ക്കാനുള്ള നല്ലൊരു വഴിയല്ല. ഗ്നു സംരംഭം പ്രത്യേക സോഫ്റ്റ്‌വെയര്‍ പാക്കേജുകള്‍ വികസിപ്പിയ്ക്കാനുള്ള സംരംഭമായിരുന്നില്ല, ഇപ്പോഴുമല്ല.ഞങ്ങളൊരു സി കമ്പൈലര്‍ വികസിപ്പിച്ചെങ്കിലും ഇതു് അതിനായുള്ളൊരു സംരംഭമായിരുന്നില്ല. ഞങ്ങളൊരു ടെക്സ്റ്റ് എഴുത്തിടം വികസിപ്പിച്ചെങ്കിലും ഇതു് അതിനായുള്ളൊരു സംരംഭവുമായിരുന്നില്ല. ഗ്നു സംരംഭത്തിന്റെ ലക്ഷ്യം ഗ്നു എന്നു് പേരുള്ള സ്വതന്ത്രമായതും മുഴുവനായും യുണിക്സ്-പോലുള്ളതുമായ ഒരു സിസ്റ്റം വികസിപ്പിയ്ക്കുക എന്നതായിരുന്നു.

സിസ്റ്റത്തിലെ സ്വതന്ത്ര സോഫ്റ്റ്‌വെയറിലേയ്ക്കു് പലരും വിലപ്പെട്ട സംഭാവനകള്‍ നല്‍കിയിട്ടുണ്ടു്, അവരെല്ലാവരും ഇതിനു് അംഗികാരം അര്‍ഹിയ്ക്കുന്നുണ്ടു്. പക്ഷേ ഉപയോഗപ്രദമായ ഒരു കൂട്ടം പ്രോഗ്രാമുകളുടെ ശേഖരം മാത്രമല്ലാതെ ഇതു് ഒരു സംയോജിത സിസ്റ്റമാകാന്‍ കാരണം, ഗ്നു സംരംഭത്തിന്റെ ലക്ഷ്യമതായതുകൊണ്ടാണു്. പൂര്‍ണ്ണമായും സ്വതന്ത്രമായ ഒരു സിസ്റ്റമുണ്ടാക്കാന്‍ ആവശ്യമായ പ്രോഗ്രാമുകളുടെ ഒരു പട്ടികയുണ്ടാക്കുകയും, ശാസ്ത്രീയമായി അതിലെ എല്ലാ പ്രോഗ്രാമുകളും കണ്ടെത്തുകയോ, എഴുതുകയോ, എഴുതാനായി ആളുകളെ കണ്ടെത്തുകയോ ചെയ്തു. അനിവാര്യമായതും എന്നാല്‍ രസകരമല്ലാത്തതുമായ (1) ചില ഘടകങ്ങള്‍ ഇല്ലാതെ ഒരു സിസ്റ്റം ഉണ്ടാക്കാന്‍ പറ്റാത്തതു് കൊണ്ട്, അവ ഞങ്ങള്‍ തന്നെ വികസിപ്പിച്ചു. ഞങ്ങളുടെ സിസ്റ്റത്തിലെ പ്രോഗ്രാമിങ്ങിനുള്ള ചില ഉപകരണങ്ങള്‍, സ്വയം തന്നെ പ്രോഗ്രാമര്‍മാരുടെയിടയില്‍ ജനകീയമായി, പക്ഷേ ഇതല്ലാത്ത (2) പല ഘടകങ്ങളും ഞങ്ങള്‍ എഴുതി. ഞങ്ങള്‍ ഒരു ചതുരംഗ കളി, ഗ്നു ചെസ്സ്, പോലും വികസിപ്പിച്ചെടുത്തു, കാരണം സമ്പൂര്‍ണ്ണമായ ഒരുസിസ്റ്റത്തിനു് നല്ല കളികളും ആവശ്യമാണു് എന്നതു് തന്നെ.

90 കളുടെ ആദ്യത്തോടെ കെര്‍ണലൊഴികെയുള്ള മുഴുവന്‍ സിസ്റ്റവും ഞങ്ങള്‍ തയ്യാറാക്കിയിരുന്നു (മാകിനു് മുകളില്‍ പ്രവര്‍ത്തിയ്ക്കുന്ന ഗ്നു ഹര്‍ഡ്, എന്ന കെര്‍ണല്‍ ഞങ്ങള്‍ വികസിപ്പിച്ചു് കൊണ്ടിരിയ്ക്കുകയായിരുന്നു). ഈ കെര്‍ണല്‍ വികസിപ്പിയ്ക്കുന്നതു് ഞങ്ങള്‍ പ്രതീക്ഷിച്ചതിനേക്കാള്‍ വളരെയധികം പ്രയാസമേറിയതായിരുന്നു; 2001 ല്‍ ഗ്നു ഹര്‍ഡ് വിശ്വസനീയമായി പ്രവര്‍ത്തിച്ചു് തുടങ്ങി, പക്ഷേ ഇതു് ആളുകള്‍ക്കു് പൊതുവില്‍ ഉപയോഗിയ്ക്കാന്‍ തയ്യാറാകാന്‍ ഇനിയും എത്രയോ ദൂരം പോകാനുണ്ടു്.

ഭാഗ്യത്തിനു്, ലിനക്സ് ലഭ്യമായിരുന്നതു് കാരണം, ഞങ്ങള്‍ക്കു് ഹര്‍ഡിനായി കാത്തിരിയ്ക്കേണ്ടി വന്നില്ല. ലിനസ് ടോര്‍വാള്‍ഡ്സ് ലിനക്സ് എഴുതിയതോടെ അദ്ദേഹം അവസാനത്തെ വലിയ വിടവും നികത്തി. ആളുകള്‍ക്കു് ലിനക്സും ഗ്നു സിസ്റ്റവും ഒന്നിച്ചു് ചേര്‍ത്തു് പൂര്‍ണ്ണമായും സ്വതന്ത്രമായ സിസ്റ്റം: ഗ്നു സിസ്റ്റത്തിന്റെ ലിനക്സ്-അടിസ്ഥാനമായൊരു പതിപ്പു്; ചുരുക്കത്തില്‍ ഗ്നു/ലിനക്സ് നിര്‍മ്മിയ്ക്കാന്‍ സാധിച്ചു.

അവ ചേര്‍ത്തു് വയ്ക്കുന്നതൊരു നിസാര പണിയായിരുന്നില്ല. ചില ഗ്നു ഘടകങ്ങള്‍ക്കു്(3) ലിനക്സുമായി ചേര്‍ന്നു് പ്രവര്‍ത്തിയ്ക്കുന്നതിനു് വേcണ്ടി സാരമായ മാറ്റങ്ങള്‍ വരുത്തേണ്ടി വന്നു. ഉടന്‍ ഉപയോഗസജ്ജമായ രീതിയിലുള്ള ഒരു വിതരണമായി ഈ സിസ്റ്റത്തെ സംയോജിപ്പിക്കുന്നതു് ഒരു വലിയ ജോലിയായിരുന്നു. ഇതിനായി സിസ്റ്റം ഇന്‍സ്റ്റോള്‍ ചെയ്യുന്നതും ബൂട്ട് ചെയ്യുന്നതുമെങ്ങനെയാണെന്നുള്ള പ്രശ്നം പരിഹരിക്കേണ്ടിയിരുന്നു — അവിടംവരെ എത്താതിരുന്നതിനാല്‍ ഞങ്ങള്‍ക്കഭിമുഖീകരിക്കേണ്ടി വന്നിട്ടില്ലാത്ത ഒരു പ്രശ്നമായിരുന്നു അതു്. അതിനാല്‍ തന്നെ സിസ്റ്റത്തിന്റെ പല വിതരണങ്ങളും വികസിപ്പിച്ചെടുത്തവര്‍ പല അത്യാവശ്യ പണികളും ചെയ്തു. പക്ഷേ അവ പലതും ആ ജോലിയുടെ സ്വഭാവം കൊണ്ടു്, ഉറപ്പായും ആരെങ്കിലും ചെയ്യാന്‍ പോകുന്നവയായിരുന്നു.

ഗ്നു/ലിനക്സ് സിസ്റ്റങ്ങളേയും ഗ്നു എന്ന സിസ്റ്റത്തിനേയും ഗ്നു സംരംഭം പിന്തുണയ്ക്കുന്നു. ഗ്നു സി ലൈബ്രറിക്കു് വേണ്ടി ലിനക്സുമായി ബന്ധപ്പെട്ട കൂട്ടിച്ചേര്‍ക്കലുകള്‍ക്കായി എഫ്എസ്എഫ് പണം മുടക്കി. അതു്കൊണ്ടു് ഇപ്പോള്‍ അവ നല്ലനിലയില്‍ സംയോജിതമാണു്. പുതിയ ലൈബ്രറി പതിപ്പുകള്‍ മാറ്റമൊന്നുമില്ലാതെ തന്നെ ഗ്നു/ലിനക്സ് സിസ്റ്റത്തിലുപയോഗിക്കുന്നു. എഫ്എസ്എഫ്, ഡെബിയന്‍ ഗ്നു/ലിനക്സിന്റെ ആദ്യഘട്ട വികസനത്തിനും പണംമുടക്കി.

ഇന്നു് ഗ്നു/ലിനക്സ് സിസ്റ്റത്തിന്റെ പല രൂപാന്തരങ്ങളും ഉണ്ടു് (പലപ്പോഴും “വിതരണങ്ങള്‍” എന്നാണവയെ വിളിയ്ക്കുന്നതു്). അവയില്‍ ഒട്ടുമിക്കവയും സ്വതന്ത്രമല്ലാത്ത സോഫ്റ്റ്‌വെയറും ചേര്‍ക്കുന്നുണ്ടു് — അവയുടെ രചയിതാക്കള്‍ ഗ്നുവിനു് പകരം ലിനക്സുമായി ബന്ധപ്പെട്ട തത്വശാസ്ത്രമാണു് പിന്തുടരുന്നതു്. പക്ഷേ അവയില്‍ പൂര്‍ണ്ണമായും സ്വതന്ത്രമായ ഗ്നു/ലിനക്സ് വിതരണങ്ങളുമുണ്ടു് . ഉട്ടുട്ടോ, ഗ്ന്യൂസെന്‍സ് എന്നീ രണ്ടു് വിതരണങ്ങളെ എഫ്എസ്എഫ് കമ്പ്യൂട്ടര്‍ സൌകര്യങ്ങള്‍ നല്കി പിന്തുണയ്ക്കുന്നു.

സ്വതന്ത്രമായ ഒരു ഗ്നു/ലിനക്സ് വിതരണമുണ്ടാക്കുന്നതു്, സ്വതന്ത്രമല്ലാത്ത പല പ്രോഗ്രാമുകളേയും ഒഴിവാക്കുന്ന കാര്യം മാത്രമല്ല. ഇപ്പോള്‍ ലിനക്സിന്റെ സാധാരണ പതിപ്പുകളിലും സ്വതന്ത്രമല്ലാത്ത പ്രോഗ്രാമുകളും ഉള്‍പ്പെടുത്തിയിട്ടുണ്ടു്. ഈ പ്രോഗ്രാമുകള്‍, സിസ്റ്റം പ്രവര്‍ത്തനം തുടങ്ങുമ്പോള്‍ ഐ/ഒ ഉപകരണങ്ങളില്‍ പകര്‍ത്താനുദ്ദേശിച്ചുള്ളതാണു്. അവയുടെ യഥാര്‍ത്ഥ കോഡുകള്‍ക്കു് പകരം, അക്കങ്ങളുടെ ഒരു നീണ്ട ശ്രേണി അയി മാത്രമാണു് അവ "കോഡില്‍ "ഉള്‍പ്പെടുത്തിയിരിയ്ക്കുന്നതു്. അതുകൊണ്ടു് തന്നെ സ്വതന്ത്രമായ ഗ്നു/ലിനക്സ് വിതരണങ്ങള്‍ പരിപാലിക്കുക എന്നതു് ലിനക്സിന്റെ ഒരു സ്വതന്ത്ര പതിപ്പിന്റെ പരിപാലനം കൂടിയാവുന്നു.

നിങ്ങള്‍ ഗ്നു/ലിനക്സ് ഉപയോഗിച്ചാലും ഇല്ലെങ്കിലും, ദയവായി “ലിനക്സ്” എന്ന പേരു് സംശയത്തിനിട വരുത്തുന്ന തരത്തില്‍ ഉപയോഗിച്ചു് ആളുകളെ ആശയക്കുഴപ്പത്തിലാക്കരുതു്. ലിനക്സ് എന്നാല്‍, സിസ്റ്റത്തിലെ വളരെ പ്രധാനപ്പെട്ടതും അനിവാര്യമായതുമായ കേര്‍ണല്‍ എന്ന ഘടകം മാത്രമാണു്. പൂര്‍ണ്ണമായ സിസ്റ്റം അടിസ്ഥാനപരമായി ലിനക്സും കൂടി ചേര്‍ന്ന ഗ്നു സിസ്റ്റമാണു്. നിങ്ങള്‍ ഈ സംയോജിത സിസ്റ്റത്തേപറ്റിയാണു് സംസാരിയ്ക്കുന്നതെങ്കില്‍ ദയവായി അതിനെ “ഗ്നു/ലിനക്സ്” എന്നു് വിളിയ്ക്കുക.

നിങ്ങള്‍ക്കു് “ഗ്നു/ലിനക്സിനെക്കുറിച്ചു്” കൂടുതല്‍ വിവരത്തിനായി സൂചിക ചേര്‍ക്കണമെങ്കില്‍ ഈ ലേഖനവും http://www.gnu.org/gnu/the-gnu-project.html എന്ന ലേഖനവും നല്‍കാവുന്നതാണു്. ലിനക്സ് എന്ന കെര്‍ണലിനെക്കുറിച്ചു് കൂടുതല്‍ വിവരത്തിനു് http://foldoc.doc.ic.ac.uk/foldoc/foldoc.cgi?Linux എന്ന യുആര്‍എല്‍ ഉപയോഗിയ്ക്കാവുന്നതാണു്

അടിക്കുറിപ്പു്: ഗ്നുവിനു് പുറമേ വേരൊരു സംരംഭവും ഒരു സ്വതന്ത്രമായ യുണിക്സ്-പോലുള്ള പ്രവര്‍ത്തക സംവിധാനം ഒറ്റയ്ക്കു് നിര്‍മ്മിച്ചിട്ടുണ്ടു്. യുസി ബെര്‍ക്കിലിയില്‍ വികസിപ്പിച്ചെടുത്ത ഈ സിസ്റ്റം ബിഎസ്ഡി എന്നാണറിയപ്പെടുന്നതു്. 80 കളില്‍ ഇതു് സ്വതന്ത്രമല്ലായിരുന്നു, പക്ഷേ 90 കളുടെ ആദ്യത്തില്‍ ഇതു് സ്വതന്ത്രമായി. ഇന്നു് നിലവിലുള്ള (4)ഒരു സ്വതന്ത്ര പ്രവര്‍ത്തക സംവിധാനം ഏതാണ്ടുറപ്പായും ഗ്നുവില്‍ നിന്നുള്ളൊരു രൂപാന്തരമോ അല്ലെങ്കില്‍ ഒരു ബിഎസ്ഡി സിസ്റ്റമോ ആണു്.

ഗ്നു/ലിനക്സ് പോലെ ബിഎസ്ഡിയും ഗ്നുവിന്റെ ഒരു പതിപ്പാണോ എന്നു് ആളുകള്‍ ചിലപ്പോള്‍ ചോദിയ്ക്കാറുണ്ടു്. ഗ്നു സംരംഭത്തിന്റെ മാതൃകയില്‍ നിന്നു് ആവേശമുള്‍ക്കൊണ്ടും, ഗ്നു പ്രവര്‍ത്തകരുടെ തുറന്ന അഭ്യര്‍ത്ഥനമാനിച്ചും ആണു് ബിഎസ്ഡിയുടെ രചയിതാക്കള്‍ അതു് സ്വതന്ത്ര സോഫ്റ്റ്‌വെയറാക്കിയതെങ്കിലും അവരുടെ കോഡും ഗ്നുവുമായി ബന്ധമൊന്നുമുണ്ടായിരുന്നില്ല. ഇന്നു് ഗ്നുവും അതിന്റെ രൂപാന്തരങ്ങളും ബിഎസ്ഡി പ്രോഗ്രാമുകളുപയോഗിയ്ക്കുന്നതു് പോലെ തന്നെ ബിഎസ്ഡി സിസ്റ്റങ്ങള്‍ ചില ഗ്നു പ്രോഗ്രാമുകളുപയോഗിയ്ക്കുന്നുണ്ടു്; എന്നിരുന്നാലും മുഴുവനായെടുത്താല്‍ അവ രണ്ടും വെവ്വേറെ വളര്‍ന്നുവന്ന രണ്ടു് വ്യത്യസ്ത സിസ്റ്റങ്ങളാണു്. ബിഎസ്ഡിയുടെ രചയിതാക്കള്‍ ഒരു കെര്‍ണലെഴുതി ഗ്നുവിനോടു് ചേര്‍ത്തതല്ലാത്തതിനാല്‍ തന്നെ ഗ്നു/ബിഎസ്ഡി എന്ന പേരു് ഇവിടെ ചേരുകയില്ല.(5)

