summaryrefslogtreecommitdiffstats
path: root/silpa/modules/fortune/database/fortune-ml
diff options
context:
space:
mode:
Diffstat (limited to 'silpa/modules/fortune/database/fortune-ml')
-rw-r--r--silpa/modules/fortune/database/fortune-ml670
1 files changed, 670 insertions, 0 deletions
diff --git a/silpa/modules/fortune/database/fortune-ml b/silpa/modules/fortune/database/fortune-ml
new file mode 100644
index 0000000..b5fe5fd
--- /dev/null
+++ b/silpa/modules/fortune/database/fortune-ml
@@ -0,0 +1,670 @@
+ആന വലിച്ചാല്‍ ഇളാകാത്തൊരുതടി ശ്വാവിനെക്കൊണ്ട് ഗമിക്കായി വരുമൊ
+%
+അണ്ണാന്‍ കുഞ്ഞും തന്നാലയത്
+%
+കാക്ക കുളിച്ചാല്‍ കൊക്കാകുമോ
+%
+ചെമ്മീന്‍ തുള്ളിയാല്‍ മുട്ടോളം പിന്നെയും തുള്ളിയാല്‍ ചട്ടീല്
+%
+അരിയെറിഞ്ഞാല്‍ ആയിരം കാക്ക
+%
+കാക്കയ്ക്കും തന്‍കുഞ്ഞ് പൊന്‍കുഞ്ഞ്
+%
+കുറുക്കന്‍ ചത്താലും കണ്ണ് കോഴിക്കൂട്ടില്
+%
+പൂച്ചയ്ക്കെന്ത് പൊന്നുരുക്കുന്നിടത്ത് കാര്യം
+%
+പൂച്ചയ്ക്കാര് മണികെട്ടും
+%
+ആലിന്‍പഴം പഴുത്തപ്പോള്‍ കാക്കയ്ക്ക് വായപ്പുണ്ണ്
+%
+ആന മെലിഞ്ഞാല്‍ തൊഴുത്തില്‍ കെട്ടാമോ
+%
+ആളുകൂടിയാള്‍ പാമ്പ് ചാവില്ല
+%
+പട്ടിയുടെ വാല് കുഴലിലിട്ടാല്‍ പന്തീരാണ്ട് കഴിഞ്ഞാലും നിവരില്ല
+%
+വെട്ടാന്‍ വരുന്ന പോത്തിനോട് വേദമോതാന്‍ നില്‍ക്കരുത്
+%
+ആന വായില്‍ അമ്പഴങ്ങ
+%
+ആന വാ പൊളിക്കുന്നത് കണ്‍ടിട്ട് അണ്ണാന്‍ വാ പൊളിച്ചാല്‍ കാര്യമില്ല
+%
+നിത്യഭ്യാസി ആനയെ എടുക്കും
+%
+പൊന്‍മുട്ടയിടുന്ന താറാവിനെ കൊല്ലരുത്
+%
+വേലി ചാടുന്ന പശുവിനു കോലുകൊണ്ട് മരണം
+%
+പാണ്ടന്‍ നായുടെ പല്ലിനു ശൗര്യം പണേ`ട പോല ഫലിയ്‌ക്കുന്നില്ല.
+%
+വെട്ടാന്‍ വരുന്ന പോത്തിനൊടു വേദമൊതിട്ടു കാര്യമില്ല.
+%
+പട്ടി കുരച്ചാല്‍ പടിപ്പുര തുറക്കുമൊ?
+%
+നാ(നായ)നാ ആയിരുന്നാല്‍ പുലി കാട്ടം (കാഷ്ട്ം)ഇടും
+%
+ഇരിക്കേണ്ടവന്‍ ഇരിക്കേണ്ടിടത്തിരുന്നില്ലെകില്‍ അവിടെ പട്ടി കയറി ഇരിക്കും
+%
+എലിയെ പേടിച്ച് ഇല്ലം ചുട്ടു
+%
+ഇള നാ കടി അറിയുമോ ഇളംപോത്ത് വെട്ടറിയുമോ?
+%
+അരിയും തിന്നു ആശാരിച്ചിയേം കടിച്ചിട്ട്‌ പിന്നേം നായക്ക്‌ മുറുമുറുപ്പ്
+%
+പശു കിഴടായാലും പാലിന്റെ രുചിയറിയുമോ
+%
+ആടറിയുമോ അങ്ങാടിവാണിഭം
+%
+കരിമ്പുകൊണ്ടടിച്ച കഴുത കരിമ്പിന്‍ രുചിയറിയുമോ
+%
+പാണനു് ആന മൂധേവി.
