EMBARGO: DO NOT RELEASE

Also available in:

കെഡിഇ കൂട്ടായ്മ ഉപയോക്താക്കളുടെ അനുഭവം കെഡിഇ 4.2 ലൂടെ മെച്ചപ്പെടുത്തിയിരിയ്ക്കുന്നു

കെഡിഇ 4.2 (രഹസ്യനാമം: "ആ ഉത്തരം") പണിയിടത്തിലെ ഉപയോക്താക്കളുടെ സംതൃപ്തി മെച്ചപ്പെട്ടതാക്കിയിരിയ്ക്കുന്നു, പ്രയോഗങ്ങളും വികസന പ്ലാറ്റ്ഫോമും

ജനുവരി 27, 2009. കെഡിഇ കൂട്ടായ്മ സാധാരണക്കാര്‍ക്കുള്ള സ്വതന്ത്ര പണിയിടമായ "ആ ഉത്തരം", (ചിലപ്പോള്‍ കെഡിഇ 4.2.0 എന്നും വിളിയ്ക്കുന്നു), ഇപ്പോള്‍ ലഭ്യമാണെന്നു് ഇന്നു് അറിയിച്ചു. 2007 ജനുവരിയില്‍ പരിചയപ്പെടുത്തിയ കെഡിഇ 4.0 ത്തിന്റെ സാങ്കേതിക വിദ്യ തേച്ചുമിനുക്കിയാണു് കെഡിഇ 4.2 വരുന്നതു്. താത്പര്യമുള്ള ഉപയോക്താക്കളെ ലക്ഷ്യമിട്ട കെഡിഇ 4.1 നു് ശേഷം കെഡിഇ കൂട്ടായ്മ ഇപ്പോള്‍ ഭൂരിപക്ഷം സാധാരണക്കാരും ഇഷ്ടപ്പെടുന്നൊരു അനുഭവം തയ്യാറായെന്ന ആത്മവിശ്വാസത്തിലാണു്.

പണിയിടം ഉപയോക്താക്കളുടെ അനുഭവം മെച്ചപ്പെട്ടതാക്കിയിരിയ്ക്കുന്നു

ഇതിനെല്ലാം പുറമേ, 700 ദശലക്ഷം ജനങ്ങള്‍ക്കു് അവരുടെ മാതൃഭാഷയില്‍ കെഡിഇ ലഭ്യമാകുന്ന തരത്തില്‍ പല പുതിയ ഭാഷകള്‍ക്കുള്ള പിന്തുണ ചേര്‍ത്തിട്ടുണ്ടു്. പുതുതായി പിന്തുണയ്ക്കുന്ന ഭാഷകള്‍ അറബി, ഐസ്‌ലാന്റിക്, ബാസ്ക്, ഹീബ്രു, റൊമാനിയന്‍, താജിക് എന്നിവയും പല ഇന്ത്യന്‍ ഭാഷകളുമാണു് (ഇന്ത്യയിലെ ബംഗാളി, ഗുജറാത്തി, കന്നഡ, മൈഥിലി, മറാത്തി), ഇതു് കാണിയ്ക്കുന്നതു് ഏഷ്യയുടെ ഈ ഭാഗത്തെ ജനപ്രീതിയാണു്.

പ്രയോഗങ്ങള്‍ മുന്നോട്ടു് കുതിയ്ക്കുന്നു

പ്ലാറ്റ്ഫോം വികസനത്തിനു് കുതിപ്പേകി

കെഡിഇ 4.2.0 ഇന്‍സ്റ്റോള്‍ ചെയ്യാന്‍

കെഡിഇ, അതിന്റെ എല്ലാ ലൈബ്രറികളും പ്രയോഗങ്ങളുമുള്‍പ്പെടെ, തുറന്ന ഉറവിട അനുമതി പത്രങ്ങള്‍ വഴി സ്വതന്ത്രമായി ലഭ്യമാണു്. കെഡിഇ ഉറവിട രൂപത്തിലും പല ബൈനറി രൂപങ്ങളിലും http://download.kde.org ല്‍ നിന്നോ സിഡി-റോംമിലോ ഇപ്പോള്‍ പുറത്തിറങ്ങുന്ന പ്രധാന ഗ്നു/ലിനക്സ് യുണിക്സ് സിസ്റ്റങ്ങള്‍ക്കൊപ്പമോ ലഭ്യമാണു്.

പൊതി തയ്യാറാക്കുന്നവര്‍. ചില ലിനക്സ്/യുണിക്സ് വിതരണക്കാരും, ചിലപ്പോള്‍ കൂട്ടായ്മയിലെ സന്നദ്ധപ്രവര്‍ത്തകരും, കെഡിഇ 4.2.0 ത്തിന്റെ ബൈനറി പതിപ്പുകള്‍ ചില വിതരണങ്ങള്‍ക്കു് ലഭ്യമാക്കിയിട്ടുണ്ടു്. ഇവയിലെ ചില ബൈനറി പൊതികള്‍ കെഡിഇയുടെ http://download.kde.org ല്‍ നിന്നും സൌജന്യമായി എടുക്കാവുന്നതാണു്. കൂടുതല്‍ ബൈനറി പൊതികളും ഇപ്പോഴുള്ള പൊതികളുടെ പുതുക്കലുകളും വരും ആഴ്ചകളില്‍ ലഭ്യമായേയ്ക്കാം.