കുറിപ്പുകള്‍

  1. ഇപ്പോള്‍ ഗ്നു ബിന്‍യൂട്ടില്‍സിന്റെ ഭാഗമായ ഗ്നു അസംബ്ലര്‍ എന്ന ജിഎഎസ്, ലിങ്കര്‍ എന്ന ജിഎല്‍ഡി എന്നീ പാക്കേജുകളും ഗ്നു ടാറും, മറ്റു് പലതും ഉള്‍ക്കൊള്ളുന്നതാണു് ഈ അത്യാവശ്യവും എന്നാല്‍ രസകരമല്ലാത്തതുമായ ഘടകങ്ങള്‍.
  2. ഉദാഹരണത്തിനു് ബോണ്‍ എഗെയിന്‍ ഷെല്‍ (ബാഷ്), ഗോസ്റ്റ്സ്ക്രിപ്റ്റ് എന്ന പോസ്റ്റ്സ്ക്രിപ്റ്റ് ഇന്റര്‍പ്രട്ടര്‍, ഗ്നു സി ലൈബ്രറി തുടങ്ങിയവ പ്രോഗ്രാമിങ്ങിനുള്ള ഉപകരണങ്ങളല്ല. ഗ്നുകാഷ്, ഗ്നോം, ഗ്നു ചെസ്സ് എന്നിവയും അത്തരത്തിലുള്ളവയല്ല..
  3. ഉദാഹരണത്തിനു്, ഗ്നു സി ലൈബ്രറി.
  4. ഇതെഴുതിയതിനു് ശേഷം ഏതാണ്ടു് മുഴുവന്‍ സ്വതന്ത്രമായ - വിന്‍ഡോസ് മാതൃകയിലുള്ള ഒരു സിസ്റ്റം നിര്‍മ്മിയ്ക്കപ്പെടുകയുണ്ടായി, പക്ഷെ സാങ്കേതികമായി അതു് ഗ്നുവിനെ പോലെയോ യുനിക്സിനെ പോലെയോ അല്ലാത്തതുകൊണ്ടു് ഇവിടെ ബാധകമാകുന്നില്ല.സൊളാരിസിന്റെ കേര്‍ണല്‍ ഏതാണ്ടെല്ലാം സ്വതന്ത്രമാണു്. പക്ഷെ അതുപയോഗിയ്ക്കണമെങ്കില്‍ കേര്‍ണലില്‍ വിട്ടു പോയ ഭാഗങ്ങള്‍ ചേര്‍ക്കുന്നതിനു് പുറമെ അതു് ഗ്നു വിലോ ബിഎസ്ഡിയിലോ ചേര്‍ക്കുകയോ വേണം.
  5. എന്നാല്‍, ഈ ലേഖനം എഴുതിയതിനു് ശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ഗ്നു സി ലൈബ്രറി പ്രവര്‍ത്തിയ്ക്കുന്നതാക്കിയട്ടുണ്ടു് എന്നതു് ഗ്നു സിസ്റ്റവും ആ കെര്‍ണലും ഒന്നിപ്പിയ്ക്കുന്നതു് സാധ്യമാക്കി. ഗ്നു/ലിനക്സ് പോലെ ഇവയും തീര്‍ച്ചയായും ഗ്നുവിന്റെ രൂപാന്തരങ്ങളാണു്, അതുകൊണ്ടു് തന്നെ സിസ്റ്റത്തിലെ കെര്‍ണലിനനുസരിച്ചു് ഇവയെ ഗ്നു/കെഫ്രീബിഎസ്ഡി ഗ്നു/കെനെറ്റ്ബിഎസ്ഡി എന്നിങ്ങനെ വിളിയ്ക്കാറുണ്ടു്. സാധാരണ ഉപയോക്താക്കള്‍ക്കു് ഗ്നു/ലിനക്സും ഗ്നു/*ബിഎസ്ഡിയുമായി വേര്‍തിരിച്ചറിയാന്‍ പോലും പ്രയാസമാണു്.

3.4 സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ ആശയം “ഓപ്പണ്‍ സോഴ്സ്” വിട്ടുപോകുന്നതു് എന്തുകൊണ്ടു്*

സോഫ്റ്റ്‌വെയര്‍ “ഫ്രീ” ആണു് എന്നു ഞങ്ങള്‍ പറയുമ്പോള്‍ ഞങ്ങള്‍ ഉദ്ദേശിയ്ക്കുന്നതു് ആ സോഫ്റ്റ്‌വെയര്‍ ഉപയോക്താക്കളുടെ അടിസ്ഥാന സ്വാതന്ത്ര്യത്തെ മാനിയ്ക്കുന്നു എന്നാണു്. അതായതു്, ആ പ്രയോഗത്തെ പ്രവര്‍ത്തിപ്പിയ്ക്കാനും, അതിനെ പറ്റി പഠിയ്ക്കാനും, അതില്‍ മാറ്റം വരുത്താനും, നവീകരിച്ചതോ അല്ലാത്തതോ ആയ പകര്‍പ്പുകള്‍ മറ്റുള്ളവര്‍ക്കു് വിതരണം ചെയ്യാനും ഉള്ള സ്വാതന്ത്ര്യം അതനുവദിക്കുന്നു. ഇതു് സ്വാതന്ത്ര്യത്തിന്റെ കാര്യമാണു് വിലയുടേതല്ല. അതായതു് “ഫ്രീ സ്പീച്ചു്” (സ്വതന്ത്ര ഭാഷണം)- ​എന്നതുപോലെ “ഫ്രീ ബിയര്‍ ” (സൌജന്യ ഭക്ഷണം)എന്നതുപോലെ അല്ല.

ഈ സ്വാതന്ത്ര്യങ്ങള്‍ വളരെ പ്രാധാന്യം അര്‍ഹിയ്ക്കുന്നതാണു്. വ്യക്തിഗതമായ കാരണങ്ങള്‍കൊണ്ടു് മാത്രമല്ല, മറിച്ചു്, പരസ്പര സഹകരണത്തിലൂടേയും പങ്കുവെയ്ക്കലിലൂടേയും, സാമൂഹിക ദൃഢത വളര്‍ത്താന്‍ സഹായിക്കുന്നു എന്നതുകൊണ്ടാ​ണു് ഇതു് അത്യന്താപേക്ഷിതമാകുന്നതു്. നമ്മുടെ ജീവിതചര്യകളും സംസ്കാരവും തന്നെ കൂടുതല്‍ ഡിജിറ്റല്‍വത്കരിയ്ക്കപ്പെടുമ്പോള്‍ ഇതു് കൂടുതല്‍ പ്രസക്തമാകുന്നു. ഡിജിറ്റല്‍ ശബ്ദങ്ങളും, ചിത്രങ്ങളും, സംസാരവും കൊണ്ടു് നിറയുന്ന ഈ ലോകത്തു് സോഫ്റ്റ്‌വെയറിന്റെ സ്വാതന്ത്ര്യം, മറ്റെല്ലാമേഖലകളിലുമുള്ള സ്വാതന്ത്ര്യത്തോടു് തുലനം ചെയ്യപ്പെടേണ്ടതാണു്.

ലോകജനതയില്‍ നൂറു ലക്ഷത്തോളം വരുന്ന ആളുകള്‍ ഇപ്പോള്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിയ്ക്കുന്നു; സ്പെയിനിലേയും ഇന്ത്യയിലേയും പല ഭാഗങ്ങളിലെ(*നമ്മുടെ കൊച്ചു് കേരളത്തിലും!) വിദ്യാലയങ്ങളില്‍ എല്ലാ കുട്ടികളേയും സ്വതന്ത്ര പ്രവര്‍ത്തക സംവിധാനമായ ഗ്നു/ലിനക്സ് ഉപയോഗിയ്ക്കാനാണു് പഠിപ്പിയ്ക്കുന്നതു്. പക്ഷെ ഈ സോഫ്റ്റ്‌വെയറും, സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സമൂഹവും ഉണ്ടായതിനുപിന്നിലെ സന്മാര്‍ഗ്ഗികതയേ കുറിച്ചു് കൂടുതലാളുകളും കേട്ടിട്ടില്ല, എന്തെന്നാല്‍ ഈ സ്വാതന്ത്ര്യത്തേ കുറിച്ചു് അധികമൊന്നും പ്രദിപാദിയ്ക്കാത്ത “ഓപ്പണ്‍ സോഴ്സ് ” എന്ന ആശയത്തിന്റെ പേരിലാണു് ഇവ അധികവും അറിയപ്പെടുന്നതു്.

1983 മുതല്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം, കമ്പ്യൂട്ടര്‍ ഉപഭോക്താക്കളുടെ സ്വാതന്ത്ര്യത്തിനായി നിരന്തര സമരത്തിലേര്‍പ്പെട്ടിരിയ്ക്കുകയാണു്. ഉപഭോക്താക്കളുടെ സ്വാതന്ത്ര്യത്തെ നിഷേധിയ്ക്കുന്ന പ്രവര്‍ത്തക സംവിധാനങ്ങള്‍ക്കു് പകരമായി, 1984-ല്‍ ഞങ്ങള്‍ ഗ്നു എന്ന സ്വതന്ത്ര പ്രവര്‍ത്തക സംവിധാനത്തിന്റെ നിര്‍മ്മാണം ആരംഭിച്ചു. എണ്‍പതുകളോടെ ഗ്നുവിന്റെ പ്രധാനപ്പെട്ട ഭാഗങ്ങളെല്ലാം തന്നെ ഞങ്ങള്‍ നിര്‍മ്മിച്ചു, കൂടാതെ ഗ്നു പൊതു സമ്മതപത്രം(GNU General Public License) എന്ന പേരില്‍ ഒരു സമ്മതപത്രവും നിര്‍മ്മിയ്ക്കുകയുണ്ടായി. ഒരു പ്രയോഗം ഉപയോഗിയ്ക്കുന്ന എല്ലാവരുടേയും സ്വാതന്ത്ര്യത്തെ സംരക്ഷിയ്ക്കാനായി പ്രത്യേകം വിഭാവനം ചെയ്തതായിരുന്നു അതു്.

എന്നിരുന്നാലും സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ എല്ലാ ഉപഭോക്താക്കളും, നിര്‍മ്മാതാക്കളും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തിന്റെ ലക്ഷ്യത്തോടു് അനുകൂലിച്ചില്ല. 1998-ല്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സമൂഹത്തിലെ ഒരു ഭാഗം പ്രവര്‍ത്തകര്‍ “ ഓപ്പണ്‍ സോഴ്സ് ” എന്ന പേരില്‍ സംഘടിച്ചു. “ഫ്രീ സോഫ്റ്റ്‌വെയര്”‍ എന്ന വാക്കിലെ ആശയകുഴപ്പമാണു് ഓപ്പണ്‍ സോഴ്സ് എന്ന വാക്കുണ്ടാവാനുള്ള ആദ്യ കാരണം. പക്ഷെ താമസ്സിയാതെ അതു് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തിന്റേതില്‍ നിന്നും വ്യത്യസ്തമായ മറ്റൊരു ആശയത്തെ പിന്‍താങ്ങുന്നതായി.

“ഓപ്പണ്‍ സോഴ്സ് ” -ന്റെ ചില പ്രവര്‍ത്തകര്‍ ആദ്യം അതിനെ “ സ്വതന്ത്ര സോഫ്റ്റ്‌വെയറിനു് വാണിജ്യ രംഗത്തെ വിപണന ഉപാധി” ആയാണു് കണ്ടതു്. പൊതുവെ സാമൂഹിക ശരിതെറ്റുകളെ കൂറിച്ചു് അധികം കേള്‍ക്കാന്‍ ഇഷ്ടമില്ലാത്ത ബിസിനസ്സ് നടത്തിപ്പുകാരോടു്, ഇതിന്റെ പ്രായോഗിക ഗുണഗണങ്ങളേ പറ്റി പറയുന്ന പ്രചരണം. മറ്റു പ്രവര്‍ത്തകര്‍, സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം ഉയര്‍ത്തുന്ന മൂല്യത്തിന്റേയും സന്മാര്‍ഗ്ഗികതയുടേയും വിഷയങ്ങളെ പാടെ നിഷേധിച്ചു. അവരുടെ കാഴ്ചപ്പാടെന്തായാലും “ഓപ്പണ്‍ സോഴ്സിനു” വേണ്ടി പ്രവര്‍ത്തിച്ചപ്പോള്‍ അവര്‍ ഈ മൂല്യങ്ങളേ കുറിച്ചു് പറയുകയോ വാദിയ്ക്കുകയോ ചെയ്തില്ല. പോകപ്പോകെ “ഓപ്പണ്‍ സോഴ്സ് ” എന്നാല്‍, ശക്തവും വിശ്വസ്തവും ആയ സോഫ്റ്റ്‌വെയര്‍ ഉണ്ടാക്കുക തുടങ്ങിയ പ്രായോഗിക കാര്യങ്ങളേ കുറിച്ചു് മാത്രം പറയുന്നതായി. ഒട്ടുമിക്ക “ഓപ്പണ്‍ സോഴ്സ്” പ്രവര്‍ത്തകരും അങ്ങിനെയാണു് ചെയ്തതു്. അതുകൊണ്ടു് തന്നെ “ഓപ്പണ്‍ സോഴ്സ് ” അങ്ങിനെ ഒരു ആശയത്തെ പ്രതിനിധീകരിച്ചു.

ഏതാണ്ടു് എല്ലാ ഓപ്പണ്‍ സോഴ്സ് സോഫ്റ്റ്‌വെയറും സ്വതന്ത്ര സോഫ്റ്റ്‌വെയറാണു്. രണ്ടു് പദങ്ങളും ഏതാണ്ടു് ഒരേ ഗണത്തിലുള്ള സോഫ്റ്റ്‌വെയറിനെ കുറിച്ചാണു് പറയുന്നതും. പക്ഷെ അടിസ്ഥാനപരമായി വ്യത്യസ്തമായ ആശങ്ങളെ കുറിച്ചാണു് അവര്‍ പറയുന്നതു്. ഓപ്പണ്‍ സോഴ്സ് ഒരു നിര്‍മ്മാണ വ്യവസ്ഥയാണു്; സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഒരു സാമൂഹ്യ പ്രസ്ഥാനമാണു്. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തിനു്, സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഒരു നൈതിക പ്രശ്നമാണു്, എന്തെന്നാല്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ മാത്രമെ ഉപഭോക്താവിന്റെ സ്വാതന്ത്ര്യത്തെ മാനിയ്ക്കുന്നുള്ളു. ഇതില്‍ നിന്നും വ്യത്യസ്തമായി, പ്രായോഗികമായി എങ്ങിനെ “മെച്ചപ്പെട്ട” സോഫ്റ്റ്‌വെയര്‍ ഉണ്ടാക്കാം ​​എന്ന ദിശയിലാണു് ഓപ്പണ്‍ സോഴ്സിന്റെ ആശയങ്ങള്‍. അതു് പ്രകാരം കുത്തക സോഫ്റ്റ്‌വെയര്‍, അപൂര്‍ണ്ണമായ ഒരു പരിഹാരമാണു്. പക്ഷെ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തെ സംബന്ധിച്ചിടത്തോളം, സ്വതന്ത്രമല്ലാത്ത സോഫ്റ്റ്‌വെയര്‍ ഒരു സാമൂഹിക പ്രശ്നമാണു്, സ്വതന്ത്രമായ സോഫ്റ്റ്‌വെയറിലേയ്ക്കുള്ള മാറ്റമാണു് അതിനു് പരിഹാരം.

സ്വതന്ത്ര സോഫ്റ്റ്‌വെയര്‍. ഓപ്പണ്‍ സോഴ്സ്. ഇവരണ്ടും ഒരേ സോഫ്റ്റ്‌വെയറിനെ പറ്റി പറയുന്നു. പിന്നെ ഏതു പേരുപയോഗിച്ചാലും കുഴപ്പമുണ്ടോ? ഉണ്ടു്. കാരണം, വ്യത്യസ്ത പേരുകള്‍ വ്യത്യസ്ത ആശയങ്ങളാണു് സംവേദനം ചെയ്യുന്നതു്. സ്വതന്ത്രമായ ഒരു സോഫ്റ്റ്‌വെയര്‍ ഏതു പേരിലായാലും ഇന്നു് നിങ്ങള്‍ക്കു് അതേ സ്വാതന്ത്ര്യങ്ങള്‍ തന്നെ നല്കുന്നു. പക്ഷെ സ്വാതന്ത്ര്യം എന്നന്നേയ്ക്കുമായി നിലനില്കുന്നതിനു്, ജനങ്ങളെ അവരുടെ സ്വാതന്ത്ര്യത്തെ പറ്റി ബോധാവാന്മാരാക്കേണ്ടതു് ആവശ്യമാണു്. അതിനായി സഹായിയ്ക്കാന്‍ നിങ്ങള്‍ക്കു താത്പര്യമുണ്ടെങ്കില്‍ “സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ” -നെ പറ്റി പറയേണ്ടതു് വളരെ പ്രധാനമാണു്.

സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകരായ ‌ഞങ്ങള്‍ ഓപ്പണ്‍ സോഴ്സിനെ ശത്രുക്കളായി കാണുന്നില്ല; കുത്തക(സ്വതന്ത്രമല്ലാത്ത) സോഫ്റ്റ്‌വെയറുകളാണു് ഞങ്ങളുടെ ശത്രുക്കള്‍. പക്ഷെ ഞങ്ങള്‍ സ്വാതന്ത്ര്യത്തിനു വേണ്ടിയാണു് നിലകൊള്ളുന്നതു് എന്നു് ജനങ്ങളറിയാന്‍ ഞങ്ങള്‍ക്കു് താത്പര്യമുണ്ടു്. അതുകൊണ്ടു് തന്നെ ഞങ്ങളെ ഓപ്പണ്‍ സോഴ്സിന്റെ വക്താക്കളായി ചിത്രീകരിയ്ക്കുന്നതു് ഞങ്ങള്‍ക്കു് സ്വീകാര്യവുമല്ല. “ഫ്രീ സോഫ്റ്റ്‌വെയര്‍ ”, “ഓപ്പണ്‍ സോഴ്സ് ” എന്നതിലെ തെറ്റിദ്ധാരണകള്‍

“ഫ്രീ സോഫ്റ്റ്‌വെയര്‍ ” എന്ന പദത്തെ തെറ്റായി വ്യാഖ്യാനിയ്ക്കപ്പെടാം എന്നൊരു പ്രശ്നമുണ്ടു്. “പൂജ്യം വിലയ്ക്കു ലഭിയ്ക്കുന്ന സോഫ്റ്റ്‌വെയര്‍” എന്ന ഉദ്ദേശിക്കാത്ത അര്‍ത്ഥവും, “ഉപഭോക്താക്കളുടെ സ്വാതന്ത്ര്യത്തെ മാനിയ്ക്കുന്ന സോഫ്റ്റ്‌വെയര്‍ ” എന്ന ഉദ്ദേശിയ്ക്കുന്ന അര്‍ത്ഥവും അതിനു് ഒരു പോലെ ചേരും. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ എന്നതിനു് നിര്‍വചനം കൊടുത്തും, “ഫ്രീ സ്പീച്ച്-നെ പറ്റി ചിന്തിയ്ക്കു ഫ്രീ ബിയറിനെ പറ്റിയല്ല ” തുടങ്ങിയ ലഘു വിശദീകരണങ്ങള്‍ ഉപയോഗിച്ചും ആണു് ആ പ്രശ്നത്തേ ഞങ്ങള്‍ നേരിട്ടതു്. പക്ഷെ അതൊരു കൃത്യമായ പരിഹാരമല്ല; പ്രശ്നത്തേ പൂര്‍ണ്ണമായി ഇല്ലാതാക്കാനും അതിനു് കഴിയില്ല. സംശയം വരുത്താത്ത കൃത്യമായ ഒരു പദം ഉപയോഗിയ്ക്കുന്നതു് എന്തുകൊ​ണ്ടും നല്ലതാണു്, അതുകൊണ്ടു് വേറേ പ്രശ്നമൊന്നുമില്ലെങ്കില്‍.