+%
+പൂട്ടുന്ന കാളയെന്തിനു വിതയ്ക്കുന്ന വിത്തറിയുന്നു
+%
+ഗതികെട്ടാല്‍ പുലി പുല്ലും തിന്നും
+%
+അങ്ങാടിപ്പയ്യ് ആലയില്‍ നില്‍ക്കില്ല.
+%
+അടിതെറ്റിയാല്‍ ആനയും വീഴും
+%
+കുടല്‍ കാഞ്ഞാല്‍ കുതിരവയ്ക്കോലും തിന്നും
+%
+പാമ്പിനു പാലു കൊടുത്താലും ഛര്‍ദ്ദിക്കുന്നതു വിഷം
+%
+ഗരുഡന്‍ ആകാശത്തില്‍ പറക്കും, ഈച്ച അങ്കണത്തില്‍ പറക്കും
+%
+ഒരു വെടിക്കു രണ്ടു പക്ഷി
+%
+കുരക്കുന്ന പട്ടി കടിക്കില്ല
+%
+പട്ടിക്കു രോമം കിളിര്‍ത്തിട്ട് അമ്പട്ടനെന്ത് കാര്യം
+%
+നടുക്കടലിലും നായ നക്കിയേ കുടിക്കൂ
+%
+അച്ഛന്‍ ആനപ്പുറത്ത് കയറിയാല്‍ മകന് തഴമ്പുണ്ടാകുമോ
+%
+അണ്ണാന്‍ മൂത്താലും മരം കേറ്റം മറക്കുമോ
+%
+ഓടുന്ന പട്ടിയ്ക്കു ഒരു മുഴം മുന്‍പെ
+%
+അണാനെ മരം കയറ്റം പഠിപ്പിക്കണൊ?
+%
+വെടിക്കെട്ടുകരെന്റെ പട്ടിയെ ഉടുക്ക് കൊട്ടി പേടിപ്പിക്കരുത്
+%
+അമ്മായിയമ്മയ്ക്ക് അടുപ്പിലും തൂറാം; മരുമകള്‍ക്ക് വളപ്പിലും പാടില്ല
+%
+പെണ്ണൊരുമ്പിട്ടാല്‍ ബ്രഹ്മനും തടുക്കയില്ല
+%
+പെണ്ണായി പിറന്നാല്‍ മണ്ണായി തീരും വരെ കണ്ണീരു കുടിക്കണം‍
+%
+മകം പിറന്ന മങ്ക
+%
+പെണ്‍ചിത്തിര പൊന്‍ചിത്തിര
+%
+പെണ്‍കാര്യം വന്‍കാര്യം
+%
+പെണ്ണിനു പെണ്‍ തന്നെ സ്ത്രീധനം
+%
+പെറ്റവള്‍ക്കറിയാം പിള്ളവരുത്തം
+%
+അമ്മയോളം സ്ഥായി മക്കള്‍ക്കുണ്ടെങ്കില്‍ പേരാറ്റിലെ വെള്ളം മേല്പോട്ട്
+%
+അമ്മയില്ലെങ്കില്‍ ഐശ്വര്യമില്ല
+%
+നാരീശാപം ഇളക്കിക്കൂട
+%
+അമ്മയുടെ ശാപം അമ്മ ചത്താലും തീരുകില്ല
+%
+പെണ്‍പിറന്ന വീടു പോലെ
+%
+ഇല്ലത്തു പെണ്‍പെറ്റപോലെ
+%
+മുടിയാന്‍കാലത്തു്‌ മുന്നലപുരത്തൂന്നൊരു പെണ്ണു കെട്ടി,അവളും മുടിഞ്ഞു,ഞാനും മുടിഞ്ഞു
+%
+മണ്ണും പെണ്ണും നന്നാക്കുന്ന പോലെ
+%
+പെണ്ണിനേയും മണ്ണിനേയും ദണ്ഡിക്കുന്തോറും ഗുണമേറും
+%
+നായും നാരിയും ഇഞ്ചയും ചതയ്ക്കുന്നിടത്തോളം നന്നാവും
+%
+പെണ്ണാകുന്നതില്‍ ഭേദം മണ്ണാകുന്നതു
+%
+പെണ്‍ചിരിച്ചാല്‍ പോയി,പുകയില വിടര്‍ത്തിയാല്‍ പോയി
+%
+പാമ്പിനു തല്ലുകൊള്ളാന്‍ വാലു പെണ്ണിനു തല്ലു കൊള്ളാന്‍ നാവു്‌
+%
