ആന വലിച്ചാല്‍ ഇളാകാത്തൊരുതടി ശ്വാവിനെക്കൊണ്ട് ഗമിക്കായി വരുമൊ % അണ്ണാന്‍ കുഞ്ഞും തന്നാലയത് % കാക്ക കുളിച്ചാല്‍ കൊക്കാകുമോ % ചെമ്മീന്‍ തുള്ളിയാല്‍ മുട്ടോളം പിന്നെയും തുള്ളിയാല്‍ ചട്ടീല് % അരിയെറിഞ്ഞാല്‍ ആയിരം കാക്ക % കാക്കയ്ക്കും തന്‍കുഞ്ഞ് പൊന്‍കുഞ്ഞ് % കുറുക്കന്‍ ചത്താലും കണ്ണ് കോഴിക്കൂട്ടില് % പൂച്ചയ്ക്കെന്ത് പൊന്നുരുക്കുന്നിടത്ത് കാര്യം % പൂച്ചയ്ക്കാര് മണികെട്ടും % ആലിന്‍പഴം പഴുത്തപ്പോള്‍ കാക്കയ്ക്ക് വായപ്പുണ്ണ് % ആന മെലിഞ്ഞാല്‍ തൊഴുത്തില്‍ കെട്ടാമോ % ആളുകൂടിയാള്‍ പാമ്പ് ചാവില്ല % പട്ടിയുടെ വാല് കുഴലിലിട്ടാല്‍ പന്തീരാണ്ട് കഴിഞ്ഞാലും നിവരില്ല % വെട്ടാന്‍ വരുന്ന പോത്തിനോട് വേദമോതാന്‍ നില്‍ക്കരുത് % ആന വായില്‍ അമ്പഴങ്ങ % ആന വാ പൊളിക്കുന്നത് കണ്‍ടിട്ട് അണ്ണാന്‍ വാ പൊളിച്ചാല്‍ കാര്യമില്ല % നിത്യഭ്യാസി ആനയെ എടുക്കും % പൊന്‍മുട്ടയിടുന്ന താറാവിനെ കൊല്ലരുത് % വേലി ചാടുന്ന പശുവിനു കോലുകൊണ്ട് മരണം % പാണ്ടന്‍ നായുടെ പല്ലിനു ശൗര്യം പണേ`ട പോല ഫലിയ്‌ക്കുന്നില്ല. % വെട്ടാന്‍ വരുന്ന പോത്തിനൊടു വേദമൊതിട്ടു കാര്യമില്ല. % പട്ടി കുരച്ചാല്‍ പടിപ്പുര തുറക്കുമൊ? % നാ(നായ)നാ ആയിരുന്നാല്‍ പുലി കാട്ടം (കാഷ്ട്ം)ഇടും % ഇരിക്കേണ്ടവന്‍ ഇരിക്കേണ്ടിടത്തിരുന്നില്ലെകില്‍ അവിടെ പട്ടി കയറി ഇരിക്കും % എലിയെ പേടിച്ച് ഇല്ലം ചുട്ടു % ഇള നാ കടി അറിയുമോ ഇളംപോത്ത് വെട്ടറിയുമോ? % അരിയും തിന്നു ആശാരിച്ചിയേം കടിച്ചിട്ട്‌ പിന്നേം നായക്ക്‌ മുറുമുറുപ്പ് % പശു കിഴടായാലും പാലിന്റെ രുചിയറിയുമോ % ആടറിയുമോ അങ്ങാടിവാണിഭം % കരിമ്പുകൊണ്ടടിച്ച കഴുത കരിമ്പിന്‍ രുചിയറിയുമോ % പാണനു് ആന മൂധേവി. % പൂട്ടുന്ന കാളയെന്തിനു വിതയ്ക്കുന്ന വിത്തറിയുന്നു % ഗതികെട്ടാല്‍ പുലി പുല്ലും തിന്നും % അങ്ങാടിപ്പയ്യ് ആലയില്‍ നില്‍ക്കില്ല. % അടിതെറ്റിയാല്‍ ആനയും വീഴും % കുടല്‍ കാഞ്ഞാല്‍ കുതിരവയ്ക്കോലും തിന്നും % പാമ്പിനു പാലു കൊടുത്താലും ഛര്‍ദ്ദിക്കുന്നതു വിഷം % ഗരുഡന്‍ ആകാശത്തില്‍ പറക്കും, ഈച്ച അങ്കണത്തില്‍ പറക്കും % ഒരു വെടിക്കു രണ്ടു പക്ഷി % കുരക്കുന്ന പട്ടി കടിക്കില്ല % പട്ടിക്കു രോമം കിളിര്‍ത്തിട്ട് അമ്പട്ടനെന്ത് കാര്യം % നടുക്കടലിലും നായ നക്കിയേ കുടിക്കൂ % അച്ഛന്‍ ആനപ്പുറത്ത് കയറിയാല്‍ മകന് തഴമ്പുണ്ടാകുമോ % അണ്ണാന്‍ മൂത്താലും മരം കേറ്റം മറക്കുമോ % ഓടുന്ന പട്ടിയ്ക്കു ഒരു മുഴം മുന്‍പെ % അണാനെ മരം കയറ്റം പഠിപ്പിക്കണൊ? % വെടിക്കെട്ടുകരെന്റെ പട്ടിയെ ഉടുക്ക് കൊട്ടി പേടിപ്പിക്കരുത് % അമ്മായിയമ്മയ്ക്ക് അടുപ്പിലും തൂറാം; മരുമകള്‍ക്ക് വളപ്പിലും പാടില്ല % പെണ്ണൊരുമ്പിട്ടാല്‍ ബ്രഹ്മനും തടുക്കയില്ല % പെണ്ണായി പിറന്നാല്‍ മണ്ണായി തീരും വരെ കണ്ണീരു കുടിക്കണം‍ % മകം പിറന്ന മങ്ക % പെണ്‍ചിത്തിര പൊന്‍ചിത്തിര % പെണ്‍കാര്യം വന്‍കാര്യം % പെണ്ണിനു പെണ്‍ തന്നെ സ്ത്രീധനം % പെറ്റവള്‍ക്കറിയാം പിള്ളവരുത്തം % അമ്മയോളം സ്ഥായി മക്കള്‍ക്കുണ്ടെങ്കില്‍ പേരാറ്റിലെ വെള്ളം മേല്പോട്ട് % അമ്മയില്ലെങ്കില്‍ ഐശ്വര്യമില്ല % നാരീശാപം ഇളക്കിക്കൂട % അമ്മയുടെ ശാപം അമ്മ ചത്താലും തീരുകില്ല % പെണ്‍പിറന്ന വീടു പോലെ % ഇല്ലത്തു പെണ്‍പെറ്റപോലെ % മുടിയാന്‍കാലത്തു്‌ മുന്നലപുരത്തൂന്നൊരു പെണ്ണു കെട്ടി,അവളും മുടിഞ്ഞു,ഞാനും മുടിഞ്ഞു % മണ്ണും പെണ്ണും നന്നാക്കുന്ന പോലെ % പെണ്ണിനേയും മണ്ണിനേയും ദണ്ഡിക്കുന്തോറും ഗുണമേറും % നായും നാരിയും ഇഞ്ചയും ചതയ്ക്കുന്നിടത്തോളം നന്നാവും % പെണ്ണാകുന്നതില്‍ ഭേദം മണ്ണാകുന്നതു % പെണ്‍ചിരിച്ചാല്‍ പോയി,പുകയില വിടര്‍ത്തിയാല്‍ പോയി % പാമ്പിനു തല്ലുകൊള്ളാന്‍ വാലു പെണ്ണിനു തല്ലു കൊള്ളാന്‍ നാവു്‌ % അമ്മായി ഉടച്ചത്‌ മണ്‍ച്ചട്ടി ,മരുമകള്‍ ഉടച്ചത്‌ പൊന്‍ച്ചട്ടി % അറിവതു പെരുകിയാലും മുന്നറിവു പെണ്ണിനില്ല % പെണ്‍ബുദ്ധി പിന്‍ബുദ്ധി % സ്ത്രീകളുടെ മുടിക്കു നീളം കൂടും,പക്ഷേ ബുദ്ധിക്കു കുറയും % പെണ്‍ചൊല്ലു കേള്‍ക്കുന്നവനു പെരുവഴി % അച്ചിക്ക്‌ ഇഞ്ചി പക്ഷം ,നായര്‍ക്ക്‌ കൊഞ്ച്‌ പക്ഷം % പെണ്‍പട പടയല്ല്ല,മണ്‍ചിറ ചിറയല്ല % നാരി നടിച്ചിടം നാരകം വെച്ചിടം കൂവളം കെട്ടെടം നായ് പെറ്റടം % നാരി പിറന്നേടത്തും നാരകം നട്ടേടത്തും കൂവളം കെട്ടേടത്തും സൂക്ഷിച്ചു പോണം % അന്നു പെറ്റു അന്നു ചത്താലും ആണിനെപ്പെറണം % അമ്മയും മകളും പെണ്ണു തന്നെ % നാലാമത്തെ പെണ്ണു നടക്കല്ലു പൊളിക്കും % അമ്മ മതില്‍ ചാടിയാല്‍ മകള്‍ ഗോപുരം ചാടും % അമ്മയ്ക്കു പ്രസവവേദന മകള്‍ക്കു വീണവായന % വേലക്കള്ളിക്കു പിള്ളസാക്ഷി % പുത്തനച്ചി പുരപ്പുറം തൂക്കും % അരിമണിയൊന്ന് കൊറിക്കനില്ല കരിവളയിട്ട്‌ കില്ലുക്കാന്‍ മോഹം % അടുക്കളപ്പെണ്ണിനു അഴകു വേണമോ? % അടുക്കള പിണക്കം അടക്കി വയ്ക്കണം % പെണ്ണൊക്കെ കൊള്ളാം പക്ഷെ പെങ്ങളായിപ്പോയി % കറിയൊക്കെ കൊള്ളാം പക്ഷെ വിളമ്പിയത് കോളാമ്പിയില്‍ ആയിപ്പോയി % ഓണത്തപ്പാ കുടവയറാ എന്നു തീരും തിരുവോണം? % ഓണത്തേക്കാള്‍ വലിയ വാവില്ല % അത്തം പത്തോണം % ഓണം വന്നാലും ഉണ്ണി പിറന്നാലും കോരനു കുമ്പിളില്‍ തന്നെ കഞ്ഞി % കാണം വിറ്റും ഓണമുണ്ണണം % ഉള്ളതുകൊണ്ടു ഓണം പോലെ % ഓണം കേറാമൂല % തിരുവോണം തിരുതകൃതി % ഉത്രാടമുച്ച കഴിഞ്ഞാല്‍ അച്ചിമാര്‍ക്കൊക്കെയും വെപ്രാളം % തിരുവോണത്തിനില്ലാത്തതു തിരുവാതിരയ്ക്കു്‌ % ഉണ്ടെങ്കിലോണം പോലെ അല്ലെങ്കിലേകാദശി % അത്തപ്പത്തോണം വന്നടുത്തെടോ നായരേ,ചോതി പുഴുങ്ങാനും നെല്ലു തായോ % ഓണമുണ്ട വയറേ ചൂള പാടുകയുള്ളൂ % ഓണം വരാനൊരു മൂലം വേണം % ഉറുമ്പു ഓണം കരുതും പോലെ % അത്തം വെളുത്താല്‍ ഓണം കറുക്കും % ഓണം കഴിഞ്ഞാല്‍ ഓലപ്പുര ഓട്ടപ്പുര % ഓണം പോലെയാണോ തിരുവാതിര? % അവിട്ടക്കട്ട ചവിട്ടി പൊട്ടിക്കണം % ഓണം മുഴക്കോലുപോലെ % ഓണത്തിനടയ്ക്കാണോ പുട്ടു കച്ചോടം? % അത്തം പത്തിനു പൊന്നോണം % ഓണത്തിനല്ലയൊ ഓണപ്പുടവ % മുളയിലേ നുള്ളണമെന്നല്ലേ % വിളയുന്ന വിത്തു മുളയിലറിയാം % കുംഭത്തില്‍ മഴ പെയ്താല്‍ കുപ്പയിലും മാണിക്യം % മീനത്തില്‍ മഴ പെയ്താല്‍ മീനിനും ഇരയില്ല % മകരത്തില്‍ മഴ പെയ്താല്‍ മലയാളം മുടിഞ്ഞു പോകും % തുലാപത്ത് കഴിഞ്ഞാല്‍ പിലാപൊത്തിലും കിടക്കാം % ഇടവംതൊട്ട് തുലാത്തോളം