നിര്‍ഭാഗ്യവശാല്‍, ഇംഗ്ലീഷിലുള്ള മറ്റെല്ലാ പദങ്ങള്‍ക്കും അതിന്റേതായ പ്രശ്നങ്ങളുണ്ടു്. ജനങ്ങള്‍ നിര്‍ദ്ദേശിച്ച മറ്റു് പല പേരുകളും ഞങ്ങള്‍ പരിഗണിയ്ക്കുകയുണ്ടായി, പക്ഷെ അവയ്ക്കൊന്നും പേരുമാറ്റാന്‍ മാത്രമുള്ള കൃത്യതയുണ്ടായിരുന്നില്ല. “ഫ്രീ സോഫ്റ്റ്‌വെയര്‍ ” ​​എന്നതിനു് പകരം നിര്‍ദ്ദേശിച്ച എല്ലാ വാക്കുകള്‍ക്കും ഒരു തരത്തില്‍ അല്ലെങ്കില്‍ വേറൊരു തരത്തിലുള്ള പ്രശ്നങ്ങളുണ്ടായിരുന്നു- അതില്‍ “ഓപ്പണ്‍ സോഴ്സ് സോഫ്റ്റ്‌വെയര്‍ ” എന്നതും ഉള്‍ക്കൊള്ളുന്നു.

ഓപ്പണ്‍ സോഴ്സ് സോഫ്റ്റ്‌വെയര്‍-എന്നതിന്റെ ആധികാരിക നിര്‍വചനം(ഓപ്പണ്‍ സോഴ്സ് ഇനിഷ്യേറ്റീവ് പ്രസിദ്ധീകരിച്ചതു്-ഇവിടെ ചേര്‍ക്കാന്‍ പറ്റുന്നതിലും വലുതാണതു്) സ്വതന്ത്ര സോഫ്റ്റ്‌വെയറിനു് ഞങ്ങള്‍ കൊടുത്ത നിബന്ധനകളില്‍ നിന്നു് ഉരുത്തിരിഞ്ഞതാണു്. പക്ഷെ അതു് രണ്ടും ഒന്നല്ല. ഓപ്പണ്‍ സോഴ്സിന്റെ നിര്‍വചനം ചില കാര്യങ്ങളില്‍ വിട്ടുവീഴ്ചചെയ്യുന്നു. അതുകൊണ്ടുതന്നെ സ്വീകരിക്കാനാവത്തതായി ഞങ്ങള്‍ കരുതുന്ന ചില സമ്മതപത്രങ്ങള്‍ അവര്‍ക്കു് സ്വീകാര്യമാണു്. എന്നിരുന്നാലും പ്രായോഗിക തലത്തില്‍ രണ്ടും ഏതാണ്ടു് ഒരുപോലെയാണു്.

എങ്കിലും, “നിങ്ങള്‍ക്കു് സോഴ്സ് കോഡ് വായിക്കാം ” എന്നാ​ണു് “ഓപ്പണ്‍ സോഴ്സ് സോഫ്റ്റ്‌വെയര്‍ ” എന്ന പദത്തിന്റെ ഒറ്റ നോട്ടത്തിലുള്ള വിശദീകരണം. കൂറേയേറെ പേര്‍ അങ്ങിനെ വിചാരിയ്ക്കാനും സാധ്യതയുണ്ടു്. പക്ഷെ ആ നിബന്ധന, സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെയോ ഓപ്പണ്‍ സോഴ്സിന്റേയോ ആധികാരിക വിശദീകരണത്തെ അപേക്ഷിച്ചു് വളരെ ശോഷിച്ചതാണു്. സ്വതന്ത്ര സോഫ്റ്റ്‌വെയറോ ഓപ്പണ്‍ സോഴ്സോ അല്ലാത്ത ഒട്ടേറെ പ്രയോഗങ്ങളും ആ നിബന്ധനയില്‍ പെടും.

“ഓപ്പണ്‍ സോഴ്സ് ” എന്ന പദത്തിനു് ഒറ്റ നോട്ടത്തിലുള്ള അര്‍ത്ഥം അതിന്റെ പ്രവര്‍ത്തകര്‍ ഉദ്ദേശിയ്ക്കുന്നതല്ല അതുകൊണ്ടു്, കൂടുതലാളുകളും തെറ്റിദ്ധരിയ്ക്കാന്‍ സാധ്യതയുണ്ടു്. നീല്‍ സ്റ്റെഫെന്‍സണ്‍ (Neal Stephenson)“ഓപ്പണ്‍ സോഴ്സിനെ ” നിര്‍വചിച്ചതു് ഇങ്ങനെ:

ലിനക്സ് “ഓപ്പണ്‍ സോഴ്സ് ” ആണു്, ലളിതമായി പറഞ്ഞാല്‍, ആര്‍ക്കുവേണമെങ്കിലും അതിന്റെ സോഴ്സ് കോഡിന്റെ പകര്‍പ്പു് ലഭിയ്ക്കും.

“ആധികാരിക ” നിര്‍വചനം നിഷേധിയ്ക്കാനും അതുമായി തര്‍ക്കിയ്ക്കാനും ഒന്നും അദ്ദേഹത്തിനു് ഉദ്ദേശമുണ്ടു് എന്നെനിയ്ക്കുതോന്നുന്നില്ല. ഇംഗ്ലീഷ് ഭാഷാപരമായിട്ടുള്ള ലളിതമായ അര്‍ത്ഥമാണു് അദ്ദേഹം പറഞ്ഞതു്. കന്‍സാസ് (Kansas)സംസ്ഥാനം അതുപോലെ ഒരു നിര്‍വചനം കൊടുത്തു:

ഓപ്പണ്‍ സോഴ്സ് സോഫ്റ്റ്‌വെയര്‍ ഉപയോഗിയ്ക്കു. സോഴ്സ് കോഡ്, സൌജന്യമായി പൊതുജനത്തിനു് ലഭിയ്ക്കുന്ന സോഫ്റ്റ്‌വെയര്‍ ആണു് ഓപ്പണ്‍ സോഴ്സ്, ആ കോഡ് എങ്ങിനെ ഉപയോഗിയ്ക്കണമെന്നതിനുള്ള നിഷകര്‍ഷതകള്‍ വ്യത്യസ്തപ്പെടാമെങ്കിലും.

ഈ പ്രശ്നം നേരിടാന്‍, ഓപ്പണ്‍ സോഴ്സിന്റെ ആധികാരിക നിര്‍വചനത്തിലേയ്ക്കു് വിരല്‍ചൂണ്ടുക എന്ന മാര്‍ഗ്ഗമാണു് അതിന്റെ പ്രവര്‍ത്തകര്‍ ചെയ്തതു്. പക്ഷെ ആ തിരുത്തല്‍ ഞങ്ങള്‍ക്കു് ചെയ്യേണ്ട തിരുത്തലിന്റെ അത്ര ഫലവത്തല്ല. ഫ്രീ സോഫ്റ്റ്‌വെയര്‍ എന്ന പദത്തിനു് പ്രകൃത്യാ രണ്ടു് അര്‍ത്ഥം വരാം, അതിലൊന്നു്, നമ്മള്‍ ഉദ്ദേശിച്ച അര്‍ത്ഥമാണു്, അതായതു് ഫ്രീ സ്പീച്ചാണ്(സ്വതന്ത്ര ഭാഷണം) ഫ്രീ ബിയറല്ല (സൌജന്യ ഭക്ഷണം) എന്നു് മനസ്സിലായ ഒരാള്‍ക്കു് പിന്നെ തെറ്റില്ല. പക്ഷെ ഓപ്പണ്‍ സോഴ്സ് എന്നതിനു് പ്രകൃത്യാ ഒറ്റ അര്‍ത്ഥമേയുള്ളു. അതു് അതിന്റെ പ്രവര്‍ത്തകര്‍ ഉദ്ദേശിയ്ക്കാത്തതാണു്. അതായതു് ഓപ്പണ്‍ സോഴ്സ് എന്നതിന്റെ ആധികാരിക നിര്‍വചനത്തെ വിശദീകരിയ്ക്കാന്‍ സംക്ഷിപ്തമായ ഒരു രൂപമില്ല. അതു് കൂടുതല്‍ ആശയകുഴപ്പത്തിലേയ്ക്കു് വഴിവയ്ക്കും.

“ ഓപ്പണ്‍ സോഴ്സ് ” എന്നാല്‍ “ഗ്നു പൊതു സമ്മതപത്രം ഉപയോഗിയ്ക്കാത്തതു്” എന്നതാണു് മറ്റൊരു തെറ്റിദ്ധാരണ. “ഫ്രീ സോഫ്റ്റ്‌വെയര്‍” എന്നാല്‍ “ഗ്നു സമ്മതപത്രം ഉപയോഗിയ്ക്കുന്നതു്” എന്ന തെറ്റിദ്ധാരണയുടെ തുടര്‍ച്ചയാണതു്. ഇവ രണ്ടും ഒരു പോലെ അബദ്ധമാണു്. ഗ്നു പൊതു സമ്മതപത്രം ഓപ്പണ്‍ സോഴ്സ് അംഗീകരിച്ച സമ്മതപത്രങ്ങളില്‍ ഒന്നാണെന്നതു തന്നെ കാരണം. കൂടാതെ മിക്ക ഓപ്പണ്‍ സോഴ്സ് സമ്മതപത്രങ്ങളും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സമ്മതപത്രങ്ങളാണു്. വ്യത്യസ്തമൂല്യങ്ങള്‍ ഒരേ നിഗമനത്തിലേയ്ക്കു് നയിയ്ക്കാം…എല്ലായിപ്പോഴുമില്ലെന്നു് മാത്രം

1960-കളിലെ ത്വാത്ത്വിക സംഘങ്ങള്‍ ഗ്രൂപ്പ്‌വഴക്കുകള്‍ക്കു് പേരുകേട്ടതായിരുന്നു: തന്ത്ര പരമായ അഭിപ്രായ വ്യത്യാസത്തിന്റെ പേരില്‍ ചില സംഘടനകള്‍ തെറ്റിപ്പിരിഞ്ഞിരുന്നു. അടിസ്ഥാന ലക്ഷ്യങ്ങളിലും മൂല്യങ്ങളിലും വലിയ വ്യത്യാസമുണ്ടായിരുന്നില്ലെങ്കിലും അവര്‍ പരസ്പരം ശത്രുക്കളായി കരുതി. വലതു പക്ഷമാണു് ഇതില്‍ കൂടുതലും സ്രഷ്ടിച്ചതു്, കൂടാതെ ഇടതു പക്ഷക്കാരെ മുഴുവനായി കുറ്റപ്പെടുത്താനായി ഇതൊക്കെ ഉപയോഗിയ്ക്കുകയും ചെയ്തു.

ഞങ്ങള്‍ക്കു് ഓപ്പണ്‍ സോഴ്സിനോടുള്ള വിയോജിപ്പു് ഈ സംഘങ്ങളോടുപമിച്ചു് ചിലര്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തെ അവഹേളിയ്ക്കാന്‍ ശ്രമിയ്ക്കുന്നുണ്ടു്. അവര്‍ക്കുതു് തിരിച്ചാണുള്ളതു്. ഞങ്ങള്‍ക്കു് ഓപ്പണ്‍ സോഴ്സിനോടുള്ള എതിര്‍പ്പു് അടിസ്ഥാനപരമായ ലക്ഷ്യങ്ങളിലും മൂല്യങ്ങളിലുമാണു്, പക്ഷെ അവരുടേയും ഞങ്ങളുടേയും കാഴ്ചപ്പാടു് പലപ്പോഴും ഒരേ പ്രാവര്‍ത്തിക സ്വഭാവത്തിലേയ്ക്കു നയിയ്ക്കാറുണ്ടു് —സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ നിര്‍മ്മാണം തുടങ്ങിയ കാര്യങ്ങളില്‍.

അതുകൊണ്ടു് തന്നെ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തകരും, ഓപ്പണ്‍ സോഴ്സ് പ്രവര്‍ത്തകരും സോഫ്റ്റ്‌വെയര്‍ നിര്‍മ്മാണം തുടങ്ങിയ പ്രായോഗിക സംരംഭങ്ങളില്‍ ഒരുമിച്ചു് പ്രവര്‍ത്തിയ്ക്കാറുണ്ടു്. ഇത്ര വ്യത്യസ്തമായ മൂല്യങ്ങളുള്ള വ്യത്യസ്ത ആളുകള്‍ ഒരേ സംരംഭങ്ങളില്‍ പ്രവര്‍ത്തിയ്ക്കാന്‍ പ്രചോദിതരാകാം എന്നതു് ശ്രദ്ധേയമാണു്. എന്നിരുന്നാലും ഈ കാഴ്ചപ്പാടുകള്‍ വളരെ വ്യത്യസ്തമാണു്, ഇവ രണ്ടും തികച്ചും വ്യത്യസ്തമായ ചെയ്തികളിലേയ്ക്കു് നയിയ്ക്കുന്ന സാഹചര്യങ്ങളുമുണ്ടു്.

ഉപഭോക്താക്കള്‍ക്കു് സോഫ്റ്റ്‌വെയര്‍ മാറ്റം വരുത്താനും, വിതരണം ചെയ്യുവാനും പറ്റുമ്പോള്‍ സോഫ്റ്റ്‌വെയര്‍ കൂടുതല്‍ ശക്തവും വിശ്വസ്തവും ആകും എന്നതാണു് ഓപ്പണ്‍ സോഴ്സിന്റെ ആശയം. പക്ഷെ അതിനു് ഉറപ്പൊന്നുമില്ല. കുത്തക സോഫ്റ്റ്‌വെയര്‍ നിര്‍മ്മാതാക്കള്‍ സാമര്‍ത്ഥ്യം ഇല്ലാത്തവരാകണം എന്നില്ല. ചിലപ്പോള്‍ അവരും ശക്തവും വിശ്വസ്തവും ആയ പ്രയോഗങ്ങള്‍ ഉണ്ടാക്കാറുണ്ടു്, അവ ഉപഭോക്താക്കളുടെ സ്വാതന്ത്ര്യത്തെ മാനിയ്ക്കുന്നില്ലെങ്കിലും. അതിനോടു് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തകരും ഓപ്പണ്‍ സോഴ്സ് പ്രവര്‍ത്തകരും എങ്ങിനെയായിരിയ്ക്കും പ്രതികരിയ്ക്കുക?

സ്വാതന്ത്ര്യത്തിന്റെ ആശയത്തില്‍ വിശ്വസിയ്ക്കാത്ത ഒരു പൂര്‍ണ്ണ ഓപ്പണ്‍ സോഴ്സ് പ്രവര്‍ത്തകന്‍ പറയുന്നതിങ്ങനെ ആയിരിയ്ക്കും: “ഞങ്ങളുടെ വികസന മാതൃക ഉപയോഗിയ്ക്കാതെ തന്നെ നന്നായി പ്രവര്‍ത്തിയ്ക്കുന്ന പ്രയോഗം നിങ്ങള്‍ നിര്‍മ്മിച്ചിരിയ്ക്കുന്നതില്‍ എനിയ്ക്കു് അത്ഭുതമുണ്ടു്, എനിക്കതിന്റെ ഒരു പകര്‍പ്പു് എങ്ങിനെ കിട്ടും?” ഈ നിലപാടു്, നമ്മുടെ സ്വാതന്ത്ര്യം എടുത്തുകളയാനായി ശ്രമിയ്ക്കുന്ന പദ്ധതികള്‍ക്കു് പ്രജോദനമാകും, അതു് നഷ്ടപ്പെടുന്നതിലേയ്ക്കും വഴിവെയ്ക്കും.

അതെ സമയം ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തകന്‍ പറയുക: “നിങ്ങളുടെ പ്രയോഗം വളരെ ആകര്‍ഷണീയമാണു്, പക്ഷെ അതെന്റെ സ്വാതന്ത്ര്യത്തിന്റെ വിലയ്ക്കല്ല. അതുകൊണ്ടു് എനിയ്ക്കതുപയോഗിയ്ക്കാന്‍ പറ്റില്ല. പകരം അതിനൊരു സ്വതന്ത്രമായ പകരക്കാരനെ നിര്‍മ്മിയ്ക്കാനുള്ള സംരംഭത്തെ സഹായിയ്ക്കാന്‍ ഞാന്‍ തയ്യാറാണു്”എന്നാണു്. നമ്മുടെ സ്വാതന്ത്ര്യത്തെ നമ്മള്‍ മാനിയ്ക്കുന്നുണ്ടെങ്കില്‍, അതു് നിലനിര്‍ത്താനും പ്രതിരോധിയ്ക്കാനുമായി നമുക്കു് പ്രവര്‍ത്തിയ്ക്കാം. ശക്തവും, വിശ്വസ്തവും ആയ സോഫ്റ്റ്‌വെയറും ദുഷിച്ചതാകാം

സോഫ്റ്റ്‌വെയര്‍ അതിന്റെ ഉപഭോക്താവിനെ സേവിയ്ക്കാനായാണു് നിര്‍മ്മിച്ചതു് എന്ന ധാരണയിലാണു് അതു് ശക്തവും വിശ്വസ്തവും ആകണം എന്നു് അവര്‍ ആഗ്രഹിയ്ക്കുന്നതു്. സോഫ്റ്റ്‌വെയര്‍ കൂടുതല്‍ ശക്തവും വിശ്വസ്തവും ആണെങ്കില്‍ കൂടുതല്‍ മെച്ചപ്പെട്ട രീതിയിലുള്ള സേവനം അതു് ലഭ്യമാക്കുന്നു.