+അമ്മായി ഉടച്ചത്‌ മണ്‍ച്ചട്ടി ,മരുമകള്‍ ഉടച്ചത്‌ പൊന്‍ച്ചട്ടി
+%
+അറിവതു പെരുകിയാലും മുന്നറിവു പെണ്ണിനില്ല
+%
+പെണ്‍ബുദ്ധി പിന്‍ബുദ്ധി
+%
+സ്ത്രീകളുടെ മുടിക്കു നീളം കൂടും,പക്ഷേ ബുദ്ധിക്കു കുറയും
+%
+പെണ്‍ചൊല്ലു കേള്‍ക്കുന്നവനു പെരുവഴി
+%
+അച്ചിക്ക്‌ ഇഞ്ചി പക്ഷം ,നായര്‍ക്ക്‌ കൊഞ്ച്‌ പക്ഷം
+%
+പെണ്‍പട പടയല്ല്ല,മണ്‍ചിറ ചിറയല്ല
+%
+നാരി നടിച്ചിടം നാരകം വെച്ചിടം കൂവളം കെട്ടെടം നായ് പെറ്റടം
+%
+നാരി പിറന്നേടത്തും നാരകം നട്ടേടത്തും കൂവളം കെട്ടേടത്തും സൂക്ഷിച്ചു പോണം
+%
+അന്നു പെറ്റു അന്നു ചത്താലും ആണിനെപ്പെറണം
+%
+അമ്മയും മകളും പെണ്ണു തന്നെ
+%
+നാലാമത്തെ പെണ്ണു നടക്കല്ലു പൊളിക്കും
+%
+അമ്മ മതില്‍ ചാടിയാല്‍ മകള്‍ ഗോപുരം ചാടും
+%
+അമ്മയ്ക്കു പ്രസവവേദന മകള്‍ക്കു വീണവായന
+%
+വേലക്കള്ളിക്കു പിള്ളസാക്ഷി
+%
+പുത്തനച്ചി പുരപ്പുറം തൂക്കും
+%
+അരിമണിയൊന്ന് കൊറിക്കനില്ല കരിവളയിട്ട്‌ കില്ലുക്കാന്‍ മോഹം
+%
+അടുക്കളപ്പെണ്ണിനു അഴകു വേണമോ?
+%
+അടുക്കള പിണക്കം അടക്കി വയ്ക്കണം
+%
+പെണ്ണൊക്കെ കൊള്ളാം പക്ഷെ പെങ്ങളായിപ്പോയി
+%
+കറിയൊക്കെ കൊള്ളാം പക്ഷെ വിളമ്പിയത് കോളാമ്പിയില്‍ ആയിപ്പോയി
+%
+ഓണത്തപ്പാ കുടവയറാ എന്നു തീരും തിരുവോണം?
+%
+ഓണത്തേക്കാള്‍ വലിയ വാവില്ല
+%
+അത്തം പത്തോണം
+%
+ഓണം വന്നാലും ഉണ്ണി പിറന്നാലും കോരനു കുമ്പിളില്‍ തന്നെ കഞ്ഞി
+%
+കാണം വിറ്റും ഓണമുണ്ണണം
+%
+ഉള്ളതുകൊണ്ടു ഓണം പോലെ
+%
+ഓണം കേറാമൂല
+%
+തിരുവോണം തിരുതകൃതി
+%
+ഉത്രാടമുച്ച കഴിഞ്ഞാല്‍ അച്ചിമാര്‍ക്കൊക്കെയും വെപ്രാളം
+%
+തിരുവോണത്തിനില്ലാത്തതു തിരുവാതിരയ്ക്കു്‌
+%
+ഉണ്ടെങ്കിലോണം പോലെ അല്ലെങ്കിലേകാദശി
+%
+അത്തപ്പത്തോണം വന്നടുത്തെടോ നായരേ,ചോതി പുഴുങ്ങാനും നെല്ലു തായോ
+%
+ഓണമുണ്ട വയറേ ചൂള പാടുകയുള്ളൂ
+%
+ഓണം വരാനൊരു മൂലം വേണം
+%
+ഉറുമ്പു ഓണം കരുതും പോലെ
+%
+അത്തം വെളുത്താല്‍ ഓണം കറുക്കും
+%
+ഓണം കഴിഞ്ഞാല്‍ ഓലപ്പുര ഓട്ടപ്പുര
+%
+ഓണം പോലെയാണോ തിരുവാതിര?
+%
+അവിട്ടക്കട്ട ചവിട്ടി പൊട്ടിക്കണം
+%
+ഓണം മുഴക്കോലുപോലെ
+%
+ഓണത്തിനടയ്ക്കാണോ പുട്ടു കച്ചോടം?
