diff options
Diffstat (limited to 'by-hussain.tex')
-rw-r--r-- | by-hussain.tex | 2 |
1 files changed, 1 insertions, 1 deletions
diff --git a/by-hussain.tex b/by-hussain.tex index 2a34c88..0f1504d 100644 --- a/by-hussain.tex +++ b/by-hussain.tex @@ -27,5 +27,5 @@ ഭൂമിയുടെ ഹൃത്തടത്തിലേക്കു് മടങ്ങിപ്പോയ നീര്‍ച്ചാല്‍ പുതുവേരുകളെ എന്നും നനച്ചുകൊണ്ടിരിക്കും. ശരവേഗത്തില്‍ പാഞ്ഞുപോകുന്ന ഫെറാരിയേയും റെഡ്ബുള്ളിനേയുമൊക്കെ ഇപ്പോഴും ഗ്യാലറിയിലിരുന്നു് ജിനേഷ് കാണുന്നുണ്ടാകണം. അതിന്റെ ആവേശവും ആവേഗവുമൊക്കെ കൂട്ടുകാര്‍ക്കായി ഇപ്പോഴും കുറിച്ചിടുന്നുണ്ടാകണം. എല്ലാ വേഗങ്ങള്‍ക്കും മുമ്പേ സഞ്ചരിച്ച കൊച്ചു കൂട്ടുകാരനായിരുന്നു അവന്‍. മരണം ചുറ്റും പൊതിഞ്ഞ നാളുകളിലും കൂട്ടുകാര്‍ക്കായി അവന്‍ അറിവിന്റെ വളപ്പൊട്ടുകള്‍ കരുതിവച്ചു. അവയില്‍ കോമിക്സുണ്ടായിരുന്നു. കാറോട്ടങ്ങളും ക്രിക്കറ്റുമുണ്ടായിരുന്നു. മലയാളമുണ്ടായിരുന്നു. താന്‍ ജീവിച്ച സ്ഥലകാലങ്ങളുടെ സ്പന്ദനങ്ങള്‍ ഒന്നൊഴിയാതെ സ്പര്‍ശിച്ചറിയണമെന്ന മോഹമുണ്ടായിരുന്നു. വേഗത്തിലവസാനിച്ചുപോയ ഒരു കാലത്തിലിരുന്നു് ജീവിച്ചുപോകുന്നതിനെ മറ്റുള്ളവര്‍ക്കായി എങ്ങനെ അടയാളപ്പെടുത്താമെന്നാണു് ഈ വരികള്‍ നമ്മെ പഠിപ്പിക്കുന്നതു്. അകലെനിന്നു് അദൃശ്യമായി ഒഴുകിവന്നു് പെട്ടെന്നു് നിലച്ചുപോയ ഒരു ഒറ്റക്കുയിലിന്റെ പാട്ടുപോലെയാണതു്. എല്ലാ ക്ലേശങ്ങളും വേപഥുകളും നിമിഷനേരത്തേക്കു് മാഞ്ഞില്ലാതാകുന്നതുപോലെ. നമ്മുടെ സംത്രാസങ്ങളിലേക്കു് പിന്നീടു് മടങ്ങിയെത്തുമ്പോള്‍ നാം മനസ്സിലാക്കുന്നു, ജിനേഷുമൊത്തുള്ള ഈ ഹ്രസ്വമായ കൂടിച്ചേരലില്‍ ഒരു ചെറിയ തൂവല്‍ നമുക്കു് ലഭിച്ചെന്നു്. എപ്പോഴും സ്പര്‍ശിക്കാനായി ലാപ്‌ടോപ്പിനോടൊപ്പം നാമതു് മടിയില്‍ വച്ചിട്ടുണ്ടു്. -ഹുസൈന്‍ കെ.എച്ച്. +\hspace*{2em}ഹുസൈന്‍ കെ.എച്ച്. \newpage |