പക്ഷെ ഒരു സോഫ്റ്റ്‌വെയര്‍ അതിന്റെ ഉപയോക്താക്കളുടെ സ്വാതന്ത്ര്യത്തെ മാനിയ്ക്കുമ്പോള്‍ മാത്രമേ അതു് ഉപയോക്താക്കളെ സേവിയ്ക്കുകയാണെന്നു് പറയാന്‍ കഴിയു. ഉപയോക്താക്കളെ ചങ്ങലയ്ക്കിടാനായാണു് സോഫ്റ്റ്‌വെയര്‍ നിര്‍മ്മിച്ചതെങ്കിലോ?അപ്പോള്‍ കൂടുതല്‍ ശക്തമായ സോഫ്റ്റ്‌വെയര്‍ എന്നാല്‍ അതിന്റെ ചങ്ങലകള്‍ കൂടുതല്‍ ഞെരുക്കുന്നതാണെന്നും, വിശ്വസ്തം എന്നാല്‍ അതു് ഉഴിവാക്കാന്‍ കൂടുതല്‍ പ്രയാസമാണു് എന്നുമാണു്. ഉപയോക്താക്കളുടെ മേല്‍ ചാരപ്പണി ചെയ്യുക, അവരെ നിയന്ത്രിയ്ക്കുക, പിന്‍വാതിലുകള്‍ ചേര്‍ക്കുക, നിര്‍ബന്ധിത നവീകരണം നടത്തുക തുടങ്ങിയ ദുഷ്ടലാക്കോടെയുള്ള ഘടകങ്ങള്‍ കുത്തക സോഫ്റ്റ്‌വെയറില്‍ സാധാരണമാണു്, കൂടാതെ ചില ഓപ്പണ്‍സോഴ്സ് പ്രവര്‍ത്തകര്‍ക്കും അങ്ങിനെ ചെയ്യാന്‍ ആഗ്രഹമുണ്ടു്.

സിനിമാ, ശബ്ദരേഖാ വ്യവസായങ്ങളുടെ സമ്മര്‍ദ്ദത്തില്‍ ഉപയോക്താക്കളെ കൂടുതല്‍ കൂടുതല്‍ വിലക്കുന്ന രീതിയിലാണു് സോഫ്റ്റ്‌വെയറുകള്‍ നിര്‍മ്മിയ്ക്കപ്പെടുന്നതു്. ഈ ദുഷിച്ച ഘടകങ്ങളെ പൊതുവില്‍ പറയുന്നതു് ഡിജിറ്റല്‍ നിയന്ത്രണ നിര്‍വഹണം എന്നാണു്(Digital Restrictions Management[DRM]-see DefectiveByDesign.org) ഇതു് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ലക്ഷ്യമാക്കുന്ന സ്വാതന്ത്ര്യത്തിനു് നേരെ വിപരീതമായ ആശയത്തോടെയുള്ളതാണു്. ആശയം മാത്രമല്ല: DRM-ന്റെ ലക്ഷ്യം തന്നെ, നിങ്ങളുടെ സ്വാതന്ത്ര്യം തകര്‍ക്കുക എന്നതായതു കൊണ്ടു്, DRM നടപ്പിലാക്കുന്ന സോഫ്റ്റ്‌വെയറുകള്‍ മാറ്റുക എന്നതു് പ്രയാസകരമോ, അസാധ്യമോ, അല്ലെങ്കില്‍ നിയമവിരുദ്ധമോ ആയ രീതിയിലാണു് അതിന്റെ നിര്‍മ്മാതാക്കള്‍ അതുണ്ടാക്കുന്നതു്.

എന്നിട്ടും ചില ഓപ്പണ്‍ സോഴ്സ് പ്രവര്‍ത്തകര്‍ “ ഓപ്പണ്‍ സോഴ്സ് DRM” മുന്നോട്ടു് വയ്ക്കുന്നു. നിഗൂഢവത്കരിച്ച മാധ്യമങ്ങളെ(encrypted media) നിങ്ങള്‍ ഉപയോഗിയ്ക്കുന്നതു് നിയന്ത്രിയ്ക്കാനുള്ള സോഫ്റ്റ്‌വെയറിന്റെ കോഡ് ഇവര്‍ പ്രസിദ്ധീകരിയ്ക്കുന്നു. അതു് തിരുത്താന്‍ മറ്റുള്ളവരെ അനുവദിയ്ക്കുന്നതുവഴി നിങ്ങളെത്തനെ നിയന്ത്രിയ്ക്കാനുള്ള സോഫ്റ്റ്‌വെയര്‍ കൂടുതല്‍ ശക്തവും വിശ്വസ്തവുമാകുന്നു. പിന്നീടു് ആ സോഫ്റ്റ്‌വെയര്‍ മാറ്റാന്‍ അനുവദിയ്ക്കാത്ത ഉപകരണങ്ങളിലായി അതു് നിങ്ങളുടെ പക്കല്‍ തന്നെ എത്തുന്നു.

ഈ സോഫ്റ്റ്‌വെയര്‍ “ഓപ്പണ്‍ സോഴ്സായിരിയ്ക്കാം,” ഓപ്പണ്‍ സോഴ്സിന്റെ നിര്‍മ്മാണ മാതൃകയാണു് അതുപയോഗിയ്ക്കുന്നതും. പക്ഷെ അതു് ശരിക്കും ഉപയോഗിയ്ക്കുന്നവര്‍ക്കു് സ്വതന്ത്ര്യം ലഭിയ്ക്കുന്നില്ല എന്നതുകൊണ്ടു് അതു് സ്വതന്ത്ര സോഫ്റ്റ്‌വെയറാകില്ല. ഓപ്പണ്‍ സോഴ്സ് നിര്‍മ്മാണ മാതൃക അതിനെ കൂടുതല്‍ ശക്തിയോടും വിശ്വസ്തതയോടും കൂടി നിങ്ങളെ നിയന്ത്രിയ്ക്കാന്‍ പ്രാപ്തമാക്കുന്നു എങ്കില്‍ അതു് ഏറ്റവും പരിതാപകരമാണു്. സ്വാതന്ത്ര്യത്തോടുള്ള പേടി

“സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ” സന്മാര്‍ഗ്ഗികപരമായ കാര്യങ്ങള്‍ ചിലരുടെ സമാധാനംകെടുത്തുന്നു എന്നതാണു് “ഓപ്പണ്‍ സോഴ്സ്” എന്ന പദം ഉയര്‍ന്നു വരാനുള്ള മുഖ്യകാരണം. അതുശരിയാണു്: സ്വാതന്ത്ര്യത്തെ കുറിച്ചും, സന്മാര്‍ഗ്ഗികതയേപറ്റിയും, ഉത്തരവാദിത്വത്തെ പറ്റിയും, സൌകര്യത്തെ പറ്റിയും ഒക്കെ പറയുമ്പോള്‍ അവര്‍ അവഗണിയ്ക്കാനാഗ്രഹിയ്ക്കുന്ന വിഷയങ്ങളിലേയ്ക്കും അതു് കടന്നേക്കാം-അവരുടെ നടപടികള്‍ സന്മാര്‍ഗ്ഗികമാണോയെന്നും മറ്റും. അതു് അസ്വസ്ഥതയുണ്ടാക്കാം, ചിലര്‍ ആ ഭാഗത്തേയ്ക്കു് എങ്ങും ചിന്തിയ്ക്കാന്‍തന്നെ തയ്യാറാവില്ല. അതുകൊണ്ടൊന്നും ഇതു് ചര്‍ച്ച ചെയ്യരുതെന്നില്ല.

എന്തായാലും “ഓപ്പണ്‍സോഴ്സിന്റെ” നേതാക്കള്‍ അങ്ങിനെയാണു് നിശ്ചയിച്ചതു്. സ്വാതന്ത്ര്യത്തെ പറ്റിയും സന്മാര്‍ഗ്ഗികതയേ പറ്റിയും ഒന്നും പറയാതെ, ചില സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ വളരെ അടുത്ത പ്രായോഗിക ഫലങ്ങളെ പറ്റി മാത്രം സംസാരിച്ചും, അവര്‍ക്കു് സോഫ്റ്റ്‌വെയറുകള്‍ കൂടുതല്‍ “വില്‍ക്കാം” എന്നവര്‍ ക​ണ്ടെത്തി, പ്രത്യേകിച്ചും വ്യവസായപരം.

അതിന്റേതായ കാരണങ്ങളില്‍ ആ സമീപനം ഫലപ്രദമാണു്. ഓപ്പണ്‍ സോഴ്സിന്റെ പ്രസംഗപാടവം പല വ്യവസായത്തേയും വ്യക്തികളേയും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിയ്ക്കാനും, കൂടാതെ നിര്‍മ്മിയ്ക്കാനും വരെ കാരണമായിട്ടുണ്ടു്. അതു് നമ്മുടെ സമൂഹത്തെ വലുത്താക്കിയിട്ടുണ്ടു് —പക്ഷെ അതു് ഉപരിപ്ലവവും പ്രായോഗികതലത്തില്‍ മാത്രമുള്ളതുമാണു്. ഓപ്പണ്‍ സോഴ്സിന്റെ പ്രായോഗിക മൂല്യങ്ങളില്‍ മാത്രം ഒതുങ്ങുന്ന തത്വശാസ്ത്രം, അതിനേക്കാള്‍ ആഴത്തിലുള്ള സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ ആശയം മനസ്സിലാക്കുന്നതു് തടയുന്നു. അതു് നമ്മുടെ സമൂഹത്തിലേയ്ക്കു് കുറേയേറെ പേരെ കൊണ്ടുവരുന്നു പക്ഷെ അവരെ പ്രതിരോധിയ്ക്കാന്‍ പഠിപ്പിയ്ക്കുന്നില്ല. അതു പോകുന്നിടത്തോളം നല്ലതാണു്. പക്ഷെ അതു് സ്വാതന്ത്ര്യം സുരക്ഷിതമാക്കാന്‍ പര്യാപ്തമല്ല. സ്വതന്ത്ര സോഫ്റ്റ്‌വെയറിലേയ്ക്കു് അള്‍ക്കാരെ ആകര്‍ഷിയ്ക്കുക എന്നതു്, അവരെ സ്വന്തം സ്വാതന്ത്ര്യത്തിന്റെ പോരാളിയാവുകയെന്നതിന്റെ പാതിവഴി വരെയേ ​എത്തിയ്ക്കുന്നുള്ളു.

താമസ്സിയാതെ, ഏതെങ്കിലും പ്രായോഗിക മെച്ചം കാര​ണം ഇതെ ഉപഭോക്താക്കളെ, കുത്തക സോഫ്റ്റ്‌വെയര്‍ ഉപയോഗിയ്ക്കാനായി ക്ഷണിയ്ക്കപ്പെടാം. കണക്കില്ലാത്ത വ്യവസായങ്ങള്‍ അങ്ങനെ ഒരു പ്രലോഭനത്തിനു് സന്നദ്ധത പ്രകടിപ്പിയ്ക്കുന്നുണ്ടു്. ചിലര്‍ സൌജന്യ പകര്‍പ്പുകള്‍ തന്നെ വാഗ്ദാനം ചെയ്യുന്നു. ഉപഭോക്താക്കള്‍ എന്തിനതു് വേണ്ടെന്നു വെയ്ക്കണം?സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ നല്കുന്ന സ്വാതന്ത്ര്യത്തെ മാനിയ്ക്കാന്‍ അവര്‍ പഠിച്ചെങ്കില്‍ മാത്രം, സാങ്കേതികമോ പ്രായോഗികമോ ആയ സൌകര്യങ്ങള്‍ക്കുപരി സ്വാതന്ത്ര്യത്തെ അതിന്റെ വിശാലമായ അര്‍ത്ഥത്തില്‍ തന്നെ മനസ്സിലാക്കുമ്പോള്‍ മാത്രം. ഈ ആശയം പ്രചരിപ്പിയ്ക്കാന്‍ നമ്മള്‍ സ്വതന്ത്ര്യത്തെ പറ്റി സംസാരിയ്ക്കണം. വ്യവസായങ്ങളോടു് ഒരു പരിധിവരെയുള്ള “ നിശബ്ദമായ ” സമീപനം, സമൂഹത്തിനു് നല്ലതാണു്. പക്ഷെ അതു് സ്വാതന്ത്ര്യത്തോടുള്ള സ്നേഹം കിറുക്കാണെന്നു തോന്നുന്ന രീതിയില്‍ വിപുലമാകുന്നതു് അപകടകരമാണു്.

ആ ആപത്ഘട്ടമാണു് നമ്മള്‍ക്കിപ്പോഴുള്ളതു്. സ്വതന്ത്ര സോഫ്റ്റ‌വെയറുപയോഗിയ്ക്കുന്ന കൂടുതല്‍ പേരും സ്വാതന്ത്ര്യത്തേ കുറിച്ചു് ഒന്നും പറയാത്ത അവസ്ഥ - മിക്കവാറും “വ്യവസായങ്ങള്‍ക്കു് അതാണു് കൂടുതല്‍ സ്വീകാര്യത ” എന്നതുകൊണ്ടാണതു്. ഏതാ​ണ്ടു് എല്ലാ ഗ്നു/ലിനക്സ് വകഭേദങ്ങളും, അടിസ്ഥാന സ്വതന്ത്ര സംവിധാനത്തിനു് പുറമെ കുത്തക സോഫ്റ്റ്‌വെയര്‍ ഘടകങ്ങളും ചേര്‍ക്കുന്നു. കൂടാതെ അതൊരു പ്രത്യേകതയായിട്ടു് കാണാനാണവര്‍ ഉപഭോക്താക്കളോടു് പറയുന്നതു്-അല്ലാതെ സ്വാതന്ത്ര്യത്തില്‍ നിന്നു് പിന്നിലേയ്ക്കുള്ള ഒരു ചുവടുവെപ്പായല്ല.

ഈ കൂട്ടായ്മയില്‍ അധികവും സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യത്തിനായി നിലകൊള്ളാഞ്ഞതുകൊണ്ടു്, സോഫ്റ്റ്‌വെയറുകളുടെ കുത്തക അനുബന്ധങ്ങളും ഭാഗികമമായി സ്വതന്ത്രമല്ലാത്തതുമായ ഗ്നു/ ലിനക്സ് വിതരണങ്ങള്‍ അവിടെ നല്ല വിളനിലം കണ്ടു. ഇതു് യാദൃശ്ചികമല്ല. കൂടുതല്‍ ഗ്നു/ലിനക്സ് ഉപയോക്താക്കളുടേയും മുമ്പില്‍ അവതരിപ്പിയ്ക്കപ്പെട്ടതു് സ്വാതന്ത്ര്യം ഒരു ലക്ഷ്യമായി കല്പിയ്ക്കാത്ത “ ഓപ്പണ്‍ സോഴ്സ് ” ചര്‍ച്ചകളാണു്. സ്വാതന്ത്ര്യത്തെ ഉയര്‍ത്തിപ്പിടിയ്ക്കാത്ത ചെയ്തികളും സ്വാതന്ത്ര്യത്തെ പറ്റി സംസാരിയ്ക്കാത്ത വാക്കുകളും പരസ്പരപൂരകങ്ങളായി അന്യോന്യം സഹായിച്ചു. ഈ പ്രവണതയെ മറികടക്കാന്‍ സ്വാതന്ത്ര്യത്തെ കുറിച്ചു് കുറവല്ല കൂടുതല്‍ ചര്‍ച്ചകളാണു് നമുക്കാവശ്യം പരിസമാപ്തി

ഓപ്പണ്‍ സോഴ്സ് പ്രവര്‍ത്തകര്‍ നമ്മുടെ കൂട്ടായ്മയിലേയ്ക്കു് കൂടുതല്‍ പുതിയ ഉപഭോക്താക്കളെ കൊണ്ടുവരുമ്പോള്‍, നമ്മള്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തകര്‍ സ്വാതന്ത്ര്യം എന്ന വിഷയം പുതിയവരുടെ ശ്രദ്ധയില്‍ പെടുത്താന്‍ കൂടുതല്‍ ശ്രമിയ്ക്കണം. “ഇതു് സ്വതന്ത്ര സോഫ്റ്റ്‌വെയറാണു് ഇതു് നിങ്ങള്‍ക്കു് സ്വാതന്ത്ര്യം നല്‍കുന്നു! ” എന്നു് എന്നത്തേക്കാളും ഉച്ചത്തില്‍ നാം പറയ​ണം. “ഓപ്പണ്‍ സോഴ്സ് ” എന്നതിനു പകരം “സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ” എന്നു പറയുന്ന ഓരോ പ്രാവശ്യവും നിങ്ങള്‍ നമ്മുടെ സമരത്തെ സഹായിക്കുന്നു. അടിക്കുറിപ്പു്

ജോ ബാര്‍(Joe Barr) എഴുതിയ ലിവ് ആന്റ് ലെറ്റ് ലൈസന്‍സ് ഈ വിഷയത്തില്‍ അദ്ദേഹത്തിന്റെ കാഴ്ചപ്പാടു് വ്യക്തമാക്കുന്നു.