+%
+അത്തം പത്തിനു പൊന്നോണം
+%
+ഓണത്തിനല്ലയൊ ഓണപ്പുടവ
+%
+മുളയിലേ നുള്ളണമെന്നല്ലേ
+%
+വിളയുന്ന വിത്തു മുളയിലറിയാം
+%
+കുംഭത്തില്‍ മഴ പെയ്താല്‍ കുപ്പയിലും മാണിക്യം
+%
+മീനത്തില്‍ മഴ പെയ്താല്‍ മീനിനും ഇരയില്ല
+%
+മകരത്തില്‍ മഴ പെയ്താല്‍ മലയാളം മുടിഞ്ഞു പോകും
+%
+തുലാപത്ത് കഴിഞ്ഞാല്‍ പിലാപൊത്തിലും കിടക്കാം
+%
+ഇടവംതൊട്ട് തുലാത്തോളം കുട കൂടാതിറങ്ങൊല്ല
+%
+മേടം തെറ്റിയാല്‍ മോടന്‍ തെറ്റി
+%
+വിത്തുഗുണം പത്തുഗുണം
+%
+മുളയിലറിയാം വിള
+%
+കാര്‍ത്തിക കഴിഞ്ഞാല്‍ മഴയില്ല
+%
+തിരുവാതിര ഞാറ്റുവേലയ്ക്കു വെള്ളം കേറിയാല്‍ ഓണം കഴിഞ്ഞേ ഇറങ്ങൂ
+%
+കര്‍ക്കിടകച്ചേന കട്ടിട്ടെങ്കിലും തിന്നണം
+%
+കര്‍ക്കിടക ഞാറ്റില്‍ പട്ടിണി കിടന്നതു പുത്തിരി കഴിഞ്ഞാല്‍ മറക്കരുതു്‌
+%
+കണ്ടം വിറ്റു കാളയെ വാങ്ങുമോ
+%
+വേരു വെട്ടിക്കളഞ്ഞു കൊമ്പു്‌ നനയ്ക്കുന്ന പൊലെ
+%
+ധനം നില്പതു നെല്ലില്‍, ഭയം നില്പതു തല്ലില്‍
+%
+ഉരിയരിക്കാരനു എന്നും ഉരിയരി തന്നെ
+%
+വളമേറിയാല്‍ കൂമ്പടയ്ക്കും
+%
+വിത്തുള്ളടത്തു പേരു
+%
+പതിരില്ലാത്ത കതിരില്ല
+%
+വയലു വറ്റി കക്ക വാരാനിരുന്നാലോ
+%
+വിത്താഴം ചെന്നാല്‍ പത്തായം നിറയും
+%
+ഇല്ലംനിറ വല്ലം നിറ പെട്ടി നിറ പത്തായം നിറ
+%
+കാലത്തേ വിതച്ചാല്‍ നേരത്തേ കൊയ്യാം
+%
+വേരിനു വളം വയ്ക്കാതെ തലയ്ക്കു വളം വച്ചിട്ടെന്തു കാര്യം
+%
+കാറ്റുള്ളപ്പോള്‍ തൂറ്റണം
+%
+നട്ടാലേ നേട്ടമുള്ളൂ
+%
+കാലം നോക്കി കൃഷി
+%
+മണ്ണറിഞ്ഞു വിത്തു്‌
+%
+വരമ്പു ചാരി നട്ടാല്‍ ചുവരു ചാരിയുണ്ണാം
+%
+വിളഞ്ഞ കണ്ടത്തില്‍ വെള്ളം തിരിക്കണ്ട
+%
+മുന്‍വിള പൊന്‍വിള
+%
+വിളഞ്ഞാല്‍ പിന്നെ വച്ചേക്കരുതു്‌
+%
+വര്‍ഷം പോലെ കൃഷി
+%
+മണ്ണു വിറ്റു പൊന്നു വാങ്ങരുതു്‌
+%
+ആഴത്തില്‍ ഉഴുതു അകലെ നടണം
+%
+നല്ല വിത്തോടു കള്ളവിത്തു വിതച്ചാല്‍ നല്ല വിത്തും കള്ളവിത്താകും
+%
+മത്ത കുത്തിയാല്‍ കുമ്പളം മുളക്കില്ല
+%
+നവര വിതച്ചാല്‍ തുവര കായ്ക്കുമോ
+%
+പൊക്കാളി വിതച്ചാല്‍ ആരിയന്‍ കൊയ്യുമോ?
