SCIM Malayalam Phonetic Input Method

മലയാളം ശബ്ദലിപി

സന്തോഷ് തോട്ടിങ്ങല്‍

SCIM(Smart Common Input Method) ഗ്നു/ലിനക്സ് പ്രവര്ത്തകസംവിധാനത്തിലെ ഒരു പ്രധാന നിവേശകരീതി(Input method) ആണ്. മലയാളം ശബ്ദലിപിയില്‍ ഉപയോക്താവ് എഴുതുന്നത് മംഗ്ളീഷിലാണ്. അതായത് "സരിഗമപധനിസ" എന്നെഴുതാന്‍ "sarigamapadhanisa" എന്ന് ടൈപ്പു ചെയ്യുന്നു.

സജ്ജീകരണം

നിങ്ങളുടെ കമ്പ്യൂട്ടറില്‍ SCIM ഇന്സ്റ്റാള്‍ ചെയ്തിട്ടുണ്ടായിരിക്കണം. അല്ലെങ്കില്‍ താഴെ പറഞ്ഞിരിക്കുന്ന പാക്കേജ് ഇന്സ്റ്റാള്‍ ചെയ്യുക.
scim
Debian GNU/Linux ഇല്‍ അല്ലെങ്കില് ഉബുണ്ടുവില്‍ ഇതിനായി ചെയ്യേണ്ടത് ഇത്ര മാത്രം : #sudo apt-get install scim
മലയാളം ശബ്ദലിപി ഇന്സ്റ്റാള്‍ ചെയ്യാന്‍ സോഴ്സ്കോഡ് ഇരിക്കുന്ന ഫോള്‍റില്‍ പോകുക. അതിനുശേഷം
#make
change to root
#make install
ഇന്സ്റ്റാള്‍ ചെയ്ത ശേഷം കമ്പ്യൂട്ടര്‍ വീണ്ടും തുടങ്ങുക. അല്ലെങ്കില്‍ എക്സ് സെര്‍വര്‍ വീണ്ടും തുടങ്ങുക(Alt+Ctl+Backspace).

ഉപയോഗം

SCIM സപ്പോര്ട്ട് ചെയ്യുന്ന ഏതെങ്കിലും ടെക്സ്റ്റ് എഡിറ്റര്‍ തുറക്കുക. ഉദാ:- gedit പാനലിലുള്ള SCIM ഐക്കണില്‍ റൈറ്റ് ക്ലിക്ക് ചെയ്യുക. താഴെ കൊടുത്തിരിക്കുന്ന പടം ശ്രദ്ധിക്കുക.

SCIM ഭാഷകളുടെ പട്ടികയില്‍ നിന്നും മലയാളം -> Phonetic തിരഞ്ഞെടുക്കുക.

അതിനു ശേഷം ടൈപ്പ് ചെയ്തു തുടങ്ങുക. ഓരോ അക്ഷരത്തിന്റെയും ഇംഗ്ളീഷ് അക്ഷരശ്രേണി എന്തെന്നറിയാന്‍ താഴെകൊടുത്തിരിക്കുന്ന പട്ടിക നോക്കുക.
സ്വരങ്ങള്‍
a aa A i ii I ee u uu U oo RR rr l^^
ി
അം അഃ
e E ai ei o O au ou am~ aM am_ aH
ൗ ൌ
വ്യഞ്ജനങ്ങള്‍
ങ്ക ന്റെ
k kh K g gh G ng nk nte
റ്റ ക്ഷ
ch Ch j jh J nj TT x
ക്യു വൈ
t T D Dh N q Y
ക്യൂ ഞ്ച
th thh Th d dh n Q nch
p f ph b bh B m
y r l v w S z sh s h
L zh R
ചില്ലുകള്‍
ന്‍ ണ്‍ ല്‍ ള്‍ ര്‍
n~ n_ N~ N_ l~ l_ L~ L_ r~ R~ r_ R_

