From 5ca124d551b091e109912cf97fba0c24cf7585ba Mon Sep 17 00:00:00 2001 From: Anivar Aravind Date: Mon, 3 Jun 2013 20:13:50 +0530 Subject: Added date --- social-science.tex | 1 + 1 file changed, 1 insertion(+) diff --git a/social-science.tex b/social-science.tex index 408353a..f02520b 100644 --- a/social-science.tex +++ b/social-science.tex @@ -18,6 +18,7 @@ സ്കൂള്‍കാലങ്ങളെക്കുറിച്ചിത്തിരി. ഞാന്‍ അഞ്ചാംക്ലാസ്സിനുശേഷം ബോര്‍ഡിങ്ങിലാണു് പഠിച്ചതു്. അവിടെ മതവിശ്വാസവും ജാതിയുമൊന്നും ഒരു കാര്യമല്ലായിരുന്നു. ജാതി ചോദിക്കരുതു് പറയരുതു് സ്റ്റൈലായിരുന്നു. അഞ്ചുവരെ പഠിച്ച സ്കൂളിലും, ഞങ്ങള്‍ക്കു് ജാതിയും മതവുമല്ലായിരുന്നു. വലിയ കാര്യം, വൈകുന്നേരത്തെ കളിയും കോപ്പി എഴുതലും സിനിമാക്കഥ പറയലുമൊക്കെത്തന്നെയായിരുന്നു. പിന്നെ, കൊച്ചുവഴക്കുകളും. അതിലൊന്നും ജാതിയും മതവുമല്ല ആശയം നല്‍കിയിരുന്നതു്, ജീവിതമായിരുന്നു. ഇന്നും വിദ്യാലയങ്ങളില്‍ അത്തരം അവസ്ഥയുണ്ടെങ്കില്‍ കുട്ടികള്‍ എന്തു സംഭവിച്ചാലും, ഇന്നുള്ളതുപോലെയൊക്കെത്തന്നെ വളര്‍ന്നുവന്നോളും. സ്കൂളില്‍ പഠിക്കുന്ന പാഠം എങ്ങനെയൊക്കെ സ്വാധീനിച്ചാലും ഒരു സാമൂഹ്യവിപ്ലവത്തിനുള്ള വഴിമരുന്നിടാന്‍ അതിനാവുമോ എന്നെനിക്കറിയില്ല. ഒരു പക്ഷേ, ഇപ്പോള്‍ കാണിക്കുന്ന പ്രതിഷേധപേക്കൂത്തുകള്‍ക്കു പകരം, വിമര്‍ശനവിധേയമായ പഠനത്തിനുശേഷം ഒരു നിലപാടെടുക്കണമെന്നെങ്കിലും കുട്ടികളെ ഉത്ബോധിപ്പിക്കാന്‍ പാഠങ്ങള്‍ക്കു കഴിയട്ടെ എന്നൊരു പ്രാര്‍ത്ഥന. കുട്ടികള്‍ സ്വയം തിരിച്ചറിയാനും മനസ്സിലാക്കാനും പ്രേരിപ്പിക്കുന്ന പാഠ്യപദ്ധതി നല്ലതുതന്നെ, പക്ഷെ, നേര്‍വഴിക്കു നയിക്കാന്‍, അല്ലെങ്കില്‍ സംശയങ്ങള്‍ നിവൃത്തിക്കാന്‍ വ്യക്തമായ സംവിധാനങ്ങളില്ലെങ്കില്‍ ഈ ഉദ്യമം ഒരു അരാജകസമൂഹത്തിന്റെ രൂപീകരണത്തെ ത്വരിതപ്പെടുത്തുമോ എന്നൊരു സംശയം! +\begin{flushright}(June 29, 2008)\end{flushright} \subsection*{പ്രതികരണങ്ങള്‍} -- cgit