+%
+ആരിയന്‍ വിതച്ചാ നവര കൊയ്യാമോ
+%
+പൊന്നാരം വിളഞ്ഞാല്‍ കതിരാവില്ല
+%
+വിതച്ചതു കൊയ്യും
+%
+വിത്തിനൊത്ത വിള
+%
+വിത്തൊന്നിട്ടാല്‍ മറ്റൊന്നു വിളയില്ല
+%
+വിത്തെടുത്തുണ്ണരുതു്
+%
+മുള്ളു നട്ടവന്‍ സൂക്ഷിക്കണം
+%
+തിന വിതച്ചാല്‍ തിന കൊയ്യും, വിന വിതച്ചാല്‍ വിന കൊയ്യും
+%
+കൂര വിതച്ചാല്‍ പൊക്കാളിയാവില്ല
+%
+കണ്ണീരില്‍ വിളഞ്ഞ വിദ്യയും വെണ്ണീരില്‍ വിളഞ്ഞ നെല്ലും
+%
+എളിയവരും ഏത്തവാഴയും ചവിട്ടും തോറും തഴയ്ക്കും
+%
+നല്ല തെങ്ങിനു നാല്പതു‍ മടല്‍
+%
+പൂട്ടുന്ന കാളയെന്തിനു വിതയ്ക്കുന്ന വിത്തറിയുന്നു
+%
+അടയ്ക്കയായാല്‍ മടിയില്‍ വയ്ക്കാം അടയ്ക്കാ മരമായാല്‍
+%
+അകത്ത് കത്തിയും പുറത്ത് പത്തിയും
+%
+അകലെ കൊള്ളാത്തവന്‍ അടുത്തും കൊള്ളില്ല
+%
+അകലെ പോകുന്നവനെ അരികത്തു വിളിച്ചാല്‍ അരയ്ക്കാത്തുട്ട് ചേതം
+%
+അഗ്രഹാരത്തില്‍ പിറന്നാലും നായ് വേദമോതില്ല
+%
+അഞ്ചിലേ വളയാത്തത് അമ്പതില്‍ വളയുമോ?
+%
+അടച്ചവായിലീച്ച കയറുകയില്ല
+%
+അടികൊണ്ടാലും അമ്പലത്തില്‍ കിടക്കണം
+%
+അടിച്ചതിന്മേല്‍ അടിച്ചാല്‍ അമ്മിയും പൊളിയും
+%
+അടിമേലടിച്ചാല്‍ അമ്മിയും പൊടിയും
+%
+അടിതെറ്റിയാല്‍ ആനയും വീഴും
+%
+അമ്മയ്ക്കു പ്രാണവേദന മകള്‍ക്കു വീണവായന
+%
+അമ്മയെ തല്ലിയാലും രണ്ടുണ്ട് പക്ഷം
+%
+അങ്ങാടിയില്‍ തോറ്റതിനു അമ്മയൊട്
+%
+അങ്ങാടിപ്പയ്യു്‌ ആലയില്‍ നില്കില്ല
+%
+അരമന രഹസ്യം അങ്ങാടി പാട്ട്
+%
+അളക്കുന്ന നാഴിക്കു്‌ അരിവില അറിയാമോ
+%
+അരചനില്ലാ നാട് നരകം
+%
+അരിയെത്ര ? പയറഞ്ഞാഴി
+%
+അല്പജ്ഞനേക്കാള്‍ നല്ലത് അജ്ഞന്‍
+%
+അട്ടയെപ്പിടിച്ചു മെത്തയില്‍ കിടത്തിയ പോലെ
+%
+ആരാന്റമ്മക്ക് ഭ്രാന്തായാല്‍ കാണാന്‍ നല്ല ചേല്
+%
+ആറ്റില്‍ കളഞ്ഞാലും അളന്ന് കളയണം
+%
+ഉപ്പോളം പോരുമോ ഉപ്പിലിട്ടത്?
+%
+ഉടുതുണി തന്നെ പാമ്പായാലോ?
