summaryrefslogtreecommitdiffstats
path: root/by-hrishi.tex
blob: 9909230cfef2ae2f7b5c15e954279a356f225048 (plain)
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
\secstar{ആശയത്തോളം  വളരുന്ന വ്യക്തി}

ഒരു ആശയത്തിന്റെ പൂര്‍ത്തീകരണത്തിനായി പ്രവര്‍ത്തിക്കുന്ന സമൂഹങ്ങളില്‍നിന്നു് ചില വ്യക്തിത്വങ്ങള്‍ ആ ആശയത്തോളംതന്നെ
വളര്‍ന്നുവലുതാകുന്നു. ആശയത്തിന്റെയും  അതിന്റെ നിലനില്പിനായി പ്രവര്‍ത്തിക്കുന്ന സമൂഹത്തിന്റെയും  ചരിത്രത്തില്‍ ഇത്തരം  വ്യക്തികള്‍ എന്നെന്നേക്കുമായി വരച്ചുചേര്‍ക്കപ്പെടും. ജീവിതം അവസാനിച്ചാലും ആ വ്യക്തിത്വങ്ങള്‍ അവര്‍ ഭാഗമായിരുന്ന സമൂഹത്തില്‍ അവശേഷിക്കുന്നു. 

മലയാളത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ട മറ്റേതൊരു പുസ്തകത്തില്‍നിന്നും വ്യത്യസ്തമാണ് 'ഒരു നിരീക്ഷകന്റെ കുറിപ്പുകള്‍ '. 
സാങ്കേതികമായും ആശയപരമായും ഇതിന്റെ സാക്ഷാത്കാരത്തിനെ പിന്തുണച്ചവര്‍ അനവധിയാണ്. പൂര്‍ണ്ണമായും സ്വതന്ത്രമായ 
സോഫ്റ്റ്‌‌വെയര്‍ ഉപകരണങ്ങള്‍ ഉപയോഗിച്ച് സീടെക്ക് (\XeTeX) എന്ന ടെക്ക് (\TeX) ടൈപ്പ്സെറ്റിങ്ങ് എഞ്ചിനില്‍ യുണീക്കോഡില്‍ ടൈപ്പുസെറ്റ് ചെയ്ത
ഈ പുസ്തകം, ലോകത്തിന്റെ വിവിധഭാഗങ്ങളിലായി ചിതറിക്കിടക്കുന്ന ഒരുകൂട്ടം ആളുകളുടെ ശ്രമദാനത്തിന്റെ ഫലമാണ്.   

ഈ പുസ്തകത്തിലെ നിരീക്ഷണങ്ങള്‍ പൊതുസമൂഹത്തിനു മുന്നിലെത്തിക്കുന്നതിനോടൊപ്പം, ജിനേഷ് തുടക്കമിട്ട പല പദ്ധതികളും  
തുടര്‍ന്നു് മുന്നോട്ടുകൊണ്ടുപോകുക എന്ന വലിയൊരു ദൗത്യവും നമ്മുടെ മുമ്പിലുണ്ട്. പുതിയ വഴികളിലൂടെ നമുക്ക് സഞ്ചരിക്കേണ്ടതായുണ്ട്. ഏറെദൂരം ഇനിയും താണ്ടാനുണ്ട്. പിന്നിട്ടവഴിയില്‍ നമ്മെ കൈപിടിച്ചുനടത്തിയ ആശയത്തോടൊപ്പം  ജിനേഷെന്ന വ്യക്തി നമ്മുടെ വഴിവിളക്കായി കൂട്ടിനുണ്ടു്.

വരുംതാളുകളിലെ ചിന്താശകലങ്ങള്‍ മലയാളസാംസ്കാരികമേഖലയില്‍ പുതുതലമുറയുടെ ഓളങ്ങളായി മാറട്ടെ. 
ഭാഷാകമ്പ്യൂട്ടിങ്ങ് രംഗത്ത് ജിനേഷ് കൈപിടിച്ചു നടത്തിയ സങ്കേതങ്ങള്‍ പുതിയ ഉയരങ്ങള്‍ കണ്ടെത്തട്ടെ.  നല്ല നാളെയെക്കുറിച്ചുള്ള നമ്മുടെ പ്രതീക്ഷകളില്‍,
അതിനായുള്ള ചെറുചുവടുവെയ്പുകളില്‍, ആ ആശയസാക്ഷാത്കാരത്തില്‍, ജിനേഷ് ജീവിക്കുന്നു. 

\begin{flushright}ഋഷികേശ് കെ ബി,  സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങ് \end{flushright}
\newpage