കുട കൂടാതിറങ്ങൊല്ല % മേടം തെറ്റിയാല്‍ മോടന്‍ തെറ്റി % വിത്തുഗുണം പത്തുഗുണം % മുളയിലറിയാം വിള % കാര്‍ത്തിക കഴിഞ്ഞാല്‍ മഴയില്ല % തിരുവാതിര ഞാറ്റുവേലയ്ക്കു വെള്ളം കേറിയാല്‍ ഓണം കഴിഞ്ഞേ ഇറങ്ങൂ % കര്‍ക്കിടകച്ചേന കട്ടിട്ടെങ്കിലും തിന്നണം % കര്‍ക്കിടക ഞാറ്റില്‍ പട്ടിണി കിടന്നതു പുത്തിരി കഴിഞ്ഞാല്‍ മറക്കരുതു്‌ % കണ്ടം വിറ്റു കാളയെ വാങ്ങുമോ % വേരു വെട്ടിക്കളഞ്ഞു കൊമ്പു്‌ നനയ്ക്കുന്ന പൊലെ % ധനം നില്പതു നെല്ലില്‍, ഭയം നില്പതു തല്ലില്‍ % ഉരിയരിക്കാരനു എന്നും ഉരിയരി തന്നെ % വളമേറിയാല്‍ കൂമ്പടയ്ക്കും % വിത്തുള്ളടത്തു പേരു % പതിരില്ലാത്ത കതിരില്ല % വയലു വറ്റി കക്ക വാരാനിരുന്നാലോ % വിത്താഴം ചെന്നാല്‍ പത്തായം നിറയും % ഇല്ലംനിറ വല്ലം നിറ പെട്ടി നിറ പത്തായം നിറ % കാലത്തേ വിതച്ചാല്‍ നേരത്തേ കൊയ്യാം % വേരിനു വളം വയ്ക്കാതെ തലയ്ക്കു വളം വച്ചിട്ടെന്തു കാര്യം % കാറ്റുള്ളപ്പോള്‍ തൂറ്റണം % നട്ടാലേ നേട്ടമുള്ളൂ % കാലം നോക്കി കൃഷി % മണ്ണറിഞ്ഞു വിത്തു്‌ % വരമ്പു ചാരി നട്ടാല്‍ ചുവരു ചാരിയുണ്ണാം % വിളഞ്ഞ കണ്ടത്തില്‍ വെള്ളം തിരിക്കണ്ട % മുന്‍വിള പൊന്‍വിള % വിളഞ്ഞാല്‍ പിന്നെ വച്ചേക്കരുതു്‌ % വര്‍ഷം പോലെ കൃഷി % മണ്ണു വിറ്റു പൊന്നു വാങ്ങരുതു്‌ % ആഴത്തില്‍ ഉഴുതു അകലെ നടണം % നല്ല വിത്തോടു കള്ളവിത്തു വിതച്ചാല്‍ നല്ല വിത്തും കള്ളവിത്താകും % മത്ത കുത്തിയാല്‍ കുമ്പളം മുളക്കില്ല % നവര വിതച്ചാല്‍ തുവര കായ്ക്കുമോ % പൊക്കാളി വിതച്ചാല്‍ ആരിയന്‍ കൊയ്യുമോ? % ആരിയന്‍ വിതച്ചാ നവര കൊയ്യാമോ % പൊന്നാരം വിളഞ്ഞാല്‍ കതിരാവില്ല % വിതച്ചതു കൊയ്യും % വിത്തിനൊത്ത വിള % വിത്തൊന്നിട്ടാല്‍ മറ്റൊന്നു വിളയില്ല % വിത്തെടുത്തുണ്ണരുതു് % മുള്ളു നട്ടവന്‍ സൂക്ഷിക്കണം % തിന വിതച്ചാല്‍ തിന കൊയ്യും, വിന വിതച്ചാല്‍ വിന കൊയ്യും % കൂര വിതച്ചാല്‍ പൊക്കാളിയാവില്ല % കണ്ണീരില്‍ വിളഞ്ഞ വിദ്യയും വെണ്ണീരില്‍ വിളഞ്ഞ നെല്ലും % എളിയവരും ഏത്തവാഴയും ചവിട്ടും തോറും തഴയ്ക്കും % നല്ല തെങ്ങിനു