+%
+ഉണ്ട ചോറിനു നന്ദി കാട്ടണം
+%
+ഉണ്ട ചോറില്‍ കല്ലിടരുതു
+%
+ഉണ്ണിയെ കണ്ടാല്‍ അറിയാം ഊരിലെ പഞ്ഞം
+%
+ഉണ്ണിപിറന്നാലും ഓണം വന്നാലും കേളനു കഞ്ഞി കുമ്പിളില്‍ തന്നെ
+%
+ഉള്ളതു പറഞ്ഞാല്‍ കള്ളനു തുള്ളല്‍
+%
+ഉള്ളിക്കു പാലൊഴിച്ചാല്‍ ഉള്‍നാറ്റം പോകുമോ
+%
+ഉറക്കത്തിനു പായ് വേണ്ട
+%
+എന്നെച്ചൊറി ഞാന്‍ നിന്നെച്ചൊറിയാം
+%
+എടുത്തു നടന്നവരെ മറക്കരുതു
+%
+എലിക്കു തിണ്ടാട്ടം പൂച്ചയ്ക്കു കൊണ്ടാട്ടം
+%
+എളുപ്പം പറയാം എളുപ്പം ചെയ്യാന്‍ മേലാ
+%
+ഏച്ച് കെട്ടിയാല്‍ മുഴച്ചിരിക്കും
+%
+ഏറെ കിഴക്കോട്ടു പോയാല്‍ കല്ലും മുള്ളും ചവിട്ടും
+%
+ഐകമത്യം മഹാബലം
+%
+ഒന്നെ ഒള്ളുവെങ്കിലും ഉലക്കയ്ക്കടിച്ച് വളര്‍ത്തണം
+%
+ഒന്നുകില്‍ ആശാന്റെ നെഞ്ചത്ത് അല്ലെങ്കില്‍ കളരിക്ക് പുറത്ത്
+%
+ഒരുമയുണ്ടെങ്കില്‍ ഉലക്കമേലും കിടക്കാം
+%
+ഓന്തിനു വേലി സാക്ഷി വേലിക്കു്‌ ഓന്തു സാക്ഷി
+%
+കള്ളന്‍ കപ്പലില്‍ തന്നെ
+%
+കാണം വിറ്റും ഓണം കൊള്ളണം
+%
+കേറിയിരുന്നുണ്ട പന്തലില്‍ ഇറങ്ങിയിരുന്നുണ്ണരുതു
+%
+കുറുന്തോട്ടിക്കു വാതം
+%
+കുടിക്കുന്ന വെള്ളത്തില്‍ കോലിട്ടളക്കരുതു
+%
+കണ്ടിക്കണക്കിനു വാക്കിനേക്കാള്‍ കഴഞ്ചിനു കര്‍മ്മം നന്നു
+%
+കരയുന്ന കുഞ്ഞിനേ പാലുള്ളൂ
+%
+കലത്തിനറിയാമോ കര്‍പ്പൂരത്തിന്റെ ഗന്ധം
+%
+കറിയുടെ സ്വാദു്‌ തവിയറിയില്ല
+%
+കൊല്ലം കണ്ടവനില്ലം വേണ്ടാ
+%
+കൊച്ചി കണ്ടവനച്ചി വേണ്ടാ
+%
+കാണം വിറ്റും ഓണം ഉണ്ണണം
+%
+കുളിപ്പിച്ചാലും പന്നി ചേറ്റില്‍
+%
+കാറ്റുള്ളപ്പോള്‍ തൂറ്റണം
+%
+കുന്തം പോയാല്‍ കുടത്തിലും തപ്പണം
+%
+കക്ഷത്തിലുള്ളത് പോകാനും പാടില്ല ഉത്തരത്തിലേത് ഏടുക്കുകയും വേണം
+%
+കാട്ടിലെ തടി തേവരുടെ ആന, വലിയെടാ വലി
+%
+കാഞ്ഞിരക്കുരു പാലിലിട്ടാലും കയ്പു തീരില്ല
+%
+കുന്നാണെങ്കിലും കുഴിച്ചാല്‍ കുഴിയും
+%
+കുശവനും പൂണൂലുണ്ട്
+%
+ഗതികെട്ടാല്‍ ചാമയെങ്കിലും ചെമ്മൂര്യ
+%
+ചൊല്ലും പല്ലും പതുക്കെ മതി
+%
+ചങ്ങലയ്ക്കു ഭ്രാന്തു പിടിച്ചാലോ?
+%
+ചോറു തന്ന കൈയ്ക്കു കടിക്കരുത്
+%
+ചങ്ങാതി നന്നെങ്കില്‍ കണ്ണാടി വേണ്ട
+%
+ചന്ദനം ചാരിയാല്‍ ചന്ദനം മണക്കും, ചാണകം ചാരിയാല്‍ ചാണകം മണക്കും
+%
+ചക്കിക്കൊത്ത ചങ്കരന്‍
+%
+ചട്ടുവമറിയുമോ കറിയുടെ രസം
+%
+ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ടാ
+%
+ചുട്ട ചട്ടി അറിയുമോ അപ്പത്തിന്റെ സ്വാദു്
+%
+ചൊട്ടയിലെ ശീലം ചുടല വരെ
+%
+ചാണകക്കുഴിയും പെരുങ്കടലും തുല്യമോ?