ഉദാഹരണങ്ങള്‍

മലയാളം എന്റെ മാതൃഭാഷ malayaaLaM ente maathRbhaasha അല്ലെങ്കില്‍ malayAlam~ ente mAthRBAsha അല്ലെങ്കില്‍ malayaaLam_ ente mAthRBAsha
സരിഗമപധനി sarigamapadhani
പൊന്പീലി pon~piili അല്ലെങ്കില്‍ pon_pIli അല്ലെങ്കില്‍ pon~peeli
ധ്വനി dhvani അല്ലെങ്കില്‍ dhwani
വെണ്ണയുണ്ടെങ്കില്‍ നറുനെയ് വേറിട്ടു കരുതേണമോ vidyayuNtenkil naRuney vERitt karuthENamO
വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനം vidyaadhanam~ sar~vvadhanaal~ pradhaanam~
അരവിന്ദിന്റെ അച്ഛന്‍ aravindinte achChan~
ഇന്ത്യ എന്റെ രാജ്യം inthya ente raajyam~
അവന്‍ മുറ്റത്ത് ഉലാത്തി avan~ muTTathth ulaaththi
മകം പിറന്ന മങ്ക makam~ piRanna manka
പ്രകൃതി കുസൃതി കാണിച്ചു prakRthi kusRthi kaaNichchu
പാലക്കാടന്‍കാറ്റ് പനകളെ തഴുകിയുണര്‍ത്തി paalakkaatan​~kaaTT pankaLe thazhukiyuNar~ththi അല്ലെങ്കില്‍ pAlakkAtan~kATT pankaLe thazhukiyuNaR~ththi
നിളയില്‍ കുഞ്ഞോളങ്ങള്‍ ചാഞ്ചാടി niLayil~ kunjnjOLangngaL~ chaanchaati
പഞ്ചസാര മണല്‍ത്തരികള്‍ വെട്ടിത്തിളങ്ങി panchasaara maNal~ththarikaL~ vettiththiLangngi
ശ്രീകൃഷ്ണക്ഷേത്രത്തില്‍ ശംഖനാദം മുഴങ്ങി SreekrishNaxEthraththil~ Sam~khanaadam~ muzhangngi
ദൈവത്തിന്റെ വികൃതികള്‍ daivaththinte vikRthikaL~
അക്ഷരം axaraM
പ്രത്യേ​കം ശ്രദ്ധിക്കുക prathy​​~Ekam~ Sraddhikkuka
സമ്പ്രദായം sampradaayam~
അഞ്ജനമിട്ട സന്ധ്യ anjjanamitta sandhya
ജ്ഞാനപ്പാന jnjaanappaana
ീ എന്നത് ഈ എന്ന സ്വരത്തിന്റെ ചിഹ്നമാണ് @ee ennath ee enna swarathinte chihnamaaN
ക്യൂ പാലിക്കുക Q paalikkuka
വൈകുന്നേരത്ത് YkunErathth അല്ലെങ്കില്‍ vaikunnErathth

മലയാളത്തിലും ഇംഗ്ളീഷിലും മാറി മാറി എഴുതാന്‍

മലയാളം ടൈപ്പ് ചെയ്തു ചെയ്തുകൊണ്ടിരിക്കുന്നതിനിടയില്‍ ഇംഗ്ളീഷ് ടൈപ്പ് ചെയ്യണമെങ്കില്‍ Ml എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക. അപ്പോഴത് En എന്നായി മാറുന്നു. താഴെകൊടുത്തിരിക്കുന്ന ചിത്രങ്ങള്‍ ശ്രദ്ധിക്കുക.

മലയാളം:

ഇംഗ്ളീഷ് :

വീണ്ടും മലയാളത്തിലേക്ക്​​ മാറാന്‍ En എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക.

സൂചനാപ്പട്ടിക (Lookup table)

മലയാളം ശബ്ദലിപിക്ക് ഉപയോക്താവ് എഴുതിക്കൊണ്ടിരിക്കുമ്പോള്‍ സൂചനകള്‍ കൊടുക്കാന്‍ കഴിയും. ഇത് മലയാളം വളരെപ്പെട്ടെന്ന് തെറ്റ് കൂടാതെ എഴുതാന്‍ സഹായിക്കുന്നു. ചില്ല​ക്ഷരങ്ങള്‍, കൂട്ടക്ഷരങ്ങള്‍ എന്നിവ എഴുതുമ്പോള്‍ ഇത് വളരെ ഫലപ്രദമാണ്. മലയാളികളുടെ സവിശേഷമായ മംഗ്ളീഷ് ഉപയോഗത്തിന്റെ അടിസ്ഥാനത്തിലാണ് ഇതു രൂപകല്പനചെയ്തിരിക്കുന്നത്.