ലഘാനി (Lakhani)-യുടേയും വൂള്‍ഫ്(Wolf)-ന്റെയും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ നിര്‍മ്മാതാക്കളുടെ പ്രജോദനത്തെ പറ്റിയുള്ള പ്രബന്ധം പറയുന്നതു് ഗണ്യമായ ഒരു വിഭാഗം സോഫ്റ്റ്‌വെയര്‍ എഴുത്തുകാര്‍ സോഫ്റ്റ്‌വെയര്‍ സ്വതന്ത്രമായിരിയ്ക്കണമെന്ന ആശയത്തില്‍ നിന്നു് പ്രചോദനമുള്‍കൊണ്ടവരാണു് എന്നാണു്, അതും അവര്‍ നിരീക്ഷിച്ചതു്, നൈതികമായ കാഴ്ചപ്പാടിനെ പിന്‍താങ്ങാത്ത സോഴ്സ്ഫോര്‍ജ് എന്ന സൈറ്റിലെ പ്രവര്‍ത്തകരേയാണുതാനും. സോഫ്റ്റ്‌വെയര്‍ “ഫ്രീ” ആണു് എന്നു ഞങ്ങള്‍ പറയുമ്പോള്‍ ഞങ്ങള്‍ ഉദ്ദേശിയ്ക്കുന്നതു് ആ സോഫ്റ്റ്‌വെയര്‍ ഉപയോക്താക്കളുടെ അടിസ്ഥാന സ്വാതന്ത്ര്യത്തെ മാനിയ്ക്കുന്നു എന്നാണു്. അതായതു്, ആ പ്രയോഗത്തെ പ്രവര്‍ത്തിപ്പിയ്ക്കാനും, അതിനെ പറ്റി പഠിയ്ക്കാനും, അതില്‍ മാറ്റം വരുത്താനും, നവീകരിച്ചതോ അല്ലാത്തതോ ആയ പകര്‍പ്പുകള്‍ മറ്റുള്ളവര്‍ക്കു് വിതരണം ചെയ്യാനും ഉള്ള സ്വാതന്ത്ര്യം അതനുവദിക്കുന്നു. ഇതു് സ്വാതന്ത്ര്യത്തിന്റെ കാര്യമാണു് വിലയുടേതല്ല. അതായതു് “ഫ്രീ സ്പീച്ചു്” (സ്വതന്ത്ര ഭാഷണം)- ​എന്നതുപോലെ “ഫ്രീ ബിയര്‍ ” (സൌജന്യ ഭക്ഷണം)എന്നതുപോലെ അല്ല.

ലഘാനി (Lakhani)-യുടേയും വൂള്‍ഫ്(Wolf)-ന്റെയും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ നിര്‍മ്മാതാക്കളുടെ പ്രജോദനത്തെ പറ്റിയുള്ള പ്രബന്ധം പറയുന്നതു് ഗണ്യമായ ഒരു വിഭാഗം സോഫ്റ്റ്‌വെയര്‍ എഴുത്തുകാര്‍ സോഫ്റ്റ്‌വെയര്‍ സ്വതന്ത്രമായിരിയ്ക്കണമെന്ന ആശയത്തില്‍ നിന്നു് പ്രചോദനമുള്‍കൊണ്ടവരാണു് എന്നാണു്, അതും അവര്‍ നിരീക്ഷിച്ചതു്, നൈതികമായ കാഴ്ചപ്പാടിനെ പിന്‍താങ്ങാത്ത സോഴ്സ്ഫോര്‍ജ് എന്ന സൈറ്റിലെ പ്രവര്‍ത്തകരേയാണുതാനും. * സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ ആശയം “ഓപ്പണ്‍ സോഴ്സ്” വിട്ടുപോകുന്നതു് എന്തുകൊണ്ടു് സോഫ്റ്റ്‌വെയര്‍ “ഫ്രീ” ആണു് എന്നു ഞങ്ങള്‍ പറയുമ്പോള്‍ ഞങ്ങള്‍ ഉദ്ദേശിയ്ക്കുന്നതു് ആ സോഫ്റ്റ്‌വെയര്‍ ഉപയോക്താക്കളുടെ അടിസ്ഥാന സ്വാതന്ത്ര്യത്തെ മാനിയ്ക്കുന്നു എന്നാണു്. അതായതു്, ആ പ്രയോഗത്തെ പ്രവര്‍ത്തിപ്പിയ്ക്കാനും, അതിനെ പറ്റി പഠിയ്ക്കാനും, അതില്‍ മാറ്റം വരുത്താനും, നവീകരിച്ചതോ അല്ലാത്തതോ ആയ പകര്‍പ്പുകള്‍ മറ്റുള്ളവര്‍ക്കു് വിതരണം ചെയ്യാനും ഉള്ള സ്വാതന്ത്ര്യം അതനുവദിക്കുന്നു. ഇതു് സ്വാതന്ത്ര്യത്തിന്റെ കാര്യമാണു് വിലയുടേതല്ല. അതായതു് “ഫ്രീ സ്പീച്ചു്” (സ്വതന്ത്ര ഭാഷണം)- ​എന്നതുപോലെ “ഫ്രീ ബിയര്‍ ” (സൌജന്യ ഭക്ഷണം)എന്നതുപോലെ അല്ല.

ലഘാനി (Lakhani)-യുടേയും വൂള്‍ഫ്(Wolf)-ന്റെയും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ നിര്‍മ്മാതാക്കളുടെ പ്രജോദനത്തെ പറ്റിയുള്ള പ്രബന്ധം പറയുന്നതു് ഗണ്യമായ ഒരു വിഭാഗം സോഫ്റ്റ്‌വെയര്‍ എഴുത്തുകാര്‍ സോഫ്റ്റ്‌വെയര്‍ സ്വതന്ത്രമായിരിയ്ക്കണമെന്ന ആശയത്തില്‍ നിന്നു് പ്രചോദനമുള്‍കൊണ്ടവരാണു് എന്നാണു്, അതും അവര്‍ നിരീക്ഷിച്ചതു്, നൈതികമായ കാഴ്ചപ്പാടിനെ പിന്‍താങ്ങാത്ത സോഴ്സ്ഫോര്‍ജ് എന്ന സൈറ്റിലെ പ്രവര്‍ത്തകരേയാണുതാനും.

ഭാഗം - നാലു്

4.1 എന്തു് കൊണ്ടു് പകര്‍പ്പനുമതി?

“മറ്റുള്ളവരുടെ സ്വാതന്ത്ര്യം സംരക്ഷിക്കുന്ന കാര്യത്തില്‍ ഒന്നും ചെയ്യാതിരിയ്ക്കുന്നതു് ദൌര്‍ബല്യമാണു്, എളിമയല്ല”

ഗ്നു സംരംഭത്തില്‍ ഞങ്ങള്‍ പൊതുവെ, ഗ്നു ജിപിഎല്‍ പോലുള്ള,പകര്‍പ്പനുമതിയുള്ള സമ്മതപത്രങ്ങള്‍ ഉപയോഗിയ്ക്കാനാണു് നിര്‍ദ്ദേശിയ്ക്കാറ്, അല്ലാതെ കൂടുതല്‍ അധികാരങ്ങള്‍ തരുന്ന പകര്‍പ്പനുമതി ഉപയോഗിയ്ക്കാത്ത സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സമ്മതപത്രങ്ങളല്ല. പകര്‍പ്പനുമതി ഉപയോഗിയ്ക്കാത്ത സമ്മതപത്രങ്ങള്‍ക്കെതിരെ ഞങ്ങള്‍ ശക്തമായി വാദിയ്ക്കാറില്ല —ചിലപ്പോള്‍ ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ ഞങ്ങളതു് നിര്‍ദ്ദേശിയ്ക്കാറുമുണ്ടു്—പക്ഷെ അത്തരം സമ്മതപത്രങ്ങളുടെ വക്താക്കള്‍ ജിപിഎല്‍ -നു് എതിരായി ശക്തമായി വാദിയ്ക്കാറുണ്ടു്.

അങ്ങനെയുള്ള ഒരു വാദത്തില്‍,ഒരാള്‍ പറഞ്ഞതു്, ബിഎസ്ഡി ലൈസെന്‍സുകളിലൊരെണ്ണം അയാള്‍ തിരഞ്ഞെടുത്തതു് “വീനീതമായ പ്രവൃത്തി” ആണെന്നാണു്:“എന്റെ കോഡുപയോഗിയ്ക്കുന്നവരോടു്, എനിയ്ക്കു് അംഗീകാരം തരണം എന്നതില്‍ കൂടുതലൊന്നും ഞാന്‍ ആവശ്യപ്പെടുന്നില്ല.” അംഗീകാരം ലഭിയ്ക്കുന്നതിനായുള്ള നിയമപരമായ ഒരു ആവശ്യത്തെ “വിനയം” എന്നുപറയുന്നതു് വളച്ചൊടിക്കലാണു്. എന്നാല്‍ ഇവിടെ കൂടുതല്‍ ഗഹനമായ ഒരു കാര്യം പരിഗണിയ്ക്കേണ്ടതുണ്ടു്.

വിനയം എന്നാല്‍ നിങ്ങളുടെ സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്കു് വിലകൊടുക്കുന്നില്ല എന്നാണു്, പക്ഷെ നിങ്ങളുടെ കോഡിനു് ഏതു് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സമ്മതപത്രം ഉപയോഗിയ്ക്കണമെന്ന തീരുമാനം നിങ്ങളേയും നിങ്ങളുടെ കോഡുപയോഗിയ്ക്കുന്നവരേയും മാത്രമല്ല ബാധിയ്ക്കുന്നതു്. നിങ്ങളുടെ കോഡ് സ്വതന്ത്രമല്ലാത്ത ഒരു പ്രോഗ്രാമില്‍ ഉപയോഗിയ്ക്കുന്ന ഒരാള്‍ മറ്റുള്ളവരുടെ സ്വാതന്ത്ര്യം തടയാനാണു് ശ്രമിയ്ക്കുന്നതു്,അതു് ചെയ്യാന്‍ നിങ്ങള്‍ അനുവദിയ്ക്കുകയാണെങ്കില്‍ മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തെ സംരക്ഷിയ്ക്കുന്നതില്‍ നിങ്ങള്‍ പരാജയപ്പെടുകയാണു്. മറ്റുള്ളവരുടെ സ്വാതന്ത്ര്യം സംരക്ഷിയ്ക്കുന്നതിനായി ഒന്നും ചെയ്യാതിരിയ്ക്കുന്നു് ദൌര്‍ബല്യമാണു്, എളിമയല്ല.

നിങ്ങളുടെ കോഡ് ബിഎസ്ഡി ലൈസന്‍സുകളിലോ, മറ്റേതെങ്കിലും കൂടുതല്‍ അനുവാദങ്ങളുള്ള, പകര്‍പ്പനുമതി ഉപയോഗിയ്ക്കാത്ത സമ്മതപത്രങ്ങളിലോ പുറത്തിറക്കുന്നതു് തെറ്റല്ല; ആ പ്രോഗ്രാം അപ്പോഴും സ്വതന്ത്ര സോഫ്റ്റവെയറാണു്,അതു് നമ്മുടെ സമൂഹത്തിനുള്ള സംഭാവനതന്നെയാണു്. പക്ഷെ അതു് ദുര്‍ബലമാണു്, മാത്രമല്ല പലപ്പോഴും സോഫ്റ്റ്‌വെയര്‍ പങ്കുവെയ്ക്കാനും മാറ്റംവരുത്താനും ഉപയോക്താക്കള്‍ക്കുള്ള സ്വാതന്ത്ര്യത്തെ പറ്റി പ്രചരിപ്പിയ്കാന്‍ ഏറ്റ്വും അനുയോജ്യമായ മാര്‍ഗ്ഗവും അതല്ല.

4.2 പകര്‍പ്പനുമതി:പ്രായോഗികമായ ആദര്‍ശവാദം

ഓരോരുത്തരുടേയും തീരുമാനങ്ങള്‍ ഉടലെടുക്കുന്നതു് അവരവരുടെ മൂല്യങ്ങളുടേയും ലക്ഷ്യത്തിന്റേയും അടിസ്ഥാനത്തിലാണു്. ആളുകള്‍ക്കു് വിവിധ തരത്തിലുള്ള ലക്ഷ്യങ്ങളും മൂല്യങ്ങളും ഉണ്ടാകാം; പ്രശസ്തി, ലാഭം, സ്നേഹം, നിലനില്‍പു്, സന്തോഷം, സ്വാതന്ത്ര്യം, ഇവയെല്ലാം ഒരു നല്ല മനുഷ്യനുണ്ടാകാവുന്ന ലക്ഷ്യങ്ങളില്‍ ചിലതു് മാത്രമാണു്. ലക്ഷ്യം മറ്റുള്ളവരേയും സ്വയവും സഹായിയ്ക്കുക എന്നാകുമ്പോള്‍ നാമതിനെ ആദര്‍ശനിഷ്ഠ എന്നു പറയുന്നു.

സ്വതന്ത്ര സോഫ്റ്റ്‌വെയറിലുള്ള എന്റെ പ്രവൃത്തികള്‍ ആദര്‍ശാധിഷ്ഠിതമായ ഒരു ലക്ഷ്യത്തില്‍ നിന്നും പ്രചോദനമുള്‍കൊണ്ടുകൊണ്ടാണു്: സ്വാതന്ത്ര്യവും സഹകരണവും പ്രചരിപ്പിയ്ക്കുക. പരസ്പര സഹകരണം നിഷേധിക്കുന്ന കുത്തക സോഫ്റ്റ്‌വെയറിന് പകരമായി, സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രചരിയ്ക്കാന്‍ പ്രോത്സാഹിപ്പിയ്ക്കണമെന്നും അങ്ങനെ മെച്ചപ്പെട്ട ഒരു സമൂഹമുണ്ടാവണമെന്നും ആണെന്റെ ആഗ്രഹം.

ഈ അടിസ്ഥാന കാരണം കൊണ്ടാണു് ഗ്നു പൊതു സമ്മതപത്രം ആ രീതിയിലെഴുതിരിക്കുന്നതു്—പകര്‍പ്പനുമതി ഉപയോഗിച്ചുകൊണ്ടു്. ജിപിഎല്ലിലുള്ള ഒരു പ്രോഗ്രാമിലേയ്ക്കു ചേര്‍ക്കുന്ന എല്ലാ കോഡുകളും സ്വതന്ത്ര സോഫ്റ്റ്‌വെയറായിരിയ്ക്കണം, അതു് വേറൊരു ഫയലിലാക്കി സൂക്ഷിച്ചാല്‍ പോലും. മറ്റു് സോഫ്റ്റ്‌വെയര്‍ രചയിതാക്കളും അവരുടെ പ്രോഗ്രാമുകള്‍ സ്വതന്ത്രമാക്കുന്നതു് പ്രോത്സാഹിപ്പിക്കാനായി, എന്റെ കോഡ് ഞാന്‍ സ്വതന്ത്ര സോഫ്റ്റ്‌വെയറിലുള്ള ഉപയോഗത്തിനായി മാത്രം ലഭ്യമാക്കുന്നു. കുത്തക സോഫ്റ്റ്‌വെയര്‍ എഴുത്തുകാര്‍, പകര്‍പ്പവകാശം ഉപയോഗിച്ചു്, പങ്കുവയ്ക്കുന്നതു് തടയുമ്പോള്‍, നമ്മള്‍ സഹകരണമനസ്കര്‍, പകര്‍പ്പവകാശം ഉപയോഗിയ്ക്കുന്നതു് സമാനമനസ്കര്‍ക്കു് മാത്രം നമ്മുടെ കോഡ് ഉപയോഗിയ്ക്കാം, എന്ന പ്രത്യേക പ്രയോജനം പ്രദാനംചെയ്യാനാണു്.

ഗ്നു ജിപിഎല്‍ ഉപയോഗിയ്ക്കുന്ന എല്ലാവര്‍ക്കും ഈ ലക്ഷ്യമില്ല. വര്‍ഷങ്ങള്‍ക്കു് മുന്‍പു് എന്റെ ഒരു സ്നേഹിതനോടു്, പകര്‍പ്പനുമതിയുള്ള ഒരു പ്രോഗ്രാം പകര്‍പ്പനുമതിയില്ലാത്ത രീതിയില്‍ പുനപ്രകാശനം ചെയ്യാന്‍ ആവശ്യമുയര്‍ന്നപ്പോള്‍ അദ്ദേഹം പ്രതികരിച്ചതു് ഏതാണ്ടിതുപോലെയാണു്:

ചിലപ്പോള്‍ ഞാന്‍ സ്വതന്ത്ര സോഫ്റ്റ്‌വെയറില്‍ പ്രവൃത്തിയ്ക്കാറുണ്ടു്, ചിലപ്പോള്‍ കുത്തക സോഫ്റ്റ്‌വെയറിലും—പക്ഷെ കുത്തക സോഫ്റ്റ്‌വെയറില്‍ പ്രവൃത്തിയ്ക്കുമ്പോള്‍ ഞാന്‍ പണം പ്രതീക്ഷിയ്ക്കുന്നുണ്ടു്.

സോഫ്റ്റ്‌വെയര്‍ പങ്കുവയ്ക്കുന്ന ഒരു സമൂഹവുമായി തന്റെ പ്രയത്നം പങ്കുവയ്ക്കാന്‍ അയാള്‍ തയ്യാറായിരുന്നു, പക്ഷെ സമൂഹത്തിനു് വിലങ്ങുതടിയാകുന്ന ഉത്പന്നങ്ങളുണ്ടാക്കുന്ന ഒരു വ്യവസായത്തെ വെറുതെ സഹായിയ്ക്കാന്‍ അയാള്‍ തയ്യാറായിരുന്നില്ല. അദ്ദേഹത്തിന്റെ ലക്ഷ്യം എന്റേതില്‍ നിന്നും വ്യത്യസ്തമായിരുന്നു, പക്ഷെ, ഗ്നു ജിപില്‍ അദ്ദേഹത്തിന്റെ ലക്ഷ്യത്തിനും യോജിച്ചതാണെന്നു് അദ്ദേഹം തീരുമാനിച്ചു.