+%
+ചാണകവറളിയെ ചന്ദ്രബിംബമാക്കരുത്
+%
+ജാത്യാലുള്ളതു തൂത്താല്‍ പോകുമോ
+%
+ഞാങ്ങണയെങ്കിലും നാലു കൂട്ടിക്കെട്ടിയാല്‍ ബലം തന്നെ
+%
+പട പേടിച്ച് പന്തളത്ത് പോയപ്പോള്‍ അവിടെ പന്തം കൊളുത്തി പട
+%
+പഴുത്ത പ്ലാവില വീഴുമ്പോള്‍ പച്ച പ്ലാവില ചിരിക്കേണ്ട
+%
+പാലം കുലുങ്ങിയാലും കേളന്‍ കുലുങ്ങില്ല
+%
+പുകഞ്ഞ കൊള്ളി പുറത്ത്
+%
+പുര കത്തുമ്പോള്‍ വാഴവെട്ടുക
+%
+പൂട്ടുമുറിച്ചവനു്‌ ഈട്ടിയറുത്തവന്‍ സാക്ഷി
+%
+പൊന്നു കായ്ക്കും മരമായലും പുരയ്ക്ക് ചാഞ്ഞാല്‍ മുറിക്കണം
+%
+പറച്ചില്‍ നിര്‍ത്തി പയറ്റി നോക്കണം
+%
+പഴഞ്ചൊല്ലില്‍ പതിരില്ല
+%
+പയ്യെ തിന്നാല്‍ പനയും തിന്നാം
+%
+പല തോടു ആറായിപ്പെരുകും
+%
+പയ്യെത്തിന്നാല്‍ പനയും തിന്നാം
+%
+പാലം കടക്കുവോളം നാരായണ, പാലം കടന്നാലോ കൂരായണ
+%
+പശിക്കുമ്പോള്‍ അച്ചി പശുക്കയറും തിന്നും
+%
+പിത്തള മിനുക്കിയാല്‍ പൊന്നാവില്ല
+%
+പലതുള്ളിപ്പെരുവെള്ളം
+%
+പാദം പാദം വച്ചാല്‍ കാതം കാതം പോകാം
+%
+മണ്‍വെട്ടി തണുപ്പറിയുമോ
+%
+മൂത്തോരുടെ വാക്കും മുതുനെല്ലിക്കയും ആദ്യം കയ്ക്കും പിന്നെ മധുരിക്കും
+%
+മിന്നുന്നതെല്ലാം പൊന്നല്ല
+%
+മുല്ലപൂമ്പൊടിയേറ്റു കിടക്കും കല്ലിനുമുണ്ടാമൊരു സൌരഭ്യം
+%
+മോങ്ങാനിരുന്ന പട്ടിയുടെ തലയില്‍ തേങ്ങ വീണു
+%
+മുറിവൈദ്യം ആപത്ത്
+%
+മെല്ലെനെ ഒഴുകും വെള്ളം കല്ലിനെ കുഴിയെ ചെല്ലും
+%
+മെല്ലെത്തിന്നാല്‍ മുള്ളും തിന്നാം
+%
+മൂത്തവര്‍ ചൊല്ലും വാക്കും മുതുനെല്ലിയ്‌ക്കയും മുമ്പേ കയ്‌ക്കും പിന്നെ മധൂരിയ്‌ക്കും
+%
+മക്കളെ കണ്ടും മാമ്പൂ കണ്ടും കൊതിക്കരുത്‌
+%
+തേനൊഴിച്ചു വളര്‍ത്തിയാലും കാഞ്ഞിരം കയ്ക്കും
+%
+തന്നോളം വളര്‍ന്നാല്‍ തനിക്കൊപ്പം
+%
+താന്‍ പാതി ദൈവം പാതി
+%
+തീയില്‍ കുരുത്തത് വെയിലത്തു വാടുമൊ?
+%
+താഴ്ന്ന നിലത്തേ നീരോടൂ
+%
+തെളിച്ച വഴിയെ നടന്നിലെങ്കില്‍ നടന്ന വഴിയെ തെളിക്കുക
+%
+തീയില്ലാതെ പുകയില്ല
+%
+തീവെട്ടിക്കാരനു കണ്ണു കണ്ടുകൂടാ
+%
+തേടിയ വള്ളി കാലില്‍ ചുറ്റി
+%
+നാടു മറന്നാലും മൂടു മറക്കാമോ?
