\secstar{സാരിയെക്കുറിച്ചു് എന്റെ വിനീത അഭിപ്രായം} \vskip 2pt ഞാന്‍ ഈ കുറിപ്പു് എഴുതുന്നത് വിഷ്ണുപ്രസാദിന്റെ പോസ്റ്റും\footnote{\url{http://prathibasha.blogspot.com/2007/10/blog-post_13.html}} അതിലെ മറ്റു കണ്ണികളും അവിടെയുള്ള ചര്‍ച്ചകളും കണ്ടാണു്. സാരിക്കു് പുതുതലമുറ (ഇപ്പൊ സാരിയുടുത്തു് തുടങ്ങുന്നവരുടെ തലമുറ) കൊടുക്കുന്ന സ്ഥാനം, ഞാന്‍ വലുതായി എന്നു് സ്വയവും മറ്റുള്ളവരെയും തോന്നിപ്പിക്കാനുള്ള ഒരു വസ്ത്രം എന്ന നിലയിലാണെന്നാണു് എന്റെ തോന്നല്‍. ചില സംഭവങ്ങളിലൂടെ വ്യക്തമാക്കാന്‍ ശ്രമിക്കാം. ഓണത്തിനു് വീട്ടീപ്പോവാന്‍ കഴിയാതിരുന്ന എന്നെ ഒരു അനിയത്തിക്കുട്ടി ഫോണ്‍ വിളിച്ചു് പറഞ്ഞു, അവള്‍ സാരിയാണു് ഉടുത്തതെന്നു്. അവള്‍ക്കു് സാരി മുതിര്‍ന്നവരുടെ കൂട്ടത്തിലേക്കുള്ള ഒരു ചവിട്ടുപടിയാണു്. സ്കൂളില്‍ പഠിപ്പിക്കാന്‍ പോയ എന്റെ ക്ലാസ്മേറ്റ് ആദ്യദിവസം ചുരിദാറിട്ടു ചെന്നപ്പോള്‍ കുട്ടികള്‍ക്കു് തമാശ, പിറ്റേന്നു് സാരിയും ഉടുത്തു് ചെന്നപ്പോള്‍ എവിടെനിന്നില്ലാതെ ബഹുമാനം. അവിടെ സാരി മുതിര്‍ന്ന സ്ത്രീയുടെ പരിവേഷം നല്‍കുന്നു. വെറും അഞ്ചരമീറ്റര്‍ തുണിക്കു് ഇത്രയും മാറ്റങ്ങള്‍ മനുഷ്യമനസ്സില്‍ വരുത്താന്‍ കഴിയുമെങ്കില്‍ അത് ചില്ലറയല്ല എന്നാണു് എന്റെ വിനീത അഭിപ്രായം. ഞാന്‍ സാരി ഉടുക്കുന്നു, അല്ലെങ്കില്‍ എനിക്കു് സാരി ഉടുക്കാനറിയാം എന്നു് എന്നോടു പറഞ്ഞ ഓരോ പെങ്കുട്ടിയും അതു് ഒരു പൊതുവസ്ത്രം ധരിക്കാനറിയാം എന്നതിനേക്കാളുപരി, I have a skill എന്ന രീതിയിലാണു് എന്നോടു പറഞ്ഞിട്ടുള്ളതു്. അഞ്ചരമീറ്റര്‍ തുണി അഴിഞ്ഞുവീഴാതെ ധരിച്ചു് സ്വതന്ത്രമായി നടക്കുക എന്നതു് ഒരു കഴിവു് തന്നെയാണു്. പിന്നെ ഞാന്‍ കണ്ടറിഞ്ഞിടത്തോളം, സാരി സ്ഥിരമായി ഉടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ പുതുതലമുറയില്‍ ഇല്ല എന്നു പറയാം, ഒരു സെറിമോണിയല്‍ സ്റ്റാറ്റസ് ആണു് എല്ലാവര്‍ക്കും സാരിയോടുള്ളതു്. അത്രതന്നെ മതി എന്നാണു് എന്റെ അഭിപ്രായവും. അല്ലാതെ "സാരിയുടുക്കാനറിയാത്തവര്‍ മലയാളി മങ്കയാവില്ല" എന്നതു് വരട്ടു തത്വവാദം എന്ന ഗണത്തില്‍ പെടുത്താനാണെനിക്കിഷ്ടം. സാരി ധരിക്കാനറിയുന്നവര്‍ ധരിക്കട്ടെ. പക്ഷെ അതൊരിക്കലും ഒരു രീതിയിലും അവശ്യയോഗ്യതയാവരുതു്. സാരി ധരിച്ചില്ലെന്നുവച്ചു് നന്നായി പഠിപ്പിക്കാനറിയുന്ന ഒരു സ്ത്രീയെ 'നിങ്ങള്‍ക്ക് ടീച്ചറാവാനുള്ള യോഗ്യതയില്ല' എന്നു പറഞ്ഞു് തിരിച്ചയക്കുന്നതു് പിന്തിരിപ്പന്‍ നയമാണു്. സാരിയുടെ പ്രധാനയോഗ്യത എന്നു ഞാന്‍ പറയുക, ഒരേ സമയം executive ഉം traditional ഉം ആയ ഒരു വസ്ത്രം എന്നതാണു്. മുണ്ടുടുത്ത പുരുഷന്‍മാര്‍ സ്വീകരിക്കപ്പെടാത്ത സ്ഥലങ്ങളില്‍പോലും സാരിയുടുത്ത സ്ത്രീകള്‍ സ്വീകരിക്കപ്പെടും. \begin{flushright}(Oct 21, 2007)\end{flushright} \newpage