നിങ്ങള്‍ക്കു് ലോകത്തെന്തെങ്കിലും സാധിയ്ക്കണമെങ്കില്‍ ആദര്‍ശനിഷ്ഠ കൊണ്ടു് മാത്രം കാര്യമില്ല—ലക്ഷ്യം സാധൂകരിയ്ക്കാനുതകുന്ന ഒരു വഴി നിങ്ങള്‍ സ്വീകരിയ്ക്കേണ്ടതുണ്ടു്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ നിങ്ങള്‍ “പ്രായോഗികമായ”രീതി സ്വീകരിയ്കണം. ജിപിഎല്‍ പ്രായോഗികമാണോ? നമുക്കു് അതിന്റെ ഫലങ്ങള്‍ നോക്കാം

ഗ്നു സി++ന്റെ കാര്യമെടുക്കാം. എങ്ങിനെയാണു് നമുക്കു് ഒരു സ്വതന്ത്ര സി++ കമ്പൈലര്‍ ഉണ്ടായതു്? ഗ്നു ജിപിഎല്‍ അതു് സ്വതന്ത്രമായിരിക്കണമെന്നു് നിഷ്കര്‍ഷിച്ചതുകൊണ്ടു് മാത്രമാണു്. എംസിസി എന്ന ഒരു വ്യവസായിക കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഗ്നു സി കമ്പൈലര്‍ അടിസ്ഥാനമാക്കിയാണു്,ഗ്നു സി++ ഉണ്ടാക്കിയതു്. എംസിസി സാധാരണയായി അതിന്റെ എല്ലാ സൃഷ്ടികളും പരമാവധി കുത്തകവത്കരിയ്ക്കാന്‍ ശ്രമിയ്ക്കാറുണ്ടു്. പക്ഷെ അവര്‍ സി++ ന്റെ ഫ്രണ്ട് എന്റ് സ്വതന്ത്ര സോഫ്റ്റ്‌വെയറാക്കി,എന്തെന്നാല്‍ ഗ്നു ജിപിഎല്‍ അനുസരിച്ചു് ആ ഒരു രീതിയില്‍ മാത്രമേ അതു് പ്രകാശനം ചെയ്യാന്‍ കഴിയുമായിരുന്നുള്ളു. സി++ ഫ്രണ്ട എന്റില്‍ കുറെ പുതിയ ഫയലുകള്‍ ഉണ്ടായിരുന്നു, പക്ഷെ അവയെല്ലാം ജിസിസിയുമായി ബന്ധപ്പെടേണ്ടതായതുകൊണ്ടു് അവയ്ക്കൊക്കെ ജിപിഎല്‍ ബാധകമായി. നമ്മുടെ സമൂഹത്തിനു് അതുകൊണ്ടുള്ള നേട്ടം വ്യക്തമാണു്.

ഗ്നു ഒബ്ജെക്റ്റീവ് സി-യുടെ കാര്യമെടുക്കു. നെക്സ്റ്റിനു്(NeXT),ആദ്യം അതിന്റെ ഫ്രണ്ട് എന്റ് കുത്തകവത്കരിയ്ക്കാനായിരുന്നു ആഗ്രഹം;അതിനായി അവര്‍ .o ഫയലുകള്‍ മാത്രം പ്രകാശനം ചെയ്യുന്നതായി പ്രസ്താവിച്ചു. ഉപയോക്താക്കള്‍ക്കു് അതും ജിസിസിയും തമ്മില്‍ ബന്ധിപ്പിയ്ക്കാന്‍ അനുവദിയ്ക്കുന്ന രീതിയിലാകുമ്പോള്‍, ജിപിഎല്‍ -ന്റെ നിബന്ധനങ്ങളെ അതുവഴി മറികടക്കാമെന്നു് അവര്‍ വിചാരിച്ചു. പക്ഷെ അതുകൊണ്ടു മാത്രം ജിപിഎല്ലിന്റെ നിബന്ധനകള്‍ പാലിക്കപ്പെടുന്നില്ലെന്നു് ഞങ്ങളുടെ വക്കീലന്മാര്‍ അവരോടു് പറഞ്ഞു. തുടര്‍ന്നു് അവര്‍ ഒബ്ജെക്റ്റീവ് സി യുടെ ഫ്രണ്ട് എന്റ് സ്വതന്ത്ര സോഫ്റ്റ‌വെയറാക്കി.

ഈ ഉദാഹരണങ്ങളെല്ലാം വര്‍ഷങ്ങള്‍ക്കു് മുന്‍പു് സംഭവിച്ചതാണു്, പക്ഷെ ഗ്നു ജിപിഎല്‍ ഇപ്പോഴും നമുക്കു് കൂടുതല്‍ സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ തന്നുകൊണ്ടിരിയ്ക്കുന്നു.

കുറെ ഗ്നു ലൈബ്രറികള്‍ ഗ്നു ലെസ്സര്‍ ജെനറല്‍ പബ്ലിക് ലൈസന്‍സാണു് സ്വീകരിച്ചിരിയ്ക്കുന്നതു്, പക്ഷെ എല്ലാം അങ്ങനെയല്ല. റീഡ്ലൈന്‍, സാധാരണ ജിപില്‍ ഉപയോഗിയ്ക്കുന്ന ഒരു ലൈബ്രറിയാണു്. കമാന്‍ഡ് ലൈനില്‍ എഴുതാന്‍ സഹായിയ്ക്കുന്നതിനുള്ളതാണതു്. ഒരിയ്ക്കല്‍ റീഡ്ലൈന്‍ ഉപയോഗിച്ചു് പ്രവര്‍ത്തിയ്ക്കുന്ന,സ്വതന്ത്രമല്ലാത്ത ഒരു പ്രോഗ്രാം ഞാന്‍ കാണാനിടയായി. അതിന്റെ എഴുത്തുകാരനോടു്, ഇതനവുദനീയമല്ലെന്നു് ഞാന്‍ പറഞ്ഞു. അയാള്‍ക്കു വേണമെങ്കില്‍ കമാന്‍ഡ് ലൈനില്‍ എഴുതാനുള്ള പ്രോഗ്രാം അതില്‍നിന്നും ഒഴിവാക്കാമായിരുന്നു, പക്ഷെ അയാളതു് ജിപിഎല്ലില്‍ പുനപ്രകാശനം ചെയ്യുകയാണുണ്ടായതു്. ഇപ്പോഴതു് സ്വതന്ത്ര സോഫ്റ്റ്‌വെയറാണു്.

ജിസിസി(അല്ലെങ്കില്‍ ഈമാക്സ്,അല്ലെങ്കില്‍ ബാഷ്,അല്ലെങ്കില്‍ ലിനക്സ്, അതുപോലുള്ള ഏതെങ്കിലും ജിപിഎല്‍ സ്വീകരിച്ച പ്രോഗ്രാം) മെച്ചപ്പെടുത്തുന്ന പ്രോഗ്രാമര്‍മാര്‍ പലപ്പോഴും കമ്പനികള്‍ക്കോ യൂണിവേഴ്സിറ്റികള്‍ക്കോ വേണ്ടി ജോലിചെയ്യുന്നവരായിരിയ്ക്കും. പ്രോഗ്രാമര്‍ക്കു് അയാളുടെ മെച്ചപ്പെടുത്തലുകള്‍ എല്ലാവര്‍ക്കും ഉപകാരമാകുന്ന രീതിയില്‍ സോഫ്റ്റ്‌വെയറിന്റെ പരിഷ്കരിച്ച പതിപ്പില്‍ ഉള്‍പ്പെടുത്തണമെന്നുണ്ടെങ്കിലും, അവരുടെ മേലുദ്യോഗസ്ഥന്‍ ചിലപ്പോള്‍ പറയും, “നില്‍ക്കു—നിങ്ങളുടെ കോഡ് ഞങ്ങള്‍ക്കുള്ളതാണു്!ഞങ്ങള്‍ക്കു് അതു് പങ്കിടുന്നതിഷ്ടമല്ല;നിങ്ങളുടെ മെച്ചപ്പെട്ട പതിപ്പു് ഒരു കുത്തക സോഫ്റ്റ്‌വെയര്‍ ഉത്പന്നമായി ഇറക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചിരിയ്ക്കുന്നു.”

ഇവിടെ ഗ്നു ജിപിഎല്‍ രക്ഷയ്ക്കായി എത്തുന്നു. ഈ കുത്തക സോഫ്റ്റ്‌വെയര്‍ പകര്‍പ്പവകാശനിയമത്തിന്റെ ലംഘനമാവുമെന്നു് പ്രോഗ്രാമര്‍ മേലുദ്യോഗസ്ഥനെ ധരിപ്പിയ്ക്കുന്നു, രണ്ടു വഴികളേയുള്ളു എന്നു് മേലുദ്യോഗസ്ഥന്‍ തിരിച്ചറിയുന്നു: ഒന്നുകില്‍ കോഡ് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ആയി ഇറക്കുക അല്ലെങ്കില്‍ ഇറക്കാതിരിയ്ക്കുക. ഒട്ടുമിക്കപ്പോഴും, പ്രോഗ്രാമറെ, അയാള്‍ ആഗ്രഹിച്ചരീതിയില്‍ ചെയ്യാനനുവദിക്കുകയാണു് പതിവു്, തുടര്‍ന്നു് കോഡ് അടുത്ത പതിപ്പിലേയ്ക്കു് ചേരും.

ഗ്നു ജിപിഎല്‍ ഒരുത്തമപുരുഷനല്ല . ആളുകള്‍ ചിലപ്പോള്‍ ചെയ്യാന്‍ സാധ്യതയുള്ള ചില കാര്യങ്ങളോടു് ജിപിഎല്‍ “അരുതു്” എന്നു് പറയുന്നു. ഇതു് ചീത്ത കാര്യമാണെന്നു് പറയുന്ന ഉപയോക്താക്കളുണ്ടു്—അതായതു്, “സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സമൂഹത്തിലേയ്ക്കു് കൊണ്ടുവരേണ്ട ”ചില സോഫ്റ്റ്‌വെയര്‍ എഴുത്തുകാരെ ജിപിഎല്‌ “ഒഴിവാക്കുന്നു” എന്നു്.

പക്ഷെ നാം അവരെ ഒഴിവാക്കുന്നില്ല;നമ്മോടൊപ്പം ചേരണ്ടെന്നു് അവരാണു് തീരുമാനിക്കുന്നതു്. സോഫ്റ്റ്‌വെയര്‍ കുത്തകവത്കരിയ്ക്കാനുള്ള അവരുടെ തീരുമാനം നമ്മുടെ കൂട്ടായ്മയില്‍ ചേരണ്ട എന്ന തീരുമാനമാണു്. നമ്മുടെ കൂട്ടായ്മയില്‍ ചേരുക എന്നാല്‍ നമ്മളുമായി സഹകരിയ്ക്കുക എന്നാണു്; അവര്‍ക്കു് ചേരാന്‍ താത്പര്യമില്ലെങ്കില്‍, നമുക്കു് “അവരെ നമ്മുടെ കൂട്ടായ്മയിലേയ്ക്കു് കൊണ്ടുവരാന്‍”പറ്റില്ല;

നമുക്കു് ചെയ്യാന്‍ കഴിയുന്നതു്, ചേരാന്‌ പ്രേരിപ്പിക്കുക മാത്രമാണു്. ഇപ്പോഴുള്ള സോഫ്റ്റ്‌വെയര്‍ കൊണ്ടു് ഒരു പ്രേരണ സൃഷ്ടിയ്ക്കാന്‍ പര്യാപ്തമായ രീതിയിലണു് ഗ്നു ജിപിഎല്‍ രൂപകല്പന ചെയ്തിരിക്കുന്നതു്: “നിങ്ങള്‍ നിങ്ങളുടെ പ്രോഗ്രാം സ്വതന്ത്രമാക്കുകയാണെങ്കില്‍, നിങ്ങള്‍ക്കു് ഈ കോഡുപയോഗിയ്ക്കാം.”തീര്‍ച്ചയായും, ഇതു് എല്ലാവരേയും പ്രേരിപ്പിക്കാന്‍ പര്യാപ്തമല്ല, പക്ഷെ ചിലരെയെങ്കിലും അങ്ങനെ പ്രേരിപ്പിക്കാന്‍ കഴിയും.

കുത്തക സോഫ്റ്റ്‌വെയര്‍ നിര്‍മ്മാണം നമ്മുടെ സമൂഹത്തിനു് അനുഗുണമല്ല, പക്ഷെ അതിന്റെ എഴുത്തുകാര്‍ക്കു് പലപ്പോഴും നമ്മുടെ സഹായം ആവശ്യമായി വരാറുണ്ടു്. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോക്താക്കള്‍ അതിന്റെ ഉപജ്ഞാതാക്കള്‍ക്കു് പലപ്പോഴും അംഗീകാരവും കടപ്പാടും വഴി ആദരവു് നല്‍കുന്നുണ്ടെങ്കിലും, ഒരു വ്യവസായം നിങ്ങളോടു, “നിങ്ങളുടെ കോഡ് ഞങ്ങളുടെ കുത്തക സോഫ്റ്റ്‌വെയറില്‍ ഉള്‍പ്പെടുത്താന്‍ സമ്മതിയ്ക്കു,എന്നാല്‍ ആയിരകണക്കിനു് ഉപയോക്താക്കള്‍ നിങ്ങളുടെ പ്രോഗ്രാം ഉപയോഗിയ്ക്കും!” എന്നു് പറയുമ്പോള്‍, അതു് നിങ്ങളെ കൂടുതല്‍ ശക്തമായി പ്രലോഭിപ്പിച്ചേക്കാം. ഈ പ്രലോഭനം വളരെ ശക്തിമത്താകാം പക്ഷെ ദീര്‍ഘകാലത്തെ നന്മയ്ക്കു് നമ്മള്‍ അതു് നിരാകരിക്കുന്നതാണു് നല്ലതു്.

കുത്തക സോഫ്റ്റ്‌വെയറുകളെ സഹായിയ്ക്കാന്‍ നയം ഉള്ള സ്വതന്ത്ര സോഫ്റ്റ‌വെയര്‍ സംഘടനകളിലൂടെ പരോക്ഷമായി ഈ പ്രലോഭനങ്ങള്‍ വരുമ്പോള്‍ അതു് തിരിച്ചറിയാന്‍ തന്നെ പ്രയാസമാകും. എക്സ് കണ്‍സോര്‍ഷ്യം(അതിന്റെ പിന്‍ഗാമി ഓപ്പണ്‍ ഗ്രൂപ്പും)ഒരു ഉദാഹരണമാണു്: കുത്തക സോഫ്റ്റ്‌വെയറുണ്ടാക്കുന്ന കമ്പനികളുടെ മുതല്‍മുടക്കിലുള്ള ഇവര്‍, ഒരു ദശാബ്ദക്കാലമായി പ്രോഗ്രാമര്‍മാരോടു് പകര്‍പ്പനുമതി ഉപയോഗിയ്ക്കാതിരിയ്ക്കാനായി പ്രോത്സാഹിപ്പിയ്ക്കുന്നു. ഇപ്പോള്‍ ഓപ്പണ്‍ ഗ്രൂപ്പ് X11R6.4 സ്വതന്ത്രമല്ലാത്ത സോഫ്റ്റ്‌വെയറാക്കിയിരിയ്ക്കുന്നു, ഞങ്ങളില്‍ ഈ സമ്മര്‍ദ്ദത്തെ അതിജീവിയ്ക്കാന്‍ കഴിഞ്ഞവര്‍, അങ്ങനെ ചെയ്യാന്‍ കഴിഞ്ഞതില്‍ സന്തുഷ്ടരാണു്.

[1998,സെപ്റ്റമ്പറില്‍, X11R6.4 പുറത്തിറക്കി മാസങ്ങള്‍ക്കു ശേഷം, X11R6.3 ഉപയോഗിച്ചിരുന്ന, പകര്‍പ്പനുമതി ഉപയോഗിയ്ക്കാത്ത,സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സമ്മതപത്രത്തില്‍ തന്നെ അതു് പുനപ്രകാശനം ചെയ്യപ്പെട്ടു. ഓപ്പണ്‍ ഗ്രൂപ്പേ നന്ദി— പക്ഷെ കുറച്ചു് കാലത്തിനു് ശേഷം തിരുത്തിയിറക്കി എന്നതു് കൊണ്ടു്, നിയന്ത്രണങ്ങള്‍ ചേര്‍ക്കാന്‍ സാധിയ്ക്കും എന്ന ഞങ്ങളുടെ നിഗമനം, തെറ്റായിപ്പോകുന്നില്ല]

പ്രായോഗികമായി പറഞ്ഞാല്‍,ദീര്‍ഘ കാലത്തെയ്ക്കുള്ള ലക്ഷ്യങ്ങളെ പറ്റി ചിന്തിയ്ക്കുന്നതു്, ഇത്തരം സമ്മര്‍ദ്ദങ്ങളെ നേരിടാന്‍ നിങ്ങള്‍ക്കു് ശക്തി പകരും. ഉറച്ചു നിന്നാല്‍ നിങ്ങള്‍ക്കു നിര്‍മ്മിയ്ക്കാവുന്ന കൂട്ടായ്മയേയും സ്വാതന്ത്ര്യത്തേയും കുറിച്ചു് നിങ്ങള്‍ ഏകാഗ്രമാവുകയാണെങ്കില്‍,അതു് ചെയ്യാനുള്ള ശക്തി നിങ്ങള്‍ കണ്ടെത്തും. “എന്തിനെങ്കിലും വേണ്ടി നിലകൊള്ളുക അല്ലെങ്കില്‍ ഒന്നിനുമല്ലാതെ നിങ്ങള്‍ വീഴും”

ദോഷൈകദൃക്കുകള്‍ സ്വാതന്ത്ര്യത്തെ പരിഹസിച്ചാല്‍,കൂട്ടായ്മയെ പരിഹസിച്ചാല്‍, “കടുത്ത യാഥാര്‍ത്ഥ്യ വാദികള്‍” ലാഭം മാത്രമാണു് ഉത്കൃഷ്ടം എന്നു് പറഞ്ഞാല്‍,…അതെല്ലാം തള്ളികളയു,പകര്‍പ്പനുമതി ഉപയോഗിയ്ക്കു.