+%
+നാക്കു നീണ്ടവനു കുറിയ കൈ
+%
+നിറകുടം തുളുമ്പില്ല
+%
+നീയെന്റെ പുറം ചൊറിയ് ഞാന്‍ നിന്റെ പുറം ചൊറിയാം
+%
+ക്ഷീരം കൊണ്ടു നനച്ചാലും വേപ്പിന്റെ കയ്പു വിടുമോ
+%
+സമ്പത്ത് കാലത്ത് തൈപത്ത് വച്ചാല്‍ ആപത്ത് കാലത്ത് കാ പത്തു തിന്നാം
+%
+വേലി തന്നെ വിളവു തിന്നുക
+%
+വന്ന വഴി മറക്കരുത്
+%
+വാക്കു കൊണ്ടു കോട്ട കെട്ടുക
+%
+വാക്കു കൊണ്ടു വയറു നിറയുകയില്ല
+%
+വല്ലഭനു പുല്ലും ആയുധം
+%
+വാദി പ്രതി ആയി
+%
+വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കും
+%
+വിശപ്പിനു രുചിയില്ല
+%
+വയറവള്ളിയായാലും കൂടിപ്പിണഞ്ഞുകിടന്നാല്‍ നന്ന്‌
+%
+വെട്ടില്‍ വീഴ്ത്തിയാല്‍ വന്‍മരവും വീഴും
+%
+വെടികെട്ടുകാരന്റെ മകനെയാണോ ഉടുക്ക്‌ കൊട്ടി പേടിപ്പിക്കുന്നത്‌
+%
+ശത്രുവിന്റെ ശത്രു മിത്രം
+%
+അണ്ണാങ്കുഞ്ഞും തന്നാലായതു്
+%
+അയലത്തെല്ലാം തേങ്ങയുടയ്ക്കുന്നു, ഞാനൊരു ചിരട്ടയെങ്കിലും‌ ഉടയ്ക്കണ്ടേ?
+%
+ആനയെ വയ്ക്കേണ്ടിടത്തു പൂവെങ്കിലും വയ്ക്കണം
+%
+എല്ലാരും‌ തേങ്ങ ഉടയ്ക്കുമ്പോള്‍ ഞാനൊരു ചിരട്ടയെങ്കിലും ഉടയ്ക്കണ്ടേ?
+%
+പണം വയ്ക്കേണ്ട ദിക്കില്‍ പൂവെകിലും വച്ച് കാര്യം നടത്തണം
+%
+പൊന്നു വയ്ക്കുന്നിടത്തു ഞാനൊരു പൂവെങ്കിലും വയ്ക്കണ്ടേ?
+%
+അഞ്ചഞ്ചു ഫലം ഒന്നഞ്ചുഫലം
+%
+അമ്പലം ചെറുതാണെങ്കിലും പ്രതിഷ്ഠ വലുത്
+%
+ആളു ചെറുതു കോളു വലുതു
+%
+കുരുത്തക്കേടു് കുന്നിക്കുരുവോളം മതി
+%
+കാന്താരിമുളകെന്തിനാ അധികം
+%
+നഞ്ചെന്തിനു നാനാഴി
+%
+ശേഷിയില്ലെങ്കിലും ശേമുഷി വേണം
+%
+ആശാനു കൊടുക്കാത്തതു വൈദ്യര്‍ക്കു കൊടുക്കാം
+%
+പൊന്നു കായ്ക്കുന്ന മരമായാലും പുരയ്ക്കു ചാഞ്ഞാല്‍ മുറിയ്ക്കണം
+%
+അപ്പത്തില്‍ കല്ലും മുറ്റത്തില്‍ ഇടപാടും
+%
+അരയില്‍ പുണ്ണും അടുത്തു കടവും
+%
+ഉള്ളില്‍ കടവും ഉള്ളങ്കയ്യില്‍ ചിരങ്ങും
+%
+കടമില്ലാത്ത കഞ്ഞി ഉത്തമം
+%
+കടമൊഴിഞ്ഞാല്‍ ഭയമൊഴിഞ്ഞു
+%
+കടം അപകടം സ്നേഹത്തിനു വികടം
+%
+കടത്തിനു തുല്യം രോഗമില്ല
+%
+കടമൊരു ധനമല്ല
+%
+കടം വാങ്ങി ഉണ്ടാല്‍ മാനം വാടി വീഴാം
+%
+കടം വാങ്ങി കൂര വച്ചാല്‍ കൂര വിറ്റു കടം തീര്‍ക്കാം
+Better wise than wealthy<br>
+%
+എല്ലായിടത്തും ജ്ഞാനി; രാജാവു് രാജ്യത്തില്‍ മാത്രം രാജാവു്
+%
+എല്ലാറ്റിലും നല്ലതു വിദ്യയാം
+%
+വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനം
+Money is a beautiful enemey<br>
+%
+പകയ്ക്കെന്തു വഴി പത്തു പണം കൊടുത്താല്‍ മതി
+%
+ഇഷ്ടം മുറിക്കാന്‍‍ അര്‍ത്ഥം മഴു
+%
+ദ്രവ്യാഗ്രഹം സര്‍വ്വ ദോഷകാരണം
+%
+അര്‍ത്ഥമനര്‍ത്ഥം
+%
+ധനം പെരുത്താല്‍ ഭയം പെരുക്കും
+%
+അമ്മ വേലി ചാടിയാല്‍ മകളു മതിലു ചാടും
+%
+പാലം കടക്കുവോളം നാരായണ പാലം കടന്നാലൊ കൂരായണ
+%
+കള്ളനെ കാവലേല്പിച്ചാല്‍
+