diff options
Diffstat (limited to 'by-sathyan-mash.tex')
-rw-r--r-- | by-sathyan-mash.tex | 20 |
1 files changed, 20 insertions, 0 deletions
diff --git a/by-sathyan-mash.tex b/by-sathyan-mash.tex new file mode 100644 index 0000000..c0b9658 --- /dev/null +++ b/by-sathyan-mash.tex @@ -0,0 +1,20 @@ +\newpage +\secstar{ജീവനുള്ള ഓര്‍മ്മ} +ോരോ മനുഷ്യനും പൂര്‍ണ്ണത പ്രാപിക്കുന്നത് അവനില്‍ സ്പീഷീസ് ഏല്പ്പിച്ചിട്ടുള്ള ധര്‍മ്മം നിറവേറ്റുമ്പോഴാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. "ഏല്പ്പിച്ച ധര്‍മ്മം" എന്നത് ഒരു അമൂര്‍ത്തമായ ആശയമല്ല. മനുഷ്യശരീരത്തില്‍ ഉള്ള അറുപതിനായിരം കോടി കോശങ്ങള്ക്കും ഓരോ ധര്‍മ്മം ഉണ്ട് എന്ന് നമുക്ക് അറിയാം. ഒരേ സൈഗോട്ടില്നിന്ന് ജന്മമെടുത്ത ഈ കോശങ്ങള്‍ എങ്ങിനെയാണ് +വിഭിന്ന ധര്‍മ്മങ്ങള്ക്കായി നിയോഗിക്കപ്പെടുന്നത് എന്നത് നമുക്കറിയില്ല. ഇതുപോലെത്തന്നെ ഓരോ മനുഷ്യനും ജന്മമെടുക്കുമ്പോള്‍ ഏതെങ്കിലും കോശധര്‍മ്മത്തിന്റെ അവതാരമായി തീരുകയും ആ ധര്‍മ്മം ശരീരത്തില്‍ കോശമെന്ന പോലെ സ്പീഷിസില്‍ മനുഷ്യനായി +വര്‍ത്തിക്കുന്നു. റെറ്റീന കോശങ്ങള്‍ അധീശത്ത്വം പ്രാപിച്ച മനുഷ്യന്‍ ഐസ്പെഷലിസറ്റാകണം എന്ന് സാരം. + +സ്വാതന്തര്യവും ക്രമവും. ക്രമം സാതന്ത്ര്യത്തിനെതിരാകുമ്പോളൊക്കെ ജൈവീകത അക്രമത്തിന്റെ പാത സ്വീകരിച്ചേക്കാം. മരണമില്ലാത്ത ബേക്റ്റീരിയല്‍ കോശങ്ങള്‍ തനിക്ക് തോനുന്ന രീതിയില്‍ വിഭജിക്കുകയും അതിനു തോന്നിയ രീതിയില്‍ ലോകത്തില്‍ ഒഴുകി നടന്ന ഒരു നല്ല കാലമുണ്ടായിരുന്നു. പരിണാമത്തിന്റെ കുത്തൊഴുക്കില്‍ ലഘുഭംഗം വഴി വിഭജിച്ച് പാറിനടന്ന ഈ കോശങ്ങള്‍ ക്രമഭംഗം സീകരിച്ച് മനുഷ്യ +ശരീരം സ്വീകരിച്ച് അടിമത്തത്തിലേക്ക് ഓടിക്കയറി. അപ്പോഴും ലഘുഭംഗത്തെ, അതിന്റെ മരണമില്ലായ്മയെ, സ്വാതന്ത്ര്യത്തെ കൈവിടാതെ സൂക്ഷിച്ച ചില കോശങ്ങള്‍ നിലനിന്നുവന്നിട്ടുണ്ട്. അവ ചിലപ്പോഴെങ്കിലും മനുഷ്യ ശരീരത്തില്‍ അവതാരം എടുത്തിട്ടുണ്ട്. + + +പോരാട്ടം. + +ലഘുഭംഗത്തിന്റെ ഓര്‍മ്മ കൈമുതലായ ഇക്കൂട്ടര്‍ സ്വാതന്ത്ത്ര്യപ്പോരാളികളാവുകയും മനുഷ്യ വര്‍ഗ്ഗത്തില്‍ അനസ്വീതം നടന്നുകൊണ്ടിരിക്കുന്ന റെജിമെന്റേഷനെതിരെ നിലകൊള്ളുകയും ചെയ്യും. +ിവര്‍ കാഴ്ചയില്ലാത്തവര്‍ക്ക് കാഴ്ചയും നടക്കാന്‍ കഴിയാത്തവര്‍ക്ക് പാദവും, മണ്ണിന് ഉപ്പുമായി പ്രവര്‍ത്തിക്കും. ഇവരുടെ ഭാഷ അന്യം നിന്നു പോയെങ്കിലും +അവര്‍ അടിമവര്‍ഗ്ഗത്തോട് നിരന്തരം അലറിവിളിക്കും. വെള്ളിക്കാശിനു ഗുരുവിനെ വില്ക്കുമ്പോള്‍ അവന്‍ കരയും. + +ജിനേഷെന്ന സ്വതന്ത്ര മനുഷ്യന്‍ അവന്റെ സ്പീഷിസിനോടുള്ള ധര്‍മ്മം നിറവേറ്റിയിരിക്കുന്നു. അവന്‍ എന്റെ കാഴ്ചയില്ലാത്ത കൂട്ടരെ കണ്ണിന്റെ സൗഖ്യത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയിരിക്കുന്നു. സ്വതന്ത്ര സോഫറ്റുവേറിനു വേണ്ടി പ്രവര്‍ത്ത്തിക്കുകയും മലയാളം വായിക്കാനുള്ള സോഫറ്റുവേറിന്റെ (o.c.r) ാധാരം സൃഷ്ടിക്കുക വഴി അവന്‍ എന്റെ കൂട്ടരുടെ വഴി കാട്ടി ആയിരിക്കുന്നു. +ജിനേഷ് കാണിച്ച സ്വാതന്തര്യം സ്വന്തം ശരീരത്തിലെ വെളുത്ത രക്താണുക്കളുടേത് ആണെന്ന തിരിച്ചറിവ് നമ്മെ ഞെട്ടിക്കേണ്ടതല്ല, പിന്നെയോ അവന്റെ കൂട്ടരെ കണ്ടെത്തി കൂട്ടായ്മ സൃിഷ്ടിക്കാന്‍ ഉപകരിക്കും +വിധം ഊര്‍ജ്ജം ഉത്പാദിപ്പിക്കാന്‍ ഉപകാരപ്പെടേണ്ടതാണ്. +\newpage |