നാല്പതു‍ മടല്‍ % പൂട്ടുന്ന കാളയെന്തിനു വിതയ്ക്കുന്ന വിത്തറിയുന്നു % അടയ്ക്കയായാല്‍ മടിയില്‍ വയ്ക്കാം അടയ്ക്കാ മരമായാല്‍ % അകത്ത് കത്തിയും പുറത്ത് പത്തിയും % അകലെ കൊള്ളാത്തവന്‍ അടുത്തും കൊള്ളില്ല % അകലെ പോകുന്നവനെ അരികത്തു വിളിച്ചാല്‍ അരയ്ക്കാത്തുട്ട് ചേതം % അഗ്രഹാരത്തില്‍ പിറന്നാലും നായ് വേദമോതില്ല % അഞ്ചിലേ വളയാത്തത് അമ്പതില്‍ വളയുമോ? % അടച്ചവായിലീച്ച കയറുകയില്ല % അടികൊണ്ടാലും അമ്പലത്തില്‍ കിടക്കണം % അടിച്ചതിന്മേല്‍ അടിച്ചാല്‍ അമ്മിയും പൊളിയും % അടിമേലടിച്ചാല്‍ അമ്മിയും പൊടിയും % അടിതെറ്റിയാല്‍ ആനയും വീഴും % അമ്മയ്ക്കു പ്രാണവേദന മകള്‍ക്കു വീണവായന % അമ്മയെ തല്ലിയാലും രണ്ടുണ്ട് പക്ഷം % അങ്ങാടിയില്‍ തോറ്റതിനു അമ്മയൊട് % അങ്ങാടിപ്പയ്യു്‌ ആലയില്‍ നില്കില്ല % അരമന രഹസ്യം അങ്ങാടി പാട്ട് % അളക്കുന്ന നാഴിക്കു്‌ അരിവില അറിയാമോ % അരചനില്ലാ നാട് നരകം % അരിയെത്ര ? പയറഞ്ഞാഴി % അല്പജ്ഞനേക്കാള്‍ നല്ലത് അജ്ഞന്‍ % അട്ടയെപ്പിടിച്ചു മെത്തയില്‍ കിടത്തിയ പോലെ % ആരാന്റമ്മക്ക് ഭ്രാന്തായാല്‍ കാണാന്‍ നല്ല ചേല് % ആറ്റില്‍ കളഞ്ഞാലും അളന്ന് കളയണം % ഉപ്പോളം പോരുമോ ഉപ്പിലിട്ടത്? % ഉടുതുണി തന്നെ പാമ്പായാലോ? % ഉണ്ട ചോറിനു നന്ദി കാട്ടണം % ഉണ്ട ചോറില്‍ കല്ലിടരുതു % ഉണ്ണിയെ കണ്ടാല്‍ അറിയാം ഊരിലെ പഞ്ഞം % ഉണ്ണിപിറന്നാലും ഓണം വന്നാലും കേളനു കഞ്ഞി കുമ്പിളില്‍ തന്നെ % ഉള്ളതു പറഞ്ഞാല്‍ കള്ളനു തുള്ളല്‍ % ഉള്ളിക്കു പാലൊഴിച്ചാല്‍ ഉള്‍നാറ്റം പോകുമോ % ഉറക്കത്തിനു പായ് വേണ്ട % എന്നെച്ചൊറി ഞാന്‍ നിന്നെച്ചൊറിയാം % എടുത്തു നടന്നവരെ മറക്കരുതു % എലിക്കു തിണ്ടാട്ടം പൂച്ചയ്ക്കു കൊണ്ടാട്ടം % എളുപ്പം പറയാം എളുപ്പം ചെയ്യാന്‍ മേലാ % ഏച്ച് കെട്ടിയാല്‍ മുഴച്ചിരിക്കും % ഏറെ കിഴക്കോട്ടു പോയാല്‍ കല്ലും മുള്ളും ചവിട്ടും % ഐകമത്യം മഹാബലം % ഒന്നെ ഒള്ളുവെങ്കിലും ഉലക്കയ്ക്കടിച്ച് വളര്‍ത്തണം % ഒന്നുകില്‍ ആശാന്റെ നെഞ്ചത്ത് അല്ലെങ്കില്‍ കളരിക്ക് പുറത്ത് % ഒരുമയുണ്ടെങ്കില്‍ ഉലക്കമേലും കിടക്കാം % ഓന്തിനു വേലി സാക്ഷി വേലിക്കു്‌ ഓന്തു സാക്ഷി % കള്ളന്‍ കപ്പലില്‍ തന്നെ % കാണം വിറ്റും ഓണം കൊള്ളണം % കേറിയിരുന്നുണ്ട പന്തലില്‍ ഇറങ്ങിയിരുന്നുണ്ണരുതു % കുറുന്തോട്ടിക്കു വാതം % കുടിക്കുന്ന വെള്ളത്തില്‍ കോലിട്ടളക്കരുതു % കണ്ടിക്കണക്കിനു വാക്കിനേക്കാള്‍ കഴഞ്ചിനു കര്‍മ്മം നന്നു % കരയുന്ന കുഞ്ഞിനേ പാലുള്ളൂ % കലത്തിനറിയാമോ കര്‍പ്പൂരത്തിന്റെ ഗന്ധം % കറിയുടെ സ്വാദു്‌ തവിയറിയില്ല % കൊല്ലം കണ്ടവനില്ലം വേണ്ടാ % കൊച്ചി കണ്ടവനച്ചി വേണ്ടാ % കാണം വിറ്റും ഓണം ഉണ്ണണം % കുളിപ്പിച്ചാലും പന്നി ചേറ്റില്‍ % കാറ്റുള്ളപ്പോള്‍ തൂറ്റണം % കുന്തം പോയാല്‍ കുടത്തിലും തപ്പണം % കക്ഷത്തിലുള്ളത് പോകാനും പാടില്ല ഉത്തരത്തിലേത് ഏടുക്കുകയും വേണം % കാട്ടിലെ തടി തേവരുടെ ആന, വലിയെടാ വലി % കാഞ്ഞിരക്കുരു പാലിലിട്ടാലും കയ്പു തീരില്ല % കുന്നാണെങ്കിലും കുഴിച്ചാല്‍ കുഴിയും % കുശവനും പൂണൂലുണ്ട് % ഗതികെട്ടാല്‍ ചാമയെങ്കിലും ചെമ്മൂര്യ % ചൊല്ലും പല്ലും പതുക്കെ മതി % ചങ്ങലയ്ക്കു ഭ്രാന്തു പിടിച്ചാലോ? % ചോറു തന്ന കൈയ്ക്കു കടിക്കരുത് % ചങ്ങാതി നന്നെങ്കില്‍ കണ്ണാടി വേണ്ട % ചന്ദനം ചാരിയാല്‍ ചന്ദനം മണക്കും, ചാണകം ചാരിയാല്‍ ചാണകം മണക്കും % ചക്കിക്കൊത്ത ചങ്കരന്‍ % ചട്ടുവമറിയുമോ കറിയുടെ രസം % ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ടാ % ചുട്ട ചട്ടി അറിയുമോ അപ്പത്തിന്റെ സ്വാദു് % ചൊട്ടയിലെ ശീലം ചുടല വരെ % ചാണകക്കുഴിയും പെരുങ്കടലും തുല്യമോ? % ചാണകവറളിയെ ചന്ദ്രബിംബമാക്കരുത് % ജാത്യാലുള്ളതു തൂത്താല്‍ പോകുമോ % ഞാങ്ങണയെങ്കിലും നാലു കൂട്ടിക്കെട്ടിയാല്‍ ബലം തന്നെ % പട പേടിച്ച് പന്തളത്ത് പോയപ്പോള്‍ അവിടെ പന്തം കൊളുത്തി പട % പഴുത്ത പ്ലാവില വീഴുമ്പോള്‍ പച്ച പ്ലാവില ചിരിക്കേണ്ട % പാലം കുലുങ്ങിയാലും കേളന്‍ കുലുങ്ങില്ല % പുകഞ്ഞ കൊള്ളി പുറത്ത് % പുര കത്തുമ്പോള്‍ വാഴവെട്ടുക % പൂട്ടുമുറിച്ചവനു്‌ ഈട്ടിയറുത്തവന്‍ സാക്ഷി % പൊന്നു കായ്ക്കും മരമായലും