ഈ ലേഖനം സ്വതന്ത്ര സോഫ്റ്റ്‌വെയര്‍, സ്വതന്ത്ര സമൂഹം: റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍-ന്റെ തിരഞ്ഞെടുത്ത ലേഖനങ്ങള്‍എന്ന പുസ്കത്തില്‍ പ്രസിദ്ധീകരിച്ചതാണു്

4.3 “ബൌദ്ധിക സ്വത്തവകാശം” എന്നൊ? അതൊരു മോഹമരീചികയാണു്

പകര്‍പ്പവകാശവും, പേറ്റന്റും, ട്രേഡ്‌മാര്‍ക്കും — വിഭിന്നവും വ്യത്യസ്തവുമായ മൂന്നു് തരത്തിലുള്ളനിയമങ്ങളെ സംബന്ധിയ്ക്കുന്ന മൂന്നു് കാര്യങ്ങള്‍ — കൂട്ടിക്കുഴച്ചു് അതിനെ “ബൌദ്ധിക സ്വത്തു്” എന്നു് വിളിയ്ക്കുന്നതു് ഒരു പുതിയ പ്രവണതയായിട്ടുണ്ടു്. ഈ വളച്ചൊടിച്ച, കുഴപ്പിയ്ക്കുന്ന പദം യദൃച്ഛയാ ഉണ്ടായതല്ല. ഈ ആശയക്കുഴപ്പത്തില്‍ നിന്നും ലാഭമുണ്ടാക്കുന്ന കമ്പനികളാണു് അതിനു് പ്രചാരം നല്‍കിയതു്. ആ ആശയക്കുഴപ്പം മാറ്റാനുള്ള ഏറ്റവും വ്യക്തമായ മാര്‍ഗ്ഗം, ആ പദം മൊത്തത്തില്‍ തള്ളികളയുകയാണു്.

ഇപ്പോള്‍ സ്റ്റാന്‍ഫോഡ് ലോ സ്കൂളിലുള്ള, പ്രൊഫസ്സര്‍ മാര്‍ക്ക് ലെംലെ -യുടെ അഭിപ്രായത്തില്‍, 1967-ല്‍ ലോക “ബൌദ്ധിക സ്വത്തു്” സംഘടന(World “Intellectual Property” Organisation) സ്ഥാപിതമായതിന്റെ തുടര്‍ച്ചയായിയുണ്ടായ പൊതു പ്രവണതയാണു്, “ബൌദ്ധിക സ്വത്തു്” എന്ന പ്രയോഗത്തിന്റെ പരക്കെയുള്ള ഉപയോഗത്തിനു് കാരണം, അതുതന്നെ വളരെ സാധാരണമായതു് ഈ അടുത്ത വര്‍ഷങ്ങളിലാണു്. (WIPO ഒരു യുഎന്‍ സ്ഥാപനമാണു്, പക്ഷെ വാസ്തവത്തില്‍ അവ, പകര്‍പ്പവകാശം,പേറ്റന്റ്, ട്രേഡ്‌മാര്‍ക്കു് തുടങ്ങിയവ കൈവശമുള്ളവരുടെ താത്പര്യത്തിനായാണു് നിലകൊള്ളുന്നതു്.)

അധികം പ്രയാസമില്ലാതെതന്നെ കാണാവുന്ന ചായ്‌വുണ്ടു് ആ പദത്തിനു്: പകര്‍പ്പവകാശം,പേറ്റന്റ്,ട്രേഡ്‌മാര്‍ക്ക് എന്നിവയെ ഭൌതിക വസ്തുക്കള്‍ക്കുള്ള സ്വത്തവകാശവുമായി സാദൃശ്യപ്പെടുത്തി ചിന്തിയ്ക്കാന്‍ അതു് പറയുന്നു.(പകര്‍പ്പവകാശത്തിന്റേയൊ, പേറ്റന്റിന്റേയൊ, ട്രേഡ്‌മാര്‍ക്കിന്റേയൊ നിയമപരമായ തത്വശാസ്ത്രത്തൊടു് യൊജിയ്ക്കാത്തതാണീ താരതമ്യം, പക്ഷെ വിദഗ്ധര്‍ക്കേ അതറിയു). ഈ നിയമങ്ങള്‍, ഭൌതിക സ്വത്തിന്റെ നിയമങ്ങളെ പോലെയല്ലെങ്കിലും, ഈ പദത്തിന്റെ ഉപയോഗം, നിയമജ്ഞരെ, അതിനോടു് സാമ്യമുള്ളതാക്കുന്നതിലേയ്ക്കു് നയിയ്ക്കുന്നു. പകര്‍പ്പവകാശത്തിന്റേയും, പേറ്റന്റിന്റേയും, ട്രേഡ്‌മാര്‍ക്കിന്റേയും, അധികാരങ്ങള്‍ പ്രയോഗിയ്ക്കുന്ന കമ്പനികള്‍ക്കു് വേണ്ടതും അതേ മാറ്റമായതുകൊണ്ടു്, “ബൌദ്ധിക സ്വത്തു്”-ന്റെ ചായ്‌വു് അവര്‍ക്കുനുകൂലമാകുന്നു.

തെറ്റിദ്ധരിപ്പിയ്ക്കുന്ന ഈ ചായ്‌വുതന്നെ ആ പദത്തെ നിരാകരിയ്ക്കാന്‍ മതിയായ കാരണമാണു്, മൊത്തത്തിലുള്ള വിഭാഗത്തെ വിളിയ്ക്കാനായി മറ്റൊരു പേരു നിര്‍ദ്ദേശിയ്ക്കാന്‍ പലപ്പൊഴായി അളുകള്‍ എന്നോടാവശ്യപ്പെട്ടിട്ടുണ്ടു് —അല്ലെങ്കില്‍ അവരുടെതായ പ്രയോഗങ്ങള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടു് (പലപ്പോഴും ചിരിപ്പിയ്ക്കുന്നവ). നിര്‍ദ്ദേശങ്ങളില്‍ ചിലതു് ഇവയാണു്, IMPs എന്നാല്‍ Imposed Monopoly Privilages(ചുമത്തപ്പെട്ട കുത്തകാവകാശം), GOLEMs എന്നാല്‍ Government-Originated Legally Enforced Monopolies(നിയമനിയന്ത്രിതമായ കുത്തകകള്‍ — ഒരു സര്‍ക്കാര്‍ സംരംഭം). “ പ്രത്യേക അവകാശങ്ങളുടെ സംഘം”-ത്തെ പറ്റിയാണു് ചിലര്‍ പറയാറ്, പക്ഷെ നിയന്ത്രണങ്ങളെ ”അവകാശങ്ങള്‍” എന്നു പറയുന്നതു് ഇരട്ടത്താപ്പാണു്.

ഇപ്പറഞ്ഞവയില്‍ ചില പേരുകള്‍ മെച്ചം തന്നെ, പക്ഷെ “ബൌദ്ധിക സ്വത്തു്” എന്നതിനു പകരം വേറെയേതു് പദമുപയോഗിയ്ക്കുന്നതും തെറ്റാണു്. വേറൊരു വാക്കുപയൊഗിയ്ക്കുന്നു എന്നതുകൊണ്ടു് ആ പദത്തിന്റെ കാതലായ പ്രശ്നം വെളിവാക്കപ്പെടുന്നില്ല. അതിസാമാന്യവത്കരണമാണു് ആ കാതലായ പ്രശ്നം. “ബൌദ്ധിക സ്വത്തു്”എന്ന ഏകോപിതമായ ഒരു സംഗതിയില്ല —അതൊരു മരീചികയാണു്. പരക്കെയുള്ള ഉപയോഗം, അങ്ങനെയുള്ള ഒരു പ്രതിഛായ നല്‍കുന്നു എന്നതുകൊണ്ടുമാത്രമാണു്, അത്തരത്തില്‍ യുക്തിഭദ്രമായ ഒരു വിഭാഗമുണ്ടെന്നു് ആളുകള്‍ വിചാരിയ്ക്കുന്നതു്

വെവ്വേറെ നിയമങ്ങള്‍ കൂട്ടികുഴച്ചു്, ഒന്നിച്ചു് പ്രയോഗിയ്ക്കാന്‍ ഏറ്റവും പറ്റിയ പദമാണു് “ബൌദ്ധിക സ്വത്തു്”എന്നതു്. നിയമജ്ഞരല്ലാത്തവര്‍, വിവിധ നിയമങ്ങള്‍ക്കെല്ലാം കൂടിയുള്ള ഈ ഒറ്റപദം കേള്‍ക്കുമ്പോള്‍ വിചാരിയ്ക്കക, അവയെല്ലാം ഒരേ മൂല്യത്തിലധിഷ്ഠിതമാണെന്നും, ഒരുപോലെ പ്രവര്‍ത്തിയ്ക്കുന്നതാണെന്നും ആണു്.

കാര്യമിതാണു്. ഈ നിയമങ്ങള്‍ വ്യത്യസ്തമായി ആവിര്‍ഭവിച്ചു്, വ്യത്യസ്തമായി വളര്‍ന്നു്, വിവിധ വിഷയങ്ങള്‍വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന, വ്യത്യസ്ത വ്യവസ്ഥകളുള്ള, വ്യത്യസ്തങ്ങളായ പൊതുപ്രശ്നങ്ങളുയര്‍ത്തുന്നവയുമാണു്.

പകര്‍പ്പവകാശനിയമങ്ങള്‍ രൂപകല്പന ചെയ്തതു്, എഴുത്തിനേയും കലയേയും, പ്രൊത്സാഹിപ്പിയ്ക്കാനാണു്. ഒരു സൃഷ്ടിയുടെ ആവിഷ്കാരത്തേക്കുറിച്ചാണു് ആതു് പ്രതിപാദിയ്ക്കുന്നതു്. പേറ്റന്റ് നിയമത്തിന്റെ ഉദ്ദേശം ഉപയോഗസാധ്യതയുള്ള ആശയങ്ങളുടെ പ്രകാശനം പ്രൊത്സാഹിപ്പിക്കുക എന്നതാണു്. ഒരു ആശയം പ്രസിദ്ധീകരിയ്ക്കുന്നയാള്‍ക്കു്, അതിന്മേല്‍ താത്കാലികമായുള്ള കുത്തകാവകാശം നല്‍ക്കുന്നതാണു് അതിനായി നാം കൊടുക്കുന്ന വില— ചില മേഖലകളിലതു് അഭികാമ്യമായിരിക്കാം മറ്റുചിലതിലല്ലതാനും.

എന്നാല്‍ ട്രേഡ്‌മാര്‍ക്ക് നിയമം,പ്രത്യേകിച്ചൊരു രീതിയേയും പ്രൊത്സാഹിപ്പിയ്ക്കാനുള്ളതായിരുന്നില്ല. വാങ്ങുന്നവര്‍ക്കു് അവരെന്താണു് വാങ്ങുന്നതെന്നു് അറിയാന്‍ സാധ്യമാക്കുക എന്നതാണു് അതിന്റെ ഉദ്ദേശം . എന്നിരുന്നാലും “ബൌദ്ധിക സ്വത്തു്”-ന്റെ സ്വാധീനത്തില്‍ നിയമജ്ഞര്‍ അതിനെ, പരസ്യം ചെയ്യുന്നതു് പ്രോത്സാഹിപ്പിയ്ക്കാനുള്ള ഒരു ഉപാധിയായി മാറ്റിയെടുത്തു.

ഈ നിയമങ്ങളെല്ലാം വെവ്വേറെ നിര്‍മ്മിച്ചതായതു് കൊണ്ടു്, ഓരോ വിശദാംശത്തിലും, ഇവ വ്യത്യസ്തമാണു്. അവയുടെ അന്ത:സത്തയും രീതികളും വ്യത്യസ്തമാണു്. അതിനാല്‍, പകര്‍പ്പവകാശത്തേ പറ്റിയുള്ള ഒരു കാര്യം പഠിയ്ക്കുമ്പൊള്‍ പേറ്റന്റ് നിയമം വ്യത്യസ്തമാണു് എന്നാലോചിയ്ക്കുന്നതാണു് ബുദ്ധി. അപ്പോള്‍ തെറ്റുപറ്റാനുള്ള സാധ്യത വളരെ കുറവാണു്!

“ബൌദ്ധിക സ്വത്തു്”എന്നു് ജനങ്ങള്‍ സാധാരണപറയുമ്പോള്‍, അവര്‍ യഥാര്‍ത്ഥത്തിലുദ്ദേശിയ്ക്കുന്നതു് താരതമ്യേന വലുതൊ, ചെറുതൊ ആയ മറ്റൊരു വിഷയമാണു്. ഉദാഹരണത്തിനു്, പാവപ്പെട്ട രാഷ്ട്രങ്ങളില്‍ നിന്നു് പണം ഊറ്റുന്നതിനായി സമ്പന്ന രാഷ്ട്രങ്ങള്‍ പലപ്പൊഴും നീതിയുക്തമല്ലാത്ത നിയമങ്ങള്‍ ചുമത്താറുണ്ടു്. അവയില്‍ ചിലതു് “ബൌദ്ധിക സ്വത്തു്” നിയമങ്ങളാണു്, ചിലതല്ല. എന്നിരുന്നാലും, ആ അനീതിയെ വിമര്‍ശിക്കുന്നവര്‍ പരിചിതമായപദം എന്നനിലയ്ക്കു് ഈ സംജ്ഞയെയാണു് ആശ്രയിക്കാറ്. അതുപയൊഗിയ്ക്കകവഴി ആ പ്രശ്നത്തിന്റെ സ്വഭാവത്തെ തെറ്റായി ചിത്രീകരിയ്ക്കുകയാണവര്‍ ചെയ്യുന്നതു്. “നിയമാധിഷ്ഠിതമായ സാമൃജ്യത്വം” (legislative colonization) പൊലെ കൃത്യതയുള്ള മറ്റൊരു പദം അവിടെ ഉപയോഗിയ്ക്കുന്നതു് കാര്യത്തിന്റെ കാമ്പിലേയ്ക്കു് നയിയ്ക്കാന്‍ സഹായിക്കും.

സാധാരണ ജനങ്ങള്‍ മാത്രമല്ല ഈ പദം കൊണ്ടു് തെറ്റിദ്ധരിപ്പിക്കപ്പെടുന്നതു് . നിയമം പഠിപ്പിയ്ക്കുന്ന അദ്ധ്യാപകര്‍ തന്നെ “ബൌദ്ധിക സ്വത്തു്” എന്ന പദത്തിന്റെ വ്യാമൊഹത്തില്‍ പ്രലൊഭിപ്പിയ്ക്കപ്പെടുകയും, ചഞ്ചലരാവുകയും, അവര്‍ക്കുതന്നെ അറിയാവുന്ന വസ്തുതകള്‍ക്കു് വിരുദ്ധമായി പ്രസ്താവനകള്‍ നടത്തുകയും ചെയ്യുന്നു. ഉദാഹരണത്തിനു് 2006-ല്‍ ഒരു പ്രൊഫസ്സര്‍ ഇങ്ങനെയെഴുതി:

അമേരിയ്ക്കന്‍ ഭരണഘടനയുടെ ശില്പികള്‍ക്കു് അവരുടെ പിന്‍ഗാമികളില്‍ നിന്നു് വത്യസ്തമായി, ബൌദ്ധിക സ്വത്തിനേക്കുറിച്ചു്, മൂല്യാധിഷ്ഠിതമായ മത്സരത്തിന്റെ മനോഭാവമുണ്ടായിരുന്നു. അവകാശങ്ങള്‍ അനിവാര്യമാണെന്നവര്‍ക്കറിയാമായിരുന്നു. പക്ഷെ…വിവിധങ്ങളായ രീതിയില്‍ അവര്‍ കോണ്‍ഗ്രസ്സിന്റെ കൈകള്‍ ബന്ധിച്ചിരുന്നു.

പകര്‍പ്പവകാശത്തേയും പേറ്റന്റിനേയും സാധൂകരിയ്ക്കുന്ന, യു എസ് ഭരണഘടനയിലെ 1-ാം ലേഖനത്തിലെ 8-ാം വിഭാഗത്തിലെ 8-ാം വരിയെ കുറിച്ചാണു് മുകളില്‍ പറഞ്ഞ പ്രസ്താവന പ്രതിപാദിയ്ക്കുന്നതു്. ആ വരിയ്ക്കു് ട്രേഡ്‌മാര്‍ക്കു് നിയമവുമായി യാതൊരു ബന്ധവുമില്ല. “ബൌദ്ധിക സ്വത്തു്” എന്ന പദമാണു്, തെറ്റായ സാമാന്യവത്കരണത്തിലേയ്ക്കു് ആ പ്രൊഫസ്സറെ നയിച്ചതു്.

“ബൌദ്ധിക സ്വത്തു്”എന്ന പദം ലഘു ചിന്തകളിലേയ്ക്കും നയിയ്ക്കുന്നു. ചിലര്‍ക്കു് കൃത്രിമമായ ആനുകൂല്യങ്ങള്‍ നല്‍കുന്നു എന്ന ലളിതസാമാന്യവത്കരണത്തിലേയ്ക്കാണു് ഇതു് ജനങ്ങളെ നയിയ്ക്കുന്നതു് അതുവഴി ഓരോ നിയമവും പൊതുസമൂഹത്തിനേര്‍പ്പെടത്തുന്ന നിയന്ത്രണങ്ങള്‍, അതിന്റെ പരിണാമങ്ങള്‍, തുടങ്ങിയ കാതലായ വിശദാംശങ്ങളെ അവഗണിയ്ക്കാനും പ്രേരിപ്പിയ്ക്കുന്നു. ഈ ഉപരിപ്ലവമായ സമീപനം, ഈ പ്രശ്നങ്ങള്‍ക്കെല്ലാം ഒരു സാമ്പത്തിക മാനം നല്കാന്‍ പ്രേരിപ്പിയ്ക്കുന്നു.

വിലയിരുത്തപ്പെടാത്ത ഊഹങ്ങളെ അടിസ്ഥാനമാക്കി, സാമ്പത്തിക മാനം, പതിവുപോലെ, ഇവിടേയും വാഹകനാകുന്നു. മൂല്യങ്ങളെ കുറിച്ചുള്ള ധാരണകളും ഇതിലുള്‍പ്പെടുന്നു. ഉദാഹരണത്തിനു്, സ്വാതന്ത്ര്യവും, ജീവിതരീതിയുമല്ല, ഉത്പാദനത്തിന്റെ അളവാണു് കാര്യം എന്നതു് പോലെയുള്ള ചിന്താഗതികള്‍. കൂടാതെ, വസ്തുതാപരമായ, കൂടുതലും അബദ്ധങ്ങളായ ധാരണകള്‍ ഉദാഹരണത്തിനു് " "സംഗീതത്തിന്മേലുള്ള പകര്‍പ്പവകാശങ്ങള്‍ സംഗീതജ്ഞരെ പിന്തുണയ്ക്കാന്‍ ആവശ്യമാണു്, മരുന്നുകള്‍ക്കുള്ള പേറ്റന്റുകള്‍ ജീവരക്ഷയ്ക്കുള്ള ഗവേഷണത്തെ സഹായിയ്ക്കും, മുതലായവ.

മറ്റൊരു പ്രശ്നം, “ബൌദ്ധിക സ്വത്തു്”-ന്റെ വലിയ മാനദണ്ഡത്തില്‍, ഓരോ നിയമങ്ങളും ഉയര്‍ത്തുന്ന പ്രത്യേകമായ പ്രശ്നങ്ങള്‍ ഏതാണ്ടു് അപ്രത്യക്ഷമാകുന്നു എന്നതാണു്. ഈ പ്രശ്നങ്ങള്‍ ഓരോ നിയമത്തിന്റേയും വിശദാംശങ്ങളില്‍ നിന്നും ഉരുത്തിരിഞ്ഞതാണു്— ഇതേ വിശദാംശങ്ങള്‍ അവഗണിയ്ക്കാനാണു് “ബൌദ്ധിക സ്വത്തു്” എന്നപദം ജനങ്ങളേ പ്രേരിപ്പിക്കുന്നതും. ഉദാഹരണത്തിനു്, സംഗീതം പങ്കുവെയ്ക്കാന്‍ അനുവദിയ്ക്കണോ എന്നതു് പകര്‍പ്പവകാശ നിയമവുമായി ബന്ധപ്പെട്ട ഒരു പ്രശ്നമാണു്. പേറ്റന്റ് നിയമത്തിനു് ഇതുമായി യാതൊരു ബന്ധവുമില്ല. പേറ്റന്റ് നിയമങ്ങള്‍ ഉയര്‍ത്തുന്നതു്,ദരിദ്ര രാഷ്ട്രങ്ങള്‍ക്കു് ജീവന്‍രക്ഷാ മരുന്നുകള്‍ നിര്‍മ്മിയ്ക്കാനും അവ വില കുറച്ചു് വില്‍ക്കാനും ഉള്ള അനുവാദം വേണോ എന്നതു പോലെയുള്ള പ്രശ്നങ്ങളാണു്. പകര്‍പ്പവകാശ നിയമത്തിനു് ആ വിഷയത്തിലൊന്നും ചെയ്യാനില്ല.

ഈ പ്രശ്നങ്ങളൊന്നും മുഴുവനായും സാമ്പത്തികപരമായ പ്രശ്നങ്ങളല്ല, മാത്രമല്ല അവയുടെ സാമ്പത്തികപരമല്ലാത്ത വശങ്ങള്‍ വളരെ വ്യത്യസ്തവുമാണു്; തുച്ഛമായ സാമ്പത്തിക അതിസാമാന്യവത്കരണം അടിസ്ഥാനമാക്കിയെടുക്കുന്നതു് ഈ വ്യത്യാസങ്ങളെ അവഗണിയ്ക്കലാണു്. ഈ രണ്ടു നിയമങ്ങളേയും “ബൌദ്ധിക സ്വത്തു്” -ന്റെ കുടത്തിലിടുന്നതു് ഓരോന്നിനേയും കുറിച്ചുള്ള വ്യക്തമായ ചിന്തയെ തടസ്സപ്പെടുത്തുകയാണു്.

അതിനാല്‍, “ബൌദ്ധികസ്വത്തിന്റെ വിഷയത്തെ”കുറിച്ചുള്ള ഏതൊരഭിപ്രായവും, ഉണ്ടെന്നു് സങ്കല്‍പ്പിയ്ക്കപ്പെടുന്ന ഇങ്ങനെ ഒരു വിഭാഗത്തേക്കുറിച്ചുള്ള ഏതു് സാമാന്യവത്കരണവും ഏതാണ്ടുറപ്പായും വിഡ്ഢിത്തമായിരിയ്ക്കം. ഇപ്പറഞ്ഞ എല്ലാ നിയമങ്ങളും ഒന്നാണെന്നു് കണക്കാക്കുകയാണെങ്കില്‍, ഒരോന്നിനും ഒരുഗുണവുമില്ലാത്ത ഒരുകൂട്ടം അതിസാമാന്യതകളില്‍ നിന്നു് അഭിപ്രായം സ്വരൂപിയ്ക്കുന്നതിനു് നിങ്ങള്‍ പ്രേരിതരാകും.

പേറ്റന്റുകളോ, പകര്‍പ്പവകാശങ്ങളോ, ട്രേഡ്‌മാര്‍ക്കുകളോ ഉയര്‍ത്തുന്ന പ്രശ്നത്തേക്കുറിച്ചു് നിങ്ങള്‍ക്കു് വ്യക്തമായി ചിന്തിയ്ക്കണമെന്നുണ്ടെങ്കില്‍, ആദ്യപടി, അവയെല്ലാം കൂട്ടിക്കുഴയ്ക്കുന്നതൊഴിവാക്കി, ഓരോന്നും വ്യത്യസ്ത വിഷയങ്ങളായി കണക്കാക്കുക എന്നതാണു്. “ബൌദ്ധിക സ്വത്തു്” എന്ന പദം നിര്‍ദ്ദേശിയക്കുന്ന ഇടുങ്ങിയ വീക്ഷണവും ലളിതമായ ചിത്രവും ഉപേക്ഷിയ്ക്കുക എന്നതാണു് അടുത്തപടി. ഈ ഓരോ വിഷയത്തേയും അതിന്റെ പൂര്‍ണ്ണതയോടു കൂടി വ്യത്യസ്തമായി പരിഗണിയ്ക്കു എന്നാല്‍ നിങ്ങള്‍ക്കവയെ നന്നായി നിരൂപിയ്ക്കാനുള്ള ഒരവസരം കിട്ടും.

WIPO-യുടെ പുനര്‍നിര്‍മ്മാണത്തെ കുറിച്ചാണെങ്കില്‍, മറ്റു കാര്യങ്ങള്‍ കൂടാതെ നമുക്കതിന്റെ പേരുമാറ്റാന്‍ ആഹ്വാനം ചെയ്യാം. വിശദവിവരങ്ങള്‍ക്കു്, http://www.fsfeurope.org/documents/wiwo.html സന്ദര്‍ശിക്കുക.

4.4 സോഫ്റ്റ്‌വെയര്‍ പേറ്റന്റുകള്‍ക്കെതിരായുള്ള പോരാട്ടം- ഒറ്റയ്ക്കും കൂട്ടായും

സോഫ്റ്റ്‌വെയര്‍ പ്രൊജക്ടുകള്‍ക്കു് മണ്ണിനടിയില്‍ കുഴിച്ചിട്ട മൈനുകള്‍ പോലെയാണു് സോഫ്റ്റ്‌വെയര്‍ പേറ്റന്റുകള്‍. രൂപകല്പന ചെയ്യുമ്പോള്‍ എടുക്കുന്ന ഏതു തീരുമാനവും, സംരംഭത്തെ നശിപ്പിയ്ക്കാവുന്ന ഒരു പേറ്റന്റിന്റെ മുകളില്‍ കയറുന്നത്ര അപകടസാധ്യതയുള്ളതാകുന്നു.

നൂറുകണക്കിനല്ലെങ്കില്‍ ആയിരക്കണക്കിനു് ആശയങ്ങളുടെ വിളക്കിച്ചേര്‍ക്കലാണു് വലുതും സങ്കീര്‍ണ്ണവുമായ ഓരോ പ്രോഗ്രാമുകളും. സോഫ്റ്റ്‌വെയറുകള്‍ക്കു് പേറ്റന്റ് അനുവദിയ്ക്കുന്ന ഒരു രാജ്യത്തിലാണെങ്കില്‍ നിങ്ങളുടെ പ്രോഗ്രാമിലെ മിക്ക ആശയങ്ങളും വിവിധ കമ്പനികള്‍ നേരത്തെതന്നെ പേറ്റന്റ് ചെയ്തിരിക്കാന്‍ സാധ്യതയുണ്ടു്. പ്രോഗ്രാമിന്റെ ഒരു ഭാഗത്തില്‍ തന്നെ നൂറുകണക്കിനു പേറ്റന്റുകള്‍ കണ്ടെന്നുവരാം .2004 ല്‍ നടത്തിയ ഒരു പഠനത്തില്‍ പ്രധാനപ്പെട്ട ഒരൊറ്റ പ്രോഗ്രാമിന്റെ പല ഭാഗങ്ങളില്‍ 300 അമേരിക്കന്‍ പേറ്റന്റുകള്‍ കണ്ടെത്തി. അങ്ങനെയൊരു പഠനം നടത്തുന്നതു് വളരെ ശ്രമകരമായതുകൊണ്ടു് ആ ഒരു പഠനം മാത്രമേ നടന്നുള്ളൂ

പ്രായോഗികമായി പറയുകയാണെങ്കില്‍, നിങ്ങള്‍ ഒരു സോഫ്റ്റ്‌വെയര്‍ രചയിതാവാണെങ്കില്‍ സാധാരണയായി ഒരു സമയത്തു് ഒരു പേറ്റന്റായിരിക്കും നിങ്ങള്‍ക്കു ഭീഷണി. ഇതു സംഭവിക്കുമ്പോള്‍ ആ പേറ്റന്റിനെ നിയമപരമായി നേരിടാന്‍ കഴിഞ്ഞാല്‍ പ്രത്യേകിച്ചു പരിക്കൊന്നുമേല്‍ക്കാതെ തടിയൂരാം. നിങ്ങളതില്‍ ശ്രമിച്ചു് വിജയിച്ചാല്‍, അതിനര്‍ത്ഥം ഒരു മൈന്‍ കുറഞ്ഞുകിട്ടി എന്നു മാത്രമാണു്. ഈ പേറ്റന്റ് പൊതുജനങ്ങളെ ബാധിയ്ക്കുകയാണെങ്കില്‍ Public Patent Foundation (pubpat.org) അതു് ഏറ്റെടുത്തെന്നുവരാം, അതതിന്റെ സവിശേഷതയാണു്. പേറ്റന്റ് പൊളിയ്ക്കാന്‍ അതിന്റെ മുന്‍കാല നിലനില്പിനെപ്പറ്റി കമ്പ്യൂട്ടര്‍ ഉപയോക്താക്കളുടെ കൂട്ടായ്മയോടു ചോദിയ്ക്കുകയാണെങ്കില്‍ നമ്മള്‍ നമ്മുടെ കയ്യിലുള്ള വിവരങ്ങള്‍ വെച്ചു് സഹായിക്കണം

മലേറിയ തടയാന്‍ കൊതുകുകളെ അടിച്ചു കൊല്ലാന്‍ പോകുന്നപോലെയാണു് ഓരോ സോഫ്റ്റ്‌വെയര്‍ പേറ്റന്റിനെയും ഒന്നൊന്നായി എതിരിടുന്നതു്. വീഡിയോഗെയിമില്‍ കാണുന്ന എല്ലാ ഭീകരജീവികളെയും കൊല്ലാന്‍ കഴിയുന്നില്ല എന്നതുപോലെ, നേരിടേണ്ടിവരുന്ന എല്ലാ പേറ്റന്റിനെയും പൊളിയ്ക്കാന്‍ കഴിയുമെന്നു് കരുതുകവയ്യ. എപ്പോഴെങ്കിലും ഏതെങ്കിലുമൊന്നു് നിങ്ങളെ പരാജയപ്പെടുത്തുകയും നിങ്ങളുടെ പ്രോഗ്രാമിനെ നശിപ്പിക്കുകയും ചെയ്യും. യു.എസ് പേറ്റന്റ് ഓഫീസ് ഒരു വര്‍ഷം ഒരു ലക്ഷത്തോളം പേറ്റന്റുകള്‍ അനുവദിക്കുന്നു. അവര്‍ വീണ്ടും വീണ്ടും മൈനുകള്‍ സ്ഥാപിക്കുന്നതിനാല്‍ നമ്മുടെ പരിശ്രമങ്ങള്‍ ഈ മൈനുകളെ അത്രയും വേഗത്തില്‍ ഒഴിവാക്കുന്നതില്‍ വിജയിക്കില്ല.

ചില മൈനുകള്‍ ഒഴിവാക്കാനേ പറ്റില്ല. ഓരോ സോഫ്റ്റ്‌വെയര്‍ പേറ്റന്റും അപകടകാരിയാണു്. ഓരോ സോഫ്റ്റ്‌വെയര്‍ പേറ്റന്റും നിങ്ങള്‍ നിങ്ങളുടെ കമ്പ്യൂട്ടര്‍ എങ്ങനെ ഉപയോഗിക്കാമെന്നതിനെ അന്യായമായി വിലക്കുന്നു. പക്ഷേ , പേറ്റന്റ് സംവിധാനത്തിന്റെ നിബന്ധനകള്‍ അനുസരിച്ചു് എല്ലാ പേറ്റന്റുകളും നിയമവിരുദ്ധമല്ല. പേറ്റന്റ് സംവിധാനത്തിന്റെ നിബന്ധനകള്‍ അനുസരിക്കുന്നില്ല എന്ന “തെറ്റൂള്ള” പേറ്റന്റുകളേ നമുക്കു പൊളിയ്ക്കാന്‍ കഴിയൂ. സോഫ്റ്റ്‌വെയറിനു പേറ്റന്റെടുക്കാം എന്ന നയമാണു് പ്രശ്നക്കാരനെങ്കില്‍ നമുക്കൊന്നും ചെയ്യാന്‍ കഴിയില്ല.

കൊട്ടാരം സുരക്ഷിതമാക്കണമെങ്കില്‍ ഭീകരജീവികളെ കാണുമ്പോള്‍ കൊന്നാല്‍ പോരാ, — അതിന്റെ ഉറവിടം തന്നെ നശിപ്പിക്കണം. ഇപ്പോളുള്ള ഓരോ പേറ്റന്റും ഓരോന്നായി പൊളിച്ചതുകൊണ്ടു പ്രോഗ്രാമിങ്ങ് സുരക്ഷിതമാവില്ല. അതിനായി, സോഫ്റ്റ്‌വെയര്‍ ഉപയോക്താക്കള്‍ക്കും രചയിതാക്കള്‍ക്കും ഭീഷണിയായ സോഫ്റ്റ്‌വെയര്‍ പേറ്റന്റ് സംവിധാനത്തെ മാറ്റണം.

ഈ രണ്ടു പ്രചരണങ്ങളും തമ്മില്‍ വൈരുദ്ധ്യമൊന്നുമില്ല.; ദീര്‍ഘകാലാടിസ്ഥാനത്തിലും ചെറിയ രക്ഷപ്പെടലുകള്‍ക്കു വേണ്ടിയും നമുക്കു് ഒരേ സമയം പ്രവര്‍ത്തിക്കാം. ശ്രദ്ധിച്ചാല്‍ ഒറ്റയൊറ്റ സോഫ്റ്റ്‌വെയര്‍ പേറ്റന്റുകള്‍ക്കെതിരായ സമരത്തെ നമുക്കു് മൊത്തത്തിലുള്ള പ്രശ്നപരിഹാരത്തിനായും തിരിച്ചുവിടാം. “ചീത്ത” സോഫ്റ്റ്‌വെയര്‍ പേറ്റന്റുകളെ , അബദ്ധമായതോ , സാധുവല്ലാത്തതോ ആയ പേറ്റന്റുകളുമായി താരതമ്യപ്പെടുത്തുന്നതിലല്ല കാര്യം. ഓരോ തവണയും ഒരു സോഫ്റ്റ്‌വെയര്‍ പേറ്റന്റ് പൊളിയ്ക്കുമ്പോള്‍ , ഓരോ തവണയും നമ്മുടെ പദ്ധതികളെപ്പറ്റി സംസാരിക്കുമ്പോള്‍ നാം ഉറപ്പിച്ചു പറയണം, “ഒരു പേറ്റന്റ് കുറവായിക്കിട്ടി, പ്രോഗ്രാമര്‍ക്കു് ഒരു ശല്യം ഒഴിഞ്ഞുകിട്ടി, നമ്മുടെ ലക്ഷ്യം സോഫ്റ്റ്‌വെയര്‍ പേറ്റന്റുകളേ ഇല്ലാതാക്കലാണു്.”

യൂറോപ്യന്‍ യൂണിയനിലെ സോഫ്റ്റ്‌വെയര്‍ പേറ്റന്റിനെതിരായ പോരാട്ടം ഒരു നിര്‍ണ്ണായകഘട്ടത്തിലെത്തിയിരിയ്ക്കുകയാണു്. ഒരു വര്‍ഷം മുമ്പു് യൂറോപ്യന്‍ പാര്‍ലമെന്റ് സോഫ്റ്റ്‌വെയര്‍ പേറ്റന്റുകള്‍ നിരാകരിച്ചുകൊണ്ടു് വോട്ടു ചെയ്തു. മെയ് മാസത്തില്‍ കൌണ്‍സില്‍ ഓഫ് മിനിസ്റ്റേഴ്സ്, പാര്‍ലമെന്റിന്റെ തീരുമാനം തിരുത്തി പ്രശ്നത്തെ തുടങ്ങിയതിനേക്കാള്‍ വഷളാക്കി. എന്നിരുന്നാലും ഇതിനെ പിന്തുണച്ച ഒരു രാജ്യമെങ്കിലും വോട്ട് പിന്‍വലിച്ചു. ഒരു യൂറോപ്യന്‍ രാജ്യത്തേക്കൂടി എങ്കിലും അവരുടെ അഭിപ്രായം മാറ്റാന്‍ നമ്മളാല്‍ കഴിയുന്നതു് ഉടന്‍ ചെയ്യണം, കൂടാതെ യൂറോപ്യന്‍ പാര്‍ലമെന്റിലേയ്ക്കു വരുന്ന പുതിയ അംഗങ്ങളെ മുന്‍തീരുമാനത്തില്‍ ഉറച്ചു നില്‍ക്കാനും ബോദ്ധ്യപ്പെടുത്തണം. കൂടുതല്‍ വിവരങ്ങള്‍ക്കും മറ്റൂള്ള പ്രവര്‍ത്തകരുമായി എങ്ങനെ ബന്ധപ്പെടാമെന്നും അറിയുന്നതിനായി www.ffii.org സന്ദര്‍ശിയ്ക്കുക