ഉദാഹരണത്തിന് അടിപൊളി എന്നെഴുതാന്‍ പലപ്പോഴും നാം ഉപയോഗിക്കുന്നത് adipoli എന്നാണ്. പക്ഷെ മലയാളം ശബ്ദലിപി യിലതെഴുതുന്നത് atipoLi എന്നാണല്ലൊ?. ചിലര്‍​ക്കെങ്കിലുമുണ്ടാകുന്ന ഈ തടസ്സം ഒഴിവാക്കുന്നതിന് സൂചനാപ്പട്ടിക ഉപകരിക്കും. adipoli എന്നെഴുതിക്കൊണ്ടിരിക്കുമ്പോള്‍ di എന്നെഴുതുമ്പോള്‍ സൂചനാപ്പട്ടിക ദി എന്നും ടി എന്നും 2 സൂചനകള്‍ നല്‍കുന്നു. അതുപോലെ ളി എന്നതിനുവേണ്ടി Li ക്കുപകരം li എന്നെഴുതുമ്പോള്‍ പട്ടിക ലി എന്നും ളി എന്നും 2 സൂചനകള്‍ നല്കുന്നു.

ഇതിന്റെ വേറൊരു ഉപയോഗം പേരുകളുടെ കൂടെയുള്ള initials എഴുതുമ്പോള്‍ ആണ്. ഉദാഹരണത്തിന് ലീല പി കെ എന്നെഴുതാന്‍ ശരിക്കും ഉപയോഗിക്കേണ്ടത് leela pi ke എന്നാണ്. പക്ഷെ നാം leela p k എന്നു തന്നെ എഴുതാന്‍ ഇഷ്ടപ്പെടുന്നു. നാം P അല്ലെങ്കില്‍ p എന്നെഴുതുമ്പോള്‍ സൂചനാപ്പട്ടിക പി എന്നൊരു സൂചനകൂടി തരും!.

കെ എസ് ആര്‍ ടി സി എന്നെഴുതാന്‍ K S R T C തന്നെ ഉപയോഗിക്കണമെന്നുണ്ടോ? സൂചനാപ്പട്ടികയുടെ സഹായത്തോടെ നിങ്ങള്ക്ക് K S R T C എന്നു തന്നെ എഴുതാം.

സ്വതേയുള്ള രീതിയില്‍ ഇതൊരു തിരശ്ചീനപ്പട്ടികയായിരിക്കും. കുത്തനെയുള്ള പട്ടികയാണു നിങ്ങള്‍ക്കുവേണ്ടതെങ്കില്‍ SCIM setup screen എടുത്ത് vertical lookup table എന്ന option തിരഞ്ഞെടുക്കുക.

എഴുതുന്നതിനിടയില്‍ അതിനു താഴെ പ്രത്യ​ക്ഷപ്പെടുന്ന സൂചനാപ്പട്ടികയില്‍ നിന്നും വേണ്ട അക്ഷരങ്ങള്‍ തിരഞ്ഞെടുക്കം. ഉദാഹരണത്തിന് ആണി എന്നു എഴുതാന്‍ നാം ANi എന്നതിനു പകരം Ani എന്നെഴുതിയെന്നിരിക്കട്ടെ. ni എന്നെഴുതുമ്പോള്‍ സൂചനാപ്പട്ടിക പ്രത്യ​ക്ഷമാകുന്നു. ണി എന്നും നി എന്നുമുള്ള 2 സൂചനകള്‍ നല്‍കുന്നു. ഇതില്‍ ണി എന്നു തിരഞ്ഞെടുക്കാന്‍ ആരോ കീകള്‍(Arro keys) ഉപയോഗിക്കാം. അല്ലെങ്കില്‍ സൂചനയുടെ കൂടെയുള്ള അക്കം തിരഞ്ഞെടുക്കാം.

താഴെകൊടുത്തിരിക്കുന്ന ചിത്രങ്ങള്‍ ശ്രദ്ധിക്കുക.

SCIM സജ്ജീകരണം

SCIM Configuration screen ഉപയോഗിച്ച് നമ്മുടെ നിവേശകരീതിയെ നമുക്കിഷ്ടമുള്ള രീതിയില്‍ മാറ്റിയെടുക്കാം. ഇതിനായി, SCIM മെനുവില്‍ നിന്നും SCIM Setup തിരഞ്ഞെടുക്കുക. മലയാളം ശബ്ദാത്മകനിവേശകരീതിക്ക് ഒരു Shortcut key സെറ്റ് ചെയ്യാം. താഴെകൊടുത്തിരിക്കുന്ന ചിത്രം ശ്രദ്ധിക്കുക.