പുരയ്ക്ക് ചാഞ്ഞാല്‍ മുറിക്കണം % പറച്ചില്‍ നിര്‍ത്തി പയറ്റി നോക്കണം % പഴഞ്ചൊല്ലില്‍ പതിരില്ല % പയ്യെ തിന്നാല്‍ പനയും തിന്നാം % പല തോടു ആറായിപ്പെരുകും % പയ്യെത്തിന്നാല്‍ പനയും തിന്നാം % പാലം കടക്കുവോളം നാരായണ, പാലം കടന്നാലോ കൂരായണ % പശിക്കുമ്പോള്‍ അച്ചി പശുക്കയറും തിന്നും % പിത്തള മിനുക്കിയാല്‍ പൊന്നാവില്ല % പലതുള്ളിപ്പെരുവെള്ളം % പാദം പാദം വച്ചാല്‍ കാതം കാതം പോകാം % മണ്‍വെട്ടി തണുപ്പറിയുമോ % മൂത്തോരുടെ വാക്കും മുതുനെല്ലിക്കയും ആദ്യം കയ്ക്കും പിന്നെ മധുരിക്കും % മിന്നുന്നതെല്ലാം പൊന്നല്ല % മുല്ലപൂമ്പൊടിയേറ്റു കിടക്കും കല്ലിനുമുണ്ടാമൊരു സൌരഭ്യം % മോങ്ങാനിരുന്ന പട്ടിയുടെ തലയില്‍ തേങ്ങ വീണു % മുറിവൈദ്യം ആപത്ത് % മെല്ലെനെ ഒഴുകും വെള്ളം കല്ലിനെ കുഴിയെ ചെല്ലും % മെല്ലെത്തിന്നാല്‍ മുള്ളും തിന്നാം % മൂത്തവര്‍ ചൊല്ലും വാക്കും മുതുനെല്ലിയ്‌ക്കയും മുമ്പേ കയ്‌ക്കും പിന്നെ മധൂരിയ്‌ക്കും % മക്കളെ കണ്ടും മാമ്പൂ കണ്ടും കൊതിക്കരുത്‌ % തേനൊഴിച്ചു വളര്‍ത്തിയാലും കാഞ്ഞിരം കയ്ക്കും % തന്നോളം വളര്‍ന്നാല്‍ തനിക്കൊപ്പം % താന്‍ പാതി ദൈവം പാതി % തീയില്‍ കുരുത്തത് വെയിലത്തു വാടുമൊ? % താഴ്ന്ന നിലത്തേ നീരോടൂ % തെളിച്ച വഴിയെ നടന്നിലെങ്കില്‍ നടന്ന വഴിയെ തെളിക്കുക % തീയില്ലാതെ പുകയില്ല % തീവെട്ടിക്കാരനു കണ്ണു കണ്ടുകൂടാ % തേടിയ വള്ളി കാലില്‍ ചുറ്റി % നാടു മറന്നാലും മൂടു മറക്കാമോ? % നാക്കു നീണ്ടവനു കുറിയ കൈ % നിറകുടം തുളുമ്പില്ല % നീയെന്റെ പുറം ചൊറിയ് ഞാന്‍ നിന്റെ പുറം ചൊറിയാം % ക്ഷീരം കൊണ്ടു നനച്ചാലും വേപ്പിന്റെ കയ്പു വിടുമോ % സമ്പത്ത് കാലത്ത് തൈപത്ത് വച്ചാല്‍ ആപത്ത് കാലത്ത് കാ പത്തു തിന്നാം % വേലി തന്നെ വിളവു തിന്നുക % വന്ന വഴി മറക്കരുത് % വാക്കു കൊണ്ടു കോട്ട കെട്ടുക % വാക്കു കൊണ്ടു വയറു നിറയുകയില്ല % വല്ലഭനു പുല്ലും ആയുധം % വാദി പ്രതി ആയി % വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കും % വിശപ്പിനു രുചിയില്ല % വയറവള്ളിയായാലും