പൊതികള്‍ വച്ചിരിയ്ക്കുന്ന സ്ഥാനം. കെഡിഇ സംരംഭത്തെ അറിയിച്ച, ലഭ്യമായിട്ടുള്ള ബൈനറി പൊതികളുടെ പട്ടികയ്ക്കു് ദയവായി കെഡിഇ 4.2.0 വിവര താള്‍ സന്ദര്‍ശിയ്ക്കുക.

എന്‍വിഡിയ ബൈനറി ഗ്രാഫിക്സ് പ്രവര്‍ത്തകത്തിനുള്ള പ്രകടനപ്രശ്നങ്ങള്‍ എന്‍വിഡിയ ഏറ്റവും പുതുതായി പുറത്തിറക്കിയ ബീറ്റ പതിപ്പുകളില്‍ പരിഹരിച്ചിട്ടുണ്ടു്.

കെഡിഇ 4.2.0 കമ്പൈല്‍ ചെയ്യാന്‍

കെഡിഇ 4.2.0 ത്തിനുള്ള മുഴുവന്‍ കോഡ് ഉറവിടവും സ്വതന്ത്രമായി എടുക്കാവുന്നതാണു്. കെഡിഇ 4.2.0 കമ്പൈല്‍ ചെയ്യാനും ഇന്‍സ്റ്റോള്‍ ചെയ്യാനുള്ള നിര്‍ദ്ദേശങ്ങള്‍ കെഡിഇ 4.2.0 വിവര താളില്‍ നിന്നും ലഭ്യമാണു്.

വാര്‍ത്ത പ്രചരിപ്പിയ്ക്കൂ

കെഡിഇ സംഘം എല്ലാവരേയും സമൂഹ വെബില്‍ വാര്‍ത്ത പ്രചരിപ്പിയ്ക്കാന്‍ എല്ലാവരേയും പ്രോത്സാഹിപ്പിയ്ക്കുന്നു. വെബ്സൈറ്റുകളില്‍ ലേഖനങ്ങള്‍ കൊടുക്കൂ, delicious, digg, reddit, twitter, identi.ca എന്നീ ചാനലുകളുപയോഗിയ്ക്കൂ. Facebook, Orkut, FlickR, Picasa തുടങ്ങിയവയില്‍ തിരച്ചിത്രങ്ങള്‍ സമര്‍പ്പിയ്കുക. കെഡിഇയുടെ ചലച്ചിത്രങ്ങള്‍ സൃഷ്ടിച്ചു YouTube, Blip.tv, Vimeo തുടങ്ങിയവയില്‍ സമര്‍പ്പിയ്ക്കുക. എല്ലാവര്‍ക്കും സമര്‍പ്പിച്ചവ കണ്ടെത്താനും കെഡിഇ സംഘത്തിനു് കെഡിഇ 4.2 നെക്കുറിച്ചുള്ള വാര്‍ത്തകള്‍ ശേഖരിയ്ക്കാനും എളുപ്പമാക്കാന്‍ സമര്‍പ്പിയ്ക്കുമ്പോള്‍ kde42 എന്നു് മുദ്ര കുത്താന്‍ മറക്കരുതു്. ഇതാദ്യമായാണു് കെഡിഇ സംഘം അവരുടെ സന്ദേശത്തിനു് സമൂഹ മാധ്യമങ്ങള്‍ വലിയ രീതിയില്‍ ഉപയോഗിയ്ക്കുന്നതു്. ഈ വാര്‍ത്ത പ്രചരിപ്പിയ്ക്കാന്‍ ഞങ്ങളെ സഹായിയ്ക്കൂ, ഇതില്‍ പങ്കാളിയാകൂ.

വെബിലെ ചര്‍ച്ചാവേദികളില്‍ , കെഡിഇയുടെ മാറ്റി നിര്‍ത്താനാവാത്ത കഴിവുകളെക്കുറിച്ചു് ജനങ്ങളെ അറിയിയ്ക്കൂ, മറ്റുള്ളവരെ അവരുടെ പുതിയ പണിയിടം ഉപയോഗിച്ചു് തുടങ്ങാന്‍ സഹായിയ്ക്കൂ, ഞങ്ങളെ ഈ വാര്‍ത്ത പ്രചരിപ്പിയ്ക്കാന്‍ സഹായിയ്ക്കൂ.

മാധ്യമബന്ധങ്ങള്‍