മലയാളം ശബ്ദലിപിയുടെ മാത്രമായുള്ള സജ്ജീകരണത്തിന് Generic table -->Table Management --> Properties എന്ന ബട്ടണ്‍ ക്ലിക്ക് ചെയുക. താഴെകൊടുത്തിരിക്കുന്ന ചിത്രം ശ്രദ്ധിക്കുക.

ചില സാങ്കേതികപ്രശ്നങ്ങളും അവക്കുള്ള പരിഹാരങ്ങളും

ചിത്രീകരണസംവിധാനത്തിന്റെ(Rendering Engine) പിഴവുകള്‍ മൂലം ചില വാക്കുകളില്‍ അക്ഷരങ്ങള്‍ കെട്ടുപിണഞ്ഞു കിടക്കുന്നതായി കണ്ടുവരുന്നു. ഉദാഹരണതിന് nir~ddESam~ - നിര്‍ദ്ദേശം . ഈ വാക്ക് ശരിയായി കാണിക്കാന്‍ വേണ്ടി ര്‍, ദ്ദേ എന്നീ അക്ഷരങ്ങള്‍ വേറിട്ടു നില്‍ക്കണം. ചിത്രീകരണ സംവിധാനത്തിന്റെ ഈ പിഴവു പരിഹരിക്കുകതന്നെ വേണമെങ്കിലും ഈ നിവേശകരീതിയില്‍ ഈ പിഴവിനൊരു താല്‍ക്കാലിക പരിഹാരമുണ്ട്. ZWS(Zero Width Space) എന്ന ഒരു അദൃശ്യഅക്ഷരം ഉപയോഗിച്ച് ര്‍, ദ്ദേ എന്നീ അക്ഷരങ്ങളെ വേര്‍തിരിക്കാം. nir~ddESam~ എന്നതിനു പകരം nir~~ddESam എന്നെഴുതിയാല്‍ മതി. നിര്‍​ദ്ദേശം എന്നു അക്ഷരപ്പിശകില്ലാതെ തന്നെ കാണാം. ~ എന്ന കീ അതിനായി ഉപയോഗിക്കാം. _ എന്ന കീയും ഉപയോഗിക്കാം. ഭാവിയില്‍ ചിത്രീകരണസംവിധാനങ്ങള്‍ ഈ പിഴവ് തിരുത്തുമ്പോള്‍ സാധാരണപോലെ എഴുതുകയും ചെയ്യാം.

താഴെ കൊടുത്തിരിക്കുന്ന ഉദാഹരണങ്ങള്‍ ശ്രദ്ധിക്കുക.

maar~kkOs = മാര്‍ക്കോസ് maar~kkOs~=മാര്‍​ക്കോസ്
kaar~kkOtakan~= കാര്‍ക്കോടകന്‍ kaar~~kkOtakan~= കാര്‍​ക്കോടന്‍

ചില വാക്കുകളെഴുതുമ്പോള്‍ കൂട്ടക്ഷരം ഒഴിവാക്കേണ്ടി വരാറുണ്ട്. ഉദാ:- thamizhnaat= തമിഴ്നാട്.

ഇവിടെയും ​~ ഉപയോഗിച്ച് പ്രശ്നം പരിഹരിക്കം . thamizh~naat=തമിഴ്​നാട്​

പിഴവുകളും നിര്‍​ദ്ദേശങ്ങളും

നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍​ദ്ദേശങ്ങളും താഴെ കൊടുത്തിരിക്കുന്ന ഇ-മെയില്‍ വിലാസത്തില്‍ അയക്കുക.
സന്തോഷ് തോട്ടിങ്ങല്‍ santhosh00@gmail.com

പകര്‍പ്പവകാശം

മലയാളം ശബ്ദലിപി GPL(GNU General Public License) പതിപ്പ് 2 ഓ അല്ലെങ്കില്‍ അതിന്റെ ഏതെങ്കിലും പുതിയ പതിപ്പിനാലോ‍ സംരക്ഷിക്കപ്പെട്ടിരിക്കുന്നു.

കടപ്പാട്

ഹുസ്സൈന്‍ കെ എച്ച്
അനിവര്‍ അരവിന്ദ്
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍

"എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ"
ഒരു സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് സംരംഭം.
http://fci.wikia.com/wiki/smc