കൂടിപ്പിണഞ്ഞുകിടന്നാല്‍ നന്ന്‌ % വെട്ടില്‍ വീഴ്ത്തിയാല്‍ വന്‍മരവും വീഴും % വെടികെട്ടുകാരന്റെ മകനെയാണോ ഉടുക്ക്‌ കൊട്ടി പേടിപ്പിക്കുന്നത്‌ % ശത്രുവിന്റെ ശത്രു മിത്രം % അണ്ണാങ്കുഞ്ഞും തന്നാലായതു് % അയലത്തെല്ലാം തേങ്ങയുടയ്ക്കുന്നു, ഞാനൊരു ചിരട്ടയെങ്കിലും‌ ഉടയ്ക്കണ്ടേ? % ആനയെ വയ്ക്കേണ്ടിടത്തു പൂവെങ്കിലും വയ്ക്കണം % എല്ലാരും‌ തേങ്ങ ഉടയ്ക്കുമ്പോള്‍ ഞാനൊരു ചിരട്ടയെങ്കിലും ഉടയ്ക്കണ്ടേ? % പണം വയ്ക്കേണ്ട ദിക്കില്‍ പൂവെകിലും വച്ച് കാര്യം നടത്തണം % പൊന്നു വയ്ക്കുന്നിടത്തു ഞാനൊരു പൂവെങ്കിലും വയ്ക്കണ്ടേ? % അഞ്ചഞ്ചു ഫലം ഒന്നഞ്ചുഫലം % അമ്പലം ചെറുതാണെങ്കിലും പ്രതിഷ്ഠ വലുത് % ആളു ചെറുതു കോളു വലുതു % കുരുത്തക്കേടു് കുന്നിക്കുരുവോളം മതി % കാന്താരിമുളകെന്തിനാ അധികം % നഞ്ചെന്തിനു നാനാഴി % ശേഷിയില്ലെങ്കിലും ശേമുഷി വേണം % ആശാനു കൊടുക്കാത്തതു വൈദ്യര്‍ക്കു കൊടുക്കാം % പൊന്നു കായ്ക്കുന്ന മരമായാലും പുരയ്ക്കു ചാഞ്ഞാല്‍ മുറിയ്ക്കണം % അപ്പത്തില്‍ കല്ലും മുറ്റത്തില്‍ ഇടപാടും % അരയില്‍ പുണ്ണും അടുത്തു കടവും % ഉള്ളില്‍ കടവും ഉള്ളങ്കയ്യില്‍ ചിരങ്ങും % കടമില്ലാത്ത കഞ്ഞി ഉത്തമം % കടമൊഴിഞ്ഞാല്‍ ഭയമൊഴിഞ്ഞു % കടം അപകടം സ്നേഹത്തിനു വികടം % കടത്തിനു തുല്യം രോഗമില്ല % കടമൊരു ധനമല്ല % കടം വാങ്ങി ഉണ്ടാല്‍ മാനം വാടി വീഴാം % കടം വാങ്ങി കൂര വച്ചാല്‍ കൂര വിറ്റു കടം തീര്‍ക്കാം Better wise than wealthy
% എല്ലായിടത്തും ജ്ഞാനി; രാജാവു് രാജ്യത്തില്‍ മാത്രം രാജാവു് % എല്ലാറ്റിലും നല്ലതു വിദ്യയാം % വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനം Money is a beautiful enemey
% പകയ്ക്കെന്തു വഴി പത്തു പണം കൊടുത്താല്‍ മതി % ഇഷ്ടം മുറിക്കാന്‍‍ അര്‍ത്ഥം മഴു % ദ്രവ്യാഗ്രഹം സര്‍വ്വ ദോഷകാരണം % അര്‍ത്ഥമനര്‍ത്ഥം % ധനം പെരുത്താല്‍ ഭയം പെരുക്കും % അമ്മ വേലി ചാടിയാല്‍ മകളു മതിലു ചാടും % പാലം കടക്കുവോളം നാരായണ പാലം കടന്നാലൊ കൂരായണ % കള്ളനെ കാവലേല